ഒരു വെളുത്ത പൂവ്‌ – VYSHAK.K.V

Google+ Pinterest LinkedIn Tumblr +

Author      :   VYSHAK.K.V
Company :   YSC ENGINEERING SERVICES
Email       :   kvvyshak@gmail.com

ഒരു വെളുത്ത പൂവ്‌

മറന്ന് പോയി ഞാന്‍ എന്റെ പ്രണയത്തെ പോലും…

അമ്മതന്‍ താരട്ടിലുറങ്ങും പൈതലെപൊൽ

തീരം പുണർന്നു

മൃതിയെ പുണർന്നു

നീ കിടക്കവേ

സ്നേഹം ഊട്ട്യ് വളർത്തിയ അച്ഛനെ

വേർപെട്ടു നീ കിടക്കവേ

എങ്ങനെ ഒഅർക്കുവതെൻ പ്രണയത്തെ ഞാൻ..

ലോകമാനവികതയെ നീ കണ്ടുവോ,

ആ തീരത്തണഞ്ഞ നിന്‍

സ്വാർത്ഥമോഹത്തിൻ സാക്ഷിയാം പൂമൊട്ടിനെ.

അയ്‌ലാന്‍ കുര്ദി, നീ ആരായിരുന്നു

ഞങ്ങള്കപരിചിതമം ഭാഷ സംസാരിക്കുന്നവൻ

മറ്റൊരു സംസ്കാരം പേറുന്നവൻ

അബ്യന്ധരകലപങ്ങലാൽ പിഴുതെരിയപെട്ടവൻ.

ആരോ ഷെയർ ചെയ്ത facebook പോസ്റ്റ്‌ ആയി
ഈ തീരത്ത് നീ കിടക്കുന്നു..
തിരകളോട് മത്സരിക്കാതെ..

തീരത്തുറക്കി കിടത്തുവാനാകുമോ,
നിന്നെ കവർന്നൊരാ കടലിനുപോലും,

നിന്നെ ഒന്നുമ്മവെക്കതെ, ഒന്ന് താലോലിക്കാതെ..

കഴിയാതെ പോയല്ലോ നിന്നെ മാരോറടനയ്ക്കാൻ

നിന്റെ സ്വപ്നെങ്ങൾകെല്ലാം..

ഇല്ലകുഞ്ഞേ, ഭൂമിയിൽ നിനക്കൊരിടം
ഞങ്ങൾ മ്രിതിയില്ലാത്തവർ
ഭൂമിയിലെ രാജാക്കന്മാർ
സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ
ആകാശത്തിലേക്ക് പറത്തുന്നവർ

സൗരയുഥത്തിൽ ആദിപത്യമുള്ളവർ

ഇല്ലകുഞ്ഞേ, ഭൂമിയിൽ നിനക്കൊരിടം

നിനക്ക് മടങ്ങാം

ലങ്ജിക്കന്നം
ഞങ്ങൾ നിന്നോളം വളർന്നിട്ടില്ലാത്തവർ.

അയ്‌ലാന്‍,

നീയെന്റെ ഓ൪മമകളിൽ വന്നലതല്ലുകയായിരുന്നു,

തുർക്കിയുടെ തീരത്ത് നീ വന്നണഞ്ഞത്പോലെ..

നീയറിഞ്ഞോ നിന്റെ കുഞ്ഞു ഹൃദയത്തിനു
ഞങ്ങൾ സമർപിച്ചതം  കനണീര്പുഷ്പങ്ങൾ

ഒരേ സൂര്യന് കീഴില്, നാം അറിയാതെ
അട൪ത്തിയതെത്രയോ പൂക്കൾ.

നീ തേടിയ അഭയം,
തരാനാകാതെ പോയതോ എന്റെ ദു:ഖം

അഭയം തേടാതെ പോയി നീ
തത്വമസിയുടെ തീരങ്ങളിലേക്ക്

എന്റെ സമാധാനത്തിന്റെ രാജ്യത്തിലേക്ക്,

ഒരു പക്ഷെ നീ മരിക്കില്ലായിരുന്നു.

ഉയിർക്കുമെന്നിലിനിയുമൊരാ പ്രണയം

അതിൽ വിരിയുമാ ചില്ലകളൊന്നിൽ

ഒരു പൂവായി നീ വിടരും

ഒരു വെളുത്ത പൂവ്.

Comments

comments

Share.
Gallery