ടെക്‌നോപാർക്കിൽ പരിസ്ഥിതി ദിനാഘോഷം

Google+ Pinterest LinkedIn Tumblr +
രാജ്യത്തെ ഏറ്റവും ഹരിതാഭമായ ഐ ടി പാർക്കായ ടെക്‌നോപാർക്കിൽ ഐ ടി  ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക  സംഘടന ആയ പ്രതിധ്വനിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം നടന്നു. ടെക്‌നോപാർക് ഫേസ് 3 യിൽ  പ്ലാവ്, മാവ് തുടങ്ങിയ 10  ഫല വൃക്ഷങ്ങളാണ് പ്രതിധ്വനിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 09 :30  നു നട്ടത്. നടുന്ന മരങ്ങൾ  പിന്നീട് മുളയ്ക്കാത്ത സ്ഥിതി  ഒഴിവാക്കുന്നതിന്, ഈ നട്ട ഫലമരങ്ങൾ വർഷം മുഴുവൻ സംരക്ഷിക്കുവാനും പ്രതിധ്വനി തീരുമാനിച്ചു.
സംസ്ഥാന സർക്കാരിൻറെ 1  കോടി മരങ്ങൾ പരിസ്ഥിതി ദിനത്തിൽ  നടുക എന്ന ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ആണ് പ്രതിധ്വനിയുടെ നേതൃത്വത്തിൽ ടെക്‌നോപാർക്കിൽ പരിപാടി സംഘടിപ്പിച്ചത്. പ്രതിധ്വനി പ്രസിഡന്റ് വിനീത് ചന്ദ്രൻ, പ്രതിധ്വനി എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ അശ്വിൻ എം സി , ബിമൽരാജ്, സതീഷ് കുമാർ, അരുൺ കേശവൻ, സിബി അബിൻ, ഹാഷിം, സുനിൽ എസ്,   മാത്യു റോയ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
നിരവധി കമ്പനികളുടെ  നേതൃത്വത്തിലും ടെക്‌നോപാർക്കിന്റെ വിവിധ സ്ഥലങ്ങളിൽ വൃക്ഷ തൈകൾ പരിസ്ഥിതി ദിനാഘോഷത്തിൻറെ ഭാഗമായി നട്ടു.

Comments

comments

Share.
Gallery