ഇന്നിന്റെ ഓണം – Radhika Sajin

Google+ Pinterest LinkedIn Tumblr +

Author : Radhika Sajin
Company : Allianz Cornhill Information Services
Email : r.radhusajin@gmail.com

ഇന്നിന്റെ ഓണം

കത്തുന്ന ഭൂമി ചിരിക്കുന്ന സൂര്യൻ
കരയുന്ന പെണ്ണിനെ പുഛിച്ചു തള്ളുന്ന
മാരുതി തളരുന്ന ചന്ദ്രൻ മറക്കുന്ന
ഒരു സുന്ദര പുഷ്പമാന്നെന്റെ ഭൂമി

കണക്കയത്തിലൂളിയിട്ടിറങ്ങുന്ന ഒരു
മിന്നൽ കോടി പാറി പറന്നെത്തി
ഒരിക്കലും ചിരിക്കാത്ത ശവം നാറിപൂപോലെ
ആരെയോ കാത്തവൾ നോക്കി നിന്നു

തുപ്പല്ലേ ഓമനേ ഇത് നിന്റെ മാറാണ്
തുപ്പല്ലേ ഓമനേ ഇത് നിന്റെ മനമാണ്
തുപ്പല്ലേ ഓമനേ ഇത് കണ്ണീർ കനവാണ്
തുപ്പല്ലേ ഓമനേ ഇത് നീ ആണ്

ആരെയോ പുഛിച്ചു കൊണ്ടവൾ പാടി
ദൂരെ മരിക്കാത്ത ഓർമകൾക്കായി
കരയുന്ന ഭൂമിയ്ക്ക് കണ്ണുനീരോപ്പനായി
ഒരു കൊച്ചു മുക്കുറ്റി പൊഴിഞ്ഞു വീണു

അർക്കൻ ചിരിക്കുന്നു എന്തിനോവേണ്ടി
ഭൂമി കരയുന്നു എന്തിനോ വേണ്ടി
ഇനി ഒരോണം വരുമെന്നറിയില്ല
എങ്കിലും ചിരിക്കുന്നു വിഷ്ണുക്രാന്തി പൂക്കൾ

തുമ്പയും ചെത്തിയും മുഖം മിനുക്കുന്നു
ഒരു പൂമാറ്റത്തിൻ ഓണത്തിനായി
എങ്കിലും ഉണ്ണി നീ ഈ പൂക്കൾ മറന്നല്ലോ
തോവളപ്പൂക്കൾ കിട്ടിയല്ലോ പുതിയ പൂക്കളത്തിനായി

ഒരിക്കലും വറ്റാത്ത മണികിണറ്റിലും
ഒരു കൊച്ചു വാൽമാക്രി കണ്ണടച്ചു
ആരെയും നോക്കണ്ട പ്രാകണ്ട മക്കളെ
ഇത് ഭൂമിയ്ക്ക് മരണയാത്ര

എന്റ്റൊസൽഫാനും പ്ലാസ്ടിക് പൂവും
പായസകിറ്റും ഓണ്‍ലൈൻ ഷോപ്പിങ്ങും
ഓണം ആടി തിമർക്കാം മക്കളെ
ഇത് പൊന്നോണത്തിന് മരണസ്മരണ

Comments

comments

Share.
Gallery