സ്നേഹിതൻ – Bineesh K.S

Google+ Pinterest LinkedIn Tumblr +

Author : Bineesh K.S

Company : Allianz

Email : EXTERN.KRISHNANKUTTY_BINEESH@allianz.de

 

സ്നേഹിതൻ

ഹൃദയമിന്നെപ്പഴോ മുകമയ് നിന്നുപോയ്‌

മിഴികൾ ഇന്നെന്തിനൊ ഈറനണിഞ്ഞുപോയ്‌
മനസ്സിന്നെന്തിനൊ അറിയാതെ തേങ്ങിപ്പയ്‌

എന്തിനു നീ എൻസ്വപ്നമായ് എൻകിളി
എന്തിനു നീ പറന്നെത്തിയെൻ കൂട്ടിൽ , ഈ നൊമ്പരകൂട്ടിൽ
അറിയാതെ നിന്നെ ഞാൻ വരവേറ്റു എൻകിളി

“സ്നേഹിതൻ ഞാൻ നിൻ സ്നേഹിതൻ ഞാൻ “

നിർവൃതിയുടെ തിരമാലതഴുകുന്നപോൽ
അറിയാതെ നിന്നെ ഞാൻ സ്നേഹിച്ചു
നിൻ സ്നേഹാർദ്രലാളനമേറ്റു നിൻ,
ചിറകിൻ തണലിൽ മയങ്ങാൻ കൊതിച്ചു ഞാൻ
കിനാവുപോൽ വന്നൊരു ജീവിതമത്രയിൽ
നിൻ സ്നേഹാർദ്രമൊഴികേട്ടുണരാൻ കൊതിച്ചു ഞാൻ
ഇരുളുന്ന രാത്രിയിൽ നിലവിൻ സ്നേഹമായ്
ഞാൻ നിൻ ജീവനായ്, നീ എൻ ജീവന്റെ പുണ്ണ്യമായ്‌

“സ്നേഹിത നി എൻ സ്നേഹിത നി “

നിൻ ഇളം ചുണ്ടിലെ നിഷ്കളങ്കച്ചിരി-
എന്നിൽ ഉണർത്തിയ പ്രണയത്തിൻ വീചികൾ എൻ കാതിൽ മുഴങ്ങി
ഏതൊപ്രണയപൊൻ ചിഞുകളായ്
പറന്നിരുന്നു ഞാൻ നീയൊത്ത് ഈ വാനിൽ
വിരഹ മഴ പെയ്യുമെന്നറിയാതെ ഏറെനാൾ
ച(ന്ദികയില്ലാത്ത ചന്ദനകാട്ടിൽ മയങ്ങി കിടന്നു നാം
കാറ്റിൻ കിടക്കയിൽ
ക)ലമിന്നെനെ തനിച്ചാക്കി പൂക്ക)ലമറിയാത്ത
ഈ മരുഭൂമിയിൽ
ദിക്കറിയാതെ ദിനമറിയാതെ വഴിഅറിയാതെ
മരുപ്പച്ചകൾ തേടി ഞാൻ

“ഉണരാൻ മറന്നൊരു പ്രണയവസന്തമെ നിൻ
ആത്മാവു തേടുന്ന സ്നേഹിതൻ ഞാൻ
ഉറക്കം നടിച്ച നിന്നെ മറക്കാൻ
ഉറങ്ങാതെ രാവുകൾ ഞാനിരിക്കാം “
സ്നേഹതീരങ്ങൾ തേടിയീ മോഹത്തിൻ പാതയിൽ
മൂകമയ് അലയുന്നു നിൻ സ്നേഹിതൻ.

Comments

comments

Share.
Gallery