POEM – MALAYALAM – 16

നമ്മുടെ പ്രണയം - Nimmy Jose

196    Vote Close Voting is available till midnight of 13th Nov 2016. Name Email Author : Nimmy Jose Company : Experion Global നമ്മുടെപ്രണയം പുതുമണ്ണിൻ മണമുള്ള നനുത്ത പ്രഭാതത്തിൽ നിന്നെ ആദ്യമായി കണ്ടപ്പോൾ ഞാനറിഞ്ഞില്ല കോടമഞ്ഞു വീണുലഞ്ഞ ജനാലപ്പാളികളിൽ നിന്റെ മുഖം തെളിഞ്ഞപ്പോഴും ഞാനറിഞ്ഞില്ല എപ്പോൾ നിന്നെ പ്രണയിച്ചു തുടങ്ങിയെന്നറിവില്ല വിടപറഞ്ഞനേരം മനസിലുതിർന്നുവീണൊരു നൊമ്പരം പ്രണയമായി എന്നിൽ പടർന്നെതെപ്പോഴെന്നറിയില്ല അതെന്നിൽ ജീവശ്വാസമായി വളർന്നതും എന്റെ ജീവനിൽ കലർന്നതും ഞാനറിഞ്ഞില്ല ജന്മാന്തര രഹസ്യങ്ങളിൽ എന്റെ ആത്മാവിൻ പാതിയായ് നിന്നെ കലർത്തിയ സത്യം മനോഹരം ഞാനറിയുന്നു നീയെന്റെ ആത്മാവിൽ പടരുന്ന തീയാണെന്നു, എന്റെ ആനന്ദമാണെന്നു…

താക്കോൽ - Manjula.K.R.

11    Vote Close Voting is available till midnight of 13th Nov 2016. Name Email Author : Manjula.K.R. Company : Toonz Animation India Pte Ltd. താക്കോൽ താക്കോലുണ്ടേലേതു പൂട്ടും തുറക്കാം താക്കോലില്ലേൽ കമ്പിട്ടു തുറക്കാം ഏതു മണിച്ചിത്രപ്പൂട്ടും തുറക്കാം ഏത് നമ്പ൪( അക്ക) പൂട്ടും തുറക്കാം നമ്പ൪ അറിഞ്ഞാൽ പൂട്ടു തുറക്കാം നമ്പ൪ അറിഞ്ഞില്ലേലും തുറക്കാം സമയവും സന്ദ൪ഭവുമൊക്കണം പിന്നെ, അക്കങ്ങളാലുള്ള സാധ്യതകളെല്ലാം നോക്കണം ഏതു നമ്പർ പൂട്ടും തുറക്കാം ഏത് ബാങ്ക് ലോക്കറും തുറക്കാം അതിനുള്ള യന്ത്രസാമഗ്രികൾ വേണം ഏത് ഭണ്ഡാരവും കുത്തിത്തുറക്കാം അധികാരക്കൈകൾക്ക് കുത്താതെയും തുറക്കാം ഏത് കമ്പ്യൂട്ട൪

വ്യർത്ഥമായൊരു യാത്രാമൊഴി - RAJESH M R

4    Vote Close Voting is available till midnight of 13th Nov 2016. Name Email Author : RAJESH M R Company : Virtus IT Services, Gayatri,  Tecnopark. വ്യർത്ഥമായൊരു യാത്രാമൊഴി.. ഇനി ഞാൻ മടങ്ങട്ടെ, സുഹൃത്തേ, ഈ വിജയ തീരങ്ങളിൽ നിന്ന്, ഹരിത നാമ്പിൽ തുളുമ്പുന്ന സ്വപ്നവും പേറി സുന്ദര സ്വപ്നത്തിൻ കിലുക്കവുമായ് നെഞ്ചകം കൊത്തിവലിക്കും സ്മൃതികളും പിന്നെ വറ്റാതുറങ്ങുന്ന ഓർമ്മകളും ഹൃത്തിലൊളിപ്പിച്ച കൈവിട്ട കിനാക്കളുമായ് ഇനി ഞാൻ മടങ്ങട്ടെ. മുന്നിൽ മയക്കുന്ന ഇരുട്ടു ഭയന്നു ഞാൻ നിന്റെ  മടിത്തട്ടിൽ രക്ഷാ സങ്കേതം തേടി ഇവിടെയീ മണ്ണിൽ മണം പേറി മണ്ണിന്റെ

ഒരു പനിനീർ പൂവിൻഹൃദയം -Sreekutty R Nair

0    Vote Close Voting is available till midnight of 13th Nov 2016. Name Email Author     : Sreekutty R Nair Company :UST Global Trivandrum ഒരു പനിനീർ പൂവിൻഹൃദയം അകലുകയോ   നീ     എൻ    പ്രിയനേ കൊഴിയുന്ന   ദളം പോലെയെൻ   ഹൃദയം ഓർമ്മകൾ   മായും   ദിനമിതോ യാത്രയായി   ഇരുഹൃദയങ്ങൾ   ഇരുളിലേക്കോ അറിയുന്നുവോ  നീ    എൻ   പ്രിയനേ ഇരുളിലാഴും   എൻ  മനസ് അകത്തളങ്ങൾ   കാലചക്രത്തിൽ   മാഞ്ഞുപോകവേ അറിയുന്നു   ഞാൻ   നിൻ   സ്പന്ദനം മഴത്തുളി   പോൽ   നീ    എന്നെ   ചുംബിച്ച   നേരം മറക്കില്ല   ഞാൻ   എൻ   മനതാരിൽ   നിന്നും ഓർമ്മകൾ 

കല്ലറച്ചിന്തകൾ - Prayag Viswan

1    Vote Close Voting is available till midnight of 13th Nov 2016. Name Email Author     :Prayag Viswan Company :UST Global കല്ലറച്ചിന്തകൾ ഈ പുരാതന നഗരത്തിൽ, പണ്ടേ എനിക്കായി പണിത- കല്ലറക്കുള്ളിലിരുന്ന് ഞാൻ *, നിന്നെപ്പറ്റി അന്തം വിട്ട് ചിന്തിക്കാറുണ്ട്….! പാമ്പ് ഉറയൂരിയിട്ടതു പോലെ- നീണ്ടു കിടക്കുന്നയിടവഴികളിൽ, തൊലിയുരിഞ്ഞ വെളുപ്പിന്മേൽ- കാൽപാടിന്റെ തഴമ്പ് തീർത്ത്, നാം നടന്നു തീർത്ത പ്രകാശവർഷങ്ങൾ. ഇല പൊഴിഞ്ഞ അരയാലിൻ കൊമ്പുകൾ വെട്ടിക്കീറി തുണ്ട  തുണ്ടമാക്കിയ- ആകാശസന്ധ്യയുടെ ചുവപ്പിൽ- നാം മുക്കിയെടുത്ത, ആദര്ശത്തിന്റെ ചെങ്കൊടികൾ. സെക്കന്റ് സൂചിയുടെ- രണ്ട് ടിക്ക് ടിക്ക് ശബ്ദങ്ങൾക്കിടയിൽ,

നീയാണ് താരം - പന്മന അസീസ്

0    Vote Close Voting is available till midnight of 13th Nov 2016. Name Email Author     : പന്മന അസീസ് Company : ക്യാമ്പസ് അഡ്മിനിസ്ട്രെറ്റര്‍ നീയാണ് താരം നിന്നെ തളക്കുവാന്‍ ഈ മഹാരാജ്യത്ത് ആരും മെനെക്കെടാറില്ലെന്നുമോര്‍ക്കുക ! കടിയേറ്റു പിടയുന്ന കുഞ്ഞിന്‍റെ രോദനം കേവലം മര്‍മര വിലാപമെന്നോര്‍ക്കുക. പ്രാണന് വേണ്ടി കൈകൂപ്പി യാചിച്ച വീട്ടമ്മതന്‍ വിലാപം ഇനി നാം മറക്കുക ! നിന്‍റെ  കടിയേറ്റ് വൃക്ക തകര്‍ന്നവര്‍, അസ്ഥികള്‍ പോട്ടിയോര്‍, കൈത്തണ്ടയറ്റവര്‍ തേങ്ങും വിലാപത്തില്‍ മിഴിനീട്ടി നാം നില്‍ക്കേ… കേവലം നീ നിന്‍റെ പോരുതുടരുന്നൂ…. ഓടുന്ന “നായക്ക്” ഒരു മുഴം നീട്ടി,

സ്നേഹിക്കൂ നേരോടെ - Sanvy Ancy John

11    Vote Close Voting is available till midnight of 13th Nov 2016. Name Email Author      : Sanvy Ancy John Company :  Allianz സ്നേഹിക്കൂ നേരോടെ നറുമണം പകരും സുന്ദരി  പൂ  പോൽ അവൾ  വിടർന്നീടുന്നു   ഈ  ധരയിൽ അതിൻ   സൗന്ദര്യം  ആസ്വദിച്ചീടാതെന്തിന്  വേണ്ടി വേട്ടയാടുന്നു  അവളെ  നിരന്തരമായി ഒരു  പൂമുട്ടുപോൽ  ജനിച്ചീടുന്ന  നാമെല്ലാം വിടരും  തോറും  അറിവാകുന്നു നന്മയിൽ  വിടർന്ന  അവളെ  വേട്ടയാടാൻ കാട്ടുപൂവും  കൂട്ടംചേരുന്നത്   എന്തിനായി സ്നേഹത്തിൻ  ആദ്യാക്ഷരം  കുറിച്ച്  തന്ന  മാതൃത്വം വിസ്മരിക്കരുത്   നാമൊരിക്കലും അവളിൻ  വേദനയാണ്  നമ്മുടെ  ജന്മമെന്ന് ഓർത്തീടണം  നാം  കാലം തോറും ഓർമ്മയിൻ കളിത്തട്ടിലെത്തുമ്പോളെപ്പോഴോ കൂടെ  കളിയ്ക്കാൻ  ഓമനിക്കാൻ  അവൾ  ഒരു  സോദരിയും വിദ്യയിൻ പടിവാതിലിലെത്തുമ്പോൾ എപ്പോഴോ അവൾ  ഓർമയിൽ  തിങ്ങും  ഒരു  ബാല്യസഖിയായും കാലങ്ങൾ  കഴിഞ്ഞു  ജീവിതഭാരമേറുമ്പോൾ താങ്ങായി  നന്മയായി  ജീവിതസഖിയായി ഭാര്യാ  എന്ന  പദവിയിലായി  അവൾ വിളങ്ങുന്നു  കുടുംബത്തിൻ  വിളക്കായി നന്മയിൻ  വിളകൾ  നിറയും  കുടുബത്തിൻ സന്തോഷമേകുവാൻ  കിളിനാദമായി അവൾ  ജനിക്കുന്നു  ഒരു  മകളായി പുനർജനിക്കുന്നു  അവൾ  സന്തോഷമേകാനായി പലവിധ  തട്ടുകൾ  കൂടിച്ചേർന്ന  ജന്മമായ് അവൾ  വിളങ്ങുന്നു  ഈ  ധരയിൽ സ്നേഹത്തിൻ  നറുവിളക്കായ്  തീരേണ്ട  അവളോട് എന്തിനീ  ക്രൂരത   കാട്ടീടുന്നു സ്വാതന്ത്ര്യം നമുക്കെല്ലാവർക്കും  ഒരുപോലെ നേടിത്തന്നത്  അവൻ  മറക്കുന്നു  പലപ്പോഴും അവൾക്കും  ഉണ്ട്  സ്വാതന്ത്ര്യം  എന്നോർക്കണം വെമ്പുന്ന മനസ്സിൻ  തേങ്ങൽ  അറിയണം ഓർക്കുന്നില്ല  അവൻ  ഈ  നന്മയിൻ  സ്ത്രീത്വം സ്നേഹമെന്നതു  അവളെ  നോവിക്കാനല്ല  എന്നോർക്കുക തണ്ടിൽ  നില്ക്കും  പൂവിൻ  ഭംഗി  വരുമോ അതിനെ  നീ  തണ്ടിൽ  നിന്നടർത്തുമ്പോൾ  !! സ്നേഹിച്ചീടുക  നീ  ഈ  ലോകത്തിൻ ചലനങ്ങൾ അമ്മയെയും  സോദരിയേയും  സഖിയെയും ഭാര്യയെയും  മകളെയും  അറിഞ്ഞീടുക  നേരോടെ അത്  നിന്നെ  നയിച്ചീടും  നേർവഴിയെ സ്നേഹമാണഖില  സാരമൂഴിയിലെന്നു  പഠിച്ച ഭാരതമണ്ണിലാണ് നാമെല്ലാം സ്നേഹിക്കാം  എന്നും  നേരോടെ തീർത്തീടുക  അങ്ങനെ  ഒരു  നവഭാരതം

എന്തിനീ യുദ്ധം - Nivya Anand

3    Vote Close Voting is available till midnight of 13th Nov 2016. Name Email Author     : Nivya Anand Company : Fabby technologies എന്തിനീ യുദ്ധം ഓർമ്മകളെന്നെ   തിരിച്ചു  വിളിക്കുന്നു ആ നല്ല  നാളുകൾ  ഇനി   വരില്ലെങ്കിലും സ്വപ്നങ്ങൾ മരിച്ചു   വീണൊരീ   മൺപടർപ്പിൽ നിൽപ്പു  ഞാൻ    ഏകയായ്  ഏറെനേരം രക്തം  മണക്കുന്നൊരാമന്ദമാരുതനോടും ചോദിച്ചുപോയി ഞാൻ കണ്ടുവോ എന്നുറ്റവ രെ  നീ തേങ്ങിക്കരയുന്നൊരാ  ശബ്ദം കാതിൽ  മുഴങ്ങവെ പിന്നെയും  കാതോർത്തു    ഞാൻ      വ്യഥാ പരിജിതമാം    സ്വരത്തിനായ്      വീണ്ടും ഒരു 

കവി അയ്യപ്പൻ ഉറങ്ങുന്നു - Sreeraj.R

225    Vote Close Voting is available till midnight of 13th Nov 2016. Name Email Author     :Sreeraj.R Company :Xminds Infotech Pvt Ltd കവി അയ്യപ്പൻ ഉറങ്ങുന്നു ! കുലുങ്ങിപായും തീവണ്ടിയിൽ ഏതോ ദിവാസ്വപ്നത്തിലെയിച്ചു അർദ്ധമയക്കത്തിലാണ്ട നേരം. കർണ്ണങ്ങളിൽ കുളിർ കോരിയിട്ട് എൻ സെൽഫോൺ ചിലബിച്ചു. അങ്ങേതലയക്കൽ  ആത്മസുഹൃത്തിന്റെ ഇടറിയ സ്വരം ” നമ്മുടെ അയ്യപ്പൻ മരിച്ചെടോ , കവി അയ്യപ്പൻ  മരിച്ചു “. ശ്രവണ സുന്ദരമാം ഏതോ ഫലിതത്തിന് മോഹിച്ചൊരെൻ ഹൃദയം തെല്ലൊന്ന് തേങ്ങി , ഞെട്ടലോടെ ഇടവും വലവും പായിച്ചു മിഴികൾ, താളം ചവിട്ടി ,

കാത്തിരിപ്പ് - Vipinkumar.kp

0    Vote Close Voting is available till midnight of 13th Nov 2016. Name Email Author     : Vipinkumar.kp Company : Binary Fountain Solutions India Pvt Ltd കാത്തിരിപ്പ് ആദ്യമായ് അയാൾ അക്ഷമയോടെ കാത്തിരുന്നത്, അല്ല കാത്തുനടന്നത്, പ്രസവമുറിയുടെ ഇടനാഴിയിലായിരുന്നു. പിന്നെ ക്ഷമയോടെ കാത്തിരുന്നത്, മകന്റെ ജോലിക്കായിരുന്നു. പിന്നെ വിതുമ്പലായ് ഊന്നി പിടിച്ചിരുന്നത്, വൃദ്ധസദനത്തിലേക്കുള്ള  യാത്രയിൽ. ഇപ്പോൾ ശാന്തമായി കാത്തു കിടക്കുന്നത് മരണത്തെയാണ്, കുഴമ്പുകൾ മണക്കുന്ന, വെള്ളി മുടിനാരുകൾ ഈർന്നു വീണ ജാലകത്തിനരികിൽ. കവിത എഴുതി തീർത്ത പേന മഷിഒഴുക്കി എന്നോടു ചോദിച്ചു , “ഇന്നലെ കൊണ്ടുവിട്ട അച്ഛനു സുഖമാണോ