ഭ്രാന്തന്‍ – Dhanesh K Nair

Google+ Pinterest LinkedIn Tumblr +

Author : Dhanesh K. Nair
Company : Infosys
Email : dhanus@dhaneshnair.com

ഭ്രാന്തന്‍

ചക്രവാളം കീറി രക്തമോഴുകുന്നു
ഭൂമിതന്‍ ഗര്‍ഭപാത്രത്തില്‍ നിന്ന് സൂര്യന്‍ ഉയരുന്നു
തമസാം തിമിരത്തെ ഒഴിപ്പിക്കുവനായ്
ഉദയമായ് അരുണന്‍റെ ചിറകിലേറി

ഞാന്‍ ഒരു ഭ്രാന്തന്‍, ഇ ലോകത്തിലാകയും,
ജീവിതം തേടി അലഞ്ഞു നടക്കുന്നു
ഈ മാനവരോക്കെയും നഷ്ട്ടവും ലാഭവും
കണക്കു കൂട്ടുമ്പോള്‍,സ്നേഹം തേടി അലഞ്ഞ ഞാന്‍, ഒരു ഭ്രാന്തന്‍

ഒരു പിടി അന്നത്തിനു കഴിവില്ലാതെ ഞാന്‍,
ഒരോ മണിഹര്‍മ്യത്തിന്‍ വാതില്‍ക്കല്‍ മുട്ടുമ്പോള്‍
കൊഴുപ്പിന്‍റെ അളവ് കുറയ്ക്കുവനായ് ഇന്നിവന്‍,
വെളുപ്പിനെഴുന്നേറ്റു എങ്ങോ നടക്കുന്നു
പീടിക തിണ്ണയില്‍ തലചായ്ക്കുവാന്‍,
രാവേറെ ചെന്നുഴലുംമ്പോള്‍
മൂന്നാം വീടിന്‍റെ പുതിയ വാടകക്കാരെ തേടി,
പാവം അലയുന്നു, ദീനമായ്‌ കേഴുന്നു.

ഇന്നെന്‍റെ മുന്നില്‍ ഇ പിന്ചോമനകള്‍,
ചില്ലറക്കായ് അഭ്യാസം നടത്തവേ,
അങ്ങവന്‍ ശീതികരിച്ച സിനിമാശാലയില്‍,
സമ്പാദ്യങ്ങള്‍ അടിയറവു വയ്ക്കുന്നു

മാറ്റുവിന്‍ ചട്ടങ്ങളെ എന്നാരോ പുലമ്പുന്നു.
മാറ്റു അവ എനിക്കായ്,എന്നവന്‍ ശഠിക്കുന്നു,
ഓണം പിറന്നാലും, ഉണ്ണി പിറന്നാലും,
കോരന്‍ കഴിക്കട്ടെ പിസ്സ, എന്നവന്‍ കല്‍പ്പിക്കുന്നു.

ഇന്നെന്‍റെ സോധരര്‍ ജീവിക്കുവനായ്,
ചത്ത മാംസം വില്‍ക്കുമ്പോള്‍,
എങ്ങോ അവന്‍ ഒരു മാംസത്തിനായ്,
വില പേശുന്നു, ഊരുകള്‍ താണ്ടുന്നു.

എന്‍റെ പൊട്ടിച്ചിരിയില്‍ അവന്‍ ബ്രാന്തനെ കണ്ടു,
എന്‍റെ കണ്ണ് നീരില്‍, അവന്‍ വിധിയെ പഴിപറഞ്ഞു.
എന്‍റെ മരണത്തില്‍ തെരുവ് നായ്ക്കള്‍ സന്തോഷം പങ്കുവയ്ക്കുമ്പോള്‍,
അവന്‍ ഓടി അകലുന്നു അമരത്വതിനായ്..ഒരു ബ്രാന്തനെ പോലെ!!!

Comments

comments

Share.
Gallery