പ്രതീക്ഷയോടെ – PRASAD T.J.

Google+ Pinterest LinkedIn Tumblr +
0
  

Author      : PRASAD T.J.
Company : Palnar Transmedia Pvt Ltd

പ്രതീക്ഷയോടെ

കാലിടറിയ സ്വപ്നസഞ്ചാരിയുടെ
ദിവാസ്വപ്നങ്ങൾ പോലെ
ഒരു കൂട്ടം നിറം മങ്ങിയ
സങ്കല്പ്പങ്ങൾ,

കണ്ണുനീർത്തുള്ളിയുടെ ഭാവപകർച്ചകളും
നിലനില്പ്പിന്റ സമരങ്ങളും,
പിന്നെ വിശപ്പിന്റ വിളികളും
ഒരു വശത്ത്

എങ്കിലും പ്രതീക്ഷകൾ കൈവിടാത്ത
കാഴ്ചക്കാരനെപോലെ,
ദിശാസൂചികൾ നോക്കി
പുതിയ ഭൂതലങ്ങളിലേയ്ക്കുള്ള
വഴി കണ്ടു പിടിക്കാൻ
മനസ്സു തുടിക്കുന്നു

മഴ തോർന്ന സായാഹ്നങ്ങളും
മധുരമുള്ള ഇടവഴികളും
ഇടകലർന്ന പുതിയ നിലങ്ങളിൽ
വേരുകൾ പടരുന്നതും
ആഴങ്ങളിലെ നനവു തേടി പായുന്നതും
സങ്കല്പ്പിനച്ചു രസിക്കാൻ എന്തു സുഖം

മഴയത്തു കേറിനില്ക്കാനോരിടവും
ആശ്വാസം നല്കുുന്ന പുഞ്ചിരികളും
നൽകാൻ കഴിവുള്ള സൌഹൃദങ്ങൾക്കായ്
പ്രതീക്ഷയോടെ കാത്തിരിക്കാൻ
വീണ്ടും…..

Comments

comments

Share.
Gallery