“റാവിസ് അഷ്ടമുടി – പ്രതിധ്വനി സെവൻസ്” – പ്രീ ക്വർട്ടേർ ലീഗ് മത്സരങ്ങൾ ഓഗസ്റ്റ് 5  നു ആരംഭിക്കും 

Google+ Pinterest LinkedIn Tumblr +
 ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക  ക്ഷേമ  സംഘടന ആയ പ്രതിധ്വനി
സംഘടിപ്പിക്കുന്ന ടെക്നോപാർക്കിലെ വിവിധ കമ്പനികൾ തമ്മിൽ മാറ്റുരയ്ക്കുന്ന ഏറ്റവും വലിയ ഫുട്ബാൾ മാമാങ്കമായ “റാവിസ് അഷ്ടമുടി- പ്രതിധ്വനി സെവൻസ് 2017” ഫുട്ബാൾ ടൂർണമെന്റിന്റെ മൂന്നാം എഡിഷൻറെ രണ്ടാം  റൌണ്ട് മത്സരങ്ങൾ അവസാനിച്ചു.
ഐ ബി എസ് (IBS), ഒറാക്കിൾ(Oracle), ടാറ്റാലെക്സി (Tataelxsi) , സ്‌പെറിഡിയൻ (Speridian) , ക്വസ്റ്റ്  ഗ്ലോബൽ(Quest Global) , യു എസ് ടി ഗ്ലോബൽ (UST global) , ഇൻഫോസിസ് (Infosys),  ആർ ആർ ഡി (RRD), അറ്റിനാട്(Attinad), യു എൽ ടി എസ് (ULTS), എൻവെസ്റ്റ്നെറ്റ്(Envestnet) , ഇ ആൻഡ് വൈ (E&Y),  അലയൻസ്(Allianz)    എന്നീ കമ്പനികൾ പ്രീ ക്വർട്ടേർ ലീഗിലേക്ക്  മുന്നേറി. 16 ടീമുകൾ 4 ഗ്രൂപ്പുകളായി തിരിഞ്ഞാണ് പ്രീ ക്വർട്ടേർ ലീഗിൽ മത്സരിക്കുന്നത്.
 ആഗസ്ത് 24 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ 46 കമ്പനികൾ, 57 ടീമുകൾ, 800 ഇൽ പരം കളിക്കാരുംപങ്കെടുക്കുന്നുണ്ട്. ആകെയുള്ള 75 മത്സരങ്ങളിൽ ആദ്യ രണ്ടു റൗണ്ടുകളിലെ 43  മത്സരങ്ങളാണ് പൂർത്തിയായത്. ആഗസ്ത് 24 നാണ് ഫൈനല്‍ മത്സരം നടക്കുന്നത്. ഓരോ കളികൾക്കു ശേഷവും ഏറ്റവും മികച്ച കളിക്കാരന്  പ്ലയർ ഓഫ്  ദി മാച്ച് പുരസ്ക്കാരം നൽകുന്നു. ഫൈനൽ മത്സര ദിവസം വിവിധ കമ്പനികൾ തമ്മിൽ  മാറ്റുരയ്ക്കുന്ന വനിതകളുടെ പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരങ്ങളും ഉണ്ടായിരിക്കും. അതോടൊപ്പം മത്സരങ്ങളുടെ പ്രെഡിക്ഷൻ, കളി കാണാൻ വരുന്ന പ്രേക്ഷകർക്കായി ലക്കിഡ്രോ, മികച്ച ഫോട്ടോഗ്രാഫറെ കണ്ടെത്തുന്നതിനുള്ള ” ക്ലിക് ആൻഡ് വിൻ” എന്നീ മത്സരങ്ങളും നടക്കുന്നു. റാവിസ് അഷ്ടമുടി നൽകുന്ന രണ്ടു പേർക്കുള്ള ഡിന്നർ വൗച്ചറാണ് ഓരോ ആഴ്ചയിലേയും പ്രഡിക്ഷൻ, ലക്കിഡ്രോ വിജയിക്കു ലഭിക്കുന്ന സമ്മാനം
 മത്സര ഇനങ്ങളുടെ നിയമങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ :http://sevens.prathidhwani.org
 മത്സരം സംബന്ധിക്കുന്ന കൂടുതൽ അപ്ഡേറ്റുകൾക്കായ് : www.facebook.com/technoparkprathidhwani
 കൂടുതൽ വിവരങ്ങൾക്കായി 9995 908 630 (ശിവശങ്കർ), 9605349352(ജോൺസൻ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. എല്ലാ ഐ ടി ജീവനക്കാരെയും ഫുട്ബോൾ പ്രേമികളെയും ശനി , ഞായർ ദിവസങ്ങളിൽ ടെക്‌നോപാർക്ക് ഗ്രൗണ്ടിലേക്ക് പ്രതിധ്വനി സ്വാഗതം ചെയ്യുന്നു .

 

Comments

comments

Share.
Gallery