കന്യക – Akhil Mohan P

Google+ Pinterest LinkedIn Tumblr +
18
  

Author : Akhil Mohan P

Company : Allianz

കന്യക

 

അവള്‍ കുട്ടിയെ മാറോടണച്ചു. തന്‍റെ ഹൃദയതാളം അവന്‍റെ ജീവതാളവുമായി ഒന്നിച്ചു, ഒരു രാഗമായി അവളിലൂടെ ഒഴുകുന്നതായി അവള്‍ക്കു തോന്നി. ഇന്നേ വരെ അനുഭവിച്ചിട്ടില്ലാത്ത ഒരു അനുഭൂതി . മുലഞെട്ട് ആ കുഞ്ഞു വായിലേക്കിറക്കി അവള്‍ ഒരു അമ്മയുടെ സുഖമറിഞ്ഞു . ഇന്നലെ വരെ താന്‍ വെറുത്തിരുന്ന മാതൃത്വം , തന്നില്‍ അടിച്ചേല്‍പ്പിച്ച ഭാരം, ഇന്ന് അവളില്‍ ഒരു അമ്മയെ ഉണര്‍ത്തിയിരിക്കുന്നു….

സമയം വേഗം കൈവരിക്കുന്നതായ  അവള്‍ക്കു തോന്നി. പായുന്ന ലോകത്തിനൊപ്പം അവള്‍ക്കും യാത്ര തുടരണം . നിറകണ്ണുകളോടെ അവനെ ആ ബെഞ്ചില്‍ ഉപേക്ഷിച്ചു അവള്‍ നടന്നകന്നു.

¤ ¤ ¤ ¤ ¤

മേശ നിറഞ്ഞിരിക്കുന്ന പലഹാരങ്ങള്‍, ചൂടാറിവരുന്ന ചായ ഗ്ലാസ്സുകള്‍. സഭാകമ്പം പിടിപെട്ട ഒരു കുട്ടിയെപ്പോലെ അവന്‍ അതും നോക്കിയിരുന്നു. കാരണവന്മാരുടെ സംസാരത്തില്‍ ഉദ്യോഗം ,താമസം , ആസ്തി  തുടങ്ങി  സ്ത്രീധനം വരെ ഉയര്‍ന്നു വന്നു . “ഹലോ , ആദ്യം കുട്ടിയെ ഞാനൊന്നു ശരിക്കു കണ്ടോട്ടെ , എന്നിട്ടു പോരെ ഈ കണക്കുകൂട്ടലോക്കെ ? ” എന്ന് അലറുവാന്‍ അവനു തോന്നി. കുലീനത്വം നിറഞ്ഞ മുഖഭാവം , ഒരു നല്ല കുടുംബത്തില്‍ അച്ചടക്കത്തോടെ വളര്‍ന്നതിന്‍റെ ലക്ഷണങ്ങള്‍ അവളില്‍ നിറഞ്ഞു നിന്നു.

¤ ¤ ¤ ¤ ¤

രണ്ടര മാസത്തിനു ശേഷം , ഇന്ന് ആദ്യരാത്രി . തന്‍റെ കരവലയത്തില്‍ മയങ്ങുന്ന “കന്യക”യോട് അവന്‍ ചോദിച്ചു. “ആദ്യ കുട്ടി , ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ??

“ആണ്‍കുട്ടി !!! “

ഇത്ര നേരം തളര്‍ന്നു  അവനില്‍ അലിഞ്ഞിരുന്ന അവളുടെ പൊടുന്നനെയുള്ള  മറുപടി  മുറിക്കുള്ളില്‍ അല്പനേരം നിശബ്ദതയ്ക്കു വഴിയൊരുക്കി. ഒരു തുള്ളി  കണ്ണുനീര്‍ അവളില്‍ നിന്ന് അടര്‍ന്നു വീണിരുന്നുവോ ??  അറിയില്ല………

Comments

comments

Share.
Gallery