ഇരുപത്തി അഞ്ചു വര്ഷം തികയുന്ന ടെക്നൊപാര്ക്ക്- ജീവനക്കാരുടെ ആശങ്കകളും പ്രത്യാശകളും – Vipin Rajan

Author:      Vipin Rajan
Company: Green Orchid Software Solutions pvt ltd
e-Mail: vipinrajankallely@gmail.com

 

ഇരുപത്തി അഞ്ചു വര്ഷം തികയുന്ന ടെക്നൊപാര്ക്ക്- ജീവനക്കാരുടെ ആശങ്കകളും പ്രത്യാശകളും
ഓരോ ടെക്കിക്കും അഭിമാനിക്കാവുന്ന നിമിഷങ്ങൾ നല്കിയ എല്ലാവര്ക്കും ആദ്യം തന്നെ നന്ദി.
വിജയത്തിന്റെ ഓരോ പടവുകൾ പണിയുംപോഴും ,ആ പടവുകളിൽ വെക്കുന്ന  പാദങ്ങൾക്ക് ഒരുപാട് കഥകൾ പറയാനുണ്ട് . കഷ്ടതയിൽ നിന്നും പഠിച്ചുയര്ന്നു , ഒരുപാടു പണം  ചിലവാക്കി  പഠിച്ചിട്ടും ,വലിയ കമ്പനികളിൽ ജോലി ലഭ്ക്കാത്ത ഒരുപാടു പേർക്ക് തണലേകാൻ ചെറു കമ്പനിക്കും കഴിഞ്ഞു. ഒരു പക്ഷെ ഇടക്കെപ്പഴോ നിങ്ങൾ അവിടേക്ക് ഒന്ന് തിരിഞ്ഞു നോക്കാൻ മറന്നോ എന്നൊരു സംശയം. ആഗ്രഹിച്ച ജോലി കിട്ടിയപ്പോഴും മനസിനെ ത്രിപ്തിപെടുതാൻ ഈ  ശമ്പളത്തിന് കഴിയുന്നില്ല. ഒരേ മേഖലയിൽ ജോലി ചെയ്യാൻ തുടങ്ങുന്നവർക്ക്കമ്പനി പല ശമ്പളമാണ് നല്കുന്നത്.അത് കുറച്ചു ശമ്പളം കിട്ടുന്നവര്ക്ക്  മനസ് മടുപ്പിക്കുന്നു. അതായതു ഒരു ജോലിക്കും സ്ഥിര ശമ്പളം കിട്ടുന്നില്ല. അഥവാ കിട്ടുന്നതും  പത്തിൽ താഴെ മാത്രം. തന്റ്റെ ജോലിയെ ജീവിതത്തിന്റെ ഒരു ഭാഗം ആയികാണാൻ നാം ആഗ്രഹിച്ചപ്പോഴും ജോലിയുടെ ബുദ്ധിമുട്ടും മുകളിൽ നിന്നുള്ള  നിരന്തര സമ്മർധവും കൂടിയാകുമ്പോൾ ഐ.ടി ജോലിയെ വെറുക്കുന്നവർ ഉണ്ട് എന്നത് വാസ്തവം ആണ് . ഉധ്യൊഗസ്തരെ   പിഴിഞ്ഞ് പണം ഉണ്ടാക്കുമ്പോഴും , അവരുടെ കഴിവിനെ പിന്തുണക്കാതെ , അതിനെ മുതലെടുക്കുന്ന കമ്പനികളും ഇന്നു ഈ പാർകിൽ ഉണ്ട് .പക്ഷെ ഇപ്പോഴും നാടിന്പുറത്തു ടെക്നൊപാര്ക്ക്നു നല്ല വിലതന്നെയാണ്. ഈ ചൂഷണം ഇങ്ങനെ പോയാൽ നാളെ …. നാം ഉള്പ്പെടെ എല്ലാരും ടെക്നൊപാർക്കിനെ   തള്ളിപ്പറയേണ്ടി വരും.
വിട്ടുമാറാത്ത ശാപം പോലെ നാട്ടിൽ   പടരുന്ന ഒന്നാണ് പെണ്കുട്ടികള്ക്ക് രാത്രിയിൽ ടെക്നൊപാര്ക്കിൽ ജോലി സുരക്ഷിതത്വം  ഇല്ല എന്നത്. അതുകൊണ്ട് തന്നെ പല മാതാപിതാക്കളും അവരെ ഈ ജോലിയിൽ നിന്നും പിന്തിരിപ്പിക്കുന്നു. അങ്ങനെങ്കിൽ “ഓരോ പുരുഷന്റെ വിജയത്തിന് പിന്നിലും ഒരു പെണ്കുട്ടി ഉണ്ട്” എന്നാ വാക്കുകൾ നമുക്ക് അന്യംനിന്ന് പോകും. ഒരാണും ഒരു പെണ്ണും ഒന്ന് മാറി നിന്ന് സംസാരിച്ചാൽ അത് അനാശ്യാസം എന്ന് പറയുന്ന വാക്കുകളെ തികച്ചും   പഴ്വക്കായി നമുക്ക് കാണാം എന്നത് നമുക്ക് സന്തോഷാത്മകമാണ്. അതിനെ ചിലർ മുതലെടുക്കുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല.
പാർക്കിലെ ടെക്കീസിന്  30-35 വയസുവരെ ആയുസ് ഉള്ളു എന്നാണ് പൊതുവെ പറയാറുള്ളത്. അതായത് അവരുടെ ബുദ്ധിയുടെ മുഴുവനും കമ്പനിക്ക് വേണ്ടി മാറ്റിവെച്ചപ്പോൾ , ഈ പ്രായത്തിൽ ഉള്ളവര്ക്ക് ഇനിയും കഴിവ് ഇല്ല എന്നും, ഇനി പ്രായം കുറഞ്ഞ , പഠിച്ചിറങ്ങുന്ന കുട്ടികളെ വെച്ച് മുന്നോട്ടു പോകാം എന്ന് കരുതുന്നു.ഇനി ബാക്കിയുള്ള ജീവിതം  എന്താകും എന്ന് കരുതിയാണ് പലപ്പോഴും ഇവിടം വിട്ടു പലരും മ്റ്റൊരിടതെക്കും  ചേക്കേറുന്നത്.
ഇപ്പോൾ  ഇവിടെയുള്ള പല കമ്പനിയും പുതിയ കുട്ടികളെ റീക്രൂട്ടു  ചെയ്യുന്നുണ്ട് അത് സ്വാഗതാർഹം ആണ് . എന്നാൽ അവർ  വലിയ കോളേജ് , സ്വകാര്യ കോളേജ് എന്നിവയെ ആശ്രയിക്കുന്നു. എന്നാൽ സാധാരണക്കാരന്റെ  മക്കൾ പഠിക്കുന്ന നാട്ടിൻ  പുറത്തേക്കു എത്തിനോക്കാൻ ഇവർ മടിക്കുന്നു. ഒരു പക്ഷെ നാളത്തെ ഭാവി വാഗ്ദാനങ്ങൾ പലപ്പോഴും ഇവർക്കൊപ്പം  എത്താതെ മടങ്ങേണ്ടി വരുന്നു . അവിടെയും കഴിവുള്ളവർ ഉണ്ട് എന്ന് മറന്നു പോകുന്നു. പക്ഷെ പ്രയാസങ്ങളെ മറികടന്നു അവരും നിങ്ങൾക്കിടയിൽ എത്തി ചേരാറുണ്ട് , ആ സന്തോഷം പങ്കിടാറുണ്ട്. എ.പി.ജി യുടെ വാക്കുകൾ പോലെ …” വിജയം ആസ്വാതകരം ആകണം എങ്കിൽ പ്രയാസങ്ങൾ അത്യാവശ്യം ആണ് “. അവർക്ക് അതിൽ അഭിമാനിക്കാം
ടെക്നോപാർക്കിനെ    അപകീര്തിപെടുത്തുന്ന രീതിയിൽ ഓരോ സംഭവും ഉണ്ടായപ്പോൾ   ഇവിടെ ഉള്ളവര്ക്ക്  ബോതവല്ക്കരണ ക്ലാസ്സ് നടത്തുന്നു എന്ന് പറഞ്ഞു , അത് എല്ലാവരിലും എത്തിയോ  എന്നറിയില്ല. അതുപോലെ ഏറ്റവും വലിയ സുരക്ഷിതത്വം  എന്ന് പറയുന്നുണ്ടെങ്കിലും  ഒരു പത്തു ശതമാനം  പോലും ഇല്ല  എന്നത് വാസ്തവമാണ്  .. അതിനു ഉദാഹരണം ആണ്  ഇവിടെ   നടക്കുന്ന മോഷണങ്ങൾ.പിന്നെ പാർക്കിൽ കേറിയാൽ യെല്ലര്ക്കും സന്തോഷം ആണ് ഇനി  നല്ല വെളിച്ചത്തിൽ നടക്കാമല്ലോ   എന്നത് കാരണം  പാര്ക്കിന് പുറത്തിറങ്ങിയാൽ പലപ്പോഴും ഇരുണ്ട വഴികൾ ആണ് ടെക്കീസിന്  കൂട്ടുള്ളത്. അവിടെ നിന്നുണ്ടാക്ലു്ന പല സംഭവവും നാം കേട്ടിട്ടുള്ളതാണ് . പാർകിൽ ഒരുപാട് സ്ഥലത്ത് പല രീതിയിൽ  ഉള്ള മുന്നറിയിപ്പുകൾ വെച്ചിട്ടുള്ളത് കണ്ടിട്ടുണ്ട്, പക്ഷെ അതിനു വിപരീതം ആണ് ഇതിനുള്ളിൽ നടക്കുന്നത് എന്നത് അധികാരികൾ മറന്നുപോകുന്നതോ കണ്ടില്ലെന്നു നടിക്കുന്നതോ .ഏറ്റവും വലിയ ഉദാഹരണം ആണ് പുകവലി . അതിപ്പോൾ പര്ക്കിന്റെ യേത് മൂലയില പൊയ് നോക്കിയാലും കാണാം . പിന്നെ പര്കിന്റെ പുറതാനെങ്കിൽ ആരും ഒട്ടും പേടിക്കേണ്ട പോലീസ് സംരക്ഷണത്തിൽ ആണ് ടെക്കീസ്  പുകവലിക്കുന്നത് .അവിടെ പോലീസുകാർ വെറും നോക്കുകുത്തികൾ ആകേണ്ടി വരുന്നു. ഇതു ഒന്ന് മാത്രം ആണ് ചൂണ്ടി കാട്ടിയത് , ഇതുപോലെ എത്ര യെത്ര കാരണങ്ങളെ ചൂണ്ടിക്കാടിയാൽ പാർക്ക് നല്ലതാകും .
എടുത്തു പറയാവുന്ന ഒട്ടേറെ പ്രശ്നങ്ങള്ക്ക് പരിഹാരം കാണാൻ പാർക്കിലെ  സംഘടനകൾക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് ശ്രെദ്ദേയമാണ്.പക്ഷെ ഇതു പാർകിൽ മാത്രം ഒതുങ്ങ കൂടെണ്ടാതല്ല . എല്ലാവരിലും എത്തിക്കാൻ നാം എല്ലാവരും  ശ്രേതിക്കെണ്ടത് ആണ്  . എങ്കിൽ മാത്രമേ മറ്റുള്ളവരിൽ കുത്തി നിറച്ചിരിക്കുന്ന പാർക്കിലെ വിഷാംശം പോകുകയുള്ളൂ.. അല്ലെങ്കിൽ എപ്പോഴും അതൊരു കുറവായി നമുക്കിടയിൽ കാണും .
ഒഴിവു സമയങ്ങൾ ആനന്ദകരം ആക്കു എന്നു ഒരു കലാകാരൻ നമ്മോടു ഒരു സിനിമയിലൂടെ നമുക്ക് പറഞ്ഞു തന്നിട്ടുണ്ട് .എങ്കിലും ഒഴിവു സമയങ്ങൾ അവർ ആനന്ദകരം ആകാറുണ്ട് . അതിനു  ഉദാഹരണം ആണ് ഇവിടെയുള്ള കലാകാരന്മാര് . അത് കലയെ ആസ്വതിക്കുന്നവരും ആകാം . എങ്കിലും ഇവിടുത്തെ ജോലി അവരുടെ കലാജീവിതത്തെ ബാധിക്കരുത്   എന്നൊരു ആഗ്രഹം ഉണ്ട് . അല്ലെങ്കിൽ ടെക്നൊപാര്ക്ഇന്റെ – പ്രധാന  വിഷയം പോലെ തന്നെ  “ഹാർമണി  അറ്റ് വർക്ക് ” എന്നത്  ഒരു കാരണവശാലും ജോചിക്കാൻ പറ്റാത്തത് ആകും . എല്ലാവര്ക്കും ഒരു മനസിക് പിരിമുറുക്കം കുറക്കാൻ മൂന്നു മാസം കൂടുമ്പോൾ ഓരോ ക്ലാസ്സ്‌, അവരുടെ ആാരൊഗ്യം , അത് ഇടക്കിടെ നോക്കാൻ കുറച്ചു ഡോക്റെര്സിന്റെ അറിവുകള പകരുക, അത്രമാത്രം .
ടെക്കീസിന് അമിത ജോലി ഭാരം കുറയ്ക്കാനും അവരുടെ മാനസിക  സമ്മർതം കുറയ്ക്കാനും ഉള്ള കാര്യങ്ങൾക്കു ഊന്നൽ നല്കുമെന്ന പ്രേതീഷയോടെ , ” നാം ഒന്ന് നമുക്കൊരു ജോലി – ഒരേ മേഖലയിൽ ഒരേ  ശമ്പളം ” അതാവട്ടെ ഇനി ഇവിടെ ഉയര്ന്നു കേൾക്കേണ്ടത്.

Comments

comments