ESSAY – MALAYALAM

വിവരസാങ്കേതിക ജോലിയുടെ ഗുണങ്ങൾ, കാലദൈർഘ്യം, വിരാമ ജീവിതം - Vinod N

Author : Vinod N. Company : Zafin Software Centre of Excellence Email : vinuv7@gmail.com വിവരസാങ്കേതിക ജോലിയുടെ ഗുണങ്ങൾ, കാലദൈർഘ്യം, വിരാമ ജീവിതം വിവര സാങ്കേതിക വിദ്യ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ താണ്ടിയ പടവുകൾ എത്രയെന്നു തിട്ടപ്പെടുത്താൻ വളരെ പ്രയാസമാണ്. നിത്യജീവിതത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ എല്ലായിടത്തും അതിന്റെ സ്വാധീനം ചെന്നെത്തിയിരിക്കുന്നു. എവിടെയൊക്കെ അതിനു സ്വാധീനം ഉണ്ട് എന്ന് തിരക്കുന്നതിനെക്കാൾ എളുപ്പം എവിടെയൊക്കെ ഇല്ല എന്നന്വേഷിക്കുന്നതാവും. സ്വാഭാവികമായും ഈ രംഗവുമായി ബന്ധപ്പെട്ടുള്ള തൊഴിലവസരങ്ങൾ പതിന്മടങ്ങ്‌ വർദ്ധിച്ചിരിക്കുന്നു. ഈ രംഗത്തെ പൊതുവേയുള്ള ഉയർന്ന ശമ്പളവും (ഇതിനു അപവാദം ഉണ്ട് എന്നറിയാതെയല്ല) അതോടൊപ്പം സമൂഹത്തിൽ ഈ

വിവരസാങ്കേതിക ജോലിയുടെ ഗുണങ്ങൾ, കാലദൈർഘ്യം, വിരാമ ജീവിതം - Bimal Raj

Author : Bimal Raj N. Company : Zafin Software Center of Excellance Email : bimal.varkala@gmail.com വിവരസാങ്കേതിക ജോലിയുടെ ഗുണങ്ങൾ, കാലദൈർഘ്യം, വിരാമ ജീവിതം ആധുനിക സമൂഹത്തിൽ ഏറെ ചർവ്വിത ചർവ്വണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പദമാണ് വിവര സാങ്കേതിക വിദ്യ എന്നത്. ജീവിതത്തിന്റെ ഒരുവിധമെല്ലാ വശങ്ങളെയും സ്വാധീനിക്കുവാൻ കഴിവുള്ളതായി വിവരസാങ്കേതികവിദ്യ മാറി എന്നും സാമാന്യ ജീവിതത്തിൽ ഒഴിച്ചു നിർത്താനാകാത്ത ഒന്നായി അത് വളർന്നു എന്നും പറയുന്നത് ഒരിക്കലും അതിശയോക്തി ആയിരിക്കില്ല. ഒരു ദശാബ്ദത്തിനപ്പുറം, സാക്ഷരത എന്നത് കേവലം അക്ഷര ജ്ഞാനത്തിന്റെ അളവുകോൽ മാത്രമായിരിന്നപ്പോൾ ഇന്നത് വിവരസാങ്കേതികവിദ്യയുടെ അറിവിനെ ആധാരമാക്കി ആകുന്നു എന്നത് തികച്ചും വസ്തുത