ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പിനെ ഗോള്‍മഴ പെയ്യിച്ച് വരവേല്‍ക്കാന്‍ ടെക്നൊപാർക്കും.

Google+ Pinterest LinkedIn Tumblr +
27ഫിഫ അണ്ടര്‍ 17  വേള്‍ഡ് കപ്പിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിക്കുന്ന ‘വണ്‍ മില്യന്‍ ഗോള്‍’ എന്ന പരിപാടി ടെക്‌നോപാർക്കിലും സംഘടിപ്പിക്കുന്നു. ടെക്‌നോപാർക്കിലെ ഐ ടി ജീവനക്കാരുടെ   സാമൂഹ്യ സാംസ്ക്കാരിക ക്ഷേമ സംഘടനയായ പ്രതിധ്വനി യാണ്  ‘വണ്‍ മില്യന്‍ ഗോള്‍’  പ്രോഗ്രാം ടെക്‌നോപാർക്കിൽ ഒരുക്കുന്നത്.
സെപ്റ്റംബർ 27, ബുധനാഴ്ച വൈകിട്ട് മൂന്നു മുതല്‍ രാത്രി ഏഴുവരെ കേരളത്തിലെ  941 പഞ്ചായത്തുകള്‍, 87 മുന്‍സിപ്പാലിറ്റികള്‍, ആറ് കോര്‍പറേഷനുകള്‍, സ്കൂളുകള്‍, കോളേജുകൾ ഇവർക്കൊപ്പം ടെക്‌നോപാർക്കിലും ഗോള്‍മഴ പെയ്യും.  പ്രായഭേദമെന്യേ എല്ലാവർക്കും ഇതില്‍ പങ്കെടുക്കാം.
ടെക്‌നോപാർക്കിനുള്ളിൽ ഭവാനി ബസ്‌സ്റ്റോപ്പിന് സമീപമാണ്  താല്‍ക്കാലിക ഗോൾപോസ്റ്റ് ക്രമീകരിച്ചിട്ടുള്ളത്. ഒരു വ്യക്തിക്ക് ഒരു ഗോള്‍ എന്നാണ് കണക്ക്. ഗോള്‍ കീപ്പര്‍ ഉണ്ടായിരിക്കില്ല. ടെക്‌നോപാർക്കിലെ എല്ലാ കായിക പ്രേമികളെയും ജീവനക്കാരെയും ഫിഫ അണ്ടര്‍ 17  വേള്‍ഡ് കപ്പിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിക്കുന്ന ‘വണ്‍ മില്യന്‍ ഗോള്‍’ പരിപാടിയിലേക്ക് ഗോളടിക്കാൻ പ്രതിധ്വനി ക്ഷണിക്കുന്നു.

Comments

comments

Share.
Gallery