ഇടവ പെൺകുട്ടി – Abhijith

Google+ Pinterest LinkedIn Tumblr +
40
  

Author : Abhijith

Company : Quest Global

ഇടവ പെൺകുട്ടി

 

അപ്രതീക്ഷമായി വീണു കിട്ടിയ ആ  അവധി ദിവസം നന്നായി ഉറങ്ങി തീർക്കണം  എന്ന ആഗ്രഹത്താൽ  പുതച്ചു മുടി കിടന്ന രാഹുലിനെ  വിളിച്ചു ഉണർത്തിയത്  അവന്റെ അമ്മയും അടുത്ത വീട്ടിലെ പരിഷ്കാരി ആന്റിയും തമ്മിൽ രാവിലെ തന്നെ തുടങ്ങിയ  ചർച്ചയാണ് ഉറക്കത്തിനിടയിൽ എപ്പോഴോ ഇടവ 16കാരി അങ്ങനെ എന്തൊക്കെയോ അവൻ കേട്ടു  ശല്യം  സഹിക്കാതായപ്പോൾ പിറുപിറുത്തുകൊണ്ട് മനസില്ല മനസോടെ  എപ്പോഴോ അവൻ കട്ടിലിനോട് വിടചൊല്ലി    മോബൈലിൽ തലെന്ന്  രാത്രി വന്ന മെസേജുകൾ നോക്കി തൊട്ടു അടുത്ത് വച്ചിരുന്ന ചായ അകത്താക്കിയപ്പോൾ  അവൻ അറിഞ്ഞില്ല അതിൽ ചാടി ഒരു ഈച്ച ജീവത്യാഗം  ചെയ്ത കാര്യം
വരാന്തയിലെത്തി ടിവി ഓൺ ചെയ്ത് ഒരു കയ്യിൽ പത്രവുമായി അവനിരുന്നു തലേന്ന് നടന്ന ഫുട്ബാൾ മാച്ചിൽ  ജയിച്ചത് ബ്രസീൽ ആണോ അര്ജന്റെന ആണോ എന്നറിയാനുള്ള വെഗ്രതയിൽ നേരെ കായികം പേജ് തന്നെ മറിച്ചു  നോക്കി കളി തീരാൻ വൈകിയ കാരണം വാർത്ത‍ ഇല്ലായിരുന്നു ,വാർത്ത‍ കാണാത്ത  ദേഷ്യത്തിൽ പത്രം മടക്കി പതിവ് പോലെ ചാനെൽ മാറ്റി കളിക്കുവാൻ തൊടങ്ങി

ഇടയ്ക്കെപ്പോഴോ പത്രത്തിന്റെ ആദ്യ പേജിലെ ഒരു ഫോട്ടോയിൽ അവന്റെ കണ്ണ് പതിഞ്ഞു ഒരു പെണ്കുട്ടി പുഞ്ചിരിക്കുന്ന ചിത്രം “ഹോ സുപ്പൂർ  കൊച്ച്‌ ”  എന്ന് സ്വയം പറഞ്ഞവനാ  വാർത്ത‍ എടുത്തു നോക്കി ഇടവ എന്ന ഗ്രാമത്തിലെ വൈഗ എന്ന പതിനാറുകാരി  പെണ്കുട്ടി ക്രുരമായ പീഡനത്തിനിരയായി   മരണപ്പെട്ട വാർത്ത‍. അവൻ മനസ്സിൽ പറഞ്ഞു ഇതാണ് അമ്മ അയലക്കരിയുമയി ചര്ച്ച നടത്തുന്നത്

വായിച്ചപ്പോൾ അവനു വിഷമം അണപൊട്ടി   മൊബൈലെടുത്ത്‌  അവൻ ഒരു കൊല്ലമായി വളയ്ക്കാൻ ശ്രമിക്കുന്ന ആര്യയ്ക്ക് മെസേജ് അയച്ചു  “എന്തൊരു ലോകം…… ജീവിക്കാനെ  തോനുന്നില്ല ഡിയർ…….”
സെകന്റുകൾക്കുള്ളിൽ അവളുടെ മറുപടി മെസേജു വന്നവന്റെ മൊബൈല് വിറച്ചു
അവന്റെ ചർച്ച (ഒലിപ്പിക്കൽ ) തുടരുന്നതിനടയ്ക്കു അച്ചന്റെ ശകാരമെത്തി രാവിലെ തന്നെ മൊബൈലും കുത്തിപിടിചിരുന്നതിനു, അവൻ ഫോൺ ഒക്കെ മാറ്റിവച്ചു പോയി കുളിച് വന്നു വീണ്ടും കലാ പരിപാടി തുടർന്നു

എന്നിട്ടും വിഷമം  തീരാതെ  വന്നപ്പോൾ  അവന്റെ facebook  തുറന്നു  അവന്റെ status  അപ്ഡേറ്റ് ചെയ്തും ഫോട്ടോസ് ഷെയർ ചെയ്തും ലൈക്കും കമന്റും വാരിക്കുട്ടി facebookile അന്നത്തെ ചൂടൻ ചര്ച്ചാ വിഷയം അത് തന്നെ ആയിരുന്നു ആ പ്രധിഷേധ കടലിൽ  അവനും പങ്കു ചേർന്നു എങ്ങും സഹതാപ പെരുമഴ
അപ്പോഴനവന്റെ അമ്മ വന്നു പറഞ്ഞു  അവർ പാർട്ടിക്ക് പോകുന്നുണ്ട് തിരികെ വരുമ്പോൾ എന്താ വേണ്ടതെന്നു kfc യിലെ ഒരു മുന്തിയ ഡിഷ്‌ തന്നെ രാഹുൽ പറഞ്ഞു ,അവർ പോയി കുറച്ചു കഴിഞ്ഞപ്പോൾ അവൻ പതിയെ തന്റെ ലാപ്ടോപ് ഓണാക്കി ഒരു പ്രസിദ്ധ വെബ്‌സൈറ്റിൽ കയറി നീല ചിത്രങ്ങൾ ക്കിടയിലെ സേർച്ച്‌ ഓപ്ഷനിൽ അവൻ സഹതാപത്തോടെ തിരഞ്ഞു

“ഇടവ പെണ്കുട്ടി”

Comments

comments

Share.
Gallery