എന്നിലെ എല്ലിനാൽ പടച്ച പെണ്ണെ. – Rahul Mundakasserry

Google+ Pinterest LinkedIn Tumblr +

Author :  Rahul Mundakasserry

Company :    ACIS

Email :   Rahul.Mundakasserry@allianzcornhill.co.in

എന്നിലെ എല്ലിനാൽ പടച്ച പെണ്ണെ…

നെരങ്ങി നീങ്ങി വീണ്ടും ആാ ആഴ്ച്ചയും അവസാനതിലെത്തി നിന്നു. വെള്ളിയാഴ്ച്ചകൾ ടെക്കികൾക്ക് പൊതുവെ സന്തോഷനാളാണ്, ക്യാഷ്വൽ  വിയർ  ഉം  ഇട്ടു , ഒരാഴ് ച്ചത്തെ പഴന്തുണി ഭാര്യക്ക്‌ പാർസൽ ആയി കൊണ്ട് പോകുന്ന ആഴ്ചയിലെഏക ദിവസം. മാനേജർ ഇറങ്ങി എന്ന് ഉറപ്പു വരുത്തിയ ശേഷം പതുക്കെ ഓഫീസിനു ഇറങ്ങി , അപ്പോഴും കുറെ കുളംകുത്തികൾ കീയ്ബോർഡിൽ എന്തൊക്കെയോ കുത്തിക്കുറിക്കുന്നുണ്ടായിരുന്നു, അവര് എന്നെ കണ്ടോ ആവൊ ? . നന്നേമടുപ്പാണ് ആഴ്ച്ചക്കുള്ള ഈ വീട്ടില് പോക്ക്, പറഞ്ഞിട്ട് കാര്യമില്ല അതൊക്കെ ഓള് തലയിൽ ആകുന്നതിനു മുൻപേആലോചിക്കണമായിരുന്നു. ബസ്സിനു ഇനിയും സമയമുണ്ട്, എന്നാ ഇനി കഞ്ഞി കഴക്കൂട്ടത്തുന്നാവാം , മ്മടെ മാധവെട്ടന്റെ അപ്പു ഹോട്ടൽ നു . അല്ലേലും നമ്മടെ കഞ്ഞിടെ ടേസ്റ്റ് വരില്ലല്ലോ ഈ ധാബയിലെ ഭക്ഷണത്തിനു. മാധവേട്ടന്റെ മാങ്ങാചമ്മന്തി അതു ഞങ്ങടെ പാലക്കാട്‌ പോലും കിട്ടില്ല .

 

“മാധവേട്ടാ ഒരു പതിവ്”

 

“അല്ല ഇതാര് രാകേഷ് ഓ!.. വെള്ളിയാഴ്ച്ച കഞ്ഞി പതിവില്ലാത്തതാണല്ലോ”

ഇന്ന് കുറച്ചു നേരത്തെ ഇറങ്ങി മാധവേട്ടാ ..”

 

“ആഹാ ഇതാണോ നേരത്തെ പത്തു മിനിറ്റ് കൂടി വൈകിയെങ്കിൽ ഞാൻ കട അടച്ചെനെ… ഹ്മ്മം ഇടവപ്പാതി പൊടിപൊടിക്കുന്നുണ്ട്, കുഞ്ഞു കാർ എടുതിട്ടാണോ വന്നെ”

 

“അതെ”

 

പെട്ടെന്നാണ് സ്ട്രീറ്റ് ലൈറ്റ് ന്റെ അരണ്ട വെളിച്ചത്തിൽ ഒരു യുവതി ഹോട്ടലിന്റെ ചായ്പിലേക്ക് ഓടി കയറി വന്നതു.ശൈശവം മാറാത്ത മുഖം, അവളുടെ നനഞ്ഞ വസ്ത്രത്തിനുള്ളിലെ വെളുത്ത ഉടൽ കാണുമ്പോ ആദ്യം തോന്നിയത്പേടിയാണ് ഈ അസമയത് ഇങ്ങനോരിടത്ത്. ആാ എന്തോ ആവട്ടെ നമുക്കെന്തിനാ ഈ പൊല്ലാപ്പ് . കൈ കഴുകിപുറത്തിറങ്ങി നോക്കിയപ്പോൾ അവളെ കാണുന്നില്ല . ഹോ! പോയി . നാട്ടുംപുറം ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല , ചുറ്റുംകഴുകന്മാരാണ് . കാർ സ്റ്റാർട്ട്‌ ചെയ്തു പതുക്കെ മുന്നോട്ടു നീങ്ങി . ബസ്‌ സ്റ്റോപ്പ്‌ കടന്നു പോകവേ ഒരു മിന്നായം പോലെകണ്ടു, ഇത് അവളല്ലേ ? കുറച്ചു മാറി കാർ നിർത്തിയിട്ടു  ബസ്‌ സ്റ്റോപ്പ്‌ ലേക്ക് നോക്കി അതെ ഇത് അവൾ  തന്നെ. ബസ്‌സ്റ്റോപ്പിലെ കഴുകന്മാരുടെ കണ്ണുകൾ അവളെ കാർന്നു തിന്നുന്നപോലെ തോന്നി .മനസ്സില് വെറുപ്പ്‌ തോന്നി എന്ത്മനുഷ്യന്മാരാണ് ഈ ലോകത്ത് . പിന്നെ അധികമൊന്നും ചിന്തിക്കാൻ നിന്നില്ല  കാർ റിവേഴ്സ് എടുത്തു അവളുടെഅടുത്തേക്ക് നടന്നു .

 

“വരൂ … എവിടെക്കാ പോവണ്ടേ?” എനിക്ക് ഇത്രേം അധികം ധൈര്യം എവ്ടെന്നു കിട്ടിയെന്നു മനസ്സിലായില്ല . അവൾഎന്റെ കൂടെ വന്നു കാറിൽ കയറി ഇരുന്നു . ഞാൻ ചോദ്യം വീണ്ടും ആവർത്തിച്ചു

 

“എവിടെക്കാ പോവണ്ടേ? ഇവിടം അത്ര നല്ലതല്ല”

 

“നമുക്ക് ചേട്ടന്റെ വീട്ടിലേക്കു പോകാം” . അവളുടെ പതിഞ്ഞ സ്വരം എന്റെ ഹൃദയതിലേക്കു തുളച്ചു കയറിയ പോലെതോന്നി . ഒരു നിമിഷം ഞാനും ആ ബസ്റ്റ് സ്റ്റോപ്പിലെ കഴുകന്മാരെ പോലെ അവളുടെ വെളുത്ത ഉടലിലേക്ക് ആർത്തിയോടെ നോക്കി … എന്തോ വലിയ തെറ്റിലേക്ക് ഞാൻ വഴുതി വീഴുകയാണോ എന്ന് തോന്നി . തെറ്റും ശരിയും അത്ആപേക്ഷികമല്ലേ . ആഴ്ചയിൽ ഒരിക്കൽ  ഏതോ ഒരു ചടങ്ങ് തീർക്കാൻ പോലെ ഭാര്യയുടെ ഉടലിലേക്ക് വഴുതി വീഴുന്നു ,ഓർക്കുമ്പോൾ അറപ്പാണ് പ്ലാസ്റ്റിക്‌ കൂട് ക്ലോസറ്റിലേക്ക് വലിച്ചെറിഞ്ഞു ഫ്ലെഷ് അടിക്കുന്ന ആ വൃത്തികെട്ട ദിവസങ്ങള്.വിവാഹിത ജീവിതം വെറും ADJUSTMENT ആണെന്ന് തോന്നിത്തുടങ്ങിയ നാളുകൾ. ഇല്ല ഇവളെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല . തെറ്റിന്റെ  പട് കുഴിയിലേക്ക് ഞാൻ വഴുതി വീണിരിക്കുന്നു .

 

“അടുത്ത വീട്ടിലെ മായ ചേച്ചിയാ പറഞ്ഞെ ഈ സമയത്ത് ബസ്‌ സ്റ്റോപ്പിൽ പോയി നിന്നാൽ ആരേലും വന്നു വിളിക്കുമെന്ന്. അയാള് ഭയങ്കര കുടിയനാ, രക്ഷപ്പെടില്ലെന്നാ ഡോക്ടർ മാരു പറഞ്ഞത്….. ഞാൻ എന്ത് ചെയ്യാനാ സാറെ . ഒരു കുപ്പിബ്ലഡ്‌  വാങ്ങാൻ വേണ്ടി ഉച്ചക്ക് ഇറങ്ങിയതാ”

 

അവളോട്‌ എനിക്ക് തോന്നി തുടങ്ങുന്നത് ദയയോ അതോ വെറും കാമവെറിയോ എന്ന് എനിക്കറിയില്ല . അവൾക്ക് നല്കാൻ കഴിയുന്ന ഏറ്റവും വലിയൊരു ആശ്വാസം അത് കുറച്ചു നിമിഷങ്ങിലെ ഈ സ്നേഹമാണെന്ന് തോന്നി. അവളുടെശരീരത്തെ തൊട്ടും തലോടിയും എന്റെ സ്നേഹം ഞാൻ  അവള്ക്ക് നല്കി.അവളെനിക്കു സമ്മാനിച്ചത്‌വിലമാതിക്കനവാതെ എന്തോ ഒന്ന് പോലെ തോന്നി , അവൾ സ്നേഹവതിയാണ് . കള്ളിന്റെയും, ബീഡിയുടെയുംനാറ്റംഉള്ള ഒരു കഴുകന്റെ കുതിപ്പാണ് അവള്ൾക്ക് അയാളുടെ രാത്രികൾ.ഒരു സ്ത്രീ അവൾ ആഗ്രഹിക്കുന്ന സംതൃപ്തിഒരു പക്ഷെ അവന്റെ തലോടലും ചുംബനങ്ങളും ആണ്. ഇന്നാധ്യമായി ഒരു പുരുഷന്റെ സ്നേഹം എന്താണെന്നു അവള്മനസ്സിലാക്കിയിരിക്കണം.  ടേബിളിൽ വച്ച പേഴ്സിൽ നിന്നും അവൾക്ക് ആവശ്യമുള്ള തുക എടുത്തോളാൻ ഞാൻഅവളോട്‌ പറഞ്ഞു . ഒരുപക്ഷെ അവളെടുത്ത 100 രൂപയ്ക്ക് അവൾ നല്കിയ വിലയായിരിക്കാം അവളുടെജീവിതം

Comments

comments

Share.
Gallery