ടെക്നോപാർക്ക്‌ ജീവനക്കാരെ അപഹസിക്കുന്ന നുണക്കഥ സീരിയലുമായി ഏഷ്യാനെറ്റ്‌ ചാനൽ

Google+ Pinterest LinkedIn Tumblr +

കല ജീവിതം തന്നെ എന്നത് കുട്ടികൃഷ്ണമാരാരുടെ പ്രസിദ്ധമായ ഒരു നിരീക്ഷണമാണ് .തത്വചിന്തയും ദര്സനങ്ങളും എല്ലാം രൂപപെടുതുന്നതിനു മുന്‍പ് തന്നെ മനുഷ്യന്‍ അവന്റെ ജീവിത ആവസ്യങ്ങള്‍ക്ക് വേണ്ടി പ്രകൃതിയോടും മറ്റു ജന്തു ജാലങ്ങലോടും പോരാടിയത് ഒരു തരത്തില്‍ കലാപ്രവര്‍ത്തനം തന്നെ ആയിരുന്നു .മൃഗങ്ങളെ ആക്രമിക്കാന്‍ പരിശീളിക്കുന്നതിന്റെ ഭാഗമായി അവന്‍ ഗുഹകളില്‍ മൃഗങ്ങളുടെ ചിത്രം വരച് അവയോട് സാങ്കല്പികമായി ഏറ്റുമുട്ടി .അത് പുറത്തുള്ള മൃഗങ്ങളെ നേരിടാന്‍ അവനു കരുതും ഊര്‍ജവും പകര്‍ന്നു .ക്രമേണ അവന്‍ ഒരു പോരാളിയായ് മാറി അതോടൊപ്പം ഒരു തികഞ്ഞ കലാകാരനും .

ഈ കുറിപ്പ് എഴുതുവാനുള്ള പ്രധാന കാരണം ക്രമേണ അത്തരത്തില്‍ മനുഷ്യന്‍ ആര്ജിചെടുത്ത സകല മാന കലാപരമായ നേട്ടങ്ങളുടെയും മൂല്യങ്ങള്‍ ഇല്ലാതാക്കുന്ന കലയുടെ അസ്തിത്വത്തിന്റെ കടക്കല്‍ കത്തി വെക്കുന്ന ചില പരമ്പരകള്‍ നമ്മുടെ ടെലിവിഷന്‍ രംഗത്ത് എപ്പിസോഡുകള്‍ ആയി പ്രവഹിച്ചു കൊണ്ടിരിക്കുകയാണ് .നമ്മുടെ പ്രതിഭാധനരായ സിനിമ സീരിയല്‍ പ്രവര്‍ത്തകര്‍ അവര്‍ ഉധ്യെസിക്കുന്ന രൂപകങ്ങള്‍ക്ക് വേണ്ടി ഒരിക്കലും യാഥാര്തമായ ഒരു സ്ഥാപനതെയോ വ്യക്തിയെയോ പേരെടുത് പരാമര്സിക്കാറില്ല .ഉണ്ടെങ്കില്‍ തന്നെ അതിന്റെതായ രീതിയില്‍ അവര്‍ അതിനു മാറ്റം വരുതിയിട്ടുണ്ടാകും .ഇവിടെ നമ്മുടെ ഏഷ്യനെറ്റ് ചാനലില്‍ പ്രധര്ശിപ്പിച്ചു കൊണ്ടിരിക്കുന്ന പാദസരം സീരിയലില്‍ റെക്ക്നോപര്‍ക്ക് എന്നാ സ്ഥാപനത്തെ പൊതുവില്‍ ആക്ഷേപിക്കുന്ന രീതിയില്‍ അയധാര്ത്യത്തെ പര്‍വതീകരിച്ച് കൊണ്ട് ചില രംഗങ്ങൾ ചിത്രീകരിചിരിക്കുകയാണ് .നമുക്കെല്ലാം അറിയുന്നത് പോലെ ഇന്ത്യയിലെ ആദ്യത്തെ IT പാര്‍ക്ക് ആണ് തിരുവനന്തപുരം കഴകൂട്ടത് പ്രവര്‍ത്തിക്കുന്ന സ്ഥാപനം .ഏതാണ്ട് 40000 പേര്‍ക്ക് പ്രത്യക്ഷത്തിലും 50000 പേര്‍ പരോക്ഷതിലും ഇതിനെ ആശ്രയിച് ജീവിക്കുന്നു .വരുത്തും ചെറുതുമായ 250 ഓളം കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു .യഥാര്‍ത്ഥത്തില്‍ നമ്മുടെ രാജ്യത്തിന്റെ തന്നെ ഒരു പരിചെധമാണ് ഇവിടം.വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി ജനങ്ങള്‍ ഇവിടെ പണിയെടുക്കുന്നു.ഒരു നവീന തൊഴില്‍ മേഖല ആയതു കൊണ്ട് തന്നെ യുവതീ യുവാക്കളാണ് ഈ മേഖലയിലെ ജീവനക്കാരില്‍ ഭൂരിഭാഗവും .സീരിയലിലെ ധ്രിശ്യങ്ങളിൽ പോലെയുള്ള ഒരു തൊഴില്‍ സംസ്കാരമല്ല ഇവിടെ നിലനില്‍ക്കുന്നത് .എല്ലാത്തിനെയും സാമാന്യവല്ക്കരിച്ചു കാണുക എന്ന കേവലഞ്ഞാനം ഒരു കലാകാരന്റെ കഴിവ് കേടിനെ ആണ് സൂചിപ്പിക്കുന്നത് .ആധിമദ്ധ്യാന്ത പൊരുത്തങ്ങൾ ഇല്ലാത്ത ഇത്തരം സീരിയലുകള്‍ അവതരിപ്പിച്ച സർവഞ്ഞാനി ചമയുന്ന സംവിധായകരും തിരക്കതക്രിതുക്കളും വസ്തുതകൾ മനസില്ലക്കുക എന്ന് മാത്രമേ ഞങ്ങള്‍ക്ക് പറയാനുള്ളൂ .തൊഴിലിന്റെ സ്വഭാവം കൊണ്ട് സങ്കീര്‍ണമായ മാനസിക സംഘര്‍ഷങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഒരു തൊഴില്‍ മേഖല ആണിത്. ജീവിതം കരുപ്പിടിക്കുവാൻ അത്തരം പിരിമുരുക്കങ്ങളെ അതിജീവിച് പ്രയത്നിക്കുന്ന സാധാരണക്കാരായ റെക്നോപാര്ക് ജീവവനക്കര്ക്ക് ഇത്തരം സാമാന്യ വല്ക്കരണം വരുത്തുന്ന മാനസിക ആഘാതം പറഞ്ഞറിയിക്കാൻ ആകാത്തതാണ് .

padaa1

പ്രധാനമായും ഗൾഫ്‌ രാജ്യങ്ങള, യൂറോപ്പ് , അമേരിക്ക, ജപ്പാന് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഔട്ട്‌ സൌര്സ് വര്ക്ക് ആണ് ഇവിടെ ചെയ്യുന്നത്. കേരളത്തിന്റെ ഈ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ രണ്ടു പാടങ്ങളിലെ സോഫ്റ്റ്‌വെയര്‍ രംഗത്തുള്ള കയറ്റുമതി നമ്മുടെ ഈ രംഗത്തുള്ള ദേശീയ സരസരിയുടെ 25 ശതമാനം ആണ് .നിരവധി കമ്പനികള്‍ ഇങ്ങോട്ട ആകര്ഷിക്കപെടുന്നുന്ദ്. കഴിഞ്ഞ വര്ഷത്തെ കേരളത്തിന്റെ software കയറ്റുമതി 3500 കോടിയാണ് . ഇതില് 75% technopark ഇലെ കമ്പനികളുടെതാണ്. കേരളത്തിന്റെ തനതായ പ്രകൃതി സൌന്ദര്യവും സഹിഷ്ണുത മനോഭാവവും ആണ് മാറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളെയും വിദേശ കാംപനികളെയും ഇങ്ങോട്ട പ്രധാനമായും ആകര്‍ഷിക്കുന്നത് . ഹാര്‍മോണി അറ്റ്‌ വര്‍ക്ക്‌ എന്നത് ടെക്നോപാര്‍ക്ക് ഇന്റെ ആപ്തവാക്യം ആണ്. അപ്പോള്‍ തെടിധാരണ പടര്‍ത്തുന്ന കഥ പ്രചരിപ്പിച് ടെക്നോപാര്‍ക്ക് ഇന്റെ കാഴ്ചപാട് ലക്ഷ്യമാക്കുന്ന വാചകവും ഔദ്യോഗിക സിംബലും ഉള്പെടുതിയുള്ള ദ്രിശ്യ സന്നിവേശവും പ്രചാരണവും തികച്ചും തെറ്റ് തന്നെയാണ് .

padaa2

നമുക്കറിയാവുന്നത്‌ പോലെ കഴിഞ്ഞ 20 വർഷക്കാലത്തിനിടയിൽ സമൂഹത്തില എല്ലാ മേഖലകളിലും അതിനു മുന് ഉള്ള വർഷങ്ങളിൽ നിന്നും വ്യത്യസ്തമായ ചില ഗുണപരവും ഗുനരഹിതവുമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് .പ്രത്യേകിച്ചും തൊഴില സാഹിത്യ സിനിമ മേഖലകളില. സാങ്കേതിക രംഗതൊക്കെ ഉണ്ടായ ഗുണപരമായ മാറ്റം തിരക്കതയിലെയോ കതയിലെയോ സംഭവിച്ച പ്രതിഭാധരിധ്രായം മൂലം പ്രയോജനരഹിതമായ സൃഷ്ടികൾ നിരവധിയാണ് . ആ നിരയിലേക്കാണ് ഈ സീരിയലില്നെ അടയാളപെടുത്തുക എന്നത് ഒരു വസ്തുത ആണ്

padaa3

പുതിയ ഒരു തൊഴില മേഖല എന്നാ നിലയിലും മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരും സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഒക്കെ നിരന്തരം ബന്ധപെടുന്നതും പണിയെടുക്കുന്നതും ആയ രംഗം എന്നാ നിലയില പ്രവര്തിക്കുമ്പോഴും നമ്മുടെ കേരളത്തിന്റെ തനതു സംസ്കാരത്തിലും ശൈലിയിലും ലാളിത്യത്തിലും ആണ് ഇവിടുത്തെ ഭൌതിക സാഹചര്യം രൂപപെടുതിയിരിക്കുന്നതും പ്രവര്ത്തിക്കുന്നതും എന്ന് മനസിലാക്കണം .ഇതിനു വിരുദ്ധമായി തൊഴില സമയത്തിന് ശേഷമുള്ള സമയത്ത് ഒരു തരത്തിലുള്ള പാർട്ടി യും റെക്നോപര്ക് ക്യാമ്പസ്‌ നുള്ളിൽ നടക്കരില്ലെന്നും ഒരു ഓഫീസിനോടും അനുബന്ധമായി ഒരാനിനും പെണ്ണിനും രമിക്കാനുള്ള മുറികള ഒന്നും തന്നെ ഇല്ല എന്നതും മനസിലാക്കണം .വെറുമൊരു സീരിയലിലെ ധ്രിശ്യങ്ങലോദ് പ്രതികരിക്കുന്നതെന്തിനാ അതൊക്കെ സൃഷ്ടിപരമായ സ്വാതന്ത്ര്യമല്ലേ എന്ന് സംസയിചെക്കം .നുണകൾ ആവർത്തിക്കുമ്പോൾ അത് സത്യമായി സമൂഹത്തില പ്രതിഷ്ടിക്കപെടും എന്നാ ഗീബൽസിയൻ സിദ്ധാതം ഇവിടെയും സംഭവിച്ചേക്കാം എന്നതും മുന്പും ഇത് പോലുള്ള നുനപ്രച്ചരങ്ങൾ റെക്നോപര്ക് ഇലെ പെണ്‍കുട്ടികളെ പറ്റിയും ജീവനക്കാരുടെ ധനസ്ഥിതിയെ പറ്റിയും എല്ലാം നിറം പിടിപ്പിക്കുന്ന രൂപത്തില വന്നിട്ടുണ്ട് എന്നുള്ളത് കൊണ്ടും ഇത് പോലെ ഒരു പ്രതികരണം അനിവാര്യമായി കരുതുന്നു . .സാധാരണക്കാരായ കുടുംബത്തിലെ യുവതീയുവാകാൽആണ് കൂടുതലായും ഇവിടെ പണിയെടുക്കുന്നത് .അവരുടെ ആത്മാഭിമാനത്തെ ഘനിക്കുന്നതോ ഭാവിയേയോ അപകടത്തിൽ ആക്കുന്നതോ ആയ ഇത്തരം നുണ പ്രചാരണങ്ങൾ വീട്ടമ്മമാരും സാധരനകാരും മുതിര്ന്നവരും ഉള്പെടെയുള്ള വലിയ ഒരു പ്ര്ക്ഷക സമൂഹം ഉള്കൊല്ലുന്ന കേരളത്തിലെ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാൻ ഇടവരുത്തും. അത് കൊണ്ട് ഈ സീരിയലിന്റെ സൃഷ്ടാക്ക്ലായ സംവിധയകാൻ,തിരക്കതക്രിത് ,നിര്മാതാവ് എന്നിവര് ഉള്പെടെയുള്ളവർ പൊതുസമൂഹതൊദ് മാപ്പ് പറയുകയും ആണ് വേണ്ടത്.

padaa4

ഈ സീരിയലിൽ നിന്നും ടെക്നോപാർക്ക്‌ ൻറെ ഒഫീഷ്യൽ സിംബല്സും നമ്മുടെ ഓഫീസുകളും ഈ സീരിയലിൽ പ്രദർശി പ്പിക്കുന്നത് വിലക്കണമെന്നും ഇനി ഈ സീരിയല ഇവിടെ ചിത്രീകരിക്കാൻ അനുവദിക്കരുതെന്നും പാർക്ക്‌ സെന്റർ നോട് ഞങ്ങൾ അഭ്യര്ധിക്കുന്നു. അതോടൊപ്പം ഏഷ്യാനെറ്റ്‌ അധികൃതർ ഈ സീരിയൽ ന്റെ ഉള്ളടക്കത്തെ പറ്റിയും ഇതിലെ ദുസൂചനകളെ പറ്റിയും മനസ്സിലാക്കി ഇതു സംപ്രേക്ഷണം ചെയ്യുന്നത് പുനരലൊചിക്കനമെന്നും വിനീതമായി അഭ്യര്ധിക്കുന്നു.

Comments

comments

Share.
Gallery