ഒരു ഫേസ്ബുക്ക് ഡയറി കുറിപ്പ് -Vinod Appu

Google+ Pinterest LinkedIn Tumblr +

Author     :  Vinod Appu
Company :  Tata Elxsi
Email        :  vinod.pg@tataelxsi.co.in

ഒരു ഫേസ്ബുക്ക് ഡയറി കുറിപ്പ് 

ഇട്ട പോസ്റ്റിനു ലൈക്‌ കിട്ടാത്തതിനാൽ ,
രജിത്ത് എന്ന ഫേസ്ബുക്ക് സാഹിത്യകാരൻ –
ഞെരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്‌
ഇന്ന് രാവിലെയായിരുന്നു .

വൈകിയിട്ടായിരുന്നു,

ആ പോസ്റ്റ്‌ ഷെയർ ചെയ്യപ്പെട്ടത്,
മണലാരണ്യങ്ങൾക്കിടയിൽ  നിന്നും,
പത്തു വയസ്സിൽ – ഇരുപത്തിയാറുക്കൈകളിൽ.

വൈകിയിട്ടായിരുന്നു, ആ പോസ്റ്റ്‌ –
ഷെയർ ചെയ്യപ്പെട്ടത്,
മണലാരണ്യങ്ങൾക്കിടയിൽ  നിന്നും,
പത്തു വയസ്സിൽ,

ഇരുപത്തിയാറുക്കൈകളിൽ …

“ഈ കുന്നിക്കുരു കണ്ടിട്ടുണ്ടോ ,
കറുപ്പും ചുവപ്പും ഇടകലർന്ന ഒന്ന് …? ”

ആറടി മണ്ണിനു താഴെ, അമ്പത്തൊന്നു  –
ക്കൈകൾക്കിടയിൽ ശ്വാസം മുട്ടിയിരുന്ന –
കുന്നിക്കുരുവിനു ചുറ്റും നനവൂറിയതും,
വേരുപൊട്ടുകയും ചെയ്തത് –
അപ്പോൾ തന്നെയായിരുന്നു …

 

 

Comments

comments

Share.
Gallery