STORY – MALAYALAM – 16

ചുള്ളിക്കെട്ടുകൾ - Sreejith TS Nair

40    Vote Close Voting is available till midnight of 13th Nov 2016. Name Email Author : Sreejith TS Nair Company : Allianz India (AMOS) ചുള്ളിക്കെട്ടുകൾ ആ പാറക്കെട്ടുകൾക്കിടയിൽ ഒളിഞ്ഞു കിടക്കുന്ന പൊയ്കയിൽ എന്നും പൂക്കാറുള്ള കുമുദങ്ങളെ കാണാൻ കൊതിക്കാത്ത ആരും നീലമലക്കരയിൽ ഉണ്ടായിരുന്നിരിക്കില്ല.  ഇത്രയേറെ പ്രായം ചെന്ന ശേഷവും പലപ്പോഴും നാട്ടിലെത്തുമ്പോൾ ഭാര്യയെയും മക്കളെയും തറവാട്ടിലാക്കി ഞാനാ പാറക്കെട്ടുകൾക്കിടയിലെആമ്പൽ പൂക്കളെ കാണാൻ ചെല്ലാറുണ്ട്. നീലമലക്കര – പേരു പോലെ തന്നെ സുന്ദരമാണ് എന്റെ ഗ്രാമവും. മൂന്നു വശങ്ങളും മലകളാൽ ചുറ്റപ്പെട്ട ഇടം.  ഈ മലകളുടെ പ്രഭാവം കാരണമാവാം അർക്കനെന്നുംവൈകിയേ എന്റെ നാട്ടിൽ എത്താറുള്ളു.  സൂര്യോദയം – മലകൾക്കിടയിലൂടെ ഏകദേശം 6.30 യോടുകൂടിയാണ് ആ കാഴ്ച. അവധിക്കാലങ്ങളിൽ പലപ്പോഴും അത് കാണാൻമാത്രമായി ഞങ്ങൾ നേരത്തെ എണീക്കാറുണ്ട്. ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാൻ, ചന്തു, സന്ധ്യ, ബൈജു, കണ്ണൻ, ചക്കു പിന്നെ കിച്ചുവും കുട്ടുവും. അതുകൊണ്ടാവാംഇപ്പോഴും അവധിദിവസങ്ങളിൽ എന്റെ ആ ശീലം. അതു സുലുവിനു ഒരുപദ്രവം ആകാറുമുണ്ട്. കാരണം എണീറ്റാൽ ഉടൻ ഒരു കട്ടൻ കുടിക്കുന്ന പ്രകൃതമാണ് എന്റേത്. ‘ഉണ്ണിയേട്ടാ എന്താ ഇത്ര ആലോചന, കാലത്തു എണീറ്റപ്പോ തന്നെ ഭഗവതി തെയ്യം കണ്ടു പേടിച്ചോ’ – സുലുവിന്റെ വക കമന്റ്. ‘അവധിക്കു നാട്ടിൽ വന്നാലെങ്കിലും ഇത്തിരി നേരം കൂടി കിടന്നുറങ്ങി കൂടെ. നേരം വെളുക്കുന്ന മുന്നേ ദേ ഉമ്മറത്ത് വന്നു നിൽക്കുവാ തൂണും ചാരി. ഇതാ കാപ്പി! ഇനിഇതിന്റെ കുറവാകണ്ട.’ ജീവിത സഖിയുടെ കൈയിൽ നിന്നും കാപ്പി വാങ്ങി ചുണ്ടോടു ചേർത്ത് ചോദിച്ചു – ‘ കുട്ടൻ ഉണർന്നോ? ‘ ‘അവനു അച്ഛന്റെ ദുശീലം ഒന്നും ഇല്ല, അവൻ 8.30 ആകും എണീക്കാൻ’. ‘അവൻ വളർന്നു കഴിഞ്ഞാൽ ഓർക്കുമ്പോഴൊക്കെ അവധിയെടുത്തു ഇങ്ങോട്ടു വരാനൊക്കുമോ സുലു’ ഞാൻ തുടർന്നു. ‘നീ അത് കണ്ടോ വെട്ടം വീഴുമ്പോൾ മലകൾക്കു നീല നിറം വരുന്നതു. ഇത് കണ്ടിട്ടാവണം പണ്ടാരോ ഈ ഗ്രാമത്തിനെ നീലമലക്കര എന്ന് വിളിച്ചത്’ ‘ങ്ഹാ… ഏട്ടൻ കാലത്തെ വെറും വയറ്റിൽ സാഹിത്യം അടിക്കാനുള്ള മൂടിലാണല്ലോ. ഇത് കേട്ടുകൊണ്ട് നിന്നാൽ ഇന്ന് പട്ടിണി ആകും എല്ലാരും. ഞാൻ അടുക്കളയിലേക്കുപോട്ടെ. അയ്യോ!! എന്റെ ദോശ!!!’ സുലോചന അടുക്കളയിലേക്കു ഓടി. ‘ഭാഗ്യം! ‘അമ്മ ഇവിടെ ഉണ്ടായിരുന്നോ? ഞാൻ ഓർത്തു ദോശ കരിഞ്ഞു കാണുമെന്ന്’ ‘നീ എവിടെ ആയിരുന്നു മോളെ’ അമ്മ തിരക്കി. ‘ഉമ്മറത്ത് ഏട്ടന് കാപ്പി കൊടുക്കാൻ പോയതിന്റെ വിശേഷങ്ങൾ ആയിരുന്നു’ ‘അവൻ എന്തെങ്കിലും പറഞ്ഞോ നിന്നോട്?  ഇന്ന് അവന്റെ രണ്ടു ചങ്ങാതിമാർ മരിച്ചിട്ട് 20 വർഷം  തികയുകയാണ്’. പിന്നെ ഏതോ വിഷാദത്തിന്റെ നിശബ്ദത കുറച്ചു നേരത്തേക്കു ആ തറവാട്ടിലെങ്ങും വിറങ്ങലിച്ചു നിന്നു. തീൻ മേശക്കരികിലേക്കു ഒരു കസേര വലിച്ചിട്ട് അവിടെ വിളമ്പി വച്ചിരുന്ന എന്തൊക്കെയോ കഴിച്ചു. ‘എന്താ ഏട്ടന് എന്ത് പറ്റി’ പെട്ടന്നായിരുന്നു ആ ചോദ്യം. ഞാൻ ഒന്നുമില്ലെന്ന വ്യാജേന തലയാട്ടി. ‘പിന്നെന്താ ഒന്നും കഴിക്കാത്തതു’ ഒന്നും മിണ്ടാതെ മുന്നിലിരുന്ന ദോശ കഴിച്ചിട്ട് എണീറ്റ് പോയി ഞാൻ കൈ കഴുകി. ഉമ്മറത്തിട്ടയിൽ ഒരു സിഗരറ്റിന്റെ പുക ആസ്വദിച്ചു വീണ്ടും ആലോചന നിമഗ്നനായി. ഓർമ്മയിൽ മുഴുവൻ വർണ്ണങ്ങളും, തെയ്യങ്ങളും, ഉത്സവങ്ങളും നിറഞ്ഞ കുട്ടികാലം മാത്രം. മനസ്സിൽ കളികളും, ഓണവും, പൂക്കളങ്ങളും, പാറക്കെട്ടുകൾക്കിടയിലെപന്തുകളിയും, ആമ്പൽ നുള്ളലും ഒക്കെയായി ഒരു ബഹളമാണ്. കുട്ടികൾ കാത്തിരുന്ന മീന മാസം. അപ്പോഴാണ് ഞങ്ങടെ കൃഷ്ണൻകോവിലിൽ കൊടിയേറുന്നതു. ഉത്സവത്തിനു മാത്രം നാട്ടിലെത്തുന്ന പലയിനം മിടായികളും കളികളും.കമ്പു മിടായി, കാരയ്ക്ക, പുളി മിടായി എന്നിങ്ങനെ പലയിനം.  ഉത്സവം കാണാൻ പോകുമ്പോൾ അപ്പ കൈയിൽ ഒരു പത്തു രൂപ തരുമായിരുന്നു. ഒപ്പം ഒന്നും വാങ്ങികഴിക്കരുത്  എന്ന കർക്കശമായ നിർദ്ദേശവും. ആ പണം അതാണ് എന്റെ ഒരു വർഷത്തെ ആകെ സമ്പാദ്യം. പിന്നെ വിഷുനു കിട്ടുന്ന ഒന്നോ രണ്ടോ രൂപയും. പലപ്പോഴും ഒരു പന്തുപോലും വാങ്ങാതെ  തോട്ടത്തിൽനിന്നും അറവ് പാൽ എടുത്തു പന്തുണ്ടാക്കിയാണ് കളിച്ചിരുന്നത്. ആകെ കുറച്ചു പൈസ ചിലവാക്കിയിരുന്നതു അമ്പലപ്പറമ്പിലെ ഭീമൻ ചക്രങ്ങളിലും, സർകസസ്‌കാണാനുമൊക്കെ ആയിട്ടായിരുന്നു. അതും വെറും അമ്പതുപൈസ മുതൽ രണ്ടു രൂപ വരെ മാത്രമേ ചിലവാക്കിയിരുന്നുള്ളു. എന്തിനും ഒപ്പം എന്റെ ചങ്ങാതിമാരുംഉണ്ടാവും. പെൺകുട്ടികളെ കൂട്ടത്തിൽ ചേർക്കരുത് എന്നാണ് ബൈജുവിന്റെയും കിട്ടുവിന്റെയും ചട്ടം, പക്ഷെ സന്ധ്യ. അവളെ കൂട്ടത്തിൽ ചേർക്കാൻ വ്യക്തമായ കാരണങ്ങൾഉണ്ടായിരുന്നു എനിക്ക്. തുമ്പിയെ പിടിച്ചു വാലിൽ നൂല് കെട്ടി പറപ്പിക്കാൻ വിദഗ്ദ്ധയായിരുന്നു അവൾ. ഒപ്പം തന്നെ അവൾ ഒരിക്കലും അവളുടെ ചെപ്പിൽ നിന്നും ഞാൻഎടുത്തിരുന്ന കുന്നികുരുവിനു കണക്കും   പറഞ്ഞിരുന്നില്ല. ബൈജുവിന്റെ പെങ്ങളായ ചക്കുവിനെ ചേർക്കുമെങ്കിൽ, സന്ധ്യയെ ചേർക്കുമെന്ന് ഞാനും ശഠിച്ചിരുന്നു. ബൈജുവിന്റെ അച്ഛൻ ഒരു പോലീസ്‌കാരനായിരുന്നു, അതിന്റെ ഹുങ്കും അവനുണ്ടായിരുന്നു. എപ്പോഴും   താമസിച്ചു വരും എന്നിട്ടു കളികൾ ആദ്യം മുതൽക്കു തുടങ്ങാൻപറയും. തികച്ചും ഒരു തല്ലുകൊള്ളിയായിരുന്ന അവനോടു ഞാൻ ഇടയ്ക്കിടക്ക് വഴക്കിടുമായിരുന്നു. ഒരിക്കൽ വട്ടുകളിക്കിടയിൽ ഉണ്ടായ തല്ലിൽ ഞാൻ ഒരു ചിരട്ടഅവനെ വലിച്ചെറിഞ്ഞു. അത് സൂക്ഷം ചെന്നു പതിച്ചതു അവന്റെ നെറ്റിയിലായിരുന്നു. അന്നത്തെ ആ മുറിവിന്റെയും തല്ലിന്റെയും കാര്യമൊക്കെ പറഞ്ഞു ഞങ്ങൾഇപ്പോഴും ചിരിക്കാറുണ്ട്. അച്ഛന്റെ പാത പിന്തുടർന്ന് അവനും പോലീസിൽ ഒരു എസ്.ഐ. ആയി ജോലി നേടി. അവൻ ഇപ്പോൾ നീലമലക്കരയിൽ നിന്ന് പത്തിരുപത്ഫർലോങ് അകലെയാണ്. ഒരു ബാല്യകാല സുഹൃത്ത് കൂടി നീലമലക്കരയ്ക്കു അന്യം. ചക്കു –  അവളിപ്പോൾ ചക്കരമാങ്ങയ്ക്കും, ആമ്പൽ പൂവിനും, ഗോലിക്കുമെല്ലാം കരഞ്ഞു ശാഠ്യം പിടിക്കുന്ന പഴയ കുഞ്ഞല്ല, രണ്ടു കുഞ്ഞുങ്ങളുടെ അമ്മയാണ്. ഓണത്തിന്ഊഞ്ഞാലിടുമ്പോൾ ആദ്യമിരിക്കുക അവളായിരുന്നു. കൂട്ടത്തിൽ ഏറ്റവും ചെറുത് എന്നത് അവൾ അങ്ങനെ പലരീതിയിൽ ആയിരുന്നു മുതലെടുത്തിരുന്നത്. പെണ്മക്കൾഇല്ലാതിരുന്ന എന്റെ അമ്മയ്ക്കും ചക്കുവിനോട് വലിയ സ്നേഹമായിരുന്നു. അത് ഒട്ടുമിക്കപോഴും എനിക്കായിരുന്നു കുഴപ്പം ചെയ്തിരുന്നത്. ഞാൻ എന്തെങ്കിലും ചെയ്താൽഅവൾ കരഞ്ഞു കൊണ്ട് ഓടി അമ്മയുടെ അടുത്ത് പോകുമായിരുന്നു. ഒടുവിൽ അമ്മയുടെ വായിൽ നിന്ന് ശകാരം എനിക്കും. ഇതായിരുന്നു പതിവ്. ഇന്ന് അവളാ മുരളുന്നഇരുചക്ര ശ്ശകടത്തിൽ കെട്ടിയൊനൊപ്പം ഇരുന്നു പോകുന്നത് കണ്ടാൽ ആകാശത്തു നിന്ന് ഇങ്ങനെ തന്നെ പൊട്ടി വീണതാണെന്നു തോന്നും. ഇപ്പോൾ പഴയതു പോലെ അവളോട് മിണ്ടാനും പറയാനും ചിരിക്കാനുമൊക്കെ കഴിയാറില്ല. അവൾ പഴയ ചക്കുവല്ല, ഇത് നഗരവുമല്ല. എന്തുതന്നെയായാലും അവൾതനിക്കു കുഞ്ഞു പെങ്ങൾ തന്നെ ആയിരുന്നില്ലേ? പക്ഷേ  കാലത്തിനു എല്ലാം മായ്ച്ചു കളയാനുള്ള ഒരു പ്രിത്യേക കഴിവുണ്ട്. ‘എത്രാമത്തെയാ?’ ഞാൻ ഞെട്ടിത്തിരിഞ്ഞു നോക്കി. സുലുവാണ് ‘എന്ത്?’ ‘അല്ല ഏട്ടന്റെ ഈ സിഗരറ്റ്. എന്തിനാ ഇങ്ങനെ തീവണ്ടിയെ പോലെ പുകച്ചു തള്ളുന്നത്?’ സുലു കുറച്ചമർശത്തോടെയാണ് ചോദിച്ചത്. ഞാൻ ഒന്നും മിണ്ടിയില്ല. ‘ഉണ്ണിയേട്ടാ നമുക്ക് സന്ധ്യക്ക്‌ അമ്പലത്തിൽ ഒന്നു  പോകാമോ?’ ‘എന്തിനാ?’ ‘എന്തിനാ അമ്പലത്തിൽ പോണെ? ഈ ഉണ്ണിയേട്ടന്റെ ഒരു കാര്യം’ സുലു ചിരിച്ചു. ‘അതല്ല ഇന്നെന്താ പുതുതായി ഒരു ഭക്തി’

യാത്ര - Sarija Sivakumar

3    Vote Close Voting is available till midnight of 13th Nov 2016. Name Email Author: Sarija Sivakumar Company : Rubyians Private Limited യാത്ര എപ്പോഴാണ് ഞാന്‍ യാത്ര തുടങ്ങിയത്?  നേര്‍ത്ത മൂടലിനപ്പുറം ഓര്‍മ്മകള്‍ കൈകാലിട്ടടിക്കുന്നു.  മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോകുന്ന പോലെ ഒരവസ്ഥ. തലയ്ക്കുള്ളില്‍ വല്ലത്തൊരു പെരുപ്പു തോന്നിത്തുടങ്ങിയിരിക്കുന്നു.  അടഞ്ഞിരിക്കുന്ന കണ്‍പോളകളെ പുറം കാഴ്ചയിലേക്കു വലിച്ചു തുറക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടു. പിന്നെ നിശബ്ദമായി ഇരുള്‍ഗുഹകളിലൂടെ അലയാന്‍ തുടങ്ങി. ഉറങ്ങാന്‍ ആഗ്രഹിച്ചിരുന്നില്ലയെങ്കിലും ഉറക്കത്തിനും ഉണര്‍വിനുമിടയിലെ വിളുമ്പില്‍ നിന്ന് ഉറക്കത്തിന്റെ അഗാധതകളിലേക്ക് ഞാന്‍ വീണു പോയി. ഉണരുമ്പോള്‍ പുറത്ത് മഴ പെയ്യുകയായിരുന്നു. മഴനൂലുകള്‍ക്കപ്പുറം പച്ചക്കറികള്‍ വിളയുന്ന വയലുകള്‍.

പ്രതീക്ഷ - Alphonsa Kurian

62    Vote Close Voting is available till midnight of 13th Nov 2016. Name Email Author: Alphonsa Kurian Company : Infosys പ്രതീക്ഷ അന്നും അയാൾ പതിവുപോലെ ഓഫീസിൽ നിന്നും ഇറങ്ങി. ഇന്നും മനസ്സ് അസ്വസ്ഥമാണ്. കോർപ്പറേറ്റ് ജീവിതത്തിന്റെ അഞ്ചക്കശമ്പളത്തിനും  മോഡേൺ  സുഖസൗകര്യങ്ങൾക്കും മനസ്സിനെ സന്തോഷിപ്പിക്കാനാവില്ല  എന്ന തിരിച്ചറിവ് വന്നിട്ട് കുറച്ചുകാലങ്ങളായി. പതിവായി  താൻ നോക്കിയിരിക്കുന്ന കമ്പ്യൂട്ടർ മോണിറ്ററിനു   തന്നെ നോക്കി നിശ്ചലമായി  ഇരിയ്ക്കുവാൻമാത്രമേ കഴിയൂ എന്നോർക്കുമ്പോൾ ,ഒരായിരം കുട്ടികളെ പഠിപ്പിച്ചയക്കുന്ന, അവരുടെ  സ്നേഹവും ബഹുമാനവും സ്വന്തമാക്കുന്നഅധ്യാപകരോടും, ഓരോ പ്രഭാതത്തിലും  താൻ നട്ട ചെടിയിലെ പൂക്കളുടെയും ,ഫലങ്ങളുടെയും വളർച്ച നോക്കി ആസ്വദിക്കുന്ന കർഷകരോടും എല്ലാം അസൂയ തോന്നുന്നു .അവർക്കു നാളെയെ കുറിച്ചു പുത്തൻ പ്രതീക്ഷകളാണ്. പതിവിനു വിപരീതമായി അയാൾ ഓട്ടോയിൽ യാത്ര ചെയ്യാൻ തീരുമാനിച്ചു. ഡ്രൈവ് ചെയ്യാൻ ഒരു മൂഡ്തോന്നുന്നില്ല. സ്വന്തമായി ,ബുള്ളറ്റും കാറും എല്ലാം ഉണ്ടായിട്ടും  ഇന്ന് ഒന്നിനും സമയമില്ല. എന്തായാലും കയറിയ ഉടനെ ഓട്ടോ ഡ്രൈവർ “എവിടേക്കാണ് സർ ?” എന്ന് ചോദിച്ചു. ‘സർ’ എന്ന ആ വിളിയിൽ ഒരുബഹുമാനവും കലർന്നിട്ടുണ്ട്. നാല്പതിനോടടുത്തു പ്രായം തോന്നിക്കുന്ന, മാന്യമായി വസ്ത്രം ധരിച്ച ,അഭ്യസ്തവിദ്യനായ തന്നെ കണ്ടിട്ട് സർഎന്ന് വിളിച്ചതിൽ തെറ്റില്ല.പക്ഷെ കോർപ്പറേറ്റ് വേൾഡ് ൽ നിന്ന് അന്യം നിന്ന് പോയ വാക്കാണ് ‘സർ’ എന്ന് അയാൾക്കറിയില്ലല്ലോ! “വഞ്ചിയൂർ” ,ഒറ്റ വാക്കിൽ മറുപടി നൽകി. ” വഞ്ചിയൂരിൽ എവിടെ സർ? എന്റെ വീടും അവിടെ തന്നെയാണ് ” , അയാൾ കൂടുതൽ വാചാലനായി. “സിറ്റി യിൽ തന്നെ”. ഗൗരവം വിടാതെ അയാൾക്ക്  മറുപടി നൽകി. അല്ലെങ്കിലും മറുപടി ചെറിയ വാക്കുകളിൽ ഒതുക്കുവാൻ താൻ എന്നേ പഠിച്ചു കഴിഞ്ഞു! സമയം 6.30 കഴിഞ്ഞിട്ടേയുള്ളു. എങ്കിലും രാത്രി ആയതിന്റെ ഒരു പ്രതീതി. വീട്ടിൽ എത്താനായി ധൃതി  പിടിക്കുന്ന ഒരു കൂട്ടം ആളുകൾ.പകൽമാറിയിട്ട് രാത്രിയുടെ ഇരുട്ട് ആസ്വദിക്കാനായി പുറത്തേക്ക് ഇറങ്ങിയിരിക്കുന്ന മറ്റൊരു വിഭാഗം. തന്റെ ജീവിതത്തിൽ ഇന്ന് പകലും രാത്രിയും ഒന്നായി മാറികൊണ്ടിരിക്കുകയാണെന്നു അയാൾക്ക് പൂർണ ബോധ്യം ഉണ്ടായിരുന്നു. ഒരിക്കലും പരാതി പറയാത്ത കമ്പ്യൂട്ടർ സ്‌ക്രീനിന്റെ മുമ്പിൽ മണിക്കൂറുകളോളം ഇരുന്നിട്ട് തല ചായ്ക്കുമ്പോൾ രാത്രിയാണോ, പകൽ ആണോ എന്നൊന്നും അയാൾ ചിന്തിക്കാറില്ല. “നാളെ എന്നത് ഇന്നിന്റെ  തുടർച്ച മാത്രം!”. ജീവിതത്തിന് ഒരു സ്വപ്നം വേണം,പ്രതീക്ഷ വേണം. എന്നാൽ മാത്രമേ നമുക്കതിൽ തൃപ്തി  കണ്ടെത്താൻ കഴിയൂ! പഠിക്കുന്നകാലത്തു ജോലിയെക്കുറിച്ചുള്ള  സ്വപ്‌നങ്ങൾ, ജോലിയായാൽ  കൂടുതൽ ഉയരങ്ങളെ കുറിച്ചുള്ള പ്രതീക്ഷ ,അതിലുപരി ജീവിതത്തെക്കുറിച്ചുള്ള സ്വപ്ങ്ങൾ. പഠനവും ജോലിയുമെല്ലാം തന്റെ ജീവിതത്തിൽ പൂവണിഞ്ഞ സ്വപ്‌നങ്ങൾ തന്നെയായിരുന്നു. ചോര തിളയ്ക്കുന്ന  പ്രായത്തിൽകിട്ടിയ ജോലിയിൽ നൂറ് ശതമാനം ആത്മാർത്ഥത  കാണിച്ചതുകൊണ്ടുതന്നെ ഇന്നതിന്റെ  ഔന്നിത്യത്തിൽ എത്തുവാൻ കഴിഞ്ഞു. പക്ഷെമുന്നോട്ടു കുതിക്കും തോറും ഒരു തിരിച്ചറിവ്  വന്നു. “സ്വപ്നങ്ങൾക്കു പകരമാകാൻ പണത്തിന് ഒരിക്കലും കഴിയില്ല എന്ന തിരിച്ചറിവ്!”. മുപ്പത്തി അഞ്ചാം  വയസിൽ അമ്മയില്ലാത്ത ഒരു കുഞ്ഞിനെ വളർത്തുവാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടല്ല മകനെ നാട്ടിലേക്ക്അയച്ചത്.അമ്മയുടെ വേർപാടിന്റെ വിഷമം അവനെ അറിയിക്കരുത് എന്ന് നിർബന്ധം ഉണ്ടായിരുന്നു.അമ്മയുടെസ്നേഹവും,വാത്സല്യവുമെല്ലാം മുത്തശ്ശിയിൽ നിന്നെങ്കിലും ലഭിക്കട്ടെ  എന്ന് കരുതി. അതിനപ്പുറം കോർപ്പറേറ്റ് ലൈഫിൽ തനിക്കവന്കൊടുക്കാൻ കഴിയുന്ന സമയത്തിന് പരിമിധികളുണ്ടായിരുന്നു. “സാർ,ഈ വഴിയരികത്താണ് എന്റെ വീട്. വണ്ടി നിർത്തി ഒരു സാധനം വീട്ടിൽ എല്പിച്ചോട്ടെ?” ഡ്രൈവർ വിനയം വിടാതെ ചോദിച്ചു. “ശരി “. ആ രണ്ടക്ഷരത്തിൽ പരിപൂർണ സമ്മതം കണ്ടു കൊണ്ട് അയാൾ വണ്ടി വഴിയോരത്തു നിർത്തി. വളരെ ചെറിയ ഒരു വീടായിരുന്നു അയാളുടേത്. ആ വീട്ടിൽ നിന്ന് ഹോൺ അടി കേട്ട് ഒരു കുട്ടി ഓടി പുറത്തേക്കു വന്നു. ” അമ്മേ…… അച്ഛൻ വന്നു!” അവന്റെ ശബ്ദത്തിൽ അളക്കാനാവാത്ത സന്തോഷം ഉണ്ടായിരുന്നു. ഓടി എത്തിയ കുട്ടിയുടെ കൈകളിൽ അയാൾ ഒരു ചെറിയ പൊതി ഏല്പിച്ചു. ഒരു വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങൾമാത്രമാണ് അതിലുള്ളത്

കള്ളൻ ബസ്സിൽ തന്നെ... Xavier M.James

0    Vote Close Voting is available till midnight of 13th Nov 2016. Name Email Author : Xavier M.James Company : Allianz കള്ളൻ ബസ്സിൽ തന്നെ അശോക്‌ ബസ്‌ സ്റ്റാൻഡിൽ നില്ക്കാൻ തുടങ്ങിയിട്ട് വളരെയേറെ നേരമായി . ഒന്നും രണ്ടുമല്ല , അഞ്ചു  മണിക്കൂറായി ആ നിൽപ്പു  തുടങ്ങിയിട്ട്.അതി രാവിലെ വീട്ടിൽ  നിന്നും രണ്ടു ഇഡ്ഡലിയും ഒരു  കാലി ചായയും  കുടിച്ചിട്ട് ഇറങ്ങിയതാണ്. ഇപ്പോൾ നന്നേ വിശക്കുന്നുണ്ട്,ഒരു പക്ഷെ കഴിക്കുന്ന നേരത്ത് ബസ്‌ പോയാല്ലോയെന്നു  പേടി ?  ജോലി സംബന്ധമായി കൊച്ചി വരെയൊന്നു പോക്കണം,വളരെ ബുദ്ധിമുട്ടിയാണ് ഇന്റെർവ്യുവിനുള്ള  ഈ ക്ഷണ കത്തെങ്കിലും  കിട്ടിയത് . അവധി ദിവസമായതിനാൽ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് അധിക്കം ബസ്സുകളുമില്ല. വളരെ

പാപികൾ അല്ലാത്തവർ കല്ലെറിയട്ടെ - Praveenkumar Jayakumar

15    Vote Close Voting is available till midnight of 13th Nov 2016. Name Email Author : Praveenkumar Jayakumar Company : QuEST global പാപികൾ അല്ലാത്തവർ കല്ലെറിയട്ടെ സൂഫിയ ടീച്ചറുടെ ശബ്ദത്തിൻറെ ഓരോ കയറ്റിറക്കത്തിലും അവൻ എൻറെ കയ്യിൽ വർത്തുളമായി സഞ്ചരിക്കുന്ന ഒരു പെൻഡുലം പോലെ തലോടിക്കൊണ്ടിരുന്നു. ക്ലാസ് എന്ത് സംഗീതാത്മകമാണ് എന്ന് തോന്നിപ്പോയത് അപ്പോഴാണ്. കീഴ്ച്ചുണ്ട് അമർത്തിക്കടിച്ചുകൊണ്ട് “കരൺ…” എന്ന് പാതിയടഞ്ഞ കണ്ണുകളോടെ വിളിച്ചാലോ എന്ന് ഞാൻ ചിന്തിച്ചതാണ്. പക്ഷെ അതിലെ നാടകീയത ആലോചിച്ച് അതിന് മുതിർന്നില്ല. നാടകവും സിനിമയും ഒക്കെ ജീവിതമാണെന്ന് പണ്ട് പറഞ്ഞുകേട്ടത് എത്ര ശരി! കരൺ, ചൗരസ്യയുടെ