ആത്മനാദം – Surya C G

Google+ Pinterest LinkedIn Tumblr +

Author : Surya C. G.
Company : UST Global
Email : slsuryasmiles@gmail.com

ആത്മനാദം 

ഏകാന്തമായിരുന്നെന്‍
മനം തേടുന്നു,
ആശ്വാസശ്വാസം നിറ-
ഞ്ഞൊരു വാക്കിനായ്‌.
സ്‌നേഹിച്ചു, സ്‌നേഹിച്ചു
ദേ്വഷം കടം വാങ്ങു-
മീ ലോകബന്ധനത്തിങ്കല്‍
പിടയുന്നു ഞാന്‍.
മനക്കോട്ട കെട്ടു-
ന്നൊരീ മാനവും,
മതില്‍ക്കോട്ട കെട്ടു-
ന്നൊരീ മണ്ണുമായ്‌
ചേർന്നു ശവക്കോട്ട
കെട്ടുന്നിതാ എനിക്കായ്‌.
അതിലൊരിറ്റു ജലത്തിനായ്‌
കേഴുന്നിതാ വീണ്ടും..
സ്‌നേഹമൊരു തൂവലായ്‌
പറന്നെത്തിയെങ്കിലും
ക്ഷണനേരം, ഇതാ
കത്തിജ്വലിക്കയായ്‌.
ആ ശിഷ്‌ടധാതുക്കള്‍
നെഞ്ചോടു ചേർത്തു വ-
ച്ചൊരു നിമിഷം, ഞാന്‍
നിശ്‌ചലം നില്‍ക്കയായ്.

Comments

comments

Share.
Gallery