ഒരു ഐ.സ്കാരന്റെ ചരമക്കുറിപ്പ് – Nishad T N

Google+ Pinterest LinkedIn Tumblr +
5
  

Author : Nishad T N

Company : TATA ELXSI

ഒരു ഐ.സ്കാരന്റെ ചരമക്കുറിപ്പ്

വാട്സ്ആപ്പിൽ അവരയച്ച് തന്ന പ്രവാചകന്റെ കഥ ഞാൻ വായിച്ചു.ഹിറാ ഗുഹയിൽ ഏകനായി ധ്യാനത്തിലിരിക്കെ ദൈവബോധനം ലഭിച്ച പ്രവാചകൻ. എനിക്കും വേണം ദൈവബോധനം. ആഗ്രഹമറിയിച്ചപ്പോൾ അത് തരാമന്നവരേറ്റു. അങ്ങനെ ഞാനവരുടെ കൂടെ മലയോരങ്ങളിലേക്ക് പാലായനം ചെയ്തു.അവരെനിക്ക് സ്വർഗത്തെ പറ്റി പറഞ്ഞ് തന്നു.സ്വർഗത്തിലെ ഹൂറികളെ പറ്റി പറഞ്ഞ് തന്നു.ഒടുവിൽ ഇതെല്ലാം കിട്ടണമെങ്കിൽ ദൈവത്തിന്റെ ശത്രുക്കളെ ഇല്ലാതാക്കണമെന്നും പറഞ്ഞു.ഞാൻ ശത്രുക്കളെ കൊന്നു തുടങ്ങി. മിനിമിലീഷ്യയിൽ വെടിവെച്ച് രസിച്ചിരുന്ന എനിക്ക് അതൊരു രസമായി.
നൂറ് പേരെ കൊന്ന് തികച്ച ദിവസം എനിക്കവരുടെ ഡിക്ഷ്ണറി സമ്മാനമായിക്കിട്ടി.അങ്ങനെ ഞങ്ങൾ അതിർത്തിയിലെത്തി.മറ്റു മുപ്പത്തിയേഴ് ഭാവി സ്വർഗവാസികളുടെ കൂടെ സ്വപ്നം കണ്ട് ഞാൻ കിടന്നു.
വരാനിരിക്കുന്ന ഭാവിയെ പറ്റി സ്വപ്നം കാണവെ ഒരു കൗതുകത്തിനായി ഞാനാ ഡിക്ഷ്ണറിയിൽ ദൈവമെന്ന വാക്ക് തിരഞ്ഞു.പക്ഷെ അതിലാവാക്കുണ്ടായിരുന്നില്ല. ഗൂഗിളിൽ സെർച്ച് ചെയ്ത് ഞാനവരുടെ സൈറ്റുകളിൽ തിരഞ്ഞു.അതിലുമുണ്ടായില്ല.ഒടുവിൽ ചില ദൈവവിരുദ്ധ സൈറ്റുകളിൽ ഞാനത് കണ്ടെത്തി.അയൽക്കാരിയെ ഉപദ്രവിച്ച പുരോഹിതയെ നരകത്തിലിടുകയും ദാഹിച്ചു വലഞ്ഞ തെരുവ് പട്ടിക്ക് വെള്ളം കൊടുത്ത വേശ്യയെ സ്വർഗത്തിലിടുകയും ചെയ്ത ദൈവം.അവരെനിക്കയച്ചു തന്ന പ്രവാചക കഥയും വേറൊരു സൈറ്റിൽ നിന്നും കോപ്പി‐പേസ്റ്റ്  ചെയ്തതാണെന്ന്  എനിക്ക് മനസിലായി.വായിച്ചമ്പരന്നു നിൽക്കവെ ദൂരെ നിന്നും വന്നൊരു വെടിയുണ്ട എന്റെ തലയോട്ടി തുളച്ച് കയറി.അതെന്റെ ചിന്താമണ്ഡലത്തിന്റെ കേന്ദ്രത്തിൽ തറയ്ക്കുന്നതിന്  തൊട്ടുമുമ്പുള്ള നിമിഷാർദ്ധത്തിൽ   എനിക്കുമുണ്ടായി ദൈവബോധനം. ലാദൻ ദൈവമല്ല.ഞാൻ പ്രവാചകനും.

Comments

comments

Share.
Gallery