അമ്മ – JISHA T LAKSHMI

Google+ Pinterest LinkedIn Tumblr +

Author      :   JISHA T LAKSHMI
Company :   QuEST Global
Email        :   jishacek@gmail.com

അമ്മ
അമ്മ തൻ ഉദരത്തിൽ മെല്ലെ ഞാനുറങ്ങവേ
മെല്ലെ എൻ മേനിയിൽ  കര സ്പർശമേറ്റു ഞാൻ ഉണരവേ
കണ്ടു  ഞാൻ മനം തുളുമ്പുന്നൊരു വാത്സല്യദേവതയേ
അമ്മയെന്നോതുവാൻ എൻ അധരം തുടിക്കവേ
തന്നു നിന്നുഉളിലെ വാത്സല്യമധുവും
എന്നെയീ ധരണിയിൽ വാഴുവാനും     അമ്മയെന്നോ
പഠിപ്പിച്ചു നല്ല വാക്കോതുവാനും
എൻറെ പിഞ്ചു കാലിടറാതെ നടക്കുവാനും
എൻ നിഴലിനു തുണയായീ
എൻ കളികൊഞ്ചലിനു നാദമായി
എന്നും നിറയുമോരൈശ്വര്യമായി
എന്നമ്മ തൻ കരങ്ങൾ തുണയ്ക്കണേ
എന്നൊരു പ്രാർത്ഥനാ ഗീതം പാടി
നിറഞ്ഞ പുഞ്ചിരിയാലെൻ മനസ്സിൽ
ഒളി മങ്ങാതെ നിറഞ്ഞൊരു
വദന മാണെന്നും എന്നമ്മ

Comments

comments

Share.
Gallery