ഘടികാരചക്രം – Merlin B Sherly

Google+ Pinterest LinkedIn Tumblr +

 

Author : Merlin B. Sherly
Company : Ariva med Infotech Pvt Ltd
Email : sh.su.rapha@gmail.com

ഘടികാരചക്രം

അച്ഛാ.. എനിക്ക് അമ്മയെ കാണണം..!!

കുഞ്ഞിന്റെ വാക്കുകള്‍ അയാളുടെ ചെവിയില്‍ സൂചിമുന പോലെ ആഴ്ന്നിറങ്ങി.. മറുപടി പറയാന്‍ അയാള്‍ക്ക് വാക്കുകളില്ലായിരുന്നു..

നിലത്ത് കുത്തിയിരുന്ന് മകനെ നെഞ്ചോട്‌ ചേര്‍ത്ത് തലയില്‍ തലോടി അയാള്‍ പറഞ്ഞു..

അമ്മ വരും.. മോന്‍ കരയാതെ..!! വാ.. വന്നീ പാല് കുടിച്ചേ..!!

കണ്ണിൽ നിന്ന് പൊടിഞ്ഞ കണ്ണുനീരിന് രക്തത്തിന്‍റെ രുചി തോന്നി.. വിങ്ങല്‍ ഉള്ളിലൊതുക്കി മകനെയും തോളിലെടുത്ത് നടന്നു കൊണ്ട് ആ പാല്‍ കുടിപ്പിച്ചു….

അമ്മ മറ്റൊരാളിനോപ്പം ഇറങ്ങി പോയതാണെന്ന് ആ കുരുന്നിനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കുമെന്ന് അയാള്‍ക്കറിയില്ലായിരുന്നു..ഇത്തിരി ഇല്ലാത്ത കുഞ്ഞിനെ ഉപേക്ഷിച്ചു ഇഷ്ടപ്പെട്ടവന്റെ കൂടെ അവള്‍ ഇറങ്ങി പോകുമ്പോള്‍ മാതൃത്വം എന്നതൊരു വെറും പ്രതീക്ഷ പോലെ പല്ലിളിച്ചു നിന്നു. കുഞ്ഞിന്റെ കരച്ചില്‍ ഒട്ടും തന്നെ മനസ്സ് അലിയിപികതെ അവള്‍ നടന്നു നീങ്ങുമ്പോള്‍ ദാമ്പത്യം എന്നത് എപ്പോ വേണമെങ്കിലും അഴിച്ചു കേട്ടാവുന്ന ഒരു കുരുക്കാന് എന്ന് അയാള്‍ക്ക്‌ തോന്നി .

—-വിധി പറഞ്ഞ ദിവസം …

സ്നേഹത്തിനും കടപ്പാടിനും കടമകള്‍ക്കും അപ്പുറം ജീവിതത്തില്‍ മറ്റെന്തൊക്കെയോ കൂടി ഉണ്ടെന്നു മനസ്സിലാക്കിച്ചു കൊണ്ട് അവള്‍ കടന്നു പോകുമ്പോഴും അയാളുടെ മനസ്സില്‍ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു . ഈ കുഞ്ഞിന്റെ മുഖം കണ്ടവള്‍ തിരികെ വരുമെന്ന് ….

കോടതിയുടെ അവസാനമായുള്ള ചോദ്യത്തില്‍ അവള്‍ വാക്ക് മാറ്റുമെന്ന് കരുതി.. പക്ഷെ.. അവളുടെ മറുപടി കേട്ട് അയാളുടെ ശ്വാസം നിലച്ചു പോയി.. പീഡനങ്ങളുടെ കണക്കുകള്‍ അവള്‍ നിരത്തി.. ഒടുവില്‍ മാനസിക പീഡനം എന്ന് കൂടി പറഞ്ഞപ്പോള്‍..

ലോകത്തില്‍ താന്‍ ഏറ്റവും കൂടുതല്‍ സ്നേഹിച്ചവള്‍ തന്നെ.. തന്നെ തള്ളി പറഞ്ഞത് കേട്ടപ്പോള്‍.. അയാള്‍ സ്വയം ശപിച്ചു.. വിധി അയാള്‍ക്ക് കേള്‍ക്കാന്‍ മനസ്സ് വന്നില്ല.. മകനെയുമെടുത്ത് അയാള്‍ കോടതി മുറിക്ക് പുറത്തിറങ്ങി..

അവനെ നെഞ്ചോട്‌ ചേര്‍ത്ത് ഭിത്തിയില്‍ ചാരി നിന്ന് ആരും കാണാതെ അയാള്‍ വിങ്ങിപ്പൊട്ടി..

വിധി അറിഞ്ഞ് വിജയശ്രീലാളിതയായി പുറത്തേക്കിറങ്ങി വന്ന അവളുടെ മുഖത്ത് അയാളോടുള്ള പുച്ഛം തെളിഞ്ഞു കാണാമായിരുന്നു..

സാരിക്കുള്ളില്‍ പൊന്തി നിന്നിരുന്ന അവളുടെ വയറ്റില്‍ വേറൊരു കുരുന്ന് ഇതൊന്നുമറിയാതെ ഉറങ്ങിക്കിടക്കുന്നുണ്ടായിരുന്നു.. തന്‍റെ അനിയന്‍റെ കുഞ്ഞ്…….

ഇപ്പോഴും കറങ്ങുന്നു………. നിമിഷങ്ങള മാസങ്ങള ഒന്നും അറിയാതെ ഘടികാരചക്രം……..

Comments

comments

Share.
Gallery