ഒന്ന് പരിശുദ്ധയാകുവാനുള്ള സമയം – BISMITHA.B

Google+ Pinterest LinkedIn Tumblr +
2
  

Author : BISMITHA.B

Company : ACCELFRONTLINE LTD. NILA, TECHNOPARK

ഒന്ന് പരിശുദ്ധയാകുവാനുള്ള സമയം

” ഇന്നും …? ”   ഹരി ചോദ്യഭാവത്തോടെ നിര്‍മലയെ നോക്കി .

” ഞാന്‍ പറഞ്ഞതല്ലേ ഹരിയേട്ടാ …എനിക്ക് കുറച്ചു സമയം വേണം .ഹരിയേട്ടനും സമ്മതിച്ചതല്ലേ …? ”

“എത്ര സമയം …?എന്തിന് …?ഇതിനൊക്കെ കൃത്യമായ ഒരു മറുപടിയെങ്കിലും നിനക്ക് തന്നൂടെ ….ഇതൊരുമാതിരി

അമ്പലത്തിലെ വിഗ്രഹം പോലെ ….”

” ഹരിയേട്ടാ …..”

“ഞാന്‍ ഒന്നും പറയുന്നില്ല നിമ്മി ….എന്താന്നു വച്ചാല്‍ നിന്‍റെ ഇഷ്ടം പോലെ …” അത്രയും പറഞ്ഞു പുതപ്പെടുത്തു തലയിലൂടെ മൂടി ഹരി തിരിഞ്ഞു

കിടന്നു …,മറുപടിയൊന്നും പറയാതെ മുറിയിലെ വെളിച്ചം കെടുത്തി നിര്‍മലയും .

നിര്‍മലയ്ക്ക് പക്ഷെ ഉറക്കം വരുന്നുണ്ടായിരുന്നില്ല .അല്ലെങ്കില്‍ത്തന്നെ കുറെ വര്‍ഷങ്ങളായി ,അവള്‍ സ്വസ്ഥമായി ഒന്ന് ഉറങ്ങിയിട്ട്.

“എത്ര സമയം …? ” ഈ ചോദ്യം ഹരിയേട്ടന്‍ എത്ര തവണ ചോദിച്ചു കഴിഞ്ഞിരിക്കുന്നു .മറുപടി നല്‍കുവാനുള്ള ധൈര്യം ഇന്നേവരെ

തനിക്കുണ്ടായിട്ടില്ല .മനസ്സ് കൊണ്ട് ഹരിയേട്ടന്റെ ചോദ്യത്തിന് ഓരോ തവണയും മറുപടി പറഞ്ഞിരിക്കുന്നു .ഹരിയേട്ടനും ഒരു പുരുഷനല്ലേ .

വിവാഹം കഴിഞ്ഞു ഒരു വര്‍ഷം കഴിഞ്ഞിട്ടും ഒരു കിടക്കയ്ക്കിരുവശവും രണ്ടപരിചിതരെപ്പോലെ …..മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ എന്നേ

തന്നെ ഉപേക്ഷിച്ചു പോയേനെ ….

” നീ ഉറങ്ങിയില്ലേ …?”

” ഇല്ല …ഉറക്കം വരുന്നില്ല ഹരിയേട്ടാ …”

” സാരമില്ല ,….ഞാന്‍ പറഞ്ഞതൊക്കെ അങ്ങ് മറന്നേക്ക്‌ ….നീ കിടന്നുറങ്ങ് ..രാവിലെ നേരത്തെ എണീക്കേണ്ടതല്ലേ ”

********************************** **********************************     **********************************

തിങ്കളാഴ്ചയാണ് …..തിരക്കോട് തിരക്കുള്ള ദിവസം .ഇന്‍ഫോപാര്‍ക്കിന്റെ തിരക്കിലേക്ക് ഇരുവരും അലിഞ്ഞു ചേര്‍ന്നു .ഇനി ഇരുട്ടും

വരെ പബ്ലിക്കും , സ്റ്റാട്ടിക്കും ,പ്രൈവറ്റും , വോയിടുമൊക്കെ തലച്ചേറിലിട്ടു കലക്കി റിട്ടേണ്‍ ചെയ്തെടുക്കണം അറിഞ്ഞു കൊണ്ട് നിര്‍മല

തിരഞ്ഞെടുത്തതാണ് ഈ തിരക്കിനെ .ഒരു നിമിഷം പോലും തനിച്ചിരിക്കാന്‍ അവസരമുണ്ടാകാതിരിക്കാന്‍ വേണ്ടി .പകലായാലും ,രാത്രിയായാലും

തനിച്ചായാല്‍ നിര്‍മലയ്ക്ക് ചുറ്റും ഇരുട്ടാണ്‌ . ആ ഇരുട്ടത്ത് കുറേ ചോക്ലെറ്റുകളുമായി ഒരു വലിയ മീശക്കാരന്‍ കടന്നു വരും .അപ്പോളവള്‍

ആ ചോക്കലേറ്റിന് വേണ്ടി വലിയ മീശക്കാരനെ അനുസരിക്കുന്ന 12 വയസ്സുകാരിയായി മാറും .രോമകൂപങ്ങള്‍ എണീറ്റുനില്‍ക്കും .

ശരീരമാകെ സുഖകരമായ ഒരു കുളിര് പടരും .ഭാരമൊക്കെ നഷ്ടപ്പെട്ടു പറന്നു പറന്നു പോകും …..ഒടുവിലൊരു നനവിന്റെ തണുപ്പില്‍

അല്പം വേദനയും നല്‍കി അയാള്‍ പോകുമ്പോള്‍ അവളയാളെ കെട്ടിപ്പിടിച്ചു ഒത്തിരി സ്നേഹത്തോടെ ആ കവിളുകളില്‍ മുത്തം നല്‍കും .

പക്ഷേ ആ ചുംബനത്തിന്റെ ഓര്‍മ്മകള്‍ കൃത്യം പതിനാറാം വയസ്സു മുതല്‍ അവളുടെ ഉറക്കം കെടുത്തിക്കളഞ്ഞു .

ഏഴു വര്‍ഷത്തിനപ്പുറവും ആ ഓര്‍മ്മകള്‍ അവളെ മഥിക്കുന്നത് കൊണ്ടാണ് അവളീ തിരക്കിനെ സ്നേഹിക്കുന്നത് .ഈശ്വരനും അവള്‍ക്കും

മാത്രമറിയാവുന്ന ആ സത്യങ്ങള്‍ എങ്ങനെ ഹരിയോട് പറയും …?ഹരി അതെങ്ങനെ ഉള്‍ക്കൊള്ളും ….??ഫോണ്‍ റിംഗ് ചെയ്തതും

നിര്‍മല സ്വപ്നങ്ങളില്‍ നിന്നും ഞെട്ടിയുണര്‍ന്നു .ഹരിയാണ് ….ഉച്ചയൂണിനു സമയമാകുന്നതേയുള്ളൂ …പതിവ് തെറ്റിയൊരു വിളി …?

“ഹലോ …എന്താ ഹരിയേട്ടാ ഈ നേരത്ത് ?”

” നിമ്മി ,,ഒരു ആവശ്യമുണ്ട് .നീ ഒരാഴ്ചത്തേക്ക് ലീവ് പറഞ്ഞിട്ട് വേഗം ഇറങ്ങു .അര മണിക്കൂറിനുള്ളില്‍ ഞാന്‍ നിന്‍റെ ഓഫീസില്‍ എത്താം .

വേഗം വേണം ”

“എന്താ കാര്യം …? ”

“അതൊക്കെ പിന്നെ പറയാം ..നീ ഞാന്‍ പറഞ്ഞപോലെ ചെയ്യ്‌ ”

അപ്പുറത്തു കാള്‍ കട്ട്‌ ആയിരിക്കുന്നു .എന്തോ ഏതോ ….?പറഞ്ഞ പോലെ അവധിയും വാങ്ങി ഓഫീസിനു താഴെ എത്തുമ്പോള്‍

അതാ ഹരി കാറുമായി കാത്തു നില്‍ക്കുന്നു .ഹരി ഒന്നും മിണ്ടാത്തത് കൊണ്ട് അവളും ഒന്നും മിണ്ടിയില്ല …

********************************** **********************************     **********************************

യാത്ര ചെന്നവസാനിച്ചത്‌ അവളുടെ വീട്ടിലായിരുന്നു ..വീടിനു ചുറ്റും ആള്‍ക്കൂട്ടം …ചന്ദനത്തിരിയുടെ ഗന്ധം …

നിര്‍മല ഒരുള്‍ഭയത്തോടെ ഹരിയെ നോക്കി ..

“ഹരിയേട്ടാ …എന്‍റെ അമ്മ …..?????”

“ഏയ് ….അമ്മയ്ക്ക് ഒന്നുമില്ല …നീ ഇറങ്ങു ….അകത്തേക്ക് ചെല്ല് ….”

വിറയ്ക്കുന്ന കാലടികളോടെ അവള്‍ നടന്നു വരാന്തയില്‍ കയറി …

വാഴയിലക്കീറിന്റെ അറ്റത്തു നിലവിലക്കിലെ തിരി അണയാതെ നിന്ന് കത്തുന്നു …ആളുകള്‍ വന്നും പോയും നില്‍ക്കുന്നു .

ചുമരില്‍ ചാരിയിരുന്നു നിശബ്ദമായി അമ്മ കരയുന്നു ..താന്‍ കരയണോ അതോ ചിരിക്കണോ …?..നിര്‍മല ഒന്ന് ദീര്‍ഘനിശ്വാസം എടുത്തു …

പിന്നെ അമ്മയ്ക്കരികിലേക്ക് ചെന്നിരുന്നു .

“ആരാ ദേവകി അവനു കര്‍മങ്ങള്‍ ചെയുക …? “വല്യച്ഛനാണ് .

” എനിക്കറിയില്ല വല്ല്യേട്ടാ …എനിക്ക് കൈയും കാലുമൊന്നും അനങ്ങണില്ല . നിങ്ങളൊക്കെ കൂടി എന്താന്നുവച്ചാ അങ്ങനെ ….”

“ഞാന്‍ ചെയ്യാം വല്ല്യച്ചാ ….” നിര്‍മല പറഞ്ഞു .

“നീയോ …?എന്താ മോളെ ഈ പറയുന്നേ ….?അതൊന്നും ശരിയല്ല …അത് പാടില്ല ..അത് തെറ്റാണ് ”

“വല്ല്യച്ചാ ,,,,ശരിയും ,തെറ്റും നോക്കാനാണേല്‍ ഒരുപാടുണ്ട് …തര്‍ക്കമൊന്നും വേണ്ട .ഞാന്‍ ചെയ്യാം …”

“നിമ്മി …അത് വേണ്ട …മറ്റാരെങ്കിലും ചെയും ….”

“ഇല്ല ഹരിയേട്ടാ …എന്‍റെ അച്ഛന്റെ കര്‍മങ്ങള്‍ ഞാന്‍ തന്നെ ചെയ്യും ,,,ഇതെന്റെ തീരുമാനമാണ് .ഇതിനു മാറ്റമില്ല .കര്‍മങ്ങള്‍

പൂര്‍ത്തിയാക്കി അച്ഛന്‍റെ ചിതാഭസ്മവും നിമഞ്ജനം ചെയ്തിട്ടേ നിര്‍മല്യ്ക്കിനി മടക്കമുള്ളൂ….”

എല്ലാ ശബ്ദങ്ങളും നിര്‍മലയുടെ ഉറച്ച തീരുമാനത്തിന് മുന്നില്‍ നിശബ്ദതയുടെ നിലയില്ലാ കയത്തിലേക്ക് കൂപ്പുകുത്തി .

മണ്‍കുടത്തിലടച്ച ചിതാഭസ്മം നിര്‍മലയെ ഏല്‍പ്പിച്ചു പരികര്‍മി മടങ്ങി.

ദിവസങ്ങള്‍ കടന്നു ..മരണവീട്ടില്‍ ആളൊഴിഞ്ഞു …

ആരവങ്ങളടങ്ങി ….കണ്ണീര്‍ ഓര്‍മകളിലേക്ക് വിടവാങ്ങി …ഹരിയും യാത്ര പറഞ്ഞു …..

********************************** **********************************     **********************************

കൃത്യം പതിനാറാം ദിവസം രാവിലെ കുളിച്ചു ഈറനോടെ അവള്‍ പൂജാമുറിയില്‍ കയറി വാതിലടച്ചു .

കണ്മുന്നിലിരിക്കുന്ന ദൈവങ്ങളെ സാക്ഷിയാക്കി അവളാ ചിതാഭസ്മത്തിന്‍റെ കെട്ടു തുറന്നു .ഉള്ളിലുള്ള സകല ദേഷ്യവും ,വേദനകളും ഓര്‍മകളും

കൂട്ടിച്ചേര്‍ത്ത് ഹൃദയത്തില്‍  സൂക്ഷിച്ചു വച്ചിരുന്ന  ഏഴു വര്‍ഷത്തിന്‍റെ പാപക്കണക്ക് , വല്ലാത്തൊരു ആനന്ദത്തോടെ അവളതിലേക്ക് കാര്‍ക്കിച്ചു തുപ്പി .

തണുത്ത വെള്ളത്തിന്‍റെ കുളിരില്‍ വിറയലോടെ ഒന്ന് മുങ്ങിയെണീറ്റതും മനസ്സിന് വല്ലാത്തൊരു ശാന്തി അനുഭവപ്പെട്ട പോലെ …..

കണ്ണീരു കൊണ്ട് മനസ്സിലെ കുറ്റബോധമെല്ലാം കഴുകിക്കളഞ്ഞു ഈശ്വരന്മാരോട് നന്ദിയും പറഞ്ഞു അമ്മയെയും കൂട്ടി അവള്‍

ഹരിക്കടുത്തേക്ക് വണ്ടി കയറി .

********************************** **********************************     **********************************

പതിവ് ചോദ്യം ചോദിക്കാന്‍ വയ്യാത്തത്കൊണ്ട് ഹരി ഒന്നും മിണ്ടാതെ കിടന്നുറങ്ങാന്‍ ശ്രമിച്ചു .നിര്‍മല മുറിയിലേക്ക് കയറി

വെളിച്ചം കെടുത്തി പതിവ് തെറ്റിക്കാതെ തിരിഞ്ഞു കിടന്നു .ഹരിയുടെ കണ്ണുകളെ മയക്കം കവര്‍ന്നെടുക്കാന്‍ തുടങ്ങിയതെയുള്ളൂ ……

നെറ്റിയിലൊരു കുളിര് …..പിന്നെ കണ്ണില്‍ ….കവിളുകളില്‍ …….നാസികത്തുമ്പില്‍ …..

ഒടുവില്‍ ആ കുളിര് അധരങ്ങളെ കവര്‍ന്നെടുത്തതും ഹരി ആവേശഭരിതനായി നിര്‍മലയെ വാരിപ്പുണര്‍ന്നു പുതപ്പിനടിയിലേക്കു

നൂണ്ടു കയറി …..

ജാലകത്തിനപ്പുറത്ത് ഒരല്‍പം നാണത്തോടെ കൊക്കുരുമ്മി കൊണ്ട് രണ്ടിണക്കിളികള്‍ അവര്‍ക്ക് കാവലിരുന്നു …

(ശുഭം)

Comments

comments

Share.
Gallery