മകളേ നിനക്കായ്‌ – Sreerekha.K.R

Google+ Pinterest LinkedIn Tumblr +

Author      :   Sreerekha.K.R
Company :   Alamy Images India Pvt Ltd
Email       :    krsreerekha@gmail.com

 മകളേ  നിനക്കായ്‌ 

മകളേ   നിനക്കായി   മാത്രമീ  ഹൃദയത്തി-

ലീ മിടിപ്പൊന്നു  ഞാൻ ബാക്കിയാക്കി

നീറുന്ന കരളിലെൻ  കണ്ണീരുണങ്ങാത്ത

കനവുകൾ കത്തിച്ചു ചാമ്പലാക്കി

വിഫലമാം  ജന്മത്തിലമൃതം തുളുമ്പാ –

നണഞ്ഞൊരെൻ  കണ്മണീ  കണ്‍ തുറക്കൂ

ഇനിയില്ല ശാന്തമാം പകലുകൾ  രാത്രികൾ

ഇനി നിനക്കില്ല സ്വാതന്ത്ര്യമൊട്ടും

ചോരയില്ലാ കണ്ണുമായ് നിന്റെ ചുറ്റിലും

കാമപ്പിശാചിന്റെ  സഹചാരികൾ

ചുടു ചോരയൂറ്റാൻ  ചെകുത്താന്റെ ചങ്കുമായ്

ചുടല നൃത്തം  ചവിട്ടീടുന്നിവർ

സ്വപ്‌നങ്ങൾ വിടരുവാൻ വെമ്പുന്ന തളിരിനെ

ഞെക്കിയരടിക്കളഞ്ഞന്നു  താതൻ

എന്റെയും നിന്റെയും താതനായ്  മാറിയോ –

രക്കഥയ്ക്കുത്തരം  ആര് ചൊല്ലാൻ

കാണുന്ന ദൈവം കശക്കുമ്പോഴെങ്ങനെ

കാണാത്ത  ദൈവങ്ങൾ വിളി കേട്ടിടും

കാണുന്ന ദൈവം കശക്കുമ്പോഴെങ്ങനെ

കാണാത്ത  ദൈവങ്ങൾ വിളി കേട്ടിടും

മകളെ  നിൻ  രക്ഷക്കു  നീ മാത്രമെന്നുമേ

കണ്കൾ  തുറക്കില്ല  ദൈവങ്ങളും

ഇനിയില്ല ശാന്തമാം പകലുകൾ  രാത്രികൾ

ഇനി നിനക്കില്ല സ്വാതന്ത്ര്യമൊട്ടും

നിഴലിനെ  പോലും ഭയക്കണം  കാരണം ‘

നിയതിയാൽ പെണ്ണായ്  പിറന്നു  നീയും..

നിഴലിനെ  പോലും ഭയക്കണം  കാരണം ‘

നിയതിയാൽ പെണ്ണായ്  പിറന്നു  നീയും..!!!

Comments

comments

Share.
Gallery