ദു:സ്വപ്നം – Manjula.K.R.

Google+ Pinterest LinkedIn Tumblr +

Author :   Manjula.K.R.

Company :  Toonz Animation India Pte.

Email :  manjuingat@yahoo.co.in

ദു:സ്വപ്നം 

മുരുകന്‍ ഉറക്കമാണ്.മൂക്കിലൂടെ ശ്വസിക്കുകയും വായിലൂടെ ഒരു പ്രത്യേക ശബ്ദം പുറപ്പെടിവുച്ചു കൊണ്ട് ഉഛ്വസിക്കുകയും ചെയ്യുന്ന്നുണ്ടായിരുന്നു അവന്‍.പെട്ടെന്ന് അവന്റെശ്വാസഗതി  ദ്രുതമാകുകയും ഇടയ്ക്കിടെ മന്ദമാകുകയും ചെയ്തു.ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ മുരുകന്‍ കഴുത്ത് തടവുന്നുണ്ടായിരുന്നു.
സ്ഥലകാലബോധം നഷ്ട്ടപ്പെട്ടവനെപ്പോലെ അവന്‍ ചുറ്റിലും നോക്കി.ചുമരില്‍ എന്നോ പണി മുടക്കിയ ഒരു പഴഞ്ജന്‍ ക്ലോക്ക് .അവന്‍ എഴുന്നേറ്റു ഭിത്തിയിലെ ആണിയില്‍ തൂക്കിയിരുന്ന വാച്ച് എടുത്തു കൈയില്‍ കെട്ടി.അയയില്‍ കൂട്ടിയിട്ടിരുന്ന തുണികള്‍ക്കിടയില്‍ നിന്നും നിറം മങ്ങിയ ഒരു വെള്ളത്തോര്‍ത്തെടുത്ത് തോളിലിട്ടു മുറ്റത്തേക്കിറങ്ങി.പടി കടന്നു അവന്‍നടന്നു.
മുരുകന്‍ നേരെ പോയത് കള്ളുഷാപ്പിലേക്കാണ്.രണ്ടു കുപ്പി കള്ളുകുടിച്ചതിന്റെ ലഹരിയുമായി അവന്‍ നടന്നു.
ടൌണില്‍ ജൗളിക്കട നടത്തുന്ന വര്‍ഗീസ് മുതലാളി പണികഴിപ്പിക്കുന്ന പുതിയ വീട്ടിലേക്കാണ് അവന്‍ നടന്നെത്തിയത്‌.മുരുകനും അവന്റെ സുഹൃത്തുക്കളും കുറച്ചു നാളുകളായിഅവിടെയാണ് പണിയെടുക്കുന്നത്.പക്ഷെ മുരുകന്‍ കുറച്ചു ദിവസങ്ങളായി വൈകിയേ എത്താറുള്ളൂ.
“രാത്രിയില്‍ ഉറക്കം ശരിയായില്ല.രാവിലെ പ്രാതല്‍ കഴിച്ചു വെറുതെ കിടന്നതാണ് .ഉറങ്ങിപ്പോയി .പിന്നെ സ്വപ്നം കണ്ടാണ്‌ ഞെട്ടിയുണര്‍ന്നത്.നേരെയിങ്ങു പോന്നു.”മുരുകന്റെ പതിവ്വിശദീകരണം.
“നേരെ ഇങ്ങോട്ടല്ലല്ലോ വന്നത് ?” എന്ന് സുഹൃത്തുക്കളിലൊരാള്‍ അവന്റെ സമീപം വന്നു ഒന്ന് മണപ്പിച്ചു കൊണ്ട് ചോദിച്ചു.

മുരുകന്റെ മറുപടി മറ്റൊന്നായിരുന്നു.”ആ സ്വപ്നം എന്നെ ഭ്രാന്തു പിടിപ്പിക്കുന്നു.”

കുറച്ചു നാളുകളായി അവന്‍ ഒരേ സ്വപ്നം കണ്ടുകൊണ്ടു ഞെട്ടിയുണരുന്നു.അത് അവനെ ഭയപ്പെടുത്തുന്നു,തളര്‍ത്തുന്നു.
മുഖം ഇതുവരെ വ്യക്തമായി കണ്ടിട്ടില്ല.കറുത്ത തുണിയിട്ട് തല മൂടിയ ഒരാള്‍ അവനെ ഒരു `കുന്നിന്‍ചെരുവില്‍ നിന്ന് അഗാധമായ കൊക്കയിലേക്ക് പിന്‍കഴുത്തില്‍ പിടിച്ചുതള്ളിയിടുന്നു.കാലു തെറ്റി വീഴാന്‍ തുടങ്ങുമ്പോഴേക്കും എന്നും ഞെട്ടിയുണരും .

അവനൊറ്റക്കാണ് താമസം.അച്ഛനേയും അമ്മയേയും പറ്റി നേര്‍ത്ത ഓര്‍മകളേ ഉള്ളൂ അവന് .പനി മൂര്ചിച്ചു അമ്മ മരിക്കുമ്പോള്‍ അവനു പ്രായം വെറും അഞ്ച് .നിത്യം മദ്യലഹരിയില്‍വീട്ടില്‍ വരുന്ന അച്ഛന്‍ കാരണങ്ങള്‍ ഉണ്ടാക്കി അവനെ തല്ലുമായിരുന്നു.അച്ഛന്റെ പ്രഹരമേല്‍ക്കാതെ രക്ഷിക്കാന്‍ ശ്രമിക്കുന്ന അമ്മമ്മ.ഇതൊക്കെയാണ്  അവന്റെ ബാല്യം.
ഒരിക്കല്‍ ചീറിപ്പാഞ്ഞു വരുന്ന തീവണ്ടിക്കു വഴി മാറിക്കൊടുക്കാന്‍ മുരുകന്റെ അച്ഛനെ  മദ്യലഹരി അനുവദിച്ചില്ല.അങ്ങനെ ജീവിതത്തില്‍ നിന്നും വഴി മാറേണ്ടി വന്നുഅയാള്‍ക്ക്‌.അമ്മമ്മ മാത്രമായി പിന്നെ അവനെല്ലാം.
അമ്മമ്മ വീട്ടുവേലകള്‍ ചെയ്തും മറ്റും അവനെ വളര്‍ത്തി.അവര്‍ അവനെ ജീവന്  തുല്യം സ്നേഹിച്ചു.കൊച്ചു മുരുകന്‍ കണ്ണീരണിയുന്നത് അവര്‍ക്ക് സഹിച്ചിരുന്നില്ല.
അമ്മമ്മയുടെ തണലില്‍ കൊച്ചു മുരുകന്‍ വളര്‍ന്നു.പഠിക്കാന്‍ മടിയായിട്ടല്ല ,മറിച്ച് അമ്മാമ്മയെ സഹായിക്കാന്‍ വേണ്ടിയാണ് അവന്‍ പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ മുതല്‍ പണിക്കുപോയിത്തുടങ്ങിയത്.

സന്തോഷത്തിന്‍റെ തായിരുന്നു ആ നാളുകള്‍.പക്ഷെ വിധിവൈപരീത്യം എന്ന് പറയട്ടെ ഹ്രസ്വമായിരുന്നു ആ കാലം.ഒരിക്കല്‍ ഏറെ വൈകിയിട്ടും വീട്ടിലെത്താതിരുന്ന മുരുകനെകാത്തിരുന്ന അമ്മാമ്മക്ക് മുന്നില്‍ മദ്യലഹരിയില്‍ ആടിക്കുഴഞ്ഞാണ് അവന്‍ എത്തിയത്.
“നീ കുടിച്ചുവോ?”എന്ന  അമ്മമ്മയുടെ ചോദ്യത്തിന് അവന്‍ രൂക്ഷമായ ഒരു നോട്ടമാണ് മറുപടിയായി നല്‍കിയത്.
ഉറങ്ങിയുനര്ന്നപോള്‍ അവന്റെ മുഖത്ത്  ജാള്യത നിഴലിച്ചു.അമ്മമ്മയുടെ മുഖത്ത് നോക്കാതെ ,ഒന്നും പറയാതെ അവന്‍ ഇറങ്ങിപ്പോയി.
അവന്‍ കൂട്ടുകാരോടൊത്തു കൂടി മദ്യപിച്ചതാണെന്നും ഇനി തുടരില്ലെന്നും ആ അമ്മമ്മ വിശ്വസിച്ചു.ആ വിശ്വാസങ്ങളെല്ലാം തകര്‍ത്തു കൊണ്ട് മദ്യപാനമെന്ന ശീലം അവനെഅടിമയാക്കി.അമ്മമ്മയോട് സ്നേഹത്തോടെ മാത്രം പെരുമാറിയിരുന്ന അവന്‍ കയര്‍ത്തു സംസാരിക്കുവാനും ധിക്കാരത്തോടെ പെരുമാറുവാനും തുടങ്ങി.
കൈവശം പണമില്ലാത്തപ്പോള്‍ അവന്‍ അമ്മമ്മയോട് ദേഷ്യപ്പെട്ടു.ഇടക്കൊക്കെ സ്വരുക്കൂട്ടി വച്ചിരുന്നതില്‍ നിന്നും  പണം അവര്‍ അവനു നല്‍കി.അമ്മമ്മ ഇടയ്ക്കിടെ ഗുണദോഷിക്കുന്നത്മുരുകനെ കലിപിടിപ്പിച്ചു.
ഒരുനാള്‍ അവന്‍ ചോദിച്ചപ്പോള്‍ അമ്മമ്മ കുറച്ചു പണം കൊടുത്തു.അപ്പോള്‍ “കൂട്ടിവച്ചത് മുഴുവന്‍ ഇങ്ങെടുക്ക്‌ ” എന്ന് ആക്രോശിച്ചു അവന്‍ കൈയില്‍ കിട്ടിയ വീട്ടുസാമാഗ്രികള്‍ എല്ലാംവാരി വലിച്ചിട്ടു അന്വേഷിച്ചു.ഒന്നും  കിട്ടാഞ്ഞപ്പോള്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ട് പടിയിറങ്ങിപ്പോയി.

പിന്നെ രണ്ടു ദിവസം കഴിഞ്ഞാണ് അവന്‍ വന്നത്.അമ്മമ്മക്കു ഉറപ്പായിരുന്നു അവനെ എന്തോ കാലക്കേട്‌ ബാധിച്ചതാണെന്ന്.അല്ലാതെ അവന്‍ ഇങ്ങനെ പെരുമാറുകയില്ല .”ശനി ദോഷംവന്നാല്‍ പിന്നെ ഭഗവാനു പോലും രക്ഷയില്ല .പിന്നെയാണ് ഈ പാവം മനുഷ്യര്‌ .ഒക്കെ ശരിയാകും .” എന്ന് അമ്മമ്മ സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു.
അമ്മമ്മ അവനോടു പറഞ്ഞു.”നമുക്ക് ഒന്ന് ശബരിമലക്ക് പോകാം.നീ കുട്ടിയായിരുന്നപ്പോള്‍ ഞാന്‍ വിചാരിച്ചതാണ്,നീ വളര്‍ന്നു വലിയ ചെറുക്കനാകുമ്പോള്‍ നിന്നെയും കൂട്ടി മലകയറാമെന്ന്.സ്വാമിയോട് പ്രാര്‍ത്ഥിച്ചാല്‍ മതി നിന്റെ കാലക്കേടൊക്കെ മാറും. ”

മുരുകന്‍ പ്രതികരിച്ചതേയില്ല.രണ്ടു ദിവസം കഴിഞ്ഞു അവന്‍ അമ്മമ്മയോടു സ്നേഹത്തോടെ പെരുമാറുകയും ശബരിമലക്ക് പോകാമെന്ന് സമ്മതിക്കുകയും ചെയ്തു.അവന്റെ മനംമാറ്റം ആ വൃദ്ധയെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്.മുരുകന്റെ കൂട്ടുകാര്‍ ചേര്‍ന്ന് ഒരു ആഘോഷമായ് തന്നെയാണ് അവരെ യാത്രയാക്കിയത്.

പിന്നെയെന്താണ് സംഭവിച്ചത് ?

മലയില്‍ നിന്നും അവന്‍ തനിച്ചാണ് വന്നത്.നടന്നു തളര്‍ന്ന അമ്മമ്മയോടു കുറച്ച് നേരം വിശ്രമിച്ചിട്ട് നടക്കാം എന്ന് അവന്‍ പറഞ്ഞു.ആളുകള്‍ നടക്കുന്ന പാതയില്‍ നിന്നും കുറച്ചു മാറിഅവര്‍ ഇരുന്നു.അമ്മമ്മക്കു വെള്ളം വേണമെന്ന് പറഞ്ഞപ്പോഴാണ് മുരുകന്‍ വെള്ളം തേടി പുറപ്പെട്ടത്‌.വെള്ളവുമായി അവന്‍ തിരിച്ചെത്തിയപ്പോള്‍ അമ്മമ്മ പിടിച്ചു നടന്നിരുന്ന ഊന്നുവടിയും ഒരുതോര്‍ത്തുമുണ്ടും മാത്രം അവിടെ അവശേഷിച്ചിരുന്നു.

അവന്‍ ആ വടിയും തോര്‍ത്തുമുണ്ടും ചേര്‍ത്തുപിടിച്ചു കരഞ്ഞു.

അന്വേഷണങ്ങള്‍ ഏറെ നടന്നു.പക്ഷെ മൃതശരീരം കണ്ടെത്താനാകാതെ അന്വേഷകര്‍ മടങ്ങി.ഏതെങ്കിലും ഹിംസ്രജന്തു അക്രമിച്ചതാകാം എന്ന നിഗമനത്തില്‍ അവര്‍എത്തിച്ചേര്‍ന്നു.അന്വേഷണം അങ്ങനെ നിര്‍ത്തിവക്കുകയാനുണ്ടായത് .

അന്വേഷണം ഊര്‍ജ്ജിതമാക്കുവാനോ അവനു വേണ്ടി പ്രവര്‍ത്തിക്കുവാനോ ആരുമുണ്ടായില്ല .ആ സംഭവത്തിനു  ശേഷം മുരുകന്‍ സദാ ദു:ഖിതന്‍ ആയിരുന്നു.

ദിവസങ്ങള്‍ കഴിഞ്ഞു.അന്ന് അവന്‍ ജോലിക്ക് ചെന്നതേയില്ല .
സുഹൃത്തുക്കള്‍ ഇടയ്ക്കു ഓടിയും ഇടയ്ക്കു നടന്നും മുരുകന്റെ വീട് ലകഷ്യ മാക്കി നീങ്ങി.അവര്‍ തമ്മില്‍ സംസാരിച്ചു കൊണ്ടേ യിരുന്നു.

“അവനെന്തു   പറ്റി ?”
“ഈയിടെയായി  അവനു ഉറക്കം കുറവായിരുന്നു.എന്തോക്കൊയെ അവനെ അലട്ടിയിരുന്നു”.
“അതെ ,അവന്‍ എപ്പോഴുമെപ്പോഴും പറയാറില്ലേ ആ സ്വപ്നത്തെക്കുറിച്ച് …..അത് അവനെ ബാധിച്ചിരുന്നു.”
“പക്ഷെ എന്തൊക്കെയായാലും അവന്‍ വരാറുള്ളതല്ലേ?”
“ഇനി അവനു എന്തെങ്കിലും ………”അവരിലൊരാള്‍ പറഞ്ഞു നിര്‍ത്തി.

അവര്‍ അപ്പോള്‍ ഓടുകയായിരുന്നു.മുരുകന്റെ വീടെത്തിയപ്പോഴാണ്‌  അവര്‍ ഓട്ടം നിര്‍ത്തിയത്.കതകിന്റെ സാക്ഷ അകത്തു നിന്നും ഇട്ടിരുന്നു.അവര്‍ മാറി മാറി വിളിച്ചു.വീടിനു ചുറ്റുംനടന്നു കൊണ്ട് വിളിച്ചു.
മറുപടി  ഇല്ല .
അവര്‍ ജനല്‍പ്പാളികള്‍ തുറക്കാന്‍ ശ്രമിച്ചു.ഒടുവില്‍ ഒരെണ്ണം വലിയൊരു ശബ്ദത്തോടെ തുരുമ്പിച്ച വിജാഗിരി  ഇളകി നിലം പൊത്തി .ഹൃദയമിടിപ്പോടെ മൂവരും അകത്തേക്ക് നോക്കി.
പിന്‍വാതില്‍ തകര്‍ത്തു അവര്‍ അകത്തു കടന്നപോഴേക്കും വൈകിപ്പോയിരുന്നു .ഒരു മുഴം കയറില്‍ അവന്റെ ചേതനയറ്റ ശരീരം തൂങ്ങി നിന്നു .

താഴെ കിടന്നിരുന്ന വെള്ളക്കടലാസ്  നിവര്‍ത്തി അവര്‍ വായിച്ചു.

“അമ്മമ്മയുടെ കാതില്‍   കിടന്നിരുന്ന ഇത്തിരിപ്പോന്ന പൊന്നെടുത്തിട്ടു  ഈ പാപി അമ്മമ്മയെ
കൊക്കയിലേക്ക്  തള്ളിയിട്ടു.വേണ്ട ,എനിക്കിനിയീ ജീവിതം …..എന്റെ ജീവിതം ഒരു ദു:സ്വപ്നമായി  അവശേഷിക്കട്ടെ.ഞാന്‍ മാപ്പര്‍ഹിക്കുന്നില്ല.”

Comments

comments

Share.
Gallery