പ്രതിധ്വനി ഫിലിം ക്ലബ്ബിൻറെ “ചാറ്റ് വിത്ത് ഡയറക്‌ടേഴ്‌സ്”

Google+ Pinterest LinkedIn Tumblr +
കേരളത്തിലെ അനാഥാലയങ്ങളിലെ കുട്ടികൾക്ക്  തീയേറ്ററിൽ പോയി  സിനിമ കാണാനുള്ള അവസരമൊരുക്കാൻ സിനിമാപ്രവർത്തകർ ടെക്കികളുടെ ഇടയിലേക്ക്. “ഗോൾഡ് കോയിൻസ്”  എന്ന അടുത്ത് തന്നെ പുറത്തിറങ്ങാനിരിക്കുന്ന മലയാള സിനിമയുടെ അണിയറ പ്രവർത്തകർ ടെക്‌നോപാർക്കിൽ എത്തുമ്പോൾ അവരോടു കൈകോർക്കുവാൻ  ടെക്നോപാർക്കിലെ ജീവനക്കാരുടെ ചലച്ചിത്ര കൂട്ടായ്മയായ പ്രതിധ്വനി ഫിലിം ക്ലബും അണി ചേരുന്നു. ടെക്നോപാർക്കിലെ ചലച്ചിത്ര പ്രേമികൾക്ക് വേണ്ടി  ചലച്ചിത്ര ശില്പ ശാലകളും , കലാമൂല്യമുള്ള  സമാന്തരചലച്ചിത്ര സംരംഭങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചുവരുന്ന പ്രതിധ്വനി ഫിലിം ക്ലബ്  ടെക്‌നോപാർക്ക് ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ പ്രതിധ്വനിയുടെ സംഭാവനയാണ്.
ടെക്നോപാർക്കിലെ ട്രാവൻകൂർ  ഹാളിൽ വച്ച് ജൂൺ 7നു വൈകീട്ട് 6 മണിക്ക് നടക്കുന്ന ചടങ്ങിൽ ഗോൾഡ് കോയിൻസിന്റെ സംവിധായകൻ പ്രമോദ് ജി ഗോപാൽ ഈ ക്യാമ്പയിനിനു  വേണ്ടി തയ്യാറാക്കിയിട്ടുള്ള വെബ്‌സൈറ്റ് പരിചയപ്പെടുത്തുകയും  അവർ ഇത്തരത്തിലുള്ളൊരു സംരംഭത്തിനു മുതിരുവാനുള്ള സാഹചര്യവും വിശദീകരിക്കുന്നതാണ് . ഇതേ വേദിയിൽ വച്ച് മലയാള സിനിമയ്ക്കു പുതിയ തിരക്കഥാകൃത്തുക്കളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന “സ്റ്റോറി വൈബ്സ്” എന്ന പുതു സംരംഭത്തിന്റെ  അമരക്കാരൻ,  ചാപ്‌റ്റേഴ്‌സ് ,അരികിൽ ഒരാൾ എന്നീ സിനിമകളുടെ സംവിധായകൻ സുനിൽ ഇബ്രാഹിമുമായുള്ള ഒരു തുറന്ന ചർച്ചയും സംഘടിപ്പിക്കുന്നു. സിനിമ നടൻ അനിൽ നെടുമങ്ങാടും ബാല താരം ആദിഷ് പ്രവീണും പങ്കെടുക്കുന്ന ഈ  ചടങ്ങിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും

Comments

comments

Share.
Gallery