ഭീരു – Garlin Vincent

Google+ Pinterest LinkedIn Tumblr +

Author : Garlin Vincent
Company : Infosys
Email : garlin86@gmail.com

ഭീരു

ഏതോ സുപ്രഭാതത്തില്‍
ഊരി വച്ച നട്ടെല്ലും,
അടച്ച പഞ്ചേന്ദ്രിയങ്ങളുമായ്
ഒരു ഭീരുവായ് ഞാന്‍ നിന്നു.

പിരിയുന്നു ഞാന്‍
നിത്യസ്സാക്ഷിയാം മനസ്സിനെ.
ഞാന്‍ തന്നെ കാലത്തിന്‍
ബ്രൂട്ടസും യൂദാസും.

അറിയുന്നു ഞാന്‍,
വിശുദ്ധന്റെ ചോരയ്ക്കായ്
അലറുന്ന ലോകത്തില്‍ ,
ഭീരുവത്രേ വിജയി.

ബധിരനും മൂകനു-
മന്ധനുമായിട്ടും
പോരാതെ ഞാനെന്റെ
മസ്തിഷ്കം തൂക്കി വിറ്റു .

ആയിരം മൃതികളായ്
തീര്‍ന്നൊരെന്‍ ജീവിതം
സ്വാഗതം ചെയ്യുന്നു
പിന്നെയും മൃതികളെ.

Comments

comments

Share.
Gallery