POEM – MALAYALAM

പാറിപ്പറക്കുന്ന ചിന്തകൾ - Siby Abin Thomas

Author : Siby Abin Thomas Company : Infosys പാറിപ്പറക്കുന്ന ചിന്തകൾ മൗനമവലംബിക്കും കാറ്റാടിമരമൊന്നുലഞ്ഞൂ തൻ പ്രാണേശ്വരനാമനിലൻ മാറോടുചേർത്ത പോലെ ജാലകാവാതിലുകൾ അടയുന്നൂ നേരിയ തണുപ്പിഴയുന്നൂ മനതാരിലൂടെ ഇലയുടെ മർമരം സംഗീതം പൊഴിക്കുന്നു , മലക്കം മറിഞ്ഞീടുന്നു അവ കാറ്റത്ത്‌ നിത്യാഭ്യാസികളെ പോലെ പാറിപ്പറക്കും മുടിയിഴകളുമായ് യുവത്വം വിലസുന്നു വിടരുന്ന കണ്ണുകൾ , വിരിയുന്ന അധരങ്ങൾ സൊറ പറയുന്നു . ചീറിപ്പായുന്നൂ ചിന്തകൾ , കാലങ്ങൾ പായും ഇരുചക്രവാഹനങ്ങൾ പോലെ.

അന്ത്യ അത്താഴ വേള - Joboy

Author : Joboy O.G. Company : Aptara Email : joboyog@gmail.com അന്ത്യ അത്താഴ വേള സൂര്യൻറെ അവസാന തുള്ളി രക്തവുംഒലിച്ചിറങ്ങിയ ഒരു സന്ധ്യയിൽമേഘച്ചിറകുള്ള അനേകം മാലാഖമാരുംആയിരക്കണക്കിന് പക്ഷികളുംഅവസാനമായൊന്നു കാണുവാൻ എത്തിച്ചേർന്നു.എല്ലാ വേരുകളും, തോട്ടത്തിൻറെ നടുവിലെ വിലക്കപ്പെട്ട വൃക്ഷവും അത് പാനം ചെയ്യുന്നുണ്ടായിരുന്നു.വൃക്ഷത്തിനു താഴെ ഭൂമിയിലെ അവസാനത്തെ ആണും പെണ്ണും.ആദ്യപാപംകൊണ്ട് മനുഷ്യൻ നേടിയെടുത്ത തിരിച്ചറിവും നാണവും വസ്ത്രങ്ങളും  പാപബോധവും ദൈവഭയവും അവർക്കുണ്ടായിരുന്നില്ല.വിലക്കപെട്ട കനി ഭക്ഷിച്ചു അവൻ നേടിയെടുത്ത ‘മരണം’,അത് മാത്രം ഇപ്പോഴും കുടെയുണ്ടെന്നറിയുന്നഒരു അത്താഴവേളയിൽ അവൻ അവളോട്‌ ചോദിച്ചു പ്രിയേ വിലക്കപെട്ട ഒരു കനി ?വിലക്കപെട്ട ഒരു പൂവെങ്കിലും നീയെനിക്കു തരുമോ ?ഞാൻ എൻറെ നഗ്നത തിരിച്ചറിഞ്ഞൊട്ടെ.

വേശ്യ - Fazna Azeez

Author : Fazna Azeez Company : NeST Email : fazna.alikhan@gmail.com വേശ്യ ഇതൊരു കല്ലുവെച്ച നുണക്കതയാണ് : ഒരു വെള്ളതണ്ടിനെക്കാൾ ലോലമാണനെന്റെ മനസ്സ് , നിങ്ങളത് തുടച്ചുവൃത്തിയക്കാൻ പറയരുത് . അവിടെ നന്ധ്യാർവട്ടങ്ങലുണ്ട്ട് ,കൊഴിഞ്ഞ് വീഴാറായ തോട്ടാവാടിപൂക്കളുണ്ട്ദ്. കരിയിലകളുടെ ഗന്ധംപര്ത്തി കട്ടിലിൽ എൻറെ നെഞ്ഞത്ത് തളര്ന്നുറങ്ങി ,ചായം തേച്ച് തിരിഞ്ഞുനോക്കാതെപോയ മനുഷ്യര്ക്കെല്ലാം ഞാൻ മാപ്പ് നല്കിയിരിക്കുന്നു . അന്ധകാരം കത്തിച്ച് ഉറങ്ങാതെ ഞാൻ ഉറങ്ങയാണ് ; എൻറെ സ്വപ്നങ്ങളും ദുസ്വപ്നങ്ങളും , തീ പൂട്ടാത്ത അടുപ്പും , സ്ത്രീദനമില്ലാതെ പടിയിറങ്ങിയ ആലോചനകളും , മുളക്കതെപോയ വിത്തുകളുടെ പാഴ്പനിയും, ജനിക്കാത്ത കടലിൽ മരിക്കാത്ത ഉണ്ണിയും , ഒക്കെയും

സൗഹൃദം - Arya Subash Kombara

Author : Arya Subash Kombara Company : Icon Clinical Research India Pvt. Ltd Email : aryask86@gmail.com സൗഹൃദം അപരിചിതർ നമ്മൾ, അടുത്തു ഒരു നാളിൽ വിസ്മയം തോന്നിയ നിമിഷങ്ങളിലുടെ ! യുഗങ്ങളായി കാത്തിരുന്നു കണ്ടപോലെ മിന്നിത്തിളങ്ങിയ കണ്ണുകളിലൂടെ! സൗഹൃദമെന്ന മാന്ത്രിയ ഗോളത്തിൽ വേദനിപ്പിക്കാതെ എന്നെ നി ബന്ദനസ്തനാക്കിയ ഓർമകളിലൂടെ! അറിഞ്ഞു തുടങ്ങി ഞാൻ എന്നെ അന്നുമുതൽ ആ ബന്ദനത്തിൽ നിന്നുണർന്ന ചിന്തകളിലൂടെ! യഥാർത്ഥ സൗഹൃദത്തിൻ ആനന്ദം അനുഭവിച്ച നിമിഷത്തിൽ, ആത്മാർഥമായിസ്നേഹിച്ചു നമ്മൾ വീണ്ടും വീണ്ടും നിബന്ധനകളില്ലാതെ നിർബന്ധങ്ങളില്ലാതെ, മാസ്മരിക സൗഹൃദലോകത്തേക്കു യാത്ര ചെയ്തു നമ്മൾ വീണ്ടും ഈ നിത്യഹരിത വസന്തകാലം നിലനിൽകട്ടെ ഇനി

യാത്രാപഥം - Sajeev R K

Author : SAJEEV R.K. Company : ARS T&TT Email : sajeev_nta@yahoo.co.in യാത്രാപഥം ജീവനിൽ തിരിവെട്ടം നല്കും ജഗദീശ്വര ഞാൻ കണ്ടു പടവുകൾ;നീ കാട്ടും പടവുകൾ യാത്രകൾ യാത്രികർ അതുവഴി പോയതും ഞാനുമൊരു സഞ്ചാരി;പോകുന്നിതാ വഴി തിരനുരയും വെണ്ണ്‍ശംഖു ചേതന; തിരനുരയും വെണ്ണ്‍ശംഖു ചേതന; നരനായിങ്ങനെ വിലസുന്ന നേരത്ത് ചിലര് നരിയും കഴുകനും നരധിപനും ശിവ ശിവ; പാഥേയഭാണ്ടത്തിൻ പൊരുളറിയാതെ മത്തനായ് ഭണ്ടാര മേന്മയിൽ അന്ധത മൂടിയും; ആരെന്തു കാട്ടിലും സഹതാപിക്കാനൊരു കൂട്ടർ തൻ കയിലേന്തും വിളക്ക് കണ്ണുള്ളവർക്കെന്നു ചൊല്ലിയ അന്ധന്റെ ഉൾകണ്ണു അമൃതം അമൂല്യം; ജീവനിൽ തിരിവെട്ടം നല്കും ജഗദീശ്വര ഞാൻ കണ്ടു പടവുകൾ;നീ

സ്നേഹിതൻ - Bineesh K.S

Author : Bineesh K.S Company : Allianz Email : EXTERN.KRISHNANKUTTY_BINEESH@allianz.de   സ്നേഹിതൻ ഹൃദയമിന്നെപ്പഴോ മുകമയ് നിന്നുപോയ്‌ മിഴികൾ ഇന്നെന്തിനൊ ഈറനണിഞ്ഞുപോയ്‌ മനസ്സിന്നെന്തിനൊ അറിയാതെ തേങ്ങിപ്പയ്‌ എന്തിനു നീ എൻസ്വപ്നമായ് എൻകിളി എന്തിനു നീ പറന്നെത്തിയെൻ കൂട്ടിൽ , ഈ നൊമ്പരകൂട്ടിൽ അറിയാതെ നിന്നെ ഞാൻ വരവേറ്റു എൻകിളി “സ്നേഹിതൻ ഞാൻ നിൻ സ്നേഹിതൻ ഞാൻ “ നിർവൃതിയുടെ തിരമാലതഴുകുന്നപോൽ അറിയാതെ നിന്നെ ഞാൻ സ്നേഹിച്ചു നിൻ സ്നേഹാർദ്രലാളനമേറ്റു നിൻ, ചിറകിൻ തണലിൽ മയങ്ങാൻ കൊതിച്ചു ഞാൻ കിനാവുപോൽ വന്നൊരു ജീവിതമത്രയിൽ നിൻ സ്നേഹാർദ്രമൊഴികേട്ടുണരാൻ കൊതിച്ചു ഞാൻ ഇരുളുന്ന രാത്രിയിൽ നിലവിൻ സ്നേഹമായ് ഞാൻ നിൻ ജീവനായ്,

എന്‍ അമ്മ - Blessy Joy

Author : Blessy Joy Company : ITC Infotech Email : blessedjoys@yahoo.com എന്‍ അമ്മ  ഒരു നിലപ്പാക്ഷി  തന്‍ മൂകത ഒരു വേഴാമ്പലിന്‍ നേര്‍ത്ത കേഴല്‍ ആ മുഖം അത് വിളിക്കായായിരുന്നു എന്നെ തിരികെ ആ ബാല്യത്തിലേക്ക് അമ്മയെന്നു ഞാന്‍ മൊഴിഞ്ഞു തുടങ്ങിയ പ്രകാശം തുളുമ്പും മുഖമല്ലതിന്നു ഏതോ വിഷാദം കനല്‍ പാരും കണ്‍കള്‍ ഒരു കടല്‍ സ്നേഹം പൊതിഞ്ഞു പിടിക്കുന്നു നര പാറുഉം മുടിയിഴ മെല്ലെ തഴുകാന്‍ അമ്മേ എന്ന് അരികില്‍ വെറുതെ കൊഞ്ചാന്‍ ഒരു മാത്ര എനിക്കായിരുന്നെങ്കില്‍ ഞാന്‍ എത്ര കണ്ടു സ്നേഹം നല്‍കിയേനെ ആ പാദം പുല്കിപ്പുണര്‍ന്നെണീറ്റ് ചെമ്മണ്‍ പാത താണ്ടി

വിഷാദ - വിലാപങ്ങൾ - Nancy Elsa Job

Author : Nancy Elsa Job Company : IBS Software Services Private Limited Email : nancy.job@ibsplc.com വിഷാദ വിലാപങ്ങൾ (Agony of a Depressed)   വെള്ളക്കടലാസ്സിൽ മഷിപ്പേനയുടെ കൂർത്ത മുനയാൽ കുത്തിവരച്ചുകീറാനും വാർന്നൊല്ലിച്ച കടലാസ്സു തുണ്ടുകളെ കൂട്ടിചുരുട്ടി ചവറ്റുകുട്ടയിലെറിയാനും മാത്രമായി നീ വന്നുവോ? നിനക്കുവേണ്ടി പൊഴിക്കുന്ന കണ്ണുനീരിന്‌ അർത്ഥമില്ലന്നെനിക്കറിയാം, എങ്കിലും നിന്നെ ഓർക്കുമ്പോൾ എന്റെ കണ്ണുനീരിനെ എനിക്കു നിയന്ത്രിക്കാനാവുന്നില്ല. അവഗണിക്കപ്പെടുന്ന ഹൃദയവും കൊതിച്ചിട്ടും കൊതിപ്പിച്ചിട്ടും കിട്ടാതെപോയ പ്രണയവും ഒരിക്കലും എന്റേതാവില്ലന്നറിഞ്ഞിട്ടും കൊടുക്കുന്ന മനസ്സും… എല്ലാം ഒരേ വഞ്ചിയിലെ സഹയാത്രികർ. കയത്തിലേക്ക്‌ മറിഞ്ഞു മുങ്ങിതാഴുമ്പോൾ… നഷ്ടസ്വപ്നങ്ങളും ദുഖങ്ങളും മാത്രം ബാക്കി. നിന്നെ കൂടുതൽ സ്നേഹിച്ചുപോയതിനുള്ള ശിക്ഷ..

പറിച്ചു നടുമ്പോൾ - Sarija Sivakumar

Author : Sarija Sivakumar Company : RevenueMed (India) Private Limited Email : sarija.ns@gmail.com പറിച്ചു നടുമ്പോൾ അടർന്നു പോന്ന മണ്ണിലവശേഷിക്കുന്നുണ്ട് മരം‌തേടുന്ന മുറിഞ്ഞ വേരുകൾ ആഴങ്ങളിൽ നിന്നുറ്റിയെടുത്ത ഒരു ജലകണം ആർക്കും വേണ്ടാതെ തുളുമ്പിപ്പോകുന്നുണ്ട് പുതിയ നിലങ്ങളിൽ വേരുകൾ പടരുന്നു ആഴങ്ങളിലെ നനവു തേടി പായുന്നു നനവൂറ്റിയെടുത്ത് തളിർക്കുന്നു പിന്നെ പൂക്കുന്നു കായ്ക്കുന്നു പുതിയ ഭൂതലങ്ങളിലേയ്ക്കുള്ള യാത്ര നിനക്കെത്രയെളുപ്പം!

സ്വസ്തി - Merlin.B.Sherly

Author : Merlin.B.Sherly Company : Ariva med Infotech Pvt Ltd Email : sh.su.rapha@gmail.com സ്വസ്തി രാത്രി തന്‍ യാമങ്ങള്‍ ഇഴപൊട്ടി വീഴുമ്പോള്‍ യാത്രികേ നീയെന്‍റെ കൈവിട്ടുപോകുന്നോ ? ഇരുളിന്റെ പാതയില്‍ മിഴിനീരു പതിയിച്ചു മൌനമേ നീയെന്റെ വഴികള്‍ തെളിക്കുന്നോ ? കരളല്ല കാരിരുമ്പിന്‍ തുണ്ടാണ് നല്‍കിയ പകലിന്‍ വെളിച്ചമെന്നോതുന്നു കുരുവികള്‍ . സ്നേഹത്തിന്‍ പൂവിതള്‍ സ്പര്‍ശമല്ല നിന്‍ മൊഴികള്‍ സൂചി മുനകള്‍ പോല്‍ പതിക്കവേ തെളിനീരു വറ്റിയ മരുഭൂവിന്‍ കടലില്‍ ഞാന്‍ വേഴാംബലിന്‍ ജന്മം കടമെടുക്കുന്നു . ഒരു മഴ പെയ്യുവാന്‍ മനം തപിക്കുന്നോരീ പകലുകള്‍ ഇരവുകള്‍ പിന്‍വിളിക്കെ . ഇടറുമീ പാദങ്ങള്‍ തിരികെ വയ്ക്കുന്നു