നിളയെവിടെ – Kishore V.

Google+ Pinterest LinkedIn Tumblr +

Author      :  Kishore V.
Company :  SunTec Business Solutions.
Email       :   kishorev@suntecgroup.com

നിളയെവിടെ..

കണ്ണുനീർ തടാകത്തിൽ നിന്നൊരോർമ്മതൻ
മണ്‍ ചിരാദിന്നു തിരി കൊളുത്തും എൻ
ഏകാന്തമാനസം എന്നോട് മന്ത്രിച്ചു …
എവിടെപ്പോയി മറഞ്ഞുവെന്നറിയില്ല
സ്നേഹം തുളുമ്പുന്ന പാലരുവി ….
ചൊല്ലിയെൻ മനസാക്ഷി ഇന്നോടിവിടെ
സ്നേഹമില്ല !! കാരുണ്യമില്ല …..
കുറ്റബോധത്തിൻ ഇന്തുപ്പിൽ നീറുമെൻ
അർധ ബോധത്തിൽ നടന്നു നീങ്ങി ഞാൻ …
എറെ ചെല്ലുവാൻ കഴിഞ്ഞില്ലെനിക്കപ്പോൾ
കണ്ടു ഞാൻ എന്നുടെ ബാല്യകാലത്തെയും …
വറ്റിവരണ്ട മണൽതരികളെ ചൂണ്ടി-
എൻ അച്ഛൻ എന്നോടോതി ഒരിക്കൽ
നിളയാണ് കുഞ്ഞേയിത് നിൻ
നിർമല പൈതൃകത്തെ ഊട്ടിയ മാതൃത്വം.
ഈ സ്നേഹതീരത്ത് വളർന്നതാണ്‌ ഓരോ
സംസ്കാരവും ഈ സമൃധികളും ….
വാക്കുകളുടെ നേർത്ത  ഛായയിൽ മറഞ്ഞു
നില്ക്കുവതെന്തെ നീയെന്നൊർതു ഞാൻ …
ഒടുവിലായി അച്ഛൻറെ നിശ്ചല മിഴികളിൽ
കണ്ടു ഞാൻ ആ വലിയ സത്യത്തെയും …
നീ തന്നെയാണതിൻ മൂലവും ഹേതുവും
നീ മറന്ന മാതൃസ്പർശമാണതിൻ കളകളം ….
മാനവികതയുടെ വളർച്ചയെന്നറിയുക
മാനസമൂല്യത്തെ തളർത്തിയെന്നറിയുക …
പെറ്റമ്മയെ ഇരുൾകൂട്ടിൽ അടയ്ക്കുനതാണ്
ആധുനിക മർത്ത്യൻറെ ദുർഗുനചെയ്തികൾ …
ഇത് നിളയല്ല നിലയ്ക്കാത്ത സ്നേഹത്തിൽ
നിന്നടർന്നു വീണ നാളെ തൻ പ്രതീക്ഷകൾ ……..

Comments

comments

Share.
Gallery