POEM – MALAYALAM – 15

ഒരു വരി - Amal

Author    :  Amal Company :  Alamy Images Email   :  amaljprasad@gmail.com ഒരു വരി    കോലങ്ങൾ കെട്ടിയാടിയാടി കാലമേ നീയിന്ന് കാട്ടുന്ന കോലാ- ഹലങ്ങളെന്തെന്നറിയാതെ മിഴി തിരുമ്മിത്തുറന്ന് നോക്കുമ്പോ ളതാ ശുനകനായ് നിന്ന് കുരക്കുന്നു മർത്യരതിൽ ശുനകനെതിരെ കുരയ്ക്കുന്നു ചിലരതിൽ മൃഗമെത് നാമെതെന്നറിയാതെ കുഴങ്ങി നിന്നീടവേ യതാ മാതൃ ഹത്യയ്ക്ക് മറു ഹത്യ ചെയ്തീടുന്നു – ഗോ- മാതൃ ഹത്യയ്ക്ക് മറു ഹത്യ ചെയ്തീടുന്നുവന്നാലെ- തിരിട്ടൊരു കൂട്ടരുത്സവം കൊണ്ടാടിക്കൊഴുപ്പിക്കുവാ- നായതിൽ മാംസം വിളമ്പി ഗോ-മാംസം വിളമ്പി – യിവിടെ വീഴുന്ന ചുടു ചോര കണ്ടു ത്രസിക്കുന്ന കാട്ടാളരാഹ്ലാദ നൃത്തം ചവിട്ടി -യീ ഭൂമിയിലസ്ഥി-

എന്തുഞാനെഴുതും - Rahul VR

Author       :  Rahul VR Company  :  IBS Email   : vrr.krishna@gmail.com, Rahul.Reghuvaran@ibsplc.com എന്തുഞാനെഴുതും..?   ഇതെന്റെ വാക്കുകള്‍ ഇതെന്റെ നോക്കുകള്‍ ഉള്‍ചിന്തയില്‍ പിറന്നൊരക്ഷരക്കൂട്ടുകള്‍. തൂലികത്തുമ്പില്‍ തുടിച്ചു നില്‍ക്കുന്നൊരാ മഷിക്കൂട്ടിനറിയുമോ എന്‍ നൊമ്പരം… കാറ്റുണ്ട് കോളുണ്ട് പൊയ്മുഖം പലതുണ്ട് വറ്റാത്ത കണ്ണീരിനുറവയുണ്ട്… എന്തുഞാനെഴുതും…! കേള്‍ക്കുന്ന കേള്‍വിക്കൊരുള്‍ക്കാംബിന്‍ നൊമ്പരം ബാക്കി നില്‍പ്പൂ… എന്തുഞാനെഴുതും.. ചോദ്യം ബാക്കി നില്‍പ്പു… പട്ടിണിപ്പാവങ്ങള്‍ ചത്തൊടുങ്ങുന്നൊരാ നോവിന്റെ വിഷമ സ്വരുക്കൂട്ടുകള്‍.. ഒരു വറ്റു ചോറിനായ് തന്മേനി വില്ക്കുന്നൊ രമ്മതന്‍ നൊമ്പരം നോക്കിനിന്ന- -ക്കരയുന്ന കുഞ്ഞിന്റെ വായ്‌ പൊത്തി മാനുഷന്‍ ആ ദുരിതരാവിന്നലങ്കാരമേകുന്നു… കൊത്തിപ്പറിക്കേണ്ട  മാനുഷ കബന്ധങ്ങള്‍ ചുറ്റിപ്പിണയുന്നൊരുരഗമായി.. നാക്കിലൂടോടുന്ന വാക്കുകള്‍ കരളിന്റെ

ഗുരവേ പ്രണാമം  - Jithesh Pillai

Author : Jithesh Pillai Company : Oracle India Private Limited Email : jithesht@gmail.com ഗുരവേ പ്രണാമം അറിവിന്നാദ്യാക്ഷരങ്ങൾ ഒരനുഭൂദിയെന്ന ചിന്ത ആദ്യമുനര്ത്തിയൊരു ഗുരുവിന്നു മുന്നില് കണ്ണീർ പ്രണാമം  ജീവിതമെന്ന ചോദ്യത്തിൻ മുന്നില് വെറുമൊരു നിര്ന്നിമിശേഷനായി നിന്നോരു ബാല്യത്തിൽ  ഞാനറിയുന്നു ഗുരുവേ അങ്ങു തന്നൊരു തണലിൻ കുളിര്മ  മലയാളമെന്ന ഭാഷയേ അക്ഷരങ്ങളാൽ തീർത്തൊരു  മണിമുതെന്നു ചൊല്ലിതന്നൊരു ഗുരുവിനു മുന്നിൽ കണ്ണീർ പ്രണാമം … അങ്ങു പകര്ന്നൊരു വിദ്യയാൽ തളിർത്ത  താനെൻ വിത്തിൻ കവിതയെന്ന മുത്ത്‌ …. ജീവിതത്തിൽ മൂല്യങ്ങലാദ്യമെന്തെന്നു സ്വപ്രവര്തിയാൽ ചൊല്ലിയൊരു ഗുരുവേ  ഞാനിന്നറിയുന്നു ഗുരുവേ അങ്ങയുടെ വേർപാടിൻ നൊമ്പരം …. അങ്ങു തന്നൊരാത്മധൈര്യമാനിന്നെൻ കൈമുതൽ…

പൊയ് മുഖങ്ങൾ - Renu Thushar

Author      :    Renu Thushar Company :   Experion Technologies Email       :   renuthushar@gmail.com പൊയ് മുഖങ്ങൾ ഒരു നറു പുഷ് പത്തി ൻ സൌരഭ്യമൂറി യ മൌനത്തിലൊളിപ്പിച്ച വേദന ഘനീ ഭവിച്ചൊരു ബാഷ് പബിന്ദുവായ് ഇറ്റുവോ പുലരിയിൽ കണ്ടൊരാ തളിരിലയിൽ ഒരു നേർത്ത ചിരിയിൽ അലിഞ്ഞയെൻ  വിഷാദം കണ്ടുവോ നീ യെൻ പ്രിയ കൂട്ടുകാരി ദുഃഖ ത്തിലല്ലോ നാം  ഏറെ ചിരി ക്കേണ്ടതെന്നോതി ഒരേ തൂവൽ പക്ഷികളായ് നാം കണ്ടു മുട്ടിയെങ്കിലും ഉള്ളു നുറുങ്ങു ന്നൊരാ നൊമ്പരം ഒരു പൊയ് മുഖ ത്തിൽ ഒളിപ്പി ച്ചു നീയും അണിഞ്ഞൂ

അധിനിവേശങ്ങൾ-അതിജീവനങ്ങൾ - Sarija Sivakumar

Author         :  Sarija Sivakumar Company     :  Ruby Software Email            :  sarija.ns@gmail.com അധിനിവേശങ്ങൾ-അതിജീവനങ്ങൾ വേനൽ… വെയിൽ തീ പറത്തി ഇലകളെ തല്ലിക്കൊഴിച്ച് പൂക്കളെ നിറംകെടുത്തി മണ്ണു മണലാക്കി കടലു കരയാക്കി. മരങ്ങൾ… വെയിലിന്റെ കൈയ്യെത്താ ദൂരത്ത് വേരുകളെ ആഴ്ത്തി വച്ചു. ഉണങ്ങിത്തെറിച്ച വിത്തുകളെ കാറ്റിനു കൊടുത്തു. കാറ്റ്… മഴയുള്ള ആകാശങ്ങൾ തേടി, ഋതുക്കൾ നൃത്തമാടുന്ന ഭൂപ്രദേശങ്ങൾ തേടി, മരമൊളിപ്പിച്ച വിത്തുകളുമായ് പറന്നു. മഴ… നീരോടിയ നിലങ്ങളിൽ വിത്തുകൾ വിതച്ചു ഒരു മരം പല മരങ്ങളായ്! കടലു വീണ്ടും കടലായ് കര

പ്രഭാതസവാരി - Meera M S

Author      :   Meera M S Company :    RPTECHSOFT International Pvt. Ltd. Email       :   meerams6444@gmail.com പ്രഭാതസവാരി ആരോഗ്യശീലങ്ങൾ നേർവഴിക്കാക്കുവാൻ ചിന്ത തുടങ്ങിയിട്ടേറെ നാളായ്. വ്യാധിഭയങ്ങൾ ഫണമുയർത്തും മുൻപേ ശീലത്തിലൊന്നായ് പുലർന്നടത്തം. എന്നും നടക്കാനിറങ്ങുമ്പോൾ, വഴിവക്കിലെന്നെയും കാത്തൊരാൾ നിന്നിരുന്നു. ഉപചാരമില്ലാത്ത ഉന്മാദിയെപ്പൊലെ എന്റെ അനുവാദമില്ലാതെ കൂടെവന്നു. വാക്കുകൾ‍ പൂക്കും മരങ്ങൾ‍ നീളെ ഇലകൾ തളിർത്തും കൊഴിഞ്ഞും പാതകൾ നീളെ പലതും പറഞ്ഞും കാതങ്ങൾ ഞങ്ങൾ നടന്നു തീർത്തു.          **    ** ഇന്നു ചങ്ങാതിയെക്കണ്ടില്ല, കാത്തുനില്‍ക്കാതെ നടന്നുപോയ് ഞാൻ. തിരികെ വരുംവഴി കണ്ടൂ തെരുവിലൊരാൾക്കൂട്ടം. ആരെയോ വണ്ടിയിടിച്ചതാണത്രേ ; ആളിനെ മെല്ലെ

എന്റെ ആത്മാവിന്‍ മണിച്ചെപ്പില്‍ - Manoj G.R.

Author      :   Manoj G.R. Company :  QuEST Global Email       :  manoj.gr@quest-global.com എന്റെ ആത്മാവിന്‍ മണിച്ചെപ്പില്‍ കാറ്റൊന്നു മൂളുന്ന പാട്ടൊന്നതുണ്ട്, മാനത്തുതെളിയുന്ന മഴവില്ലതുണ്ട്, പഞ്ചാരിമേളത്തുടിപ്പുമായെത്തുന്ന തിരകളോ ആടിത്തിമിറ്ക്കുന്നുമുണ്ട്. മണ്ണിന്റെ മാസ്മര ഗന്ധ്മുണ്ട്, കാടിന്റെ ഹരിത വറ്ണാഭയുണ്ട്, വെയിലത്തുവാടിത്തളരാതെ നില്ക്കുന്ന പൂവതില്‍ തേനുണ്ണും ഭ്രമരമുണ്ട്. ഒരു കുഞ്ഞു ചുണ്ടിന്‍ കുസ്റുതിയുണ്ട്, മാത്റുഹ്റുദയത്തിന്‍ വെമ്പലുണ്ട്, ഇണയെയും തേടി തിരഞ്ഞുപറക്കുന്ന പറവതന്‍ കണ്ണിന്നാകാംഷയുണ്ട്. അരുവിതന്‍ പാദസ്വരങ്ങളുണ്ട്, കുരുവിതന്‍ ചെല്ലച്ചിലമ്പലുണ്ട്, അകതാരില്‍ പെയ്യുന്ന മഴയൊന്നു കാതോറ്ക്കും , മനസെന്ന വെള്ളവേഴാമ്പലുണ്ട്. വറ്ണ്ണത്തരിവളത്തുണ്ടുകള്‍ സൂക്ഷിച്ചും പഴമതന്‍ പാവന സ്മരണയെ സ്നേഹിച്ചും വഴിതെറ്റിയെത്തുന്ന മേഘങ്ങള്‍ തൂകുന്ന മധുകണം നല്കുന്ന രുചിയുമുണ്ട്.

ഒരു കുഞ്ഞു പൂവിന്റെ ഓർമയ്ക്ക് - BISMITHA.B

Author     :   BISMITHA.B Company :  ACCEL FRONTLINE LTD Email       :  b.bismitha2011@gmail.com ഒരു കുഞ്ഞു പൂവിന്റെ ഓർമയ്ക്ക്… ആഴിക്കുളിരിന്റെ  ആഴത്തിനുള്ളിലെ  അമ്മക്കഥയുടെ പൊരുൾ തേടി , ആരോരുമറിയാതെ പോയോ നീ- യൊരു നാളിൽ തോണിയിലേറി മെല്ലെ . പവിഴക്കുടകീഴിലുറങ്ങും  പളുങ്കിന്റെ  പരിമളം തേടി നീ പോയതാണോ …? ഏഴാം കടലിനുമക്കരെ  കാണുന്ന  മാളിക നിന്നെ വിളിച്ചതാണോ ..? അമ്പിളി മാമനെ കുമ്പിളിൽ കാട്ടി- യിട്ടമ്മ താരാട്ടുമോമന പൈതൽ നീ . അമ്മിഞ്ഞപ്പാലിന്റെ നേരിനുള്ളിൽ  തനയ വിശ്വാസത്തിൻ കാതലും നീ . മതമില്ല , ജാതിയും നിറവുമില്ലോമനെ ദേവ പൂവാടി

വിരഹകഥയിലെ നായകനൻ - PRASAD T.J.

Author      :   PRASAD T.J. Company :    Palnar Transmedia Pvt Ltd Email        :   prasad70000@gmail.com  ,    prasadtj@palnar.de വിരഹകഥയിലെ നായകനൻ ദേവീ നിൻ വിരഹകഥയിലെ പ്രിയ നായകനായ് ഞാൻ… നിൻ കവിളിലെ നുണക്കുഴികളിൽ വിരിഞ്ഞ പ്രണയകവിതകളും നിന്നെ തരളിതയാക്കിയ മധുരപ്പതിനേഴിൻ ഓർമ്മകളും… ഒപ്പിയെടുത്ത അശ്രുകണങ്ങളിൽ നിൻ ഹ്രിദയവ്യഥകളൊ, നനവാർന്ന സ്വപ്പ്നങ്ങളൊ, പിരുയുവാനാകാത്ത സന്ധ്യകളിൽ എൻ നെഞ്ചിലെ ചൂടേറ്റു കിടന്നതോ പിരിയേണമെന്നറിയാതെയൊ..? ആയിരം പകൽദൂരങ്ങൾക്കകലെ മറ്റേതൊ തീരത്ത് ഓർമ്മകളിലെ ആ മന്ദഹാസം… വിരഹവും കണ്ണീരും പറന്നെത്തിയ ദേശാടനക്കിളികളിൽ ആ വിഷദഭാവം നിഴലിക്കുന്നു… നമ്മൊളൊന്നായ് ഓടിക്കളിച്ച തീരങ്ങളിൽ, പരദൂഷണങ്ങൾ ഓതിയ തിരമാലകളിൽ,

അമ്മ - JISHA T LAKSHMI

Author      :   JISHA T LAKSHMI Company :   QuEST Global Email        :   jishacek@gmail.com അമ്മ അമ്മ തൻ ഉദരത്തിൽ മെല്ലെ ഞാനുറങ്ങവേ മെല്ലെ എൻ മേനിയിൽ  കര സ്പർശമേറ്റു ഞാൻ ഉണരവേ കണ്ടു  ഞാൻ മനം തുളുമ്പുന്നൊരു വാത്സല്യദേവതയേ അമ്മയെന്നോതുവാൻ എൻ അധരം തുടിക്കവേ തന്നു നിന്നുഉളിലെ വാത്സല്യമധുവും എന്നെയീ ധരണിയിൽ വാഴുവാനും     അമ്മയെന്നോ പഠിപ്പിച്ചു നല്ല വാക്കോതുവാനും എൻറെ പിഞ്ചു കാലിടറാതെ നടക്കുവാനും എൻ നിഴലിനു തുണയായീ എൻ കളികൊഞ്ചലിനു നാദമായി എന്നും നിറയുമോരൈശ്വര്യമായി എന്നമ്മ തൻ കരങ്ങൾ തുണയ്ക്കണേ എന്നൊരു പ്രാർത്ഥനാ ഗീതം പാടി നിറഞ്ഞ