ദിക്കറിയാപക്ഷി – Vipinkumar

Google+ Pinterest LinkedIn Tumblr +

Author  : Vipinkumar K.P.
Company : Xminds InfoTech Pvt Ltd
Email : vipinkumar.kp@gmail.com

ദിക്കറിയാപക്ഷി …

തനുശാന്തമാം സന്ധ്യതന്‍ ചെമ്പട്ടിലേക്ക് –
പറന്നകലുന്ന പക്ഷികള്‍.
ദിക്കറിയാപക്ഷി ദിനമറിയാപക്ഷി,
പേരറിയാപക്ഷി പ്രേമമില്ലാപക്ഷി,
ചിരിക്കാത്ത പക്ഷി ചിലയ്ക്കാത്തപക്ഷി……..
കരളെന്നപക്ഷി എന്‍മോഹപക്ഷി.

തെരുവിന്‍ വിയര്‍പ്പിലീശിഷ്ടയന്നവും കൊത്തി,
തേടിപറക്കുന്നതാരെയീ പക്ഷി.
വിശ്വസംഗീതരാഗമാം വിശപ്പ്‌ –
അതിനിത്തിരി വറ്റ് തേടി പറക്കുമീ പക്ഷികള്‍.
കൂടണയാപക്ഷി കൂട്ടരില്ലാപക്ഷി,
കാമമില്ലാപക്ഷി കാലമില്ലാപക്ഷി,
ഉലകിന് മീതെ പറക്കുമോ ഈ പക്ഷി,
മൌനമായി എന്‍ മോഹപക്ഷി.

പലമരം തേടി പലനാടു ചുറ്റി,
പന്തിരുജാതി എന്നപോലെ.
മധുവുള്ള പൂവുതേടി മലരുള്ള ശാഖതേടി,
കരംകൊടുക്കായീപക്ഷിക്കിരിക്കാന്‍ അവരൊരുക്കി –
കപ്പംകെട്ടിയ ടവറുകളനവധി.

മരമെവിടെ മണമെവിടെ
മണ്ണിന്റെ ഹൃത്തില്‍ മരവാളുവച്ച കീടങ്ങളെവിടെ ?
മകളെവിടെ മകനെവിടെ
ബന്ധംകീറി നുരയ്ക്കുന്നകാമം.
നിറമെവിടെ മറയെവിടെ,
ഇരുളിവിടെ പകലിവിടെ
രോദനംമാത്രം..
മകളെന്നപെണ്ണിന്‍,മതമെന്നപെണ്ണിന്‍
മണ്ണെന്നപെണ്ണിന്റെ മൂകരോദനംമാത്രം..
ചിലമ്പിട്ടമരണത്തിനൊത്തിരുന്ന് ,
ചുടുകാട് തീര്‍ക്കുമീ മതപക്ഷികള്‍.

പറന്നുപോകെന്റെ പക്ഷികള്‍.
ഉലകിന്‍ ജീര്‍ണതയുടെ ജാലകപക്ഷികള്‍.
ചിരിക്കാത്തപക്ഷികള്‍ ചിലയ്ക്കാത്തപക്ഷികള്‍
ശാന്തമാം സന്ധ്യയുടെ ചെമ്പട്ടിലേക്ക് പറന്നു പോകേ…..

Comments

comments

Share.
Gallery