കേൾക്കാത്ത ശബ്ദം – Reshma Binny

Google+ Pinterest LinkedIn Tumblr +
0
  

Author : Reshma Binny

Company : Kreara Solutions Private Limited

കേൾക്കാത്ത ശബ്ദം

 

നേരം പുലരുന്നതേയുള്ളൂ.റൂമിൽ എല്ലാവരും നല്ല ഉറക്കത്തിലാണ്.പെട്ടന്ന് അവളുടെ ഫോൺ റിങ് ചെയ്തു.ശബ്‍ദം കുറച്ചു

വച്ചൂടെ നിനക്കതു.സാക്ഷി മുഖം തലയണയിൽ നിന്ന് തെല്ലൊന്നുയർത്തി ചോദിച്ചു?ഓ …സോറി എന്ന് പറയണമെന്നുണ്ടായിരുന്നു അവൾക്ക്.അതിനു

മുൻപേ അടുത്ത റിങ്.ഒന്ന് എടുക്കുന്നുണ്ടോ?ഇല്ലെങ്കിൽ ഞാനതു ….അവൾ അത്രയേ പറഞ്ഞൊള്ളു.അപ്പൊത്തന്നെ അവൾ ഫോൺ എടുത്തു.അപ്പുറത്തു

ഫോട്ടോഗ്രാഫർ രാജീവ് ….എന്താണെന്നു അവൾ ചോദിച്ചില്ല,അവൾക്കറിയാമായിരുന്നു അതെന്താണെന്ന്.ഇന്നാണ് ആ വിധി!.ഈ ഭൂമിയിൽ പെണ്ണിന്റെ

മാനത്തിനും ജീവനുമുള്ള വിധി.ഞാൻ ഉടനെ വരും.അയാൾ ഫോൺ വച്ചു .അവൾ ഓർത്തു…അന്ന് ഇതുപോലൊരു ദിവസം രാവിലെയാണ് രാജീവ്

അവളെ വിളിച്ചത്.ആ ദിവസം അവളുടെ ഓർമ്മകളുടെ ഡയറിയിൽ നിന്ന് ഒരിക്കലും പറിച്ചെറിയാൻ കഴിയില്ല.

അന്ന് ആ തണുത്ത കാറ്റു വീശുന്ന പുലർകാലത്തിൽ, ഉദിക്കാൻ വെമ്പി നിൽക്കുന്ന സൂര്യനെ പാട്ട് മൂളി ഉറക്കുന്ന

കിളിനാദങ്ങൾക്കിടയിൽ,അവളുടെ സുന്ദര സ്വപ്നങ്ങളെ ഞെട്ടിയുണർത്തി ഫോൺ അടിച്ചു.അപ്പുറത്തു രാജീവായിരുന്നു.”അറിഞ്ഞില്ലേ !ഒരു ചൂടുള്ള

വാർത്തയുണ്ട്.എഞ്ചിനീറിങ്ങിനു പഠിക്കുന്ന ഒരു പെൺകുട്ടിയും കാമുകനും കൂടി ഒന്ന് സിനിമ കാണാൻ പോയതാ.അത് പറയുമ്പോ അയാളുടെ

വാക്കുകളിൽ ഒരു കള്ളച്ചിരി ഒളിഞ്ഞു കിടക്കുന്നുണ്ടോയെന്നു അവൾക്കു തോന്നി.എന്നിട്ട് ? അവൾ ചോദിച്ചു.എന്നിട്ടെന്താ നമ്മുടെ സ്ഥിരം കേസ് തന്നെ

ബലാത്സംഗം.മൂന്ന് നാല് പേരുണ്ടായിരുന്നു എന്നാ കേട്ടത്.മായ തയ്യാറായി ഇരുന്നോളൂ.ഞാൻ ഇതാ വരുന്നു. ഇത് കുട്ടിയുടെ ട്രെയിനിങ് പീരീഡ് അല്ലെ.

എന്തായാലും ഈ സമയത്തു നല്ല വാർത്ത കവർ ചെയ്യാൻ പറ്റിയാൽ അത് ഭയങ്കര നേട്ടമായിരിക്കും. ആ പെൺകുട്ടിക്ക് കുട്ടിയേക്കാളും പ്രായം

കുറവാണു.തന്നെപ്പോലെ തന്നെ അച്ഛനും അമ്മയ്ക്കും ഒറ്റ മകളാണെന്ന കേട്ടത്.എല്ലാ പ്രാവശ്യത്തേക്കാളും ഇത് ഇത്തിരി കടുത്തു പോയി.ആള്

വടിയായിപ്പോയി.അവൾക്കു അയാളുടെ മുഖത്തൊന്നു ആഞ്ഞടിക്കണമെന്നു തോന്നി.ദേഷ്യം സഹിക്കാതെ അവൾ തന്റെ കൈകൾ തലയിണയിൽ

കുത്തിയിറക്കി. താൻ വേഗം റെഡിയായിക്കോളൂ.ഞാൻ തന്നെ ഹോസ്റ്റലിൽ വന്നു കൂട്ടിക്കോളം.വേഗം പോണം വേറെ പത്രക്കാരുമുണ്ടാകും.അവന്മാര്

വന്നു വല്ല  അടിപൊളി സ്റ്റീൽസ്കൊണ്ടുപോയാൽ പിന്നെ മുകളിലുള്ളവരുടെ തെറി  മുഴുവൻ എനിക്കായിരിക്കും. ഇനിയിപ്പം

ഒരാഴ്ചത്തേക്ക്തലവേദനയായി.പണിയെടുത്തു മനുഷ്യൻ മടുക്കും കാമുകിയെ നഷ്ടപ്പെട്ട കാമുകന്റെ വേദനകൾ,മകളെ നഷ്ട്ടപ്പെട്ട മാതാപിതാക്കളുടെ

വികാരങ്ങൾ…. ഞാൻ ഇപ്പോൾ തന്നെ നല്ല ഒരു സീൻ പ്ലാൻ ചെയ്തു വച്ചിട്ടുണ്ട്‌.മറ്റവന്മാരെല്ലാം പെൺകൊച്ചിന്റെ അമ്മേടേം കാമുകന്റെയും പുറകെ

പോകും.അത് നമ്മൾ സ്ഥിരം കാണുന്നതല്ലേ,ഞാൻ പക്ഷേ അച്ഛൻറെ ഫോട്ടോസിനാണ് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് .അത് നമ്മൾ സ്ഥിരം

കാണുന്നതല്ലേ സ്വന്തം മകളുടെ ചേതനയറ്റ ശരീരത്തിനുമുന്പിൽ ആണായതു കൊണ്ടു മാത്രം…അയ്യേ ആൺകുട്ടികൾ കരയാൻ പാടില്ല എന്ന് പണ്ട് അമ്മ

കാതിൽ ചൊല്ലി തന്നതുകൊണ്ടു മാത്രം…കരച്ചിൽ ഉള്ളിലൊതുക്കി നിർവികാരനായി നിൽക്കുന്ന ഒരച്ഛൻ.

താൻ അതിനു ഒരു തലക്കെട്ട് കണ്ടുപിടിച്ചു വച്ചോ ചിലപ്പോ ഈ ഒരൊറ്റ തലക്കെട്ട് കൊണ്ട് ഇയാളുടെ പേര് തെളിഞ്ഞാലോ.” അവൾക്കു ആ നിമിഷം

അയാളെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നി.പെട്ടെന്ന് അപ്പുറത്തു നിന്നുമൊരു പൊട്ടിക്കരച്ചിൽ…രാജീവ്…രാജീവ് എന്ത് പറ്റി അവൾ

ചോദിച്ചു.നാളെ ചിലപ്പോ ആ അച്ഛൻ ഞാൻ ആകുമോടോ?.സഹിക്കുന്നില്ലടോ..സഹിക്കുന്നില്ല.മടുത്തു ആ കുട്ടിയുടെ ചേതനയറ്റ മുഖം എടുക്കാനുള്ള

ശക്തി എനിക്കുണ്ടാകുമെന്നു  തോന്നുന്നില്ല.പിന്നെ കുറച്ചു നേരത്തേക്ക് നിശബ്ദത മാത്രമായിരുന്നു.പെട്ടെന്ന് ഫോൺ കട്ട് ചെയ്ത ശബ്ദം കേട്ടു.അവൾ

വസ്ത്രം മാറി ഒരുങ്ങി നിന്നു.

ആശുപത്രി വരാന്തയിൽ വലിയൊരു ജനക്കൂട്ടം. ക്യാമറയുടെ   ഫ്ലാഷുകൾ പൊതിഞ്ഞു കെട്ടിയ അവളെ ഒപ്പിയെടുത്തു കൊണ്ട് നിന്നു.

ആ ശരീരത്തിനരികിൽ ശ്വാസം മാത്രം അവശേഷിക്കുന്ന  രണ്ടു  ജീവനുകൾ  ഉണ്ടെന്നു അവർ മറന്നു പോയെന്നു അവൾക്കു തോന്നി.  ഇല്ല

മറന്നതായിരിക്കില്ല …കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുന്നതായിരിക്കും.ആരെക്കെയോ അവർക്കു മുൻപിലേക്ക് മൈക്ക് നീട്ടി ചോദിക്കുന്നുണ്ടായിരുന്നു

ആരാണെന്നറിയാമോ ഇതു ചെയ്തത് .മകൾക്കു ഇങ്ങനെ ഒരു കാമുകൻ ഉണ്ടെന്നു അറിയാമായിരുന്നോ.അവൾക്കു അവളുടെ അടുത്ത് കഴുത്തിൽ

ടാഗും തൂകി കയ്യിൽ മൈക്കുമായി നിൽക്കുന്നത് മനുഷ്യത്വം   തീണ്ടാത്ത വെറും കൽപ്രതിമകളാണെന്ന് .പെട്ടെന്ന് രാജീവ് അവളെ ആ കൂട്ടത്തിൽ നിന്നു

പുറത്തേക്കു പിടിച്ചു വലിച്ചു.മായെ നീയെന്താ അവിടെ നിൽക്കുന്നത്.നീയും വെറുമൊരു പത്രപ്രവത്തകയായോ. നീ ഇതു കണ്ടോ  ഫേസ്ബുക്കിലും

ട്വിറ്ററിലും  വന്ന പോസ്റ്റുകൾ.  ഓഫീസിൽ നിന്നു ലേഖ വിളിച്ചിരുന്നു…എന്തായി എന്ന് ലൈവ് അപ്ഡേറ്സ് കൊടുക്കണമെന്ന്. ഒരു ‘ടോക്ക് ഷോ’ ഇതേ

പറ്റി നടത്തുന്നുണ്ടെന്ന്.നീ അതിൽ തത്സമയം പങ്കുചേരണമെന്നു.  ചിലരു   പറയുന്നത്   “അവൾക്കൊക്കെ    ഇത്   തന്നെ   വരണം  …ആണുങ്ങളുടെ

മെക്കട്ടു    കേറാൻ    നടന്നാൽ   ഇങ്ങനെയിരിക്കും …സമത്വം  വേണമത്രേ …ഫെമിനിസ്റ്റെന്ന്  പറഞ്ഞു നടക്കുന്നുണ്ടല്ലോ കുറെയെണ്ണം മനസിലാക്കിക്കോട്ടെ

അവളുമ്മാരെല്ലാം  അവളൊക്കെ വെറും പെണ്ണാണ്. ആണിന് മുൻപിൽ അവളൊക്കെ ഇത്രയേയുള്ളെന്നു. കുട്ടിപ്പാവാടേം ,ജീൻസും ലെഗ്ഗിൻസും  ഒക്കെ

ഇട്ടു    നടക്കുമ്പോൾ  ഓർക്കണമായിരുന്നു .അവന്മാരെ     പറഞ്ഞിട്ട് കാര്യമില്ല  .രാത്രി  കാമുകന്റെ  കൂടെ  നടന്നിട്ടല്ലേ . പഠിക്കാൻ വിട്ട  നേരത്തു

പഠിക്കാതെ  വല്ലവന്റേം  കൂടെ   നടന്നിട്ടല്ലെന്ന് ..അവൾക്കു     ചോദിക്കണമെന്ന്   തോന്നി .ഈ   11 മാസമായ  കുഞ്ഞു എന്തിട്ടിട്ടാണാവോ?  ജീൻസോ

ലെഗ്ഗിൻസോ ?പിന്നെ   കാമുകനായത്    കൊണ്ട്   മാത്രമാണോ ?അപ്പൊ  അച്ഛന്റെയും  ഏട്ടന്റെയും  കൂടെ  വന്ന   വെറുതെ    വിടുമോ ?.ഈ   ഭൂമി

ഓരോ   ജീവനേം     കാണിക്കാൻ     അസ്ഥികൾ    ഒടിയുന്ന    വേദന    സഹിച്ച    ഒരു   സ്ത്രീയില്ലേ   …ചോര   പാലാക്കി      തന്ന    ഒരു   സ്ത്രീ   ..’അമ്മ

ഒന്നോർക്കമായിരുന്നു     അവരെ  .ഈ വാചകത്തിനുമുമ്പ്.  അവരും   ഒരു   പെണ്ണായിരുന്നു   എന്ന്  …അല്ലെങ്കിലും    പാല്   തന്ന  കൈക്കിട്ടു  തന്നെ

കടിക്കണമല്ലോ .അതാണല്ലോ  പ്രമാണം.

കോടതി  വരാന്തയിൽ   ഒരു   വലിയ   ജനക്കൂട്ടം   തന്നെയുണ്ടായിരുന്നു  .തത്സമയമായി   വാർത്ത  കൊടുക്കാൻ

ചാനലുകാർ  തമ്മിൽ  മത്സരിക്കുകയാണ്  .അന്ന്   മാസങ്ങൾക്കുമുമ്പ്    ചർച്ചകൾ   നടത്തിയവർ     ഇന്നും   ചാനൽ സ്റ്റുഡിയോയിൽ അതെ  സീറ്റിൽ

തന്നെ    ഉണ്ട്   .വിധി    കേൾക്കാൻ  കാത്തിരിക്കുകയാണ് . എന്നിട്ടു    വേണം    ശരിയോ തെറ്റോ   എന്ന്   തീരുമാനിക്കാൻ  .പെൺകുട്ടിയുടെ    അച്ഛനും

അമ്മയും ഇന്നും  അതെ   നിർവികാരതയിൽ   നിൽക്കുന്നു  .അവർക്കു  ഈ    വിധി  നഷ്ടപ്പെട്ടതൊന്നും  തിരിച്ചു    നൽകുന്നില്ല   .എങ്കിലും   …വെറുതെ

…ആത്മശാന്തിക്കാവാം. മകളുടെ   കീർത്തി    കാരണം    പത്രത്തിലും    ടീവിയിലും   ഒക്കെ    പടം    വന്നു     ആ    രണ്ടു    ജന്മങ്ങളുടെ.ഭാഗ്യമുണ്ട്….

വല്ലാത്ത   ഭാഗ്യമുണ്ട്   …അവൾ    ഓർത്തു    .വിധി    വന്നാൽ    തേനീച്ചക്കൂട്ടം പൊതിയുന്നതുപോലെ  പൊതിയും     എല്ലാവരു ..വിധിയെക്കുറിച്ചുള്ള

അഭിപ്രായമറിയാൻ    …അവള്    സ്വയം     പറഞ്ഞു   .എനിക്ക്    ചോദിക്കണം   …സ്വാമി സർ  ,സീനിയർ   എഡിറ്ററായ .അദ്ദേഹം    പറഞ്ഞു

…”ജേര്ണലിസ്റ്റുകൾക്കു     ഹൃദയം    പാടില്ലെന്ന്     ”.2    മണിക്കൂർ    നീണ്ട   വാദപ്രതിവാദങ്ങൾ  .ആരോ      ഇടക്ക്  പറയുന്നത്   കേട്ടു  ഇരയെ

പീഡിപ്പിച്ചതിവരാണ്  എന്നതിന്   തെളിവില്ലത്രേ   …ഇര   ..ശരിയാ    പെണ്ണിന്     എന്നും     ചേർന്ന    പേര .ഇര  …എല്ലാ  അടിമത്വത്തിൻറ്റേയും

ഇര  .അവസാനം     ജഡ്ജി      പറഞ്ഞു  ..”തെളിവുകളുടെ     അഭാവത്തിൽ      പ്രതികൾക്ക്     തൂക്കുകയർ    ഇല്ലന്ന്   ”.ശരിയാണ്    കാമുകൻ    മൊഴി

മാറ്റി   പറഞ്ഞ  പിന്നെ    തെളിവില്ലല്ലോ   .  ആളുകൾ   ഒഴിഞ്ഞ    ആ   കോടതി    മുറിക്കുള്ളിൽ    ഇരിക്കുമ്പോൾ    അവൾക്കു    തോന്നി   ..ആ       നീതി

പീഠത്തിനു    മുൻപിൽ   ആരോ   നിൽക്കുന്നത്   പോലെ   ….അത്   അവളല്ലേ….പുതിയ     പേരിട്ടു    വിളിച്ച    ഇര  …അവളുടെ ചുണ്ടുകൾ അനങ്ങുന്നതു

പോലെ   അവൾക്കു   തോന്നി  .പെട്ടന്ന്    അവൾ   ഞെട്ടി   എണീറ്റു  …ഒരു   സ്വപ്നത്തിൽ    നിന്നു   എന്നപോലെ    ….ആ   കുട്ടി    എന്താവും    പറഞ്ഞത്

.. അവൾ   ഓർത്തു  .ഇതായിരിക്കും …”എന്നെ    ബാലസംഘം     ചെയ്തത്  ശരിക്കും     അവരല്ല    …നിങ്ങളാണ്  വാക്കുകൾകൊണ്ടും   …നീതി

നിഷേധിച്ചും ..അവർ   എന്നോട്    കാണിച്ച   മരണമെന്ന  ദയ പോലും     നിങ്ങൾ   എന്നോട്    കാണിച്ചില്ല   .”അന്നാദ്യമായി അവൾക്കു    അവളോട്

തന്നെ  ,അവൾ    ചെയ്യുന്ന     ജോലിയോട്   തന്നെ    വെറുപ്പ്     തോന്നി  ,പേനക്ക്    വാളിനേക്കാൾ  ശക്തിയുണ്ടെന്ന്   പറഞ്ഞതാരാണാവോ

അയാളോട്     പോലും  ”.ഒന്നുറക്കെ   വിളിച്ചു  പറയണമെന്ന്    തോന്നി   അവൾക്കു  …ഹേ     നരനെന്നു വിളിക്കുന്ന    നരഭോജികൾ

കേൾക്കുന്നുണ്ടോ     ഈ        ശബ്ദം  ..ഒരു    ആത്മാവിന്റെ    തേങ്ങൽ   ..നഷ്ടപ്പെട്ട    മാനത്തിന്റെയും   ജീവന്റെയും   ..കേട്ടിട്ടും    നിങ്ങൾ

കേൾക്കുന്നില്ല    എന്ന്    കരുതുന്ന   ഈ   ശബ്ദം ……കേൾക്കാത്ത ശബ്ദം … .

Comments

comments

Share.
Gallery