അനുരാഗ വാഹിനി – Aravind K

Google+ Pinterest LinkedIn Tumblr +

Author : Aravind K
Company : IBS
Email : arvindpkd@gmail.com

അനുരാഗ വാഹിനി

അനുരാഗ മേളനം കൈവല്യ ദായകം

ആമോദ മാനസം കവരുന്നു മാധവം

സോപാന പഞ്ചമം പാടുന്നു കോകിലം

സുരഭില  നൊമ്പരം  മാരുത മർമ്മരം

സുന്ദര മാത്രകള്‍ സുസ്മിത സന്ധ്യകള്‍

സല്ലാപ  വേളകൾ സുസ്മേര  കോമളം

തിരയുന്നു വാക്കുകള്‍ മറയുന്നു നോവുകള്‍

നിശ്ചല സാഗരം എന്‍ രാഗ വിണ്ഡലം

വിരിയും  സുമങ്ങളിൽ  അലിയും  പാലോളി

മൊഴിയും  സ്വരങ്ങളിൽ  തെളിയും  പുഞ്ചിരി

താരക വീഥിയിൽ  നിദ്രയോ  കാവലായ്

ലജ്ജിത വദനയായ് നാഴിക  യാത്രയായ്

മറയും ഋതുക്കളില്‍ പൊഴിയും ദലങ്ങളില്‍

അകലും നിറങ്ങളില്‍ അഴലിന്‍ കരങ്ങളില്‍

സായാഹ്ന രാജിയിൽ   ഒഴുകും തരംഗിണി

നിരുപമം  നിരാമയം   എന്‍ പ്രണയ വാഹിനി

Comments

comments

Share.
Gallery