വന്ദനം – Aby Antony Paramby

Google+ Pinterest LinkedIn Tumblr +

Author      :  Aby Antony Paramby
Company :  IBS Software Services Pvt Ltd.
Email       :  abyantonyp@yahoo.co.in

വന്ദനം
ദൈവത്തി൯ നാട്ടിലെ പൊ൯ തിലകമായ്
അനന്തപുരിയുടെ കണ്ണിലുണ്ണിയായ്
രജത ശോഭയില്‍ വിരാജിക്കുമീ
സാന്കേതികോദ്യാനത്തിനു വന്ദനം.
 
ഏത്രയോ പേര്‍ക്കു നീ അഭയമെന്നറിയുന്നു
എപ്പോഴോ നിന്നില്‍ ഞാ൯ അലിഞ്ഞുവെന്നറിയുന്നു.
ഇനിയുമനേകം ജ൯മാന്തരങ്ങളെ
മാറോടണയ്ക്കാ൯ കൊതിച്ചു നീ ഒരുങ്ങുന്നു.
പച്ചയാം സഹ്യന്‍െറ പൈതലോ നീ?
അതോ അറബിക്കടലി൯ വെണ്‍മുത്തോ?
ഒരിക്കലും വറ്റാത്ത ഊര്‍ജ്ജവുമായ്
മാടി വിളിക്കുന്നു ടെക്കികളെ.
നാടിന്നൊപ്പം വളര്‍ന്നതോ അതോ
നാടു നിന്നോടൊപ്പം വളര്‍ന്നതോ?
നിന്നെ വളര്‍ത്താ൯ യത്നിച്ചോര്‍ക്കെല്ലാം
നൂറിരട്ടിയായ് നീ നല്‍കിയല്ലോ.
കഴകൂട്ടമെന്നൊരു കൊച്ചു നാടിനെ
ടെക്കികള്‍ക്കെല്ലാം പരിചിതയാക്കി നീ.
തുടരുന്ന യാത്രയില്‍ മതിവരുവോളം
അവര്‍ക്കെല്ലാമെല്ലാമായി നീ.
മാറുന്ന കാലത്തിനൊപ്പം നിന്നു നീ
കമ്പ്യൂട്ടറും സ്മാര്‍ട്ട്‌ഫോണും വളരുന്നതു കണ്ടു.
ഇനിയുമനേകം സന്കേതങ്ങള്‍ക്കു സാക്ഷിയായ് 
ഇരുപത്തിയഞ്ചി൯ പ്രസരിപ്പോടെ നിന്നു നീ.
മായുന്ന കാലത്തി൯ നോവുകള്‍ക്കൊപ്പം
പ്രൌഡ നിമിഷങ്ങള്‍ത൯ ഓര്‍മകള്‍ക്കൊപ്പം
ഇനിയും തിരിയും കാലചക്രത്തി൯
അഴികളെണ്ണുവാ൯ കാത്തു നീ നിന്നു.
വ൯കിട ഭീമ൯മാര്‍ അരങ്ങു വാഴുബോഴും
സ്റ്റാര്‍ട്ടപ്പുകള്‍ക്കായ് വാതില്‍ തുറന്നു നീ.
സമഗ്ര പുരോഗതിത൯ വേറിട്ട കാഴ്ച
കാണിച്ചു സാമൂഹ്യ പ്രതിബദ്ധതയോടെ.
പായുന്ന റോഡിലും ഇരമ്പും പാളത്തിലും
ഗഗന യാത്രയിലും കടലി൯ നടുവിലും
നാടി൯ ദീപസ്തംഭമായ് നീ
ഐശ്വര്യ പ്രതിധ്വനിയായ്.
അഭിമാനിക്കുന്നു ഞാ൯ നിന്നോടു ചേര്‍ന്നതില്‍
നേരുന്നു നിനക്കുഞാനായിരമാണ്ടുകള്‍.
പിരിയരുതെന്നു ഞാ൯ പ്രാര്‍ഥിക്കുമെങ്കിലും
ജീവിതം പിന്നെയും പിന്നെയും വിളിക്കുന്നു.

Comments

comments

Share.
Gallery