ഇനിയും ഞാൻ – SUJITH SUKUMARAN

Google+ Pinterest LinkedIn Tumblr +

Author : SUJITH SUKUMARAN
Company : IBS Software Services Pvt Ltd
Email : sujithsukumaranm@gmail.com

ഇനിയും ഞാൻ

ഇനിയും ഞാൻ ഏറെ യാത്ര പോകും
പുതിയ ലോകവും മനുഷ്യരേം തേടും
അവിടുത്തെ നിയതികളിൽ പെട്ടു ഞാൻ ഉഴറുമെങ്കിലും;

ഇനിയും ഞാൻ ഏറെ കിനാവുകൾ കാണും
ആ കിനാക്കളിൽ വല്ലാതെ ഭ്രമിക്കും
കേവലസ്വപ്നങ്ങളായി അവയെന്‍റെ നെഞ്ചു തകർക്കുമെങ്കിലും;

ഇനിയും ഞാൻ ഏറെ മോഹിക്കും, അതിമോഹിക്കും
പുതിയ ആകാശങ്ങൾ ചെന്നു തൊടും
പൊലിഞ്ഞ മോഹങ്ങളായി അതെന്‍റെ കണ്ണീരൂറ്റുമെങ്കിലും;

ഇനിയും ഞാൻ ഏറെ നടന്നു സ്നേഹിക്കും
എന്‍റെ ജീവൻ അവർക്കായി പറിച്ചു നൽകും
അതിലൊരിറ്റ് തിരിച്ചു തരാനവർ മറന്നു പോകുമെങ്കിലും;

ഇനിയും ഞാൻ എന്‍റെ ഹൃദയവാടി തുറന്നു വയ്ക്കും
അതിന്‍റെ പൂക്കൾ പരിമളം പരത്തും
കടന്നു പോകുന്നവർ അതിനെ ചവിട്ടിമെതിക്കുമെങ്കിലും !!

Comments

comments

Share.
Gallery