കുട്ടിക്കോലം – Vineetha Nair

Google+ Pinterest LinkedIn Tumblr +
30
  

Author : Vineetha Nair

Company : UST Global

കുട്ടിക്കോലം 

വരമ്പിലൂടെ നടന്നു തുടങ്ങിയപ്പോൾ മുതൽ  പാമ്പു വല്ലോം  ഉണ്ടാവോ എന്ന  ചിന്ത കുട്ടന്റെ  മനസ്സിൽ നിഴലിച്ചിരുന്നു എങ്കിലും ,ധൈര്യേം സംഭരിച്ചു നടന്നു.സമയം ഏതാണ്ട്  നാലു മണികഴിഞ്ഞിരിക്കുന്നു,അഞ്ചിനെ അമ്പല നട തുറക്കൂ ,നട തുറക്കുന്നതിനു മുന്നേ മുറ്റം തൂപ്പു കഴിഞ്ഞില്ലാച്ചാൽ തുരുമേനിടെ വായിന്നു  നാലു ചീത്ത ആവും കിട്ടുക.ഇനീപ്പോ ,മുറ്റം തൂപ്പു കഴിഞ്ഞുന്നു വെച്ചാലും കഥ വേറൊന്നല്ല.എന്താച്ചാലും ഇനീപ്പോ പാമ്പു കടിച്ചുന്നുവെച്ചാലും സാരല്ലേയ്.നീല  നിറത്തോടെ അമ്പലത്തിൽ എത്തുന്നതും അവിടെ പിടഞ്ഞു വീണു മരിക്കുന്നതും ഒരു സുകൃതം തന്നേയ് ആണേ …ഓ … ഇനീപ്പോ അമ്പലത്തിൽ വീണു മരിച്ചാൽ വീണ്ടും ശുദ്ധികലശം നടത്തുമായിരിക്കും ഇല്ലേ ….ചിന്തകളിൽ  ഉണര്ന്നപ്പോഴേക്കു എട്ടേക്കറോളം വരുന്ന പാടത്തിന്റെഏതാണ്ട് പകുതിവഴിയെത്തി കുട്ടൻ …

അപ്പോഴാണവൻ പാടത്തു കുത്തനെ നിർത്തിയിരിക്കുന്ന കുട്ടികോലത്തെ കണ്ടത് .ആദ്യേം ഒരാളെന്ന തോന്നിപ്പിച്ചു എങ്കിലും പിന്നീടവന് അത് കുറ്റിക്കോലമാണെന്നു മനസ്സിലായി.

കോലത്തിനു ഏതാണ്ട് ഒരടി ദൂരത്തെത്തിയപ്പോൾ കോലം ഒന്നനങ്ങിയോ ??

കുട്ടൻ : ‘ എന്റെ കൃഷ്ണാ പരീക്ഷിക്കരുതേ ‘

അതേ  കോലം കുട്ടനോടൊപ്പം നടന്നുതുടങ്ങിക്കഴിഞ്ഞു.കുട്ടന് എന്ത് ചെയ്യണമെന്നറില്ലായിരുന്നു.

കോലം : ‘കുട്ടാ , എന്താ നിരീച്ചു നിൽക്കണേ ,അങ്ങട് നടക്കുക ,അമ്പല  നട  തുറക്കാറായിന്ന് അറിയില്ലന്നുണ്ടോ പേടിച്ചു കുട്ടന്റെ  വായ തുറന്നിരുന്നിരുന്നു ,ഒരു  വിധത്തിൽ ധൈര്യേം സംഭരിച് ,

കുട്ടൻ : നീയാരാ,എന്നെ ചോദ്യേം ചെയ്യാൻ ?

കോലം ;’കുട്ടാ , ഞാൻ നാളിതു വരെ നിന്നോടെന്നല്ല ആരോടും ഒന്നും ചോദിച്ചിട്ടില്ലല്ലോ …?കോലോത്തെ തമ്പുരാൻ രാവിലെ പാടത്തിറങ്ങി കൊയ്യാനിറങ്ങുന്ന പെണ്ണുങ്ങളെ ചീത്ത വിളിക്കുന്നതും ,എന്നിട്ടൊടുവിൽ തമ്പുരാനും കാര്യസ്‌ഥനും രാത്രി നിലാവെളിച്ചത്തിൽ കൂട്ടത്തിലെ മുഴുത്ത മുലകളുള്ള പെണ്ണൊരുത്തിയുടെ കുടിയിൽ കയറുന്നതു കണ്ടിട്ടും ,  രാത്രിയുടെ അദ്യയാമങ്ങളിൽ  കള്ളൻ പവിത്രൻ അമ്പലത്തിന്റെ  ഭണ്ഡാരം പൊട്ടിച്ചു പണവുമായി ഓടുന്നത് കണ്ടിട്ടും , പുരുഷന്റെ കുട്ടികൾ എന്റെ ശരീരത്തിൽ എത്തിക്കയറി എന്റെ കണ്ണിൽ കമ്പുകൊണ്ടു കുത്തിക്കളിക്കുമ്പോഴും ,പാട ത്തിന്റെ ഒരു ഭാഗം കുത്തക കമ്പിനിക്കാർക്കു വിറ്റു പണമുണ്ടാക്കാൻ നോക്കുന്ന ശങ്കരൻ നായരുടെ  ബുദ്ധിക്കുറവ് കണ്ടിട്ടും ,പെർഷേ ക്കാർ കമ്പനിക്കാർ പാടം നികത്തി കൊള്ളലാഭം  ഉണ്ടാക്കാൻ പോവുന്നതറിഞ്ഞിട്ടും ,

ഇല്ലിക്കലെ കൊച്ചുറാണിയുടെ കല്യാണം ഇല്ലാത്ത ഗര്ഭത്തിന്റെ പേരിൽ നാട്ടുകാർ മുടക്കിയപ്പോഴും , പിന്നീട് അതേയ് കൊച്ചുറാണിയെ സെമിത്തേരിയിലേക്കെടുത്തപ്പോൾ ‘എത്ര നല്ല കൊച്ചായിരുന്നു ,തങ്കപ്പെട്ട സ്വഭാവം ,എന്തിന്റെ കേടായിരുന്നോ , അവൾക്ക്എ,ത്ര നല്ല ആലോചനകൾ വന്നേനെ ‘ എന്ന് പറഞ്ഞു നെടുവീർപ്പിടുന്ന അതേ നാട്ടുകാരെ കണ്ടപ്പോഴും ,

രാമൻകുട്ടിയുടെ  ഒരു മാസം പ്രായമായ ആൺകുഞ്ഞിന് അളഗപ്പറെ ഭാര്യ സീത മുല കൊടുത്തപ്പോൾ, ഇപ്പൊ കുട്ടി മുല കുടിക്കും പിന്നേ കുട്ടിയുടെ അച്ഛൻ എന്ന് പറഞ്ഞ ഈച്ച  പിടിയൻ പാപ്പച്ചന്റെ നാവ്‌  പിഴിത രാമൻ കുട്ട്യേയെ  പോലീസു  കൊണ്ടുപോയപ്പോഴും  ഈ  കോലം മിണ്ടിയിട്ടില്ല…. ഇന്ന് പക്ഷെ ഞാൻ മിണ്ടും കാരണം കുട്ടനെ എന്നേ കേൾക്കാനാവൂ ..’

കുട്ടൻ : അതെന്താ അങ്ങനെ … നിന്നേ കേൾക്കാൻ എനിക്കെ പറ്റൂ ?

കോലം : ‘ ശബ്ദങ്ങളുടെ കോലാഹലങ്ങളിൽ നിന്ന് നീ  എന്റെ നിശബ്ദയുടെ ലോകത്തേക്ക് വന്നത് പോലെ എല്ലാവരും വരില്ലല്ലോ ? നീ എന്നേ ശ്രദ്ധിച്ചിട്ടുള്ളതു  പോലെ ആരും ഞങ്ങൾ കോലങ്ങളെ ശ്രദ്ധിക്കാറില്ല ‘

കോലം പറഞ്ഞതൊന്നും കുട്ടന് മനസ്സിലായില്ല

കുട്ടൻ : ‘ അതെന്തെങ്കിലുമാവട്ടേ  എനിക്ക് കുറച്ചു തിരക്കുണ്ട്.മുറ്റം തൂക്കാരായി ,നിന്റെ കൂടെ നിന്ന് കളിയ്ക്കാൻ എനിക്ക് സമയമില്ല .

കുട്ടൻ ധൃതിയിൽ  നടന്നു…

കോലം പതുക്കെ ചിരിച്ചു ,ആ ചിരിയിൽ എന്തൊക്കെയോ നിഗൂഢതയുണ്ടായിരുന്നുവോ …..

അമ്പത്തിൽ നട തുറന്നു,തിരുമേനി പൂജ കഴിഞ്ഞു പഴയ പല്ലവി തുടങ്ങുകയായി ,

തിരുമേനി : ‘ അശ്രീകരം ,ഇതുവരെ മുറ്റം തൂക്കാൻആളെത്തിയില്ല.പൂജ കഴിഞ്ഞിട്ടാണോ കേശവാ ,കൊശവാ മുറ്റമടിക്കാൻ ചെക്കൻ വരുന്നത് ?

കേശവൻ ; ‘കുട്ടൻ ഇതുവരെ എത്തിയിട്ടില്ല തിരുമേനി,ഇന്നത്തേക്ക് കൂടി ക്ഷമിക്കു , നാളെ മുതൽ ഞാൻ അവനെ നേരത്തെ കൊണ്ട് വന്നോളാം ‘

തിരുമേനി : ‘ എന്നാൽ അവനു നല്ലത് ‘

ഈ സമയം കുട്ടന്റെ നീലിച്ച ശരീരത്തിൽ നിന്ന് ജീവനറ്റിരുന്ന്നു .

Comments

comments

Share.
Gallery