തീ – Sarija Sivakumar

Google+ Pinterest LinkedIn Tumblr +
1
  

Author      : Sarija Sivakumar
Company : Rubiyans Private Ltd

തീ

അണഞ്ഞെങ്കിലും
കനലൂതിപ്പടർത്താനൊരുങ്ങുമ്പോൾ
ഇന്നലെകളുടെ തണുത്ത ചാരം പറന്നു!

കണ്ണീരു വീണതാണ്
കനലുറഞ്ഞ് പോകും
കരുത്തായിരുന്നതിന്…

ആദർശങ്ങളടച്ചു വച്ച്
വീര്യം വിയർപ്പാക്കി
വെന്തെടുത്ത ജീവിതം
കണ്ണീരുണക്കി…

അണഞ്ഞു പോയതൊക്കെയും
കാലത്തിന്റെ ചൂളകളിൽ
ഇനിയെന്ന് വീണ്ടും ജ്വലിക്കും!

Comments

comments

Share.
Gallery