നട തള്ളൽ – Ranjini V

Google+ Pinterest LinkedIn Tumblr +
80
  

Author     :Ranjini V

Company :Infosys Technologies

നട തള്ളൽ

ഗതകാലസ്മരണകളയവിറക്കിക്കൊ-
ണ്ടതാ കിടക്കുന്നൊരമ്മിയും ആട്ടുകല്ലും .
ഋതുക്കളോരോന്നു പിന്നിടുമ്പോൾ ,
വിതുമ്പിടുന്നു വ്രണിത ഹൃദയങ്ങൾ രണ്ടും .
ഉണ്ടായിരുന്നുമവർക്കുമൊരു വസന്തകാലം
പണ്ടീസുന്ദര ധന്യ ഭൂവിൽ .

അന്നാഢംബര ഗൃഹത്തിലെയകത്തളത്താകി –
ലിന്നോ കിടക്കുന്നു വിജനമാം പുറമ്പോക്കിലെ പൂഴിമണ്ണിൽ!
ഉറ്റവരോടെന്തു പിഴച്ചുപോയിവർ
പോറ്റിയതോ അവരെ പിറന്ന നാൾ മുതൽ ?
കാലം മാറി കലികാലമായി ,
കറിവേപ്പില കണക്കെ പുറത്തുമായി !
ബന്ധങ്ങൾ ബന്ധനങ്ങളായി തോന്നിടുമ്പോൾ,
ബന്ധുക്കൾ ശത്രുക്കളായി തീർന്നിടുന്നു !
പരാതിയില്ല,പരിഭവമൊട്ടുമില്ല ,
പരിദേവനങ്ങൾ വനരോദനങ്ങൾ മാത്രം !
ഇതു തന്നെ ഗതി ,ഇതു തന്നെ വിധി,ഇനി നാളെ നിങ്ങൾക്കു –
മതിന്നെങ്കിലുമോർക്കുക നിങ്ങൾ പതിതരെ .

Comments

comments

Share.
Gallery