ആത്മവർഷം – Ragesh Chakkadath

Google+ Pinterest LinkedIn Tumblr +

Author : Ragesh Chakkadath
Company : NeST
Email : rageshctech@gmail.com

ആത്മവർഷം

നിബിഡമാം കാർനിഴലായ് കുടപിടിക്കാൻ
ഇടവക്കുളിർമഴയായ് ചൊരിയാൻ
കേവലം മോഹമല്ലഭിനിവേശം
നിൻ  മെയ് തഴുകുവാൻ.. ഒന്നുചേരാൻ

പറയുവാനാവില്ലെനിക്ക് പക്ഷേ
നിൻ മധുവിലുന്മത്തമെൻ  ജീവൻ
തീണ്ടാപ്പുറം നിന്നെ കാത്തുനില്ക്കാം
ക്ഷണമില്ലയെങ്കിലും ഒരു നോക്കിനായ്

കാണുന്നു നിന്നിലെ സർഗ്ഗം സഖീ
തെളിവും വെളിച്ചവും സൗഖ്യവും
ഒഴുക്കട്ടെ ഞാനെന്നിലാവും വിധം
വേണ്ടുന്നു നിൻ അനുജ്ഞ മാത്രം

പെയ്തൊഴിയാതെ പൊഴിയട്ടെ ഞാൻ…
തെല്ലും അനുതാപമൊഴിയേ..
ഈ മർദ്ദമഴിഞ്ഞിറങ്ങട്ടെ ഞാൻ..
നിന്നാത്മാവിൽ… നിന്നാത്മാവിൽ…

Comments

comments

Share.
Gallery