മായ – Anish Kumar K

Google+ Pinterest LinkedIn Tumblr +

Author :  Anish Kumar K

Company :  UST Global

Email :  anishkkrishna@gmail.com

മായ
 
അയാള്‍ പെട്ടി വളരെ വേഗത്തില്‍ തയ്യാറാക്കി കൊണ്ടിരുന്നു. ആവശ്യം ഉള്ള വസ്തുക്കള്‍ എല്ലാം എടുത്തു വെച്ചു. ഇനി  എല്ലാവരും ഉറങ്ങാന്‍ വേണ്ടി കാത്തിരിക്കുക ആണ്. കുട്ടികളുടെ ശബ്ദങ്ങളും, ബന്ധുകളുടെ സംസാരവും ഇപ്പോളും തീര്‍ന്നിട്ടില്ല. നേരം പാതിരാത്രി ആയിരിക്കുന്നു. തുറന്നിട്ട ജനലില്‍ക്കൂടി കാറ്റ്‌ അയാളെ തലോടി. ഈ നാട് വിട്ടു പോകരുതേ എന്ന് അത് പറയുന്നതായി അയാള്‍ക്ക്‌ തോന്നി. മഴ ചാറി തുടങ്ങിയിരിക്കുന്നു. ജനലില്‍കൂടി ചിന്നി ചിതറി തെറിക്കുന്ന മഴ തുള്ളികളെ നോക്കി അയാള്‍ നിന്നു. നാളെ അയാളുടെ കല്യാണം ആണ്. ദൂരെ തന്നെ സ്വപ്നം കണ്ടു കല്യാണപെണ്ണ് ഉറങ്ങാതെ ഇരികുന്നുണ്ടാകും. അവളുടെ സ്വപ്നത്തിലെ ഭര്‍ത്താവ് ആകാന്‍ തനിക്ക് ആവില്ല. സത്യം പറയുന്ന നിമിഷം അവള്‍ എന്നെ വെറുക്കും. ജീവിതം തുലച്ചവന്‍ എന്ന് പറഞ്ഞു ശപിക്കും. വീട്ടുകാരുടെ നിര്‍ബന്ധം ആണ് തന്നെ ഒരു കല്യാണത്തിന് പ്രേരിപിച്ചത്. അവളോടെ പലപ്പോഴും സത്യം തുറന്നു പറയാന്‍ തുടങ്ങിയതാണ്. പക്ഷെ അമ്മയെ ഓര്‍ത്തപോള്‍ പറഞ്ഞില്ല. തന്നെ വെറുത്താലും കുഴപ്പം ഇല്ല വീട്ടുകാര്‍ സന്തോഷം ആയിരിക്കണം എന്ന തോന്നലാണ് കല്യാണത്തിന് സമ്മതിപ്പിച്ചത്. പക്ഷെ അവരും അവളെ ചതിക്കുക അല്ലെ? ഇല്ല താന്‍ അവര്‍ക്ക് കൂട്ട് നില്‍ക്കുകയില്ല. താന്‍ ഒരു ഹിജഡ ആണെന്നുള്ള സത്യം മറച്ചു വെച്ചു ഒരു പെണ്‍കുട്ടിയുടെ ജീവിതം തുലയ്കില്ല.

ചാറ്റല്‍ മഴ പെമാരിക്ക് വഴിമാറിയിരിക്കുന്നു. ലൈറ്റ് എല്ലാം അണഞ്ഞിരിക്കുന്നു. വീട്ടുകാര്‍ ഉറക്കം പിടിച്ചു. വെളുപ്പിനാണ് തീവണ്ടി. സുഹൃത്ത്‌ രമേശിന്റെ അടുത്തേക്കാണ് യാത്ര. എന്തെങ്കിലും ഒരു ജോലി അവന്‍ ശരി ആക്കി തരാം എന്ന് പറഞ്ഞിട്ടുണ്ട്. അയാള്‍ പെട്ടി എടുത്തു. ശബ്ദം ഉണ്ടാക്കാതെ മുറിക്ക് പുറത്തിറങ്ങി. ജോലികള്‍ എല്ലാം തീര്‍ത്തു അമ്മ തളര്‍ന്നു ഉറങ്ങുന്നു. അയാള്‍ അമ്മയെ നോക്കി. കാലത്തിന്റെ തടസങ്ങള്‍ കുറച്ചു അതിജീവിച്ചും ചിലത് അനുഭവിച്ചും കഴിയുന്ന ഒരു പാവം സ്ത്രീ. താന്‍ നാട് വിട്ടുപോയി   എന്നറിയുമ്പോള്‍ ആ അമ്മ തളരരുതെ എന്ന് മനസ്സില്‍ അയാള്‍ പ്രാര്‍ത്ഥിച്ചു. കൊടുകാറ്റിനു എത്ര നാള്‍ ഒരു വൃക്ഷത്തെ പിഴുതെറിയാതിരിക്കാന്‍ പറ്റും. ജനിച്ചു വളര്‍ന്ന വീടിനെ അവസാനമായി നോക്കി അയാള്‍ നടപ്പ് തുടര്‍ന്നു, മടങ്ങി വരില്ല എന്ന് ഉറപ്പിച്ച്…

അഞ്ചര ആയപ്പോള്‍ ട്രെയിന്‍ വന്നു. ടിക്കറ്റ്‌ നേരത്തെ ബുക്ക്‌ ചെയ്തിരിന്നു. തന്‍റെ സീറ്റില്‍ അയാള്‍ ഇരിപ്പ്‌ ഉറപ്പിച്ചു. ഞാന്‍   ആരാണ്? പുരുഷനാണോ, സ്ത്രീയാണോ? എന്റെ വ്യക്തിതം എന്താണ്? ആരാണ് തന്‍റെ കൂട്ടുകാര്‍?  ഈ ചിന്തകള്‍ സമൂഹത്തില്‍ നിന്നും  കൂട്ടുകാരില്‍ നിന്നും തന്നെ അകല്തി. ജീവിതം നമുക്ക് തിരഞ്ഞെടുക്കാന്‍ പറ്റിയിരുന്നെങ്കില്‍, ഇങ്ങനെ ഒരു ജന്മം ആരെങ്കിലും തിരഞ്ഞെടുക്കുമോ. പിന്നെ എന്തിനു ഇങ്ങനെ ദൈവം മനുഷ്യരെ ജനിപിക്കുന്നു. അതോ ദൈവം എന്നൊരാള്‍ ഉണ്ടോ? ഉണ്ടെങ്കില്‍ തന്നെ എല്ലാരുടേം ദുഖങ്ങളും സങ്കടങ്ങളും മാറ്റാന്‍ കഴിയുന്ന പ്രതിഭാസം ആണോ? അങ്ങനെ അല്ല എന്ന് വിശ്വസിക്കാന്‍ ആണ് തനിക്ക് താല്പര്യം. അങ്ങനെ ആകുമ്പോള്‍ ദൈവത്തെ വെറുതെ പഴികാതെ  ഇരിക്കാമല്ലോ. ചിലപ്പോള്‍ അമ്മ പറയും ഇതിലും ദുഃഖങ്ങള്‍ ഉള്ള മനുഷ്യര്‍ ഇല്ലെ, അവരെ ആലോചിക്കുമ്പോള്‍ മോന്‍റെ സങ്കടം മാറും. ഒരു തരത്തില്‍ പറഞ്ഞാല്‍ അതൊരു ക്രൂരത അല്ലെ. മറ്റുള്ളവന്റെ ദുഃഖത്തില്‍ സന്തോഷം കണ്ടെത്തുന്ന മനുഷ്യന്‍റെ ക്രൂരത. ട്രെയിന്‍ വേഗത്തില്‍ പോയ്കൊണ്ടിരുന്നു, അയാളുടെ ചിന്തകളെ തോല്പ്പികാനെന്നപോലെ. മഴ തുള്ളികള്‍ കാറ്റത്ത്‌ ജനലിലൂടെ വന്നു അയാളുടെ മുഖത്തടിച്ചു, നാടുവിട്ടു പോകുന്നതിന്റെ ശിക്ഷ എന്നോണം. അയാള്‍ ജനല്‍ പാളി താഴ്ത്തി. ക്ഷീണം അയാളെ ഉറക്കത്തിലേക്ക് യാത്രയാക്കി.

നേരം രാത്രി ആയിരിക്കുന്നു.  വീട്ടുകാര്‍ തന്നെ അന്വേഷിച്ചു തളര്‍ന്നിട്ടുണ്ടാകും. ഇറങ്ങാനുള്ള സ്ഥലം എത്താറായി. അയാള്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റു, പെട്ടികള്‍ റെഡി  ആക്കി. പതിനഞ്ചു മിനിടിനു ശേഷം തീവണ്ടി ബോംബെ സ്റ്റേഷനില്‍ എത്തി. പുറത്തു അയാളെ കാത്ത് രമേശ്‌ നില്‍പുണ്ടായിരുന്നു. അടുത്തുള്ള ടെലിഫോണ്‍ ബൂത്തില്‍ കയറി നാട്ടിലോട്ടു വിളിച്ചു. അമ്മ കരഞ്ഞു തളര്‍ന്നിരിക്കുന്നു. അയാളുടെ ശബ്ദം കേട്ടപ്പോള്‍ ആ പാവത്തിന് ആശ്വാസം ആയി. ദിവസങ്ങള്‍ കടന്നു പോയി. ജോലി ഒന്നും ശരി ആകുന്നില്ല. രമേശിന്റെ പെരുമാറ്റത്തില്‍ മാറ്റം വന്ന് തുടങ്ങി ഇരിക്കുന്നു. ഈ ദിവസങ്ങളില്‍ അയാള്‍ മായ എന്ന പെണ്‍കുട്ടിയും ആയിട്ട് അടുത്തു. അവര്‍ നല്ല സുഹൃത്തുക്കള്‍ ആയി. അവര്‍ പരസ്പരം തങ്ങളുടെ കഥകള്‍ പറഞ്ഞു. അവളുടെ കഥ കേട്ടപ്പോള്‍ അയാള്‍ക്ക് പ്രതീക്ഷയും, ആത്മവിശ്വാസവും വന്നു. രമേഷിനു ഇനിയും ബുദ്ധിമുട്ടികേണ്ട, അയാള്‍ വിചാരിച്ചു. അയാള്‍ മായയുടെ കൂടെ താമസം മാറി. ചെറിയ ഒരു വീട്. അയാള്‍ മുറിക്കുള്ളില്‍ കയറി കതകടച്ചു. അയാള്‍ അവള്‍ കൊടുത്ത സാരി ഉടുത്തു, മുടി വെച്ചു, പൊട്ടു കുത്തി, വളകളും മാലയും അണിഞ്ഞു ആ തെരുവിലെ മറ്റൊരു മായയായി……

Comments

comments

Share.
Gallery