STORY – MALAYALAM

ഐ. യു. ഐ ലാബ്‌ - Sudhish Radhakrishnan

Author : Sudhish Radhakrishnan Company : UST Global Email : radhakrishnan.sudhish@gmail.com ഐ. യു. ഐ ലാബ്‌ അന്ന് മഴ പെയ്തു. ആർത്തലച്ചു, പുതുമണ്ണിൽ മാദകഗന്ധം ഉയർത്തി, വികാരവിസ്ഫോടനങ്ങൾ സൃഷ്ടിച്ച്, ജീവന്റെ തുടിപ്പുകളെ തൊട്ടുണർത്തുന്ന പ്രകൃതിയുടെ വരദാനം. അതേ ജീവന്റെ തുടിപ്പുകൾ തങ്ങളുടെ ഉദരത്തിൽ അനുഗ്രഹവർഷമായി പെയ്തിറങ്ങുവാൻ കാത്തിരിക്കുന്ന സ്ത്രീകൾ ആ ലാബിന്റെ നീളൻ മുറിയിൽ അങ്ങിങ്ങായി ഇരിക്കുന്നു. തന്റെ ആത്മാവിന്റെ അവശേഷിപ്പും ഊർജ്ജവും ആവാഹിച്ച് ഒരു പിറവിയ്ക്കായി സകലതും സമർപ്പിച്ച്‌ അവർക്ക് കൂട്ടിരിക്കുന്ന അവരുടെ ആണ്‍തുണകളും.. എന്തെന്നില്ലാത്ത ഒരു നിശ്ശബ്ദത അവിടെ നിറഞ്ഞു നിന്നു. അലസമായി തുറന്ന് കിടക്കുന്ന ജാലകത്തിലൂടെ മഴത്തുള്ളികൾ മുറിയുടെ അകത്തേയ്ക്ക്

ബധിരവിലാപത്തിന്‍റെ നാള്‍വഴികള്‍ - Sarat Sadasivan Pillai

Author : SARAT SADASIVAN PILLAI Company : Tata Elxsi Email : sarat.s97@gmail.com ബധിരവിലാപത്തിന്‍റെ നാള്‍വഴികള്‍ (ശ്രുതിയും സ്മൃതിയും ഉള്‍പ്പെടെ) അന്നും അപ്പു മുതലാളി അതിരാവിലെ കട തുറന്നു. ഒരു കാലത്ത് നാട്ടിലെ ഏക പലവ്യഞ്ജന കടയായിരുന്നു മുതലാളിയുടേത്. കാലം മാറിയിരിക്കുന്നു. കടയുടെ മുന്പിലൂടെ കടന്നു പോകുന്ന പൊടി പറന്നിരുന്ന റോഡ് ഇപ്പോള്‍ ടാര്‍ ഇട്ട വീതിയുള്ള റോഡാണ്. കാളവണ്ടികള്‍ മാറി കാറും ലോറിയും ബസ്സുമൊക്കെയായി. മറ്റു വലിയ കടകള്‍ ചുറ്റും വന്നു. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വന്നു. അപ്പു മുതലാളിക്കും മാറ്റം വന്നിരിക്കുന്നു മാറ്റങ്ങള്‍. വെളുത്ത മുണ്ടും തേച്ച് വടിവുള്ള ഷര്‍ട്ടും മാറി, മുഷിഞ്ഞ തോര്‍ത്തും

ഒരു യാത്രയുടെ ഓർമ്മ - Remya Krishnan

Author : Remya Krishnan Company : InApp Email : remyakrishnan1989@gmail.com ഒരു യാത്രയുടെ ഓർമ്മ “ഠിം ഠിം ഠിം…” സ്വപ്നത്ലെന്ന പോലെ ഞാൻ ചാടി എഴുനേറ്റു. അങ്ങനെ മറ്റൊരു അധ്യനവര്ഷം കുടി കടന്നു പോയിരിക്കുന്നു. വിരസമായ ഹോസ്റ്റൽ ജീവിതത്തിനു തത്കാലം വിട. കുട്ടികൾ കൂട് തുറന്നു വിട്ട കിളികള പോലെ ചിലച്ചു കൊണ്ട് പറക്കുന്ന പോലെ തോന്നി . “അവധിക്കു നാട്ടിൽ പോകുനില്ലേ ശാലിനി ടീച്ചറെ..” പ്യൂണ്‍ പിള്ള ചേട്ടൻ ആണ്. മറുപടി ആയി ഒരു ചിരി മാത്രം കൊടുത്തു കൊണ്ട് ഞൻ സ്റ്റാഫ്‌ രൂമ്ലേക്ക് തിരക്കിട്ട് നടന്നു. സമയം 4.30 കഴിഞ്ഞിരിക്കുന്നു. ഹോസ്റ്റലിൽ വന്നു

ടേക്ക് ഇറ്റ്‌ ഈസി - Sujith Sukumaran

Author : Sujith Sukumaran Company : IBS Software Services Pvt Ltd. Email : sujithsukumaranm@gmail.com ടേക്ക് ഇറ്റ്‌ ഈസി ലോകം ഇന്നലെ വൈകീട്ട് 6 മണിക്ക് വീട്ടിൽ കേറി വന്നു. “പ്രാക്റ്റിക്കാലിറ്റി” ട്യൂഷൻ എടുക്കാൻ !! ആ പേപ്പർ ഞാൻ പിന്നെയും സപ്പ്ളി അടിച്ചതിന്‍റെ ദേഷ്യം മുഴുവൻ ആ മുഖത്തുണ്ട്‌. ഒന്നും മിണ്ടാതെ പ്രാക്റ്റിക്കാലിറ്റിയുടെ തടിയൻ ടെക്സ്റ്റ്‌ ബുക്ക്‌ എടുത്തു ലോകം അതിലെ ആദ്യത്തെ ചാപ്റ്റർ എന്നെ പഠിപ്പിക്കാൻ തുടങ്ങി – “ടേക്ക് ഇറ്റ്‌ ഈസി”. ഒന്നും തിരിയാതെ ഞാൻ ദയനീയമായി ലോകത്തെ നോക്കി. ലോകം: എന്താണ്ടാ പൊട്ടാ കണ്ണുരുട്ടണത് ?? ഞാൻ: മഹാത്മാ

രണ്ടു സ്ത്രീകൾക്ക് പറയുവാനുള്ളത് - Vinod N

Author : Vinod N. Company : Zafin Software Centre of Excellence Email : vinuv7@gmail.com രണ്ടു സ്ത്രീകൾക്ക് പറയുവാനുള്ളത്… തിരക്കേറിയ മുംബൈ നഗരത്തിൽ അയാളുടെ ജീവിതം എന്നത്തെയും പോലെ തിരക്കുകളിൽ മുങ്ങി കടന്നു പോവുകയായിരുന്നു. ആ വൻ നഗരത്തിന്റെ തിരക്കിൽ അതിലും തിടുക്കമാർന്ന ജീവിതത്തിനിടയിലും ഗൃഹാതുരമായ തന്റെ നാടിന്റെ പച്ചപ്പ്‌ അയാളുടെ മനസ്സിൽ മായാതെ കിടപ്പുണ്ടായിരുന്നു. ഇവിടെ വരും മുൻപ് അയാൾ മറ്റു പലയിടങ്ങളിലും ജോലി ചെയ്തിരുന്നു. പല വേഷങ്ങൾ, പല ഭാവങ്ങൾ. ഇവിടെ അയാൾ ഒരു പരസ്യചിത്രകലാ സംവിധായകനായിരുന്നു. നമുക്കയാളെ കണ്ണൻ എന്ന് വിളിക്കാം. തന്റെ ജീവിതശൈലി ഉയർന്നുയർന്നു പോകുമ്പോഴും എളിമയും, ഗൃഹാതുരതയും

ചതിയന്റെ മകനും മാപ്പിളയുടെ ഭാര്യയും - Jophin Vargheese

Author : Jophin Vargheese Company : UST Global Email : jophinvargheese@gmail.com ചതിയന്റെ മകനും മാപ്പിളയുടെ ഭാര്യയും ചതിയന്റെ മകനും മാപ്പിളയുടെ ഭാര്യയും ഒരേ കാലഘട്ടത്തില് ഒരുമിച്ചാണ് ആണ് ജീവിച്ചിരുന്നത് എങ്കിലും അവര് പരസ്പരും സംസാരിച്ചിരുന്നില്ല.തെരുവിലെ പൈപ്പ്ന് ചുവട്ടിലും ,ഹോട്ടലുകളുടെ പിന്നാമ്പുറങ്ങളിലെ എച്ചില് കൂനകള് ക്കിടയിലെ തിരക്കിലും അവര്‍ പരസ്പരും കലഹിചതുമില്ല .ചതിയന്റെ മകന് സദാസമയവും തല കുനിച്ചു നടന്നു .തുമ്പികള് പറക്കുന്നതും ,കുട്ടികള് പള്ളിക്കുടതിലേക്ക് പോകുന്നതും ,തെരുവില് പുതിയ കാറുകള് വന്നതും ഒന്നും അവനു് കണ്ടില്ല .ഹൈവേക്ക്‌ ഇരുവശവുമുള്ള ഹോട്ടലുകളുടെ പിന്നാപുറങ്ങള് തേടി അവനു് നടന്നു .എന്നാല് മാപ്പിളയുടെ ഭാര്യയോ തല ഉയര്ത്തി ,ഇടകൊന്നു

റിയാലിറ്റി - Anand P

Author : Anand P. Company : Qburst Technologies Email : anandpnrd@gmail.com റിയാലിറ്റി ഇന്നെങ്കിലും നേരത്തെ പോകണം, ഷോണ്‍ കരുതി. അതിനാൽ ജോലികളൊക്കെ നേരത്തെ തന്നെ തീർത്തു. ഇനിയും വെറുതെ ഇരുന്നാൽ മനസറിയാതെ പണി കിട്ടും. ഒരു ഐ ടി ഉദ്യോഗസ്ഥന്റെ മടുപ്പ് അവന്റെ ജോലിയിൽ നിന്ന് ജീവിതത്തിലേക്ക് കടക്കുന്നത്‌ ചിലപ്പോൾ അതിനു അടിമപ്പെട്ട് പോകുമ്പോഴാണ്.താൻ ഒരു അടിമയല്ല. ഓഫീസിൽ നിന്നും ഇറങ്ങി. പാർക്കിംഗ് സ്ലൊട്ടിലെ വാഹനത്തിൽ കയറാൻ പോകവേ ഒരു ഫോണ്‍ കോൾ… “ഇന്ന് നമ്മൾ പങ്കെടുത്ത എപ്പിസോഡാണ് ടി വി യിൽ, നേരത്തെ വരണം.” “ഞാൻ ഇറങ്ങിക്കഴിഞ്ഞു……. ” ഷോണ്‍ കോൾ കട്ട്

ഇരുട്ടിന്റെ ഇടനാഴികൾ - Jyothish Kumar

  Author : Jyothish Kumar Company : RM Education Solutions India Pvt Ltd Email : jyothishkcs@gmail.com ഇരുട്ടിന്റെ ഇടനാഴികൾ ഞാൻ പഞ്ചാബി ധാബായിലെ  ഞങ്ങളുടെ സ്ഥിരം തീന്മേശയിൽ അന്നയുടെ പ്രശ്നം വീണ്ടും ചർച്ചക്കെടുത്തപ്പോൾ ആരിഫാണ്  എല്ലാവരോടുമായി  ഒരു പോംവഴി കണ്ടുപിടിക്കാൻ ആവശ്യപ്പെട്ടത്‌. ആ പ്രശ്നത്തിനൊരു അന്തിമ പോംവഴി അനിവാര്യമായിരുന്നു. ഞങ്ങളുടെ ഓഫീസിൽ അപ്രൈസൽ കാലയളവായതിനാൽ എന്റെ ചിന്തകളിൽ മുഴുവൻ കിട്ടാൻ സാധ്യതയുള്ള പെർഫോമൻസ് റേറ്റിങ്ങും ദിവാസ്വപ്നങ്ങളിൽ കിട്ടാത്ത മുന്തിരി പോലെ ചുമ്മാ ചുറ്റിത്തിരിയുന്ന പ്രൊമോഷനും  മാത്രമായിരുന്നു. ദീപകിന്റെയും ചിന്തകൾ  മറിച്ചാവാൻ തരമില്ല. ചെറുപ്പം നഷ്ടമാകുന്നതിനു മുൻപേ എത്തിച്ചേരേണ്ട പദവികളേക്കുറിച്ചാണ് ഞങ്ങൾ പുതു യുഗത്തിന്റെ സോഫ്റ്റ്‌വെയർ ശക്തികൾ ആലോചിക്കുന്നത്. എന്നിട്ടും അന്നയ്ക്കു വേണ്ടിയായതിനാൽ ഞാനും ദീപകും അവയെല്ലാം തൽക്കാലത്തെക്ക് മാറ്റിവച്ച്, അരയും തലയും മുറുക്കി പുതിയ പോംവഴികൾ തിരയാൻ തുടങ്ങി.

എവിടെയോ പോയി മറയുന്നു - Lekshmi Santhosh S U

Author : Lekshmi Santhosh S. U. Company : RR DONNELLEY Email : seethalsanthosh@gmail.com ആമുഖം. ആഹാരത്തിനും പാർപ്പിടത്തിനും വഴിയില്ലാതെ അയലുന്ന ലക്ഷക്കണക്കിന്‌ മനുഷ്യര് ഇന്ന് നമുക്ക് ചുറ്റും ഉണ്ട്. ഒരു ദിവസം ഓരോരുത്തരും പാഴാക്കുന്ന ഭക്ഷണം മതി എത്രയോ കുരുന്നുകളുടെ വിശപ്പ്മാറ്റാൻ.നമോരുതരും വെറുപ്പോടെ നോക്കുന്ന പേക്കോലങ്ങളായ മനുഷ്യ ജീവിതങ്ങൾ.മക്കളുടെ വിശപ്പ് മാറ്റാൻ ശരീരം വില്കുന്ന അമ്മമാർ.ഭാരതം തന്നെ വിലയ്ക്ക് വാങ്ങാൻ കഴിയുന്ന ആൾകാരുടെ ഇടയിലാണ് ഈ പട്ടിണി പാവങ്ങളും രോഗികളും കഴിയുന്നത്.ഈ കഥ അവർക്കൊരുതർക്കും വേണ്ടി ആണ്. എവിടെയോ പോയി മറയുന്നു… അയാളെ ഞാൻ ആദ്യമായ്കണ്ടത് നഗരവീതിയുടെ ഏതോ അഴുക്കു ചാലിൽ ആണ്. ബസ്സിന്റെ

കോട്ടും  മോതിരവും നസ്രാണി  നായരും - Suvin Viswanath

Author : Suvin Viswanath Company : PIT Solutions Pvt Ltd Email : suvin.viswanath@gmail.com കോട്ടും മോതിരവും നസ്രാണി നായരും വല്ലാത്ത ചൂട്.. ഒരുപക്ഷെ കടമെടുത്ത കോട്ടിന്റെ പരിണിത ഫലമാണോ?.അല്ല. എന്റെതല്ലെങ്ങിലും രണ്ടു മൂന്ന് വട്ടം ഞാനിതു അണിഞ്ഞിട്ടുണ്ട്. പക്ഷെ ഇത് അതല്ല. ഒരു തരം പ്രത്യേക അസുഖത്തിന്റെ ലക്ഷണമാണിത്.ന്യൂ ജനറേഷൻ പിള്ളേർ ഇതിനെ തലയ്ക്കു കുളിരെന്നും മറ്റും വിളിക്കും . പുരാണത്തിൽ പ്രണയം അല്ലേൽ പ്രേമം എന്നാണിതിന്റെ പേര്. ഞാൻ പുരാണത്തിൽ വിശ്വസിക്കുന്നവൻ ആണ്. അതെ. കോളേജ് ജീവിതത്തിൽ കണ്ടുമുട്ടി നാല് മാസം തികയും മുന്നേ നടത്തിയ ആദ്യത്തെ ശ്രേമത്തിൽ തുടങ്ങി ഇതിപ്പോ അര