കള്ളൻ ബസ്സിൽ തന്നെ… Xavier M.James

Google+ Pinterest LinkedIn Tumblr +
0
  

Author : Xavier M.James

Company : Allianz

കള്ളൻ ബസ്സിൽ തന്നെ

അശോക്‌ ബസ്‌ സ്റ്റാൻഡിൽ നില്ക്കാൻ തുടങ്ങിയിട്ട് വളരെയേറെ നേരമായി . ഒന്നും രണ്ടുമല്ല , അഞ്ചു  മണിക്കൂറായി ആ നിൽപ്പു  തുടങ്ങിയിട്ട്.അതി രാവിലെ വീട്ടിൽ  നിന്നും രണ്ടു ഇഡ്ഡലിയും ഒരു  കാലി ചായയും  കുടിച്ചിട്ട് ഇറങ്ങിയതാണ്. ഇപ്പോൾ നന്നേ വിശക്കുന്നുണ്ട്,ഒരു പക്ഷെ കഴിക്കുന്ന നേരത്ത് ബസ്‌ പോയാല്ലോയെന്നു  പേടി ?  ജോലി സംബന്ധമായി കൊച്ചി വരെയൊന്നു പോക്കണം,വളരെ ബുദ്ധിമുട്ടിയാണ് ഇന്റെർവ്യുവിനുള്ള  ഈ ക്ഷണ കത്തെങ്കിലും  കിട്ടിയത് . അവധി ദിവസമായതിനാൽ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് അധിക്കം ബസ്സുകളുമില്ല. വളരെ വൈക്കി കൊച്ചിയിൽ എത്തിയാൽ താമസ സൗകര്യം അന്വേഷിച്ചു ബുദ്ധിമുട്ടേണ്ടി വരും,അടുത്ത ദിവസം രാവിലെ തന്നെ ഓഫീസിൽ ഇന്റെർവ്യുവിന് ചെല്ലുകയും വേണം. എറണാകുളമാണേൽ അധിക്കം പരിചയമില്ലാത്ത സ്ഥലലവുമാണ്.അങ്ങനെ ഓരോന്ന് ആലോചിച്ചു നില്ല്ക്കുമ്പോൾ അതാ കോട്ടയം  വഴി പോക്കുന്ന ഒരു ബസ്‌ വരുന്നു.

” ഇപ്പോൾ തന്നെ നേരം നല്ല വൈകി, ഇവിടെ ഇനിയുമിങ്ങനെ നിന്നാൽ സമയം പോക്കുന്നതല്ലാതെ വേറെ ഒന്നും നടക്കത്തില്ല. കോട്ടയത്തിറങ്ങി  കൊച്ചിയിലക്ക് പോക്കാൻ വല്ല മാർഗവുമുണ്ടോ എന്ന് അന്വേഷിക്കാം” മനസ്സിൽ ഈ കാര്യം  ഉറപ്പിച്ചുകൊണ്ട്‌ അശോക്‌ ആ ബസ്സിൽ തന്നെ കയറി. ഏതാണ്ട് ഒരുച്ച സമയം ആയതു കൊണ്ടാവാം ആൾക്കാർ പൊതുവെ കുറവായിരുന്നു. ഏറ്റവും മുൻപിലത്തെ സീറ്റിൽ തന്നെ സ്ഥാനം പിടിച്ചു.
“ഇനി സ്വസ്ഥമായിട്ട് പോകാമല്ലോ” – എന്ന ആശ്വാസത്തോടെ അശോക്‌ അവിടെ ഇരുന്നു.
അശോകിരുന്ന സീറ്റിൽ തന്നെ ജനലിനരുകിലായ് ഒരു വൃദ്ധനും ഇരിപ്പുണ്ടായിരുന്നു. അയാൾ നല്ല ഉറക്കത്തിലാണ്.ശക്തമായി കൂർക്കം വലിക്കുന്നുമുണ്ടായിരുന്നു.അശോക് തന്റെ ഹാൻഡ് ബാഗിൽ നിന്ന് ഒരു മാസിക എടുത്തു.അപ്പോഴേക്കും ബസ് നീങ്ങി തുടങ്ങിയിരുന്നു.കണ്ടക്ടറുടെ പക്കൽ നിന്നും ടിക്കറ്റ് വാങ്ങിയ ശേഷം മാസിക വായിക്കാനാരംഭിച്ചു.ആ സീറ്റിൽ മൂന്നു പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്.വൃദ്ധൻ ഉറക്കത്തിൽ വെറുതെ തന്റെ പുറത്തേക്കു ചാഞ്ഞു വീഴുന്നതിനാൽ അശോക് അല്പം നീങ്ങിയിരുന്നു.കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഒരാൾ നടുവിൽ  ഒഴിഞ്ഞു കിടന്ന ആ  സീറ്റിൽ വന്നിരുന്നു.അശോക് അയാളെ ശ്രദ്ധിക്കാതെ മാസിക വായിക്കുന്നതിൽ വ്യാപൃതനായിരുന്നു.പക്ഷെ വന്നിരുന്നത് മുതൽ അപരിചിതൻ അസ്വസ്ഥനായിരുന്നു.ഇടയ്ക്കിടെ അയാൾ അശോകിനെ നോക്കുന്നുമുണ്ടായിരുന്നു.കുറച്ചു നേരം ഇതാവർത്തിച്ചപ്പോൾ ഒരു സംശയം. മാസിക വായിക്കുന്നെന്ന വ്യാജേന അശോക് അയാളുടെ നീക്കങ്ങൾ സസൂക്ഷമം വീക്ഷിച്ചുകൊണ്ടിരുന്നു.അപ്പോൾ അതാ അയാളുടെ കൈ വൃദ്ധന്റെ അടുക്കലേക്കു നീങ്ങുന്നു , അതിവിദഗ്തമായി ഒരു പേഴ്സ് കൈക്കലാക്കി  സ്വന്തം കീശയിൽ ഒളിപ്പിക്കുന്നതു കണ്ടു .പെട്ടെന്ന് അശോകിനെയൊന്നു തിരിഞ്ഞു നോക്കി, താൻ അതൊന്നും ശ്രദ്ധിക്കാത്തമട്ടിൽ മാസികയിലേക്കി നോക്കിയിരിക്കുന്നത് കണ്ടപ്പോൾ അയാൾക്ക്‌ സമാധാനമായെന്നു തോന്നുന്നു .
“ഒരു നിമിഷം ശബ്ദമുണ്ടാക്കി മറ്റുള്ളവരെ അറിയിച്ചാലോ”-അശോക് ചിന്തിച്ചു.
“അല്ലെങ്കിൽ തന്നെ  താനായിട്ടെന്തിനാ മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നതു” – എന്ന് കരുതി അശോക് മൂകനായിരുന്നു.
അപരിചിതൻ പയ്യെ എഴുന്നേൽറ്റു,എന്നിട്ടു അശോകിനെയൊരു വട്ടം കൂടി  നോക്കി,പിന്നെ ധൃതിയിൽ നടന്നു ബസിന്റെ പിന്നിലേക്ക് പോയി.
അടുത്ത സ്റ്റോപ്പ്പിൽ ബസ് നിർത്തിയപ്പോൾ അശോക് പുറകിലേക്ക്  തിരിഞ്ഞൊന്നു നോക്കി, അയാളാ  സ്ഥലത്തു തന്നെ ഇറങ്ങി പോവുന്നതാണ് കണ്ടത്.അശോക് വീണ്ടും തന്റെ മാസിക വായനയിൽ  വ്യാപൃതനായി.
അപ്പോഴാണ് പെട്ടന്നൊരുൾക്കിടിലമുണ്ടായത്.
“ഞാനെന്തു വിഡ്ഢിത്തമാണ് കാട്ടിയതു,ആ വൃദ്ധൻ കാശ് പോയ വിവരമറിയുമ്പോൾ സ്വാഭാവികമായും ആദ്യം സംശയിക്കുന്നതു  തന്നെയായിരിക്കും,പിന്നെ പോലീസുകാരുടെ കയ്യിൽനിന്നു ചെയ്യാത്ത കുറ്റത്തിനു  ഉള്ള അടിയെല്ലാം  വാങ്ങി കൂട്ടണം”-ഓരോന്ന് ഇങ്ങനെ മനസ്സിൽ ആലോചിച്ചു കൊണ്ടിരിക്കെ കൈയിൽ നിന്നും അറിയാതെ മാസിക താഴെ വീണു.അതെടുക്കാനായി കുനിഞ്ഞപ്പോൾ വേറെയെന്തോ കൂടി മാസികയുടെ അടിയിൽ കിടക്കുന്നത് കണ്ടു. അതൊരു പേഴ്സ് ആയിരുന്നു. അതെ ആ മോഷ്ട്ടാവ് വൃദ്ധന്റെ പക്കൽ നിന്നും കൈക്കലാക്കിയ അതെ പേഴ്സ്.പയ്യെ ആ പേഴ്സ് എടുത്തു നോക്കിയപ്പോൾ അതിനുള്ളിൽ കുറച്ചു കാശ് ഇരിക്കുന്നതു കണ്ടു , എല്ലാം ഭദ്രമായിട്ടുണ്ടന്നു തോന്നുന്നു. ചുറ്റിനുമൊന്നു കണ്ണോടിച്ചു നോക്കി, മിക്കവരും  ഉറക്കത്തിലാണ്.
ഇതെങ്ങനെ ഇവിടെയെത്തി ?
ഒരു പക്ഷെ കള്ളന്റെ കീശ കീറിയിരുന്നിരിക്കാം,അല്ലേൽ ധൃതിയിൽ അയാളുടെ കയ്യിൽ നിന്നും വീണുപോയതാവാം,അതുമല്ലെങ്കിൽ താൻ ശ്രദ്ധിക്കുന്നുണ്ടന്നു മനസിലാക്കി മനപ്പൂർവം ആ പേഴ്സ് ഉപേക്ഷിച്ചതാവാം.
എന്തായാലും ഈ പേഴ്സ് തന്റെ കൈയിൽ ഇരിക്കുന്നത് അപകടമാണ്.വൃദ്ധൻ ഉണർന്നാൽ ആകെ പ്രശ്നാമാകും.വൃദ്ധനെ വിളിച്ചുണർത്തി പേഴ്സ് നൽകിയാൽ എന്താവും പ്രതികരണമെന്നറിയില്ല.ഒരു നിമിഷമെന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു.കുറച്ചു നേരത്തെ ആലോചനക്കു ശേഷം പേഴ്സ് വൃദ്ധന്റെ കീശയിൽ തന്നെ അയാളറിയാതെ തിരികെയിടാം എന്ന തീരുമാനത്തിലെത്തി.വൃദ്ധന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി,അയ്യാൾ അപ്പോഴും നല്ല ഉറക്കത്തിലാണ്.
പയ്യെ വൃദ്ധന്റെ അടുത്തേക്കു നീങ്ങിരുന്നു.ഇനി ഈ നശിച്ച പേഴ്സ് അയാളുടെ കീശയിലിടാൻ സാധിച്ചാൽ രക്ഷപെട്ടു.പതുക്കെ പതുക്കെ അശോക്  വൃദ്ധന്റെ പക്കലേക്കു  നീങ്ങി .പെട്ടെന്നു ബസ് ശക്തമായൊന്നു കുലുങ്ങി,റോഡിലെയേതോ കുഴിയിൽ വണ്ടി കയറിയിറങ്ങിയതാവാം.എല്ലാം പ്രതീക്ഷയ്‌യും കളഞ്ഞുകൊണ്ടതാ ആ വൃദ്ധൻ ഒരു കോട്ടുവായുമിട്ടോണ്ട് ഉണരുന്നു.അശോക് നടുങ്ങി പോയി.അവന്റെ മുഖം നല്ല പോലെ വിളറി വെളുത്തു.ആ പേഴ്സ് അയാൾ കാണാതെ പെട്ടന്ന് തന്റെ കൈകളിനുളിലേക്കോതുക്കി.
ദേഹമാസകലം ഒരു തണുപ്പ് ബാധിച്ചത് പോലെ തോന്നുന്നു.
“ആ കിഴവനിപ്പോൾ കീശയിൽ തപ്പും,കാശ് പോയ കാര്യാമറിഞ്ഞാൽ താൻ പിടിക്കപ്പെടും ,പെട്ടെന്ന് ഏതെങ്കിലും ചെയ്തില്ലെൽ കാര്യങ്ങൾ കൈവിട്ടു പോയത് തന്നെ”-അവന്റെ ചിന്തകൾ കാടുകയറി തുടങ്ങി.
വൃദ്ധൻ അശോകിനെയൊന്നു ഗൗരവത്തിൽ നോക്കി , എന്നിട്ടു ബസ്സിന്‌ പുറത്തെ കാഴ്ച്ചകൾ നോക്കിയിരിക്കാൻ തുടങ്ങി.അശോകിന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു ,അവൻ ധൈര്യം സംഭരിച്ചു , അയാൾ ഇനി ഉറങ്ങുമെന്നു തോന്നുന്നില്ല, അവസാനമായി ഒരു തന്ത്രം പ്രയോഗിക്കാൻ തീരുമാനിച്ചു. തന്റെ കൈയിലെ പേഴ്സ് ആരും കാണാതെ പയ്യെ നിലത്തിട്ടു.വൃദ്ധൻ അതൊന്നും ശ്രദ്ധിച്ചില്ല.പിന്നെ തന്റെ മാസിക  മനഃപൂർവം താഴേക്കിട്ടു.അശോക് ഉടനെ അതെടുക്കാൻ വേണ്ടി മുന്നോട്ടാഞ്ഞപ്പോൾ വൃദ്ധൻ തിരിഞ്ഞു നോക്കി.അത് മനസിലാക്കിയ അശോക് അയാൾ കാൺകെ തന്നെ മാസികയെടുത്തു ഒപ്പം ആ പഴ്സും. എന്നിട്ടു ഒന്നുമറിയാത്ത പോലെ ആ പേഴ്സ് തിരിചുമറിച്ചും നോക്കിയിട്ടു വൃദ്ധനോട് ചോദിച്ചു-“അതെ എനിക്ക് താഴെ നിന്നും ഒരു പേഴ്സ് കിട്ടി,ഇത് താങ്ങളുടേതാണോ?”.
വൃദ്ധൻ പേഴ്സ് വാങ്ങി സൂക്ഷിച്ചു നോക്കി, അപ്പോഴാണയാൾ കീശയിൽ തപ്പി നോക്കുന്നത്.കിഴവന്റെ മുഖത്തു ഒരു ഞെട്ടൽ പ്രകടമായിരുന്നു.
ഒരേ സമയം സന്തോഷവും സങ്കടവും ആ മുഖത്തു മാറി മറിയുന്നത് അശോക് കണ്ടു.അത് തന്റെ പേഴ്സ് ആണെന്നും,ഉറക്കത്തിനിടയിൽ എങ്ങനെയോ നഷ്ട്ടപെട്ടതാവാമെന്നയാൾ പറഞ്ഞു.എന്തായാലും തന്റെ പേഴ്സ് എടുത്തു കൊടുത്ത അശോകിനോട് അയാൾ തന്റെ നന്ദി അറിയിച്ചു .പിന്നെ കോട്ടയമെത്തുന്ന വരെ വൃദ്ധൻ തുടരെ സംസാരിച്ചു കൊണ്ടിരുന്നു.ഇടയ്ക്കിടെ നന്ദി പ്രകടനവും നടത്തി.സ്ഥലമെത്തിയപ്പോൾ അശോക് വൃദ്ധനോട് യാത്ര പറഞ്ഞു.അയാൾ വീണ്ടും വീണ്ടും നന്ദി പറഞ്ഞു അശോകിനെ യാത്രയാക്കി.അശോക് ബസ്സിൽ നിന്നിറങ്ങി,വൃദ്ധന്റെ നന്ദി വാക്കുകൾ അയാളെ വളരെയധികം സന്തോഷിപ്പിച്ചു.അത്രയും നേരം ഉണ്ടായിരുന്ന ആത്മസംഘര്ഷങ്ങള് കെട്ടടങ്ങി.ഒരേ സമയം ഭീതിയുളവാക്കിയതും ആത്മസംതൃപ്തി നൽകിയ ആ ബസ് യാത്രയെ കുറിച്ച് ചിന്തിച്ചു കൊണ്ട് അശോക് അടുത്ത ബസ് സ്റ്റാൻഡിലേക്ക് നടന്നു നീങ്ങി…….

കഥാശേഷം:-
അശോക് കൊച്ചിയിലേക്കുള്ള ബസ് കയറി. കണ്ടക്ടറോട്‌ പോകേണ്ട സ്ഥലം പറഞ്ഞ ശേഷം ടിക്കറ്റിനു കാശു കൊടുക്കാനായി തന്റെ ഹാൻഡ് ബാഗിനുള്ളിൽ  പേഴ്സിനായി  കൈ പരതി ,
ദേ അടുത്ത ഞെട്ടൽ “പേഴ്സ് കാണ്മാനില്ല!”.
എവിടെ പോയെന്നു ചിന്തിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല .ഹാൻഡ് ബാഗിനടിവശം കീറിയിരിപ്പുണ്ട് .ഇതെങ്ങനെ സംഭവിച്ചു.വീണ്ടുമൊന്നു കൂടെ ആലോചിച്ചു നോക്കി ,കോട്ടയം ബസിലെ രംഗങ്ങളോരോന്നായി അശോകിന്റെ മുന്നിലൂടെ കടന്നു പോയി , അപ്പോഴാണ് ആ സത്യം മനസിലാക്കിയത്, “ആ പഴയ കള്ളൻ ഒരേ സമയം കിഴവന്റെയും തന്റെയും പേഴ്സ് കൈക്കലാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നെന്ന സത്യം…” ഒരു പക്ഷെ മുഷിഞ്ഞ വസ്ത്രധാരിയായ വൃദ്ധന്റെ പക്കൽ ഒന്നും കാണാനിടയില്ലന്നു  തോന്നിയത് കൊണ്ടാവാം  തന്റെ പേഴ്സ് കിട്ടിയ മാത്രയിൽ മറ്റേയാളുടെ പേഴ്സ് താഴേക്കിട്ടു തന്റേതും കൊണ്ടാ കള്ളൻ  കടന്നു കളഞ്ഞത്…
അതോ ഇനി തന്റെ കൂടെ ഇരുപ്പുണ്ടായിരുന്ന ആ കിഴവനാണോ യഥാർത്ഥ കള്ളൻ???

Comments

comments

Share.
Gallery