എന്‍ സഖി – Indu VK

Google+ Pinterest LinkedIn Tumblr +

Author      :   Indu VK
Company :   IBS Software Services Pvt Ltd
Email       :   indu.krishna@ibsplc.com

എന്‍ സഖി

ചന്ദന നിറമില്ലയെന്‍ മേനിയില്‍,

അരുണിമ ചേര്‍ന്നതല്ലെന്‍ ചുണ്ടുകള്‍,

നിശയാനെന്റ്റെയ് ആത്മസഖി,

എന്‍ നിറമേന്തുന്ന പ്രാണസഖി.

താമരയിതളല്ല എന്‍ കണ്ണുകള്‍,

നല്ലെള്ളിന്‍ പൂവല്ലയെന്‍ നാസിക,

മൃതുലതരമല്ല കൈകാലുകള്‍,

മധുരതരമല്ല എന്‍ പുഞ്ചിരി.

എന്നെ തലോടുന്ന കുളിര്‍കാറ്റിന്,

മനോമോഹന സുഗന്ധമില്ല.

ഞാന്‍ പൂകും പാതയ്ക്കു വെളിച്ചമില്ല,

തരള രോമാന്ജ കുതൂകമില്ല.

ഞാന്‍ പാടും പാട്ടിന് രാഗമില്ല

ഞാനാടും ആട്ടതിന് താളമില്ല

ഞാന്‍ വരയ്ക്കും ചിത്രങ്ങള്‍ക്ക് നിറങ്ങളില്ല

ഞാന്‍ തേടും പാതയ്ക്ക് വെളിച്ചമില്ല.

ഞാന്‍ കാണും സ്വപ്‌നങ്ങള്‍ അര്‍ത്ഥശൂന്യം

ഞാന്‍ കേള്‍ക്കും രാഗങ്ങള്‍ താളശൂന്യം

ഞാന്‍ കാണും ഹൃദയങ്ങള്‍ കാപട്യങ്ങള്‍

ഞാന്‍ കേള്‍ക്കും വചനങ്ങള്‍ പാഴ്മുത്തുകള്‍.

ഹൃദയമര്‍മരം ഞാന്‍ പാടിയില്ല

ചിലങ്കകെട്ടി ഞാന്‍ ആടിയില്ല

നിശബ്ദതയില്‍ ഞാന്‍ തേങ്ങി നിന്നു

എന്‍ സഖിയോടൊത്ത് ചേര്‍ന്നുനിന്നു.

നിഴലുകള്‍ പലതും മാഞ്ഞു പോയി

എന്തെല്ലാമോ പുലമ്പി തിരിച്ചു പോയി

ഒന്നും ഞാനൊട്ടു കേട്ടതില്ല

കേട്ടതായി ഞാന്‍ ഭാവിച്ചതില്ല.

ആരുമേ കാണാതെ ഒളിച്ചു വച്ച

എന്‍ ഹൃദ്യപുഷ്പമാരും അറിഞ്ഞതില്ല

ആരുമേ കാണാന്‍ കൊതിച്ചതില്ല

ആരുമേ തേടി നടന്നതില്ല.

എന്‍ പദനിസ്വനമാരും ശ്രെവിച്ചതില്ല

എന്‍ ചിലംബൊലിക്കാരും ചെവിയോര്തതില്ല

പൊട്ടിത്തെറിക്കുന്ന എന്‍ ചിരിയോ

ശബ്ദമോ ആരാരും കേട്ടതില്ല.

എന്റ്റെ നിനവുകള്‍ പേയ്കോലങ്ങള്‍,

എന്റ്റെ കനവുകള്‍ പാഴ്കാഴ്ചകള്‍.

എന്റ്റെ കദനങ്ങള്‍ നീര്ചോലകള്‍,

എന്റ്റെ സ്വപ്നങ്ങളോ നീരാവി പോല്‍.

എന്‍ സഖി ഒരിക്കലും മിണ്ടിയില്ല,

എന്‍ സഖി ഒരിക്കലും പിണങ്ങിയില്ല,

എന്‍ സഖി പരിഭവം പറഞ്ഞതില്ല,

എന്‍ സഖി പരിഹാസം പൊഴിച്ചതില്ല.

ആരുമേ കാണാത്തയെന്റ്റെയ് ഉള്ളം,

കാണാതെ അവള്‍ പഠിച്ചിരുന്നു

എന്നെ കാണുവാന്‍ മാത്രമായി

സന്ധ്യയാവാന്‍ അവള്‍ കാത്തിരുന്നു.

ആശ്വാസ വചനങ്ങള്‍ ഇല്ലാതെതന്‍,

മൂകത കൊണ്ടവള്‍ താരാട്ട് പാടി.

അവളുടെ തണുത്ത കരവലയത്തില്‍,

തേങ്ങി തേങ്ങി ഞാനുറങ്ങി.

എന്‍ സഖിയെന്നുമീ രാത്രി മാത്രം,

നിശബ്ദത പേറുമീ രാത്രി മാത്രം.

തന്‍ തമോഗര്‍തത്തില്‍ അന്നുമിന്നും

ഊണ്ടുറങ്ങുമീ രാത്രി മാത്രം.

Comments

comments

Share.
Gallery