ടെക്‌നോപാര്‍ക്കില്‍ ജീവനക്കാര്‍ക്കായി പ്രതിധ്വനിയുടെ ജാവ ശില്പശാല നടന്നു

Google+ Pinterest LinkedIn Tumblr +
ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്‌ക്കാരിക ക്ഷേമ സംഘടനയായ ‘പ്രതിധ്വനി’യുടെ ടെക്‌നിക്കല്‍ ഫോറം, ടെക്‌നോപാര്‍ക്കിലെ വിവിധ കമ്പനികളിലെ ഐ ടി ജീവനക്കാര്‍ക്കായി നടത്തുന്ന ടെക്നിക്കല്‍ ട്രെയിനിങ് പരമ്പരയുടെ ആറാമത്തെ  എഡിഷന്‍ ആയ – ജാവ ശില്‍പ്പശാല  ടെക്‌നോപാര്‍ക്കില്‍ നടന്നു. 2017 ആഗസ്റ്റ്‌ 19ശനിയാഴ്ച ന് ടെക്നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ രാവിലെ 10.00 മുതൽ വൈകുന്നേരം 04.30 വരെ ആയിരുന്നു  ശില്‍പ്പശാല. ടെക്‌നോപാര്‍ക്കിലെ വിവിധ കമ്പനികളിലെ 102 പേര്‍ പങ്കെടുത്ത ശില്പശാല പൂര്‍ണ്ണമായും സൗജന്യമായിരുന്നു. ബെംഗളൂരു ഒറാക്കിളിലെ എൻജിനീയർമാരായ വൈഭവ് ചൗധരിയും  വിവേക് തെയ്യാരത്തുമാണ് ശില്പശാല  കൈകാര്യം ചെയ്തത്. ഐ സി ഫോസ്സിന്റെ  സഹകരണത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്.
ജാവ പ്രോഗ്രാമിംങ്ങിലെ  ഏറ്റവും പുതിയ സാങ്കേതിക പ്രവണതകളും കോഡിംഗ് പ്രാക്ടീസുകളും ടെക്കികള്‍ക്ക് പരിചയപെടുത്തുക എന്ന ഉദ്ദേശ്യത്തോട് കൂടിയായിരുന്നു  ശില്‍പ്പശാല ക്രമീകരിച്ചിരുന്നത്.ജെവിഎം ഒപ്ടിമൈസേഷന് (JVM Optimisation), ഫങ്ങ്ഷണല്‍ പ്രോഗ്രാമിങ്(Functional programming), ജാവ-9 എന്നീ വിഷയങ്ങളെ അധികരിച്ചു നടന്ന  ശില്പശാലയിൽ ജാവ ഗാർബേജ് കളക്ഷൻ, മെമ്മറി മാനേജ്മന്റ് എന്നീ വിഷയങ്ങളും ഉൾപ്പെടുത്തിയിരുന്നു
ഐടി മേഖലയിലെ ജീവനക്കാരുടെ സാങ്കേതികവിജ്ഞാനം ഉയര്‍ത്തുന്നതിനും തൊഴില്‍ സുരക്ഷിതത്വം ഉറപ്പിക്കുന്നതിനും വേണ്ടി ടെക്‌നോപാര്‍ക്കിലെ ജീവനക്കാര്‍ക്കു മുന്നിലേക്ക് വിവര സാങ്കേതിക രംഗത്തെ ഏറ്റവും പുതിയ ടെക്‌നോളജികള്‍ അവതരിപ്പിക്കുകയും അവയില്‍ അവരെ പരിശീലിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതിധ്വനി ടെക്‌നിക്കല്‍ ഫോറം,ഇത്തരം സെഷനുകളും ശില്പശാലകളും സംഘടിപ്പിക്കുന്നത് . ഇതിനു മുന്‍പ് സെലീനിയം ഓട്ടോമേഷന്‍ ടെസ്റ്റിംഗ് അപ്പ്‌ലികേഷന്‍ , സോഫ്റ്റ്വെയര്‍ എസ്റ്റിമേഷന്‍ ടെക്നിക്സ്, ഗൂഗിളിന്റെ ഗോ ലാംഗ്വേജ്, ഡോക്കര്‍, ആംഗുലാര്‍ 4 എന്നിവയില്‍ ജീവനക്കാര്‍ക്കായി പ്രതിധ്വനി ട്രെയിനിങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. തുടര്‍ച്ചയായി എല്ലാ മാസവും വിവിധ ടെക്‌നൊളജികളില്‍ ശില്പശാലകള്‍ സംഘടിപ്പിക്കാനാണ് പ്രതിധ്വനി പദ്ധതിയിടുന്നത്.

Comments

comments

Share.
Gallery