കോട്ടും മോതിരവും നസ്രാണി നായരും – Suvin Viswanath

Google+ Pinterest LinkedIn Tumblr +

Author : Suvin Viswanath
Company : PIT Solutions Pvt Ltd
Email : suvin.viswanath@gmail.com

കോട്ടും മോതിരവും നസ്രാണി നായരും

വല്ലാത്ത ചൂട്.. ഒരുപക്ഷെ കടമെടുത്ത കോട്ടിന്റെ പരിണിത ഫലമാണോ?.അല്ല. എന്റെതല്ലെങ്ങിലും രണ്ടു മൂന്ന് വട്ടം ഞാനിതു അണിഞ്ഞിട്ടുണ്ട്. പക്ഷെ ഇത് അതല്ല. ഒരു തരം പ്രത്യേക അസുഖത്തിന്റെ ലക്ഷണമാണിത്.ന്യൂ ജനറേഷൻ പിള്ളേർ ഇതിനെ തലയ്ക്കു കുളിരെന്നും മറ്റും വിളിക്കും . പുരാണത്തിൽ പ്രണയം അല്ലേൽ പ്രേമം എന്നാണിതിന്റെ പേര്. ഞാൻ പുരാണത്തിൽ വിശ്വസിക്കുന്നവൻ ആണ്. അതെ. കോളേജ് ജീവിതത്തിൽ കണ്ടുമുട്ടി നാല് മാസം തികയും മുന്നേ നടത്തിയ ആദ്യത്തെ ശ്രേമത്തിൽ തുടങ്ങി ഇതിപ്പോ അര ഡസനിൽ എത്തി നില്ക്കുന്നു, എന്റെ പരിശ്രെമങ്ങൾ. അതും ഒരേയൊരു പെണ്‍കുട്ടിയോട്.

ഡി ക്വീൻ രസ്റ്റൊരന്റിൽ വന്നിട്ടെത്ര നേരമായെന്നു വല്യ പിടിയില്ല.ഒന്നുറപ്പാണ്.. ഈ വാലൻന്റൈൻ ദിനം ഗോൾ അടിക്കാനായി കുറേ കാമുക ഹൃദയങ്ങൾ വെമ്പലോടെ കാത്തിരികുകയാണ്. അവരിൽ ചിലരുടെയൊക്കെ മുന്നിലായി ചില തരുണീമണികൾ കളിമണ് പ്രതിമകളെ പോലെ ഇരിക്കുന്നുമുണ്ട്. ഈ പഞ്ചനക്ഷത്ര സെറ്റപ്പിലൊക്കെ വന്നാൽ ഇതാണ് കുഴപ്പം. മനസ്സ് തുറന്നൊന്നു ചിരിക്കാൻ പോലും പറ്റില്ല. പക്ഷെ ഗുണവുമുണ്ട്. നമ്മള്ക്ക് ഏവരെയും ശ്രേദ്ധിക്കം ,പക്ഷെ നമ്മെ ആരും ശ്രേദ്ധിക്കില്ല. ആസനത്തിൽ ഒതുങ്ങാത്ത സ്ഥലങ്ങളിൽ ചെന്നിരുന്നാലും ശീലങ്ങൾ മറക്കരുതല്ലോ.

എല്ലാരും അവരവരുടെ കാര്യങ്ങളിൽ ശ്രേദ്ധ ചെലുത്തിയിരിക്കുന്നു. ഞാൻ അവർ ഓരോരുത്തരും എന്ത് ചെയ്യുന്നുവെന്ന് നോക്കിയിരിക്കുന്നു. ഈ പെണ്ണെവിടെ പോയി കിടക്കുവാണോ എന്തോ?. ക്ഷമ നശിച്ചു തുടങ്ങി.ഇനി എന്നെ പരീക്ഷിക്കാൻ വേണ്ടി ചെയ്യുകയാണോ? സ്നേഹം യ ഥാർതമെന്നു തെളിഞ്ഞാലേ കാര്യം എൽക്കു. സംഭവം കരളിൽ ഉറച്ചതൊക്കെ തന്നെ. എങ്കിലും പണ്ടത്തെ അത്രേം സാധ്യതയില്ല. അന്നൊക്കെ ഏതു നേരവും അവളേം നോക്കിയിരിക്കമായിരുന്നു. .മനസ്സിൽ ഉള്ളത് പുറത്ത് കാണിക്കാൻ അവസരങ്ങൾ ഒത്തിരി ഉണ്ടായിരുന്നു. ഇന്നങ്ങനെ അല്ലല്ലോ. അവൾക്കു നല്ലൊരു ജോലിയായി. വല്ലപ്പോഴും മാത്രമേ കാണാൻ സാധിക്കു. അല്ലാ… ഞാൻ ഏതു നേരവും ഫ്രീയാണ്. അതവൾക്ക് അറിയുംതാനും. ചിലപ്പോ അതിന്റെ ഹുങ്ക് കാണിക്കാൻ ആയിരക്കും വൈകിക്കുന്നത്.
എന്റെ സ്നേഹം പരിശുദ്ധമാണെന്ന് ഇനിയെങ്കിലും അവൾ മനസ്സിലാക്കിയാൽ മതിയായിരുന്നു. എനിക്കെന്താ വേറെ പെണ്ണ് കിട്ടാഞ്ഞിട്ടാണോ? അല്ല. തൊട്ടു മുന്നിലിരിക്കുന്ന നീല ചുരിദാറിട്ട സുന്ദരിക്കോത വരെ എന്നെ പതിന്നാലു വട്ടം നോക്കി. എനിട്ടും ഞാൻ നോക്കിയോ? അവിടെയാണ് എന്റെ ആത്മനിയന്ത്രണം.പിന്നെ എന്തിനു ഇതൊക്കെ കണക്കാക്കി വച്ച് എന്ന് ചോദിച്ചാൽ എന്താ പറയുക. അവൾ വരുന്ന വരെ സമയം കളയാൻ വേറെന്തു ചെയ്യും. ഇനി വന്നാലും അവൾ എഴാമതൊരു ശ്രെമം നടത്താനുള്ള അവസരം തരില്ലെന്ന് ആര് കണ്ടു. പക്ഷെ ഒരു പുതിയ ആയുധം ഇത്തവണ കയ്യിൽ കരുതിയത് പ്രതീക്ഷയ്ക്ക് വക നല്കുന്നുണ്ട്. അതെ . നിഷേദിക്കാൻ പറ്റാത്ത ഒരു തരം ആയുധം. ഒരു വജ്രമോതിരം.

കൂട്ടുകാരനുമായി തുടങ്ങിയ പാർട്ട്നർഷിപ് ബിസിനെസ്സിൽ ഇത് വരെയുള്ള ലാഭത്തിൽ ഞാൻ സ്വരൂപിച്ച സംഖ്യയുടെ സിംഹഭാഗം കൊണ്ട് വാങ്ങിയതാണീ മോതിരം. അതും അഞ്ചു വട്ടം പുച്ചിച്ചു പോയ ഈ നസ്രാണി കുട്ടിക്ക് വേണ്ടി. പണ്ടൊക്കെ ഞാൻ നിലയും വിലയും ഇല്ലാത്തവൻ ആയിരുന്നു. ഇന്ന് അങ്ങനെ അല്ലല്ലോ. ഒരു സോഫ്റ്റ്വെയർ കമ്പനിയുടെ മുതലാളി ആണ്. എന്റെ കീഴില ഏഴു പേരാണ് ജോലി ചെയ്യുന്നത് . നാളെയത് എഴുപതാകും, എഴുന്നൂറാകും . എന്തിനു… ചിലപ്പോ സുക്കെർബർഗുമായി കൂടിക്കാഴ്ചകൾ നടത്തേണ്ട നിലയിലേക്ക് എത്തിയെന്ന് വരെയിരിക്കും.അതിന്റെ ഒരു സാമ്പിൾ ആണിത്.
വരട്ടെ… മുട്ട് കുത്തി ഹിന്ദി സിനിമാ സ്റ്റൈലിൽ ഞാൻ ചോദിക്കും ” വിൽ യു മ്യാരി മീ”

കുറെ നേരം ഇങ്ങനെ സങ്കല്പ്പിച്ചുകൊണ്ടിരിക്കെ വെയിറ്റർ എന്റെ മുന്നിലൂടെ കടന്നു പോയി. അയാളെന്നെ ശ്രേദ്ധിച്ചില്ല. ചിലപ്പോ തിരക്കിലായിരികും. വാതില തുറന്നു ആരൊക്കെയോ അകത്തു വരുന്നുണ്ട്. അവളല്ല .മുന്നിലുള്ള കണ്ണാടി വാതിലുകളിൽ നിന്നും അവ്യക്തമായിട്ടാണെങ്കിലും അവളല്ലെന്നു മനസ്സിലായി. ഏതോ ഒരു പ്രമുഖൻ ആണ് വന്നതെന്ന് തോന്നുന്നു. ടേബിളും ചെയറും ഒക്കെ മാറ്റുന്ന ശബ്ദം കേള്ക്കുന്നുണ്ട്. പലരും അങ്ങോട്ടുമിങ്ങോട്ടും മാറുന്നു . ഞാൻ മാത്രം ഇതൊന്നും കാര്യമാക്കാത്ത മട്ടിൽ ഇടം മാറാതെ ഇരിക്കും. ഹോ. ഞാൻ വല്ലാത്തൊരു സംഭവം തന്നെ.
നേരമിങ്ങനെ കടന്നു പോവുകയാണ്. ഹോട്ടലിൽ ഫാൻ പ്രേവര്‍ത്തിപ്പിച്ചുവെന്നു തോന്നുന്നു . നല്ല കാറ്റു വീശി തുടങ്ങി. ഇവര്ക്ക് എ.സി വച്ച് കൂടെ.കഷ്ടം തന്നെ. ഇനി ഇവിടെയും സംവരണം ഉണ്ടോ ആവോ. ഏതോ ഒരു കാമുകൻ തന്റെ പ്രിയതമയ്ക്ക് മുന്നില് സമ്മാനം നീട്ടിപ്പിടിച്ചു നില്കുന്നു. അവർക്കിടയിൽ സംഭാഷണങ്ങൾ ഇല്ല .മൗനാനുരാഗം എന്ന് പറയുന്നത് ഇതാണോ? അവൾ പതുക്കെ ആ പ്രേമോപഹാരം സ്വീകരിച്ചു. വർണക്കടലാസിൽ പൊതിഞ്ഞ ആ സമ്മാനം അവൾ തുറക്കുന്നത് ഞാൻ കേട്ടു. അവ്യക്തമായിട്ടാണ് കാണാൻ സാധിച്ചതെങ്കിലും ഞാൻ സന്തുഷ്ടനായി .
പെട്ടന്നാണ് അത് സംഭവിച്ചത്. വാതില്‍ തുറന്നു അവൾ വരുന്നത് ഞാൻ കണ്ടു.തിരിഞ്ഞു നോക്കണമെന്ന് എന്റെ ഹൃദയം തുടിച്ചു. “ടാ. ആക്രാന്തം കാണിക്കല്ലേ. അവൾ ഇങ്ങോട്ട് തന്നെ വരും ” മനസ്സ് ഒരു ഉറ്റ മിത്രത്തെ പോലെ മന്ത്രിച്ചു. ഉറ്റ മിത്രമല്ലേ .അനുസരിക്കാതിരിക്കാൻ പറ്റുമോ? അവൾ എന്റെ മുന്നിലെത്തി .ഒരു മാലാഖയെപ്പോലെ വെളുത്ത ചുരിദാർ ആണ് അവൾ ധരിച്ചിരികുന്നത്. ഞാൻ പെട്ടന്ന് നിവിൻ പോളിയെ പോലെ തലയിൽ കൈ വച്ച് ടയലോഗ് പറയാൻ ശ്രേമിച്ചെങ്കിലും മനസ്സ് വീണ്ടും തടഞ്ഞു നിര്ത്തി . ഈ ചുരിദാർ കോളേജിൽ പഠിക്കുമ്പോൾ ഇടാഞ്ഞത് കാര്യമായി . ഇല്ലേൽ ഒരു കൂട്ടം ഹൃദയങ്ങൾ പൂച്ചെണ്ടുമായി പുറകെ വന്നേനെ.
“ഹാ , ഇവിടെ ഇരിക്കുവായിരുന്നോ ” ഒരു പതിഞ്ഞ ശബ്ധത്തിൽ അവൾ ചോദിച്ചു.
മാലാഖയുടെ രൂപവും പൂതനയുടെ മനസ്സും.ചോദിച്ച ചോദ്യം കണ്ടില്ലേ. ഒരു ഫുട്ബോൾ മാച്ചു മുഴുവൻ കഴിഞ്ഞു കാണും, ഞാൻ വന്നിട്ട്. പറയുന്നത് കേട്ടാൽ തോന്നും ഞാൻ ആണ് വൈകിയതെന്നു. കഷ്ടം. ഇവളെയാണല്ലോ ഭഗവാനെ ഞാൻ പ്രേമിച്ചത്. ഇതൊക്കെ മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ ഒന്ന് ചിരിച്ചു. ഒരു പക്ഷെ എന്നെ കാത്തു പുറത്തു നിന്നതാണ് എങ്കിൽ കുറ്റം പറയാൻ ഒക്കുമോ?
അവളുടെ മുഖത്ത് നോക്കിയിരുന്നു ലോകം മറക്കുന്നത് എന്റെ ഒരു ശീലമായിരുന്നു. പെട്ടന്ന് അവളെ കണ്ടപ്പോൾ ആ അവസ്ഥയിലേക്ക് ഞാൻ വീണ്ടും എത്തിച്ചേർന്നു. അവൾ എന്തെല്ലാമോ പറയുന്നു . ഞാൻ യാന്ത്രികമായി മറുപടി പറയുന്നു. പ്രണയം പരകോടിയിൽ എത്തിയത് പോലെ തോന്നി. ഉടനെ കാര്യം അറിയിക്കണം. ഇതാണ് പറ്റിയ സമയം. ആ ചിന്ത തലയ്ക്കു കനം കൂട്ടി . വളരെ വ്യത്യസ്തമായ ഒരു തരം തലക്കനം.
“അനു. നിന്നോട് ഒരു പ്രധാന കാര്യം പറയാൻ ആണ് വരാൻ പറഞ്ഞത്. ”
ഇത് കേട്ടതും അവളുടെ മുഖം വിളർത്തു. എങ്ങും ശാന്തത.
” അനു , വിൽ യു മ്യാരി മീ.” മുട്ട് കുത്തി മോതിരം വച്ച പെട്ടി അവളുടെ നേരെ നീട്ടികൊണ്ട് ഞാൻ ചോദിച്ചു.
അവളുടെ മുഖഭാവം മാറി. കൂടുതൽ ഭയാനകമായ എന്തോ ഒന്ന് അവളുടെ മുഖത്ത് ഞാന്‍ കണ്ടു. കള്ളിയങ്കാട്ടു നീലിയെന്നു വേണേൽ വിളിക്കാം.
അവൾ പെട്ടി ബലമായി എന്റെ കയ്യിൽ നിന്നും വാങ്ങിച്ചു .
“എന്തോന്നാടാ ഇത്. നിനക്ക് ഒരു മാറ്റവും ഇല്ലേ?. എനിക്കറിയാം നീ കണ്ണിൽ ചോര ഇല്ലാത്തവൻ ആണെന്ന്. എഴുന്നെല്ക്കട അവിടുന്ന് “. എന്റെ ഹൃദയത്തിൽ ആണി അടിച്ചു കേറ്റിയത് പോലെ ആയിരുന്നു അവളുടെ മറുപടി.

ഞാൻ തരിച്ചു നില്ക്കുകയാണ്. എനിക്കൊന്നും പറയാൻ സാധിക്കുന്നില്ല.എന്റെ ഹൃദയം പിടഞ്ഞു.
“എഴുന്നെൽക്കടാ കോപ്പേ. വാളു വച്ച് കിടക്ക മൊത്തം വൃത്തികേടാക്കി. എടാ എഴുന്നേല്ക്കാൻ” ആയിരം ഡെസിബെൽ ഒച്ചയിൽ വന്ന ആ വിളി അനൂപിന്റെതായിരുന്നു . അപ്പോഴാണ് എനിക്ക് മനസിലായത്. ചീത്ത വിളിച്ചത് അവൾ അല്ലെന്നും മനോഹരമായ ഒരു കിനാവിനെ തടസ്സപ്പെടുത്തിയത് അനൂപ് ആണെന്നും. ചുറ്റിനും നോക്കിയപ്പോൾ ഒരു കാര്യം മനസിലായി. കിടക്ക വൃത്തിയാക്കാതെ ഡി ക്യൂനിലെക്കല്ല ,റൂമിന്റെ പുറത്തേക്കു പോലും പോകാൻ പറ്റില്ലെന്ന്. അതവന്റെ മുഖത്ത് എഴുതി വച്ചിരുന്നു. നാട്ടിൽ നിന്നുള്ള വരവിൽ അവൻ ഇത്രേം പ്രതീക്ഷിച്ചു കാണില്ല.
ഞാൻ നിറച്ചു കൂട്ടിയ വസ്തുവകകൾ മാറ്റി ശുദ്ധികലശം നടത്തുമ്പോഴും സ്വപ്നമായിരുന്നു മനസ്സിൽ മുഴുവൻ. ഇടയ്ക്കിടെ വാട്സാപ്പ് എടുത്തു നോക്കി . അവൾ കാണാമെന്നു പറഞ്ഞ കാര്യം വീണ്ടും വീണ്ടും ഉറപ്പുവരുത്തി. അവൾക്കു കുറച്ചൊക്കെ മനസ്സിലായിക്കാണും. ഞാൻ എന്തിനാണ് വരാൻ പറഞ്ഞതെന്ന്. സൂചനകൾ കൊടുത്തിട്ടുണ്ട്. ആര്ക്കും മനസ്സിലാകുന്ന രീതിയിൽ. അവൾ വരാമെന്ന് പറഞ്ഞത് പാരഗണ് ഹോട്ടലിന്റെ ഓപ്പണ് കഫെയിലെക്കും. നാട്ടുകാര്ക്ക് മുന്നില് ഞാൻ എങ്ങനെ മുട്ട് കുത്തി ഇഷ്ടം പറയും. ഛെ . ഇതിലും ഭേദം ബീരാനിക്കയുടെ തട്ടുകടയായിരുന്നു .കുറച്ചു കൂടി സ്വകാര്യത ലഭിച്ചേനെ. എന്റെ തൊലിക്കട്ടി ഞാൻ കാണിച്ചു കൊടുക്കാം . ഇങ്ങു വരട്ടെ അവൾ .
പക്ഷെ മനസ്സിലാകാത്ത കാര്യങ്ങൾ കുറച്ചു ബാക്കിയുണ്ട് സ്വപ്നത്തിൽ. ഞാൻ എന്തിനവളെ അനുവെന്നു വിളിച്ചു?.അവളുടെ പേര് ധന്യ എന്നാണ്. അനു ഞങ്ങളുടെ സ്ഥാപനത്തിൽ പുതിതായി ജോലിക്കെടുത്ത കുട്ടിയാണ്. കാണാൻ കൊള്ളാം. പക്ഷെ എനിക്ക് താല്പ്പര്യമില്ല. പൈങ്കിളി വര്ത്തമാനം പറയും എന്നല്ലാതെ അവളോടെ വേറൊന്നും തോന്നിയിട്ടില്ല. പക്ഷെ അവൾ നായര് കുട്ടിയാണല്ലോ. നസ്രാണി അല്ല. ഇനി ബസ്സ് സ്റ്റാന്റിനു അടുത്തുള്ള പള്ളിയുടെ മുന്നിൽ കാണുന്ന കുട്ടിയെയാണോ ഞാൻ ഓർത്തത് .എന്നാലും ഇവരെയൊക്കെ ഞാൻ സ്വപ്നം കണ്ടെന്നു പറഞ്ഞാൽ.ഛെ. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി .
കിടക്ക മാത്രമല്ല മുറി മുഴുവൻ വൃതിയാക്കിച്ചു എന്നെക്കൊണ്ടവൻ..ധന്യയോടു എന്നെല്ലാം പ്രണയം പറയാൻ ചെന്നിട്ടുണ്ടോ അതിന്റെ തലേന്നാൾ ഒരു റിഹേർസൽ എടുക്കുന്ന പതിവുണ്ടായിരുന്നു എനിക്ക്..അനൂപ് കാരണം അതിനും സമയം കിട്ടിയില്ല. വേറെയും ഉണ്ട് കാരണം.സ്ഥാപനം തുടങ്ങി നില മെച്ചപ്പെട്ടപ്പോൾ (അയ്യായിരം രൂപയെങ്കിലും മാസത്തില മിച്ചം കീട്ടുമെന്നായപ്പോൾ ) മദ്യപാനം തുടങ്ങി. താല്പ്പര്യമുണ്ടായിട്ടല്ല. സോഫ്റ്റ്വെയർ നിർമ്മിച്ച് ക്ലയന്റ്സിന്റെ തലയിലേക്ക് വച്ച് കൊടുക്കുമ്പോൾ ഒരു കമ്പനി കൊടുക്കാനായി തുടങ്ങിയതാണ്. ഒന്നോ രണ്ടോ പെഗ്ഗാണ് ലിമിറ്റ്. ഇന്നലെ സന്തോഷം കൂടിയപ്പോൾ ലിമിറ്റിന്റെ നാലിരട്ടി അകത്തോട്ടു പോയി. ഒരു സായിപ്പാണ് പുതിതായി വലയിൽ വീണത്. അപ്പൊ പിന്നെ പറയാൻ ഉണ്ടോ? കൂടാതെ അവളെ കാണും എന്ന് കൂടി ആയപ്പോൾ ലിമിറ്റ് ഒക്കെ മറന്നു . അതാണ് കിടക്കയിൽ വാൾപ്പയറ്റ് നടത്താൻ ഉണ്ടായ കാരണം.
“എടാ. നിന്റെ കോട്ടും സ്യൂട്ടും ഇന്നെനിക്കു തരുമോ?. ഒരാവശ്യമുണ്ടായിരുന്നു.കലിതുള്ളി നില്ക്കുന്ന അനൂപിനോട് ഞാൻ ചോദിച്ചു. അവൻ അങ്ങനെയാണ് വല്യ വൃത്തിയും വെദിപ്പുമായി നടക്കുന്നവൻ. നിലത്തു കിടന്നു ഇടി നടത്തിയാലും ഷർട്ടിനു ചുളിവു വരാത്ത അനൂപ് മേനോന്റെ മേനോൻ ഇല്ലാത്ത വേർഷൻ .

“ഈ ചൂട് കാലത്ത് നിനക്കെന്തിനാടാ കൊട്ട് .” അവന്റെ മറുപടി തരില്ല എന്നാണേൽ ഞാൻ കുറച്ചു സന്തോഷിച്ചേനെ. ഇതിപ്പോ…
“അത് പിന്നെ .ഇന്നൊരു സായിപ്പിനെ കാണാൻ ഉണ്ട്. അതാ .അന്ന് പറഞ്ഞില്ലേ ആ സായിപ്പ് തന്നെ .ഞാൻ തട്ടിവിട്ടു .
“അത് ഇന്നലെ കഴിഞ്ഞെന്ന് ഗോപൻ പറഞ്ഞല്ലോ… വിളിച്ച്ചപ്പോൾ. “അവൻ തന്റെ നിലപാട് ശക്തമാക്കി .
“നീ എന്നെ വിശ്വാസിക്ക്. അത് വേറെ സായിപ്പ് . ഇത് വേറെ സായിപ്പ് . ഇതെങ്ങാനും ഓക്കേ ആയാലുണ്ടല്ലോ . ഈ പഴഞ്ചൻ വീട് വിട്ടു ഒരു ഫ്ലാറ്റ് എടുക്കും. നീ ഇപ്പൊ തരുന്ന വാടക അവിടെ തന്നാൽ മതി” ഞാൻ വിട്ടു കൊടുത്തില്ല .കൊട്ട് മുഖ്യമായ ഓർ ഘടകമാണ് . അത് വിട്ടൊരു കളിയില്ല.

“ഫ്ലാറ്റിൽ നീ തനിച്ചു താമസിച്ചോ. എനിക്ക് സന്തോഷമേയുള്ളൂ .കൊട്ട് ഇന്നെനിക്കു ആവശ്യമുണ്ട് . അവളുമായി കാന്റിൽ നൈറ്റ് ഡിന്നറിനു പോകാനുള്ളതാ ” അവൻ യഥാർത്ഥ സംഭവം പറഞ്ഞു.
ഛെ ഇവനെന്താ ഇങ്ങനെ. ഒന്നുമില്ലേലും ഒരു കൊല്ലം മുൻപ് വരെ ഇവനും എന്നെപ്പോലെ പെണ്ണും പിടക്കോഴിയും ഒന്നുമില്ലാതെ നടന്നവനല്ലേ.ഒരു പാവം വലയിൽ വീണപ്പോ ഇവനങ്ങു ഡീ കാപ്രിയോ ആയിപ്പോയി . എനിക്ക് വേണ്ടേ നിന്റെ കൊട്ട്.വളരെ ശക്തമായ ശബ്ധത്തിൽ ഞാൻ മനസ്സിൽ പറഞ്ഞു.
ശ്രേമം പാഴായപ്പോൾ ഞാൻ കുളിക്കാൻ കയറി. പിന്നീട് അവിടെ നിന്നായി റിഹേർസൽ. പെണ്ണ് പറ്റില്ലെന്ന് പറഞ്ഞാലും നമ്മൾ തയ്യാറെടുപ്പ് നടത്താതെ പോകാൻ ഒക്കില്ലല്ലോ.
കോളേജ് കഴിഞ്ഞു ജോലിക്ക് ശ്രേമിക്കവേ ഇന്റർവ്യൂ ദിവസം കാലത്ത് നടത്തുന്ന ഒരു അവസാനഘട്ട തയ്യാറെടുപ്പ്. അത് ജീവിതത്തിൽ പലയിടത്തും ഉപയോഗിക്കാമെന്ന് മനസ്സിലാക്കിയത് പിന്നീടാണ്. അങ്ങനെ നിലവാരം ഉണ്ടെന്ന തോന്നൽ എത്തിയ ഘട്ടത്തിൽ കുളിയിൽ ശ്രേദ്ധ കേന്ദ്രീകരിച്ചു. കുളി കഴിഞ്ഞിറങ്ങിയപ്പോൾ സമയം ഏതാണ്ട് വൈകിയെന്നു മനസ്സിലായത്. കറുത്ത ഷർട്ട് ഒന്നും വേണ്ട. പക്ഷെ വെള്ള നല്ലതായിരിക്കും. അതെങ്കിലും എടുത്തറിയട്ടെ. അനൂപ് കുളിക്കാൻ കയറിയ തക്കം നോക്കി അലമാരയിൽ വച്ചിരുന്ന സമ്മാനപ്പെട്ടി എടുക്കാൻ തുനിഞ്ഞു. സമ്മാനം എന്നൊന്നും പറഞ്ഞാൽ പോര . ചോര നീരാക്കി ഉണ്ടാക്കിയതാണ് .പക്ഷെ അങ്ങനെ പറയാനും പറ്റില്ല . സമ്മാനം എങ്കിൽ സമ്മാനം. ഞാൻ ഒച്ചയുണ്ടാക്കാതെ അലമാര തുറക്കാൻ ശ്രേമിച്ചു. അവൻ അറിയുന്നത് ക്ഷീണമാണ്. കളിയാക്കലിൽ ബിരുദാനന്തരിരുദം എടുത്ത ഒരു മഹാൻ ആണ് അനൂപ്. എന്നാൽ എന്റെ തല്യ്ക്കിട്ടൊരു അടി തന്ന കണക്കു ഒരു വൃത്തികെട്ട ഒച്ച്ചയോടു കൂടി അലമാര തുറന്നു. മോതിരം വച്ച ഗിഫ്റ്റ് പൊതി ഞാൻ പുറത്തെടുക്കവേ അവന്റെ വിളി
.
“ഡാ. നീ ഏതായാലും പുറത്തു പോകുവല്ലേ. ആ സെറ്റപ്പ് ബോക്സ് കൂടി എടുത്തേക്കു .അതിന്റെ പ്രശ്നം എന്താണെന്ന് ഒരു പിടിയുമില്ല. റീപ്ലേസ് ചെയ്തു കിട്ടുന്നതാവും നല്ലത്.
“ഞാൻ കൊടുത്തോളാം. പക്ഷെ നിന്റെ കോട്ട് ഞാൻ എടുത്തോട്ടെ “. ഒരു ശ്രേമം കൂടി ഞാൻ നടത്തി.
“നീ അത് അവിടെ തന്നെ വച്ചോ.ഞാൻ കൊണ്ടുപോയി കൊടുത്തോളാം. ടി.വി ഓക്കേ ആകുമ്പോൾ ലാ ലീഗ കാണണം, മെസ്സിയെ കാണണം എന്നൊക്കെ പറഞ്ഞിങ്ങു വാ. അപ്പൊ ബാക്കി പറയാം. ദയാ ദാക്ഷിണ്യം ഇല്ലാതെ അവൻ പറഞ്ഞു.
ഏതു നേരത്താണാവോ ഭഗവാനെ ഇവനേ കണ്ടുമുട്ടിയത് . ഞാന്‍ ഒരു നിലയില്‍ എത്തട്ടെ. കാണിച്ചു തരാം ഞാൻ . കോട്ടപ്പടി ജങ്ങ്ഷനില്‍ ( ഞങ്ങള്‍ താമസിക്കുന്ന വീടിനടുത്തുള്ള ജങ്ങ്ഷന്‍ ) ഒരു ബിഗ്‌ സ്ക്രീന്‍ വക്കുമെടാ .എന്നിട്ട് ഫുട്ബോള്‍ പ്രേമികളുടെ നടുവിലിരുന്നു കക്ക,മെസ്സി,ഏറ്റു എന്നിങ്ങനെ എല്ലാരേയും കാണുമെടാ ദുഷ്ടാ. വീണ്ടും മനസ്സില്‍ പ്രതിഷേധം അറിയിച്ചുകൊണ്ട്‌ ഞാന്‍ സെറ്റപ്പ് ബോക്സുമെടുത്തു പുറത്തേക്കിറങ്ങി.
സ്വപ്നത്തില്‍ അനുഭവപ്പെട്ടതിനെക്കാള്‍ ചൂട് .നാട്ടിലെ കാലാവസ്ഥയോക്കെ വല്ലാതെ മാറിപ്പോയി. പാരഗണ് നല്ല ഹോട്ടലൊക്കെ തന്നെ. അവര്‍ക്കെ ഓപ്പണ്‍ സെറ്റപ്പ് ഒന്ന് ഒഴിവാക്കാമായിരുന്നു. അവള്‍ വരാമെന്നേറ്റ സമയമായി. ചുറ്റിനും നോക്കിയപ്പോള്‍ കണ്ട കാഴ്ച്ച അല്പം സമാധാനമെകി. ആകെ രണ്ടു പേര്‍ മാത്രമാണ് അവിടെയുള്ളത്. അല്ലേലും വെയില് കൊള്ളാന്‍ ആര്‍ക്കാണ് ഇത്ര താല്‍പ്പര്യം.
ഞാന്‍ വീണ്ടും സങ്കല്പ്പലോകത്തിലേക്ക് മടങ്ങിപ്പോയി. വെള്ള ഷര്‍ട്ട്‌ ,വെള്ള ചുരിദാര്‍ .ആഹാ.എന്തൊരു പൊരുത്തം.ഒരു റൊമാന്റിക് സോങ്ങ്‌ കൂടി ഉണ്ടായിരുന്നേല്‍ കേമമായേനെ. വാട്സാപ്പ് ശബ്ദിച്ചു. നോക്കിയപ്പോള്‍ അവള തന്നെ. സീ.യു .@ 9. അയച്ചത് ഇംഗ്ലീഷില്‍ ആണെങ്കിലും എല്ലാം ഒറ്റ അക്ഷരം ആണ്.
“തളരരുത് രാമന്‍കുട്ടി തളരരുത്” എന്ന് സലിം കുമാര്‍ പറഞ്ഞത് “തളരരുത് രമേഷേ തളരരുത് ” എന്ന് പറഞ്ഞ പോലെ അനുഭവപ്പെട്ടു. അതിനു കാരണമുണ്ട്. താല്‍പ്പര്യമില്ലാത്ത അവസ്ഥയില്‍ ആണത്രേ പെണ്‍കുട്ടികള്‍ ഇങ്ങനെ ചുരുക്കി എഴുതുക. പറഞ്ഞത് വേറാരുമല്ല. അനൂപ്‌ തന്നെ. അതു കൊണ്ട് തെറ്റാന്‍ സാധ്യത ഇല്ല. വിജയിച്ച കാമുകാൻ അല്ലെ .ഞാന്‍ ഏഴാമത്തെ ശ്രേമത്തെ കുറിച്ച് ആലോചന തുടങ്ങി .മോതിരം ഇപ്പൊ കൊടുക്കണോ അതോ അടുത്ത വട്ടം മതിയോ. പെട്ടന്ന് ഒരു വിളി വന്നു എന്നും പറഞ്ഞു മുങ്ങിയാലോ. ഞാന്‍ ഒഴിഞ്ഞുമാറാന്‍ ഒരു വഴി ആലോചിച്ചിരിക്കുവായിരുന്നു . അല്ലേല്‍ വേണ്ട . വന്ന സ്ഥിതിക്ക് അവളുടെ ചിലവില്‍ കഴിച്ചു സ്ഥലം കാലിയാക്കാം. അത്രേം ലാഭം. വാട്സാപ്പ് വീണ്ടും ഒച്ചയുണ്ടാക്കി. ” ലുക്ക് സ്ട്രൈറ്റ്‌. “
ഞാന്‍ നോക്കിയപ്പോള്‍ കണ്ടത് മുന്നില്‍ നില്‍ക്കുന്ന വെയിറ്ററെ ആയിരുന്നു. ഒരു ജയിൽപ്പുള്ളിയെ നോക്കുന്ന പോലീസിന്റെ ഭാവമായിരുന്നു അയാള്ക്ക് .
“എന്താ വേണ്ടത്” .അയാള്‍ ചോദിച്ചു.
“ഞാന്‍ വിളിക്കാം.അപ്പൊള്‍ വന്നാല്‍ മതി.” ആലുവ പ്രതീക്ഷിച്ചു ഉലുവ കിട്ടിയ ഞാന്‍ കുറച്ചു അമര്‍ഷത്തോടെ അറിയിച്ചു.
അയാള്‍ മാറിയതും തൊട്ടു പുറകിലായി അവള്‍ വന്നു നില്‍പ്പുണ്ടായിരുന്നു . കണ്ടതും മറ്റൊന്ന് കൂടി മനസ്സിലാക്കി. സമയം ശരിയല്ല. കാരണം മറ്റൊന്നുമല്ല. അവള്‍ ഒരു പച്ച നിറത്തിലുള്ള ചുരിധാറില്‍ ആണ് വന്നത്. ആദ്യം ചുരുക്കിയെഴുത്ത്. ഇപ്പൊ ചുരിദാര്‍. സെമിയില്‍ ജെര്‍മനിയെ നേരിട്ട ബ്രസീലിന്റെ അവസ്ഥ.
അവള്‍ എനിക്കെതിരെ വന്നിരുന്നു.

“ഹെ ദെയര്‍. വാട്സപ്പ്” ഇന്നലെ മാത്രം സായിപ്പിനെ നേരില്‍ കണ്ട എന്നോട് ഡയാന രാജകുമാരിയെപ്പോലെ അവള്‍ ചോദിച്ചു.
“ഗുഡ് .ആന്റ് യു” ഞാനും മോശമാക്കിയില്ല.
“ആഹ. ഹൌ കാന്‍ ഐ സെ. ഇട്സ് ഗോയിംഗ് ഗ്രെയിറ്റ്. ഐ അം ഹാവിംഗ് എ വണ്ടര്‍ഫുള്‍ ടൈം എറൌണ്ട്.ഓള്‍ ഐ കാന്‍ സെ ഈസ്‌ ദാറ്റ്‌ ഐ അം ലിവിംഗ് എ ഡ്രീം ദീസ് ഡേയ്സ്. പൈപ്പില്‍ നിന്നും വെള്ളം തുറന്നു വിട്ട പോലെ അവള്‍ പറഞ്ഞു നിര്‍ത്തി.
കൊള്ളാം. വീട്ടില്‍ എന്തൊക്കെ ഉണ്ട് വിശേഷം. അച്ഛനുംഅമ്മയ്ക്കും ഒക്കെ സുഖമല്ലേ. സംഗതി കൈവിട്ടു പോകുമെന്നു മനസ്സിലായപ്പോള്‍ ഞാന്‍ മാതൃഭാഷ സ്വീകരിച്ചു.
സുഖം. നന്നായി പോകുന്നു. പക്ഷെ അച്ഛന് പണ്ടത്തെ കണക്കു ജോലിക്ക് പോകാനൊന്നും സാധിക്കുന്നില്ല. വയസ്സായാല്‍ പോലീസ് ജോലി വല്യ ബുദ്ധിമുട്ടാണ്‌. . ഒരു ദീർഘ നിശ്വാസത്തോടെ അവൾ പറഞ്ഞു.
ഓ പിന്നെ .ഒരുപാട് കാലം സേവനം അനുഷ്ട്ടിച്ച ആളാണ് ഈ പറയുന്നത്.ഞാൻ മനസ്സില് ഒന്ന് കളിയാക്കി.
“നിന്‍റെ വീട്ടില്‍ എന്തുണ്ട് വിശേഷം.ചേട്ടന്‍റെ കല്യാണം എന്തായി”.അവള്‍ ഔപചാരികതകൈവിട്ടില്ല.
“അതു തീരുമാനം ആയി. അടുത്ത ചിങ്ങത്തിലാ ഉറപ്പിചിരിക്കണേ” ഞാന്‍ ബോധിപ്പിച്ചു.
“യെസ് മാഡം” എന്താണ് വേണ്ടത്. വെയിറ്റര്‍ വീണ്ടുമെത്തി.
അവന്‍റെ ഒരു മാഡം.ടിപ് ടോപ്പായി ഞാന്‍ ഇവിടെ ഇരുന്നിട്ടും അവന്‍ എന്‍റെ പെണ്ണിനോടാ അന്വേഷിക്കണേ. എന്നെ ഒന്ന് നോക്കാന്‍ പോലും അവന്‍ കൂട്ടാക്കിയില്ല.. ഞാന്‍ അവളെ നോക്കി.
“എനിക്കൊരു ഗീ റോസ്റ്റ്‌, ഒരു ബ്രെഡ്‌ ടോസ്റ്റ്‌, പിന്നെ ഒരു കാപ്പീചീനോ.”
കാപ്പീചീനോ. അസിഫ് അലി സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ സിനിമയില്‍ കുടിക്കുന്ന സാധനം. ഇവള്‍ ഇതൊക്കെ എന്ന് കുടിക്കാന്‍ തുടങ്ങി..ഞാനോര്ത്തു
“നിനക്കോ “. ഭാഗ്യം അവള്‍ ഓര്‍മ്മപ്പെടുത്തി .
“എനിക്കൊരു മസാലദോശ , ഒരു കാപ്പിം “. കേട്ടയുടനെ “ഓക്കേ മാഡം ” എന്നും പറഞ്ഞു വെയിറ്റര്‍ സ്ഥലം വിട്ടു. ദുഷ്ടന്‍ . ഒരു വട്ടമെങ്കിലും എന്നെ സാര്‍ എന്ന് വിളിക്കാമായിരുന്നു . ദുഖം, ദുഖം, വീണ്ടും ദുഖം .
“അപ്പോള്‍ ഏട്ടന്‍റെ കാര്യത്തില്‍ ഒരു തീരുമാനം ആയല്ലേ .അപ്പൊ അടുത്തത് നീ തന്നെ .വല്ല പെണ്ണിനേയും നോക്കി വച്ചിട്ടുണ്ടോ മൊതലാളി . ഒരു അണുബോംബ് വളരേ ലാഘവത്തോടെ അവള്‍ എന്റെ തലയിലിട്ടു തന്നു.
“അതിപ്പോ വീടുകാര്‍ ഒന്നും തീരുമാനിച്ചിട്ടില്ല . ഞാന്‍ ഒന്നും പറയാനില്ലാതെ വന്നപ്പോള്‍ തട്ടിവിട്ടു .
“അപ്പോള്‍ നീ ആരെയോ കണ്ടു വച്ചിട്ടുണ്ട് , കൊച്ചു കള്ളന്‍ . പറ മുതലാളി, ആരാ കക്ഷി .” അവള്‍ ഗോളുകള്‍ അടിച്ചു കൂട്ടുകയാണ് .
“നീ”. ദേഷ്യം വന്നുതുടങ്ങിയ ഞാന്‍ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു .
” വാട്ട് ” . അവള്‍ താഴ്ന്ന ശബ്ധത്തില്‍ പറഞ്ഞു.
“മം. നിന്നെ ഇഷ്ടമാണെന്ന് പറയാനാ വരന്‍ പറഞ്ഞെ. അതിനാണി പൊരിവെയിലത്ത് ഈ സാധനവും കൊണ്ട് ഞാന്‍ ഇങ്ങോട്ട് വന്നത്.ഞാന്‍ സമ്മാനം(ഹൃദയം) വച്ച പെട്ടി നീട്ടി പിടിച്ചു പറഞ്ഞു. വാങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ അവളുടെ മുന്നില്‍ വച്ച് കൊടുക്കുകയും ചെയ്തു.അപ്പോള്‍ അവളുടെ മുഖത്തേക്ക് നോക്കിയ എനിക്ക് പണ്ടത്തെ ആ സംശയം ഓര്‍മ്മ വന്നു. “സന്ദര്‍ഭത്തിനു യോജിക്കാത്ത രീതിയില്‍ ഉള്ള മുഖഭാവം എവിടെ നിന്ന് കിട്ടുന്നതാണോ ഈ പെണ്‍കുട്ടികള്‍ക്ക്.
എങ്ങും ശാന്തത. റോഡിലുടെ പോകുന്ന വാഹനങ്ങളുടെ ശബ്ദം മാത്രമാണ് കുറച്ചു നേരത്തേക്ക് എനിക്ക് കേള്ക്കാൻ സാധിച്ചത്. ഇടയ്ക്ക് ആളെ നോക്കിയെങ്ങിലും നോട്ടത്തിലെ തീനാളങ്ങൾ എന്നെ റോഡ് ഗതാഗതത്തിലേക്ക് മടങ്ങിപോകാൻ പ്രേരിപ്പിച്ചു.
കൊടുത്ത് വിട്ട ഒര്ടെരുമായി വെയിറ്റർ മടങ്ങിയെത്തി. ടേബിളിൽ എല്ലാം വച്ചിട്ട് അയാൾ പറഞ്ഞു.
“എനിതിങ്ങ് എൽസ് മാഡം”.
“മതി ചേട്ടാ ” പറഞ്ഞത് ഞാൻ ആയിരുന്നു.”താങ്ക്യു മാഡം” എന്റെ മറുപടിക്ക് നിരാശയായിരുന്നു ഫലം.
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി . എന്റെ മനസ്സിനെ പുളകം കൊള്ളിച്ചു കൊണ്ട് അവൾ വർണ്ണക്കടലാസുകൾ തുറക്കാൻ തുടങ്ങി .അതും നെയ്‌ റോസ്റ്റും കപ്പിച്ചീനോയും ഉള്ളപ്പോൾ. അപ്പോഴാണ്‌ മുട്ടുകുത്തി പറയേണ്ടിയിരുന്ന “മ്യാരി മീ’ ടയലോഗ് ഓര്മ്മ വന്നത്.നിലത്തേക്കു നോക്കിയപ്പോൾ കുറെ ചരൽക്കല്ലുകൾ .ചെറിയ മഴയത്ത് നനഞ്ഞ പോലെ കിടക്കുകയാണ് അവയെല്ലാം.റിഹേർസൽ പാഴായിപ്പോയ ദുഖം ഒരു ഭാഗത്ത്‌ . അവളുടെ മറുപടി എന്താകുമെന്ന ആകാംഷ മറുഭാഗത്ത് .നിലത്തു നിന്നും മുകളിലേക്ക് നോക്കിയ എന്നെ കാത്തിരുന്നത് ചുവന്നു തുടുത്ത അവളുടെ മുഖമായിരുന്നു.
ഈശ്വരാ , മോതിരം ചെറുതായിപ്പോയോ. അതോ വല്ല നവരത്നവുംമറ്റും പ്രതീക്ഷിച്ചു പെട്ടി തുറന്നു കാണുമോ ആവോ.. ഒന്നും പറയാൻ പറ്റാത്ത അവസ്ഥയിലായി ഞാൻ.
“എന്താടാ ഇത് നിനക്ക് ഒരു മാറ്റവും ഇല്ലേ.
ആദ്യത്തെ വരിക്കു സ്വപ്നത്തിൽ ഉള്ളതിനേക്കാൾ പന്ജ് ഉണ്ടായിരുന്നു.
“നീ എന്നെ കളിയാക്കാൻ ആണോ ഇങ്ങോട്ട് വരാൻ പറഞ്ഞത്”. അപ്പറഞ്ഞത്‌ എന്റെ നെഞ്ചിടിപ്പ് കുറച്ചു.
“കളിയാക്കാനോ നീ എന്താ ഈ പറയണേ.എനിക്കൊന്നും മനസ്സിലാകുന്നില്ല.”ഞാൻ പറഞ്ഞു.
“ഒന്നും മനസ്സിലായില്ലല്ലേ .പിന്നെ എന്തെ ഇത്. ഒന്ന് പറയ്‌ ” പെട്ടി എന്റെ നേരെ നേടിക്കൊണ്ട് അവൾ ചോദിച്ചു .
അതിലേക്കു നോക്കിയപ്പോൾ ഞാൻ കണ്ടത് തലേന്ന് വലിക്കാൻ വാങ്ങിയ സിഗരെട്ടു കുട്ടി ഒരെണ്ണം വളച്ചു വച്ചിരിക്കുന്നു.
“ങേ . ഇതെങ്ങനെ ഇവിടെ വന്നു. മോതിരം എവിടെ പോയി” യാതൊന്നും മനസ്സിലാകാതെ ഞൻ ചോദിച്ചു. അതും കലിതുള്ളി നില്ക്കുന്ന അവളോട്‌.
“ഗോ ടു ഹെല്ൽ . ഞാൻ ഒരിക്കലും നിന്നിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല. കുറച്ചെങ്ങിലും മാറ്റം ഉണ്ടെന്നു കരുതിയാണ് വന്നത്. എനിക്ക് തെറ്റി. ബൈ” അവൾ ഇപ്പഴാണ് പോയതെന്നോ എന്താണ് പറഞ്ഞതെന്നോ ഒന്നും ഞാൻ കാര്യമാക്കിയില്ല.ഞാൻ കുന്തം വിഴുങ്ങിയ പോലെ പെട്ടിയും നോക്കി ഇരിക്കുകയാണ്.
” സാർ ,ബിൽ’ ഭൂമിയിലേക്ക്‌ മടക്കി കൊണ്ട് വന്നത് ആ ഒരു വിളിയായിരുന്നു . ഇപ്പോഴാണ് ഞാൻ സാർ ആയത്.
” എന്ത് പറ്റി സാർ, മാഡം പിണങ്ങിയോ . ഗിഫ്റ്റ് ഇഷ്ടമായില്ലേ ?”അസമയത് കുശലാന്വേഷണം നടത്തിയ പുള്ളിക്കാരനെ നോക്കി ഞാൻ ഒന്ന് ദയനീയമായി ചിരിച്ചു.
” സാരമില്ല സാറേ . അല്ലേലും ഇവര ഇങ്ങനെയാ” കാര്യമറിയാതെ ആ പാവം പറഞ്ഞു.
“എത്രയായി”. ഞാൻ ചോദിച്ചു.
” ഇരുനൂറ്റി പത്തു” . അയാൾ ബോധിപ്പിച്ചു
പൈസയും കൊടുത്തു ഞാൻ സ്ഥലം കാലിയാക്കി .റൂമിലെത്തി .അനൂപ്‌ അവിടില്ലയിരുന്നു.സ്മശാന മൂകത .
“എന്നാലും എവിടെപ്പോയി ” ചിന്തിച്ചു സമയം പോയതറിഞ്ഞില്ല. വിശപ്പും അടുത്തുകൂടി പോയില്ല. ചോര നീരാക്കി ഉണ്ടാക്കിയ മോതിരം സിഗരെട്ടു കുറ്റിയുടെ രൂപത്തില മുന്നിലിരിക്കുന്നു.
സന്ധ്യയായി എന്ന് അനൂപ്‌ മടങ്ങിയെത്തിയപ്പോഴാണ് മനസ്സിലായത്‌

പോയ കാര്യം എന്തായി? സായിപ്പ് പോക്കറ്റിൽ വന്നോ? അവൻ ചോദിച്ചു.
“മം “എന്തിനാണ് മൂളിയതെന്നു അറിഞ്ഞില്ല.പക്ഷ മൂളി.
“എടാ കള്ളാ .അപ്പൊ അടുത്ത മാസം വീട് വേറെ നോക്കാല്ലേ ” അവൾ ഇത്രേം സന്തോഷിച്ചു ഞാൻ കണ്ടിട്ടില്ല. ‘ പെണ്ണ് വീണു മച്ചാ ‘ എന്ന് പറഞ്ഞപ്പോൾ പോലും ഇല്ലാത്ത സന്തോഷം.
“എന്നാലും എവിടെപ്പോയി” ഞാൻ പറഞ്ഞത് മനസ്സിലാകാതെ അവൻ എന്നെ നോക്കി.
“എന്ത് പോയെന്ന , സായിപ്പോ “. അവന്റെ ഒരു ദുഖം കണ്ടില്ലേ.
”ഏയ്‌ ഒന്നുമില്ല ” ഞാൻ സമാധാനിപ്പിച്ചു.
“ഓക്കേ. നീ സെറ്റപ്പ് ബോക്സ്‌ കൊടുത്തോ?” അവൻ പറഞ്ഞപ്പോഴാണ് ആ കാര്യം ഓർത്തത്‌ തന്നെ
“ഇല്ലെട .ഷോപ്പ് തുറന്നിട്ടില്ലയിരുന്നു’ ഞാൻ പറഞ്ഞു.
“ഓ ശരി ഭക്ഷണം വന്നോ.” ജീവിതത്തിൽ ഒഴിവാക്കാൻ ആവാത്ത മറ്റൊന്ന് അവൻ ഓര്മ്മിപ്പിച്ചു
” അത് പിന്നെ ഞാൻ സമയം തെറ്റിക്കുമോ മക്കളെ” എന്ന് പറഞ്ഞു കൊണ്ട് ചന്ദ്രേട്ട്ന്കയറി വന്നു. അത്താഴവുമായിട്ടു .ചന്ദ്രേട്ടന ഞങ്ങളുടെ അയൽവാസിയാണ് .
“അനൂപിന് വേണ്ടല്ലോ അല്ലെ. രമേഷിന് എന്ത് പറ്റി . സുഘമില്ലെ?” ചന്ദ്രേട്ടന ചോദിച്ചു
” രമേഷിന് ഇനി എന്ത് വന്നാൽ എന്താ.പുഷ്പം പോലെ പരിഹരിക്കാം. കോടിപതി ആവാൻ പോകുവല്ലേ . ഒരു തിമിങ്കലമാ ഇന്ന് വലയിൽ വീണത്‌’ എന്റെ നല്ലവനായ സുഹൃത്ത് അറിയിച്ചു.എന്നിട്ട് കുളിക്കാൻ കയറി.കാന്ടിൽ നൈറ്റ്‌ അല്ലെ അവനു. വൈകാൻ പാടില്ലല്ലോ.
“അപ്പൊ വല്യ നിലയിൽ എത്താൻ ഇനി കുറച്ചു കൂടി കാത്തിരുന്നാൽ മതി. ഞങ്ങളെ മറക്കരുത്. ചെലവ് വേണം രമേഷേ ” നിഷ്കളങ്കമായ ഒരു ചിരിയോടുകൂടി ചന്ദ്രേട്ടന പറഞ്ഞു.
വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നെങ്ങിലും ആ മുഖത്തേക്ക് നോക്കി ഞാൻ ഒന്ന് ചിരിച്ചു. “മം തരാം ചന്ദ്രേട്ടാ” ഞാൻ പറഞ്ഞു.
“നല്ലതാ മക്കളെ. ഇനി നല്ലൊരു വീട്ടിലേക്കു മാറാല്ലോ” കള്ളന്മാരുള്ള ഈ സ്ഥലത്ത് എത്ര കാലംന്നു വച്ച ജീവിക്കുന്നെ.മാറിപ്പോകണമെന്നു എനിക്കും ആഗ്രഹം ഉണ്ട് . പക്ഷെ പൈസ വേണ്ടേ.” ചന്ദ്രേട്ടന പറഞ്ഞു നിരത്തിയതും ഒരു വൈദ്യുതി പ്രവാഹം എന്റെ ഉള്ളിലുടെ കടന്നു പോയി.
“കള്ളന്മാരോ”. ഞാൻ ചോദിച്ചു
” ഇന്നലെ രാത്രി ഗൾഫ്‌ കുമാരന്റെ വീട്ടിൽ കള്ളൻ കയറി. ഒത്തിരി പണം നഷ്ട്ടപ്പെട്ടെന്നാ വിവരം കിട്ടിയേ.ഒത്തിരി നാളായിട്ട് ശല്യം ഇല്ലായിരുന്നു. ഇതിപ്പോ വീണ്ടും തുടങ്ങി. സ്വന്തം വീട്ടിൽ കള്ളൻ കയറിയ മട്ടിൽ ചന്ദ്രേട്ടന പറഞ്ഞു.
“ഞാൻ പോട്ടെ മക്കളെ. കുറച്ചു ജോലിയുണ്ട് ” നാട്ടു പ്രമാണം പറയാൻ നില്ക്കാതെ ചന്ദ്രേട്ടന പോയി.
“കള്ളൻ.” എന്റെ മനസ്സ് ആ വഴികളിലൂടെ കടന്നു പോയി സ്വപ്നം കണ്ടത്. അതിലെ കാര്യങ്ങൾ
വാതില തുറന്നു വന്ന പ്രമുഖൻ……….
ടേബിളും ചെയറും ഒക്കെ മാറ്റിയത്………..
അജ്ഞാത കാമുകി പൊതി തുറക്കുന്ന ശബ്ദം……….
ഇതിവിടെ ഇരിക്കുവാണോ …………………………
എനിക്ക് കാര്യങ്ങൾ ഏതാണ്ട് പിടികിട്ടി.ഈശ്വരാ. ഏതു മഹാപാപിയാണോ അവൻ .ഞാൻ മനസ്സില് പുലമ്പിക്കൊണ്ട് ഇരുന്നു.
“എടാ ആ ഫോണ്‍ കുറെ നേരമായി ചിലക്കുന്നു .ഒന്ന് എടുത്തു നോക്ക്. അല്ലേല സൈലന്റ് ആക്കി വക്കാൻ നോക്ക് ” അനൂപ്‌ പ്രതിഷേധം അറിയിച്ചു കൊണ്ട് കുളി കഴിഞ്ഞു വന്നു.
വാട്സാപ്പിൽ അവൾ മെസ്സേജ് അയച്ചിരിക്കുന്നു. വേറെ കുറെ മെസ്സേജസ് ഉണ്ടെങ്കിലും അവളുടെ മാത്രം തുറന്നു നോക്കി .
‘സോറി. ഞാൻ അങ്ങനെ ബീഹെവ് ചെയ്യാൻ പാടില്ലായിരുന്നു . സോറി ”
“എന്താ ഒന്നും മിണ്ടാത്തത് . പിണക്കമാണോ. ഞാൻ പറഞ്ഞല്ലോ . എനിക്ക് പെട്ടന്ന് ദേഷ്യം വന്നത് കൊണ്ടാണ് . സോറി .പ്ളീസ്.”
എങ്ങനെ ആവര്ത്തിച്ചു കൊണ്ടുള്ള കുറെ മെസ്സെജസ്. പിന്നെ കുറെ കരയുന്ന പാവകളുടെ ചിത്രങ്ങൾ.
“ഏയ്‌. ഇറ്റ്സ് ഓക്കേ ‘ ഞാൻ തിരിച്ചയച്ചു .
“ഓ . ഇപ്പഴ ശ്വാസം വീണത്. കഴിച്ചോ മുതലാളി. ഏതു ചെയ്യുകയാണ് സാർ ” ഇതിനു പുറകിലായി കുറെ ചിരിക്കുന്നതും കണ്നടിക്കുന്നതും ആയ ചില പാവകൾ .
“മം കഴിച്ചു . എനിക്ക് നല്ല തലവേദന . ഞാൻ കിടക്കട്ടെ ‘ ഞാൻ മറുപടി കൊടുത്തു.
“ഓ എങ്കിൽ മുതലാളി പോയി കിടന്നോ. ഗുഡ് നൈറ്റ് ‘ മറുപടി വളരെ പെട്ടന്നായിരുന്നു. ബൈ പറയുമ്പോൾ മാത്രം വളരെ വേഗത്തിൽ മറുപടി അയക്കുന്നത് എല്ലാ പെണ്‍കുട്ടികളുടെയും പ്രകൃതമാനെന്നു തോന്നുന്നു.
ഞാൻ വീണ്ടും കള്ളനെ ശപിക്കാൻ തുടങ്ങി..ഫോണിൽ വീണ്ടും ഒരു ശബ്ദം .അവൾ തന്നെ.
“ഡ്രസ്സ്‌ കോഡ് ഫോർ വാലൻന്റൈൻസ് ഡേ ….
ബ്ളാക്ക്………………. നോ ഇന്റെരെസ്റ്റ്‌
റെഡ്…………………..ലവ് ഫെയിലിയർ
വൈറ്റ്…………………. ഗൊഇങ്ങ് ടു പ്രൊപ്പോസ്
ഗ്രീൻ ……………………. ഗ്രീൻ സിഗ്നൽ ടു ലവ്

രാജസ്ഥാൻ മരുഭൂമിയിൽ ചിരാപ്പുന്ജി യിൽ പെയ്യുന്ന മഴ സങ്കല്പ്പിക്കാൻ പറ്റുമെങ്കിൽ അതായിരുന്നു എന്റെ അവസ്ഥ.
പോയ വിശപ്പെല്ലാം തിരിച്ചു വന്നു. വല്ലാത്തൊരു വിശപ്പ്‌ തന്നെ. എന്ത് ചെയ്യണമെന്നു അറിയാത്ത അവസ്ഥ. കള്ളനെ ഞാൻ ക്ഷമിച്ചു . ജീവിതം പെട്ടന്ന് മാറിയ പോലെ. സ്വപ്നമല്ലെന്ന് ഉറപ്പു വരുത്തൽ നുള്ളി നോക്കി.സത്യം തന്നെ. സ്വപ്നമല്ല .
അനൂപ്‌ റൂമിലേക്ക്‌ കയറി വന്നപ്പോൾ ഞാൻ സന്തോഷം അടിച്ചമർത്തി .ഫോണ്‍ കയ്യിലെടുത്തു കറക്കാൻ തുടങ്ങി.വീണ്ടും അവളുടെ മെസ്സേജ് .
“ഹലോ ഉറങ്ങിയോ . ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ . നീ സത്യമായിട്ടും മോതിരം വച്ചിരുന്നോ അതിനകത്ത്. അല്ല കൂട്ടുകാർ പണി തന്നതാണോ എന്നറിയാൻ ചോദിച്ചതാ ”
ഇതു കണ്ടതും കള്ളനെ വീണ്ടും ശപ്പിക്കാൻ തുടങ്ങി.
” മം വച്ചിരുന്നു.ആരോ പണി തന്നതാ” ഞാൻ തിരിച്ചയച്ചു.കൂടെ കുറച്ചു വിഷമ വദനരായ കുറച്ചു പാവകളും .
” മം സാരമില്ല .നാളെ അവർ തിരച്ചു തന്നോളും . അപ്പോൾ എനിക്ക് തന്നാൽ മതി . സീ യു അറ്റ്‌ ഡി ക്യൂൻ. ടുമാറോ” അവളുടെ വീണ്ടും എന്നെ ധര്മ്മസങ്കടത്തിലേക്ക് തള്ളി വിട്ടു .എന്ത് ചെയ്യും. ദൈവം വല്ലാത്തൊരു മനുഷ്യൻ തന്നെ . ഈ കൊലച്ചതി വേണ്ടായിരുന്നു. ഒരു കാര്യം ഞാൻ മനസ്സിലാക്കി മദ്യപാനവും പുകവലിയും ആരോഗ്യത്തിനു ഹാനികരം.പല രീതികളിൽ.
“മം” ഞാൻ തിരിച്ചയച്ചു .
കള്ളൻ വീണ്ടും എന്റെ ശാപത്തിന് ഇരയായി . എന്നാലും ദുഷ്ടൻ. മോതിരം എടുത്തല്ലോ. ഞാൻ അവളോട്‌ എന്ത് പറയും. അവനു വേറൊന്നും കിട്ടിയില്ലേ എടുക്കാൻ . ഫോണ്‍ എടുക്കതിന്റെ കാര്യം അപ്പോഴാണ്‌ ഞാൻ ആലോചിച്ചത് . അതന്തു പറ്റി . സൈബർ സെല്ലിനെ പേടിച്ചിട്ടാണോ എന്തോ.
അമ്മ ഫോണ്‍ വിളിച്ചതു അപ്പോഴായിരുന്നു. അനൂപ്‌ വല്യ ശബ്ദത്തിൽ പറഞ്ഞു.
“പേടിപ്പിച്ചു കളഞ്ഞല്ലോ . ഡേയ് സായിപ്പിനൊക്കെ ഒക്കെ കിട്ടിയതല്ലേ . ഇനിയെങ്കിലും ആ ചൈന ഫോണ്‍ ഒന്ന് മാറ്റിപ്പിടി.”
ഞാൻ ടേബിളിൽ വച്ചിരിക്കുന്ന അവന്റെ ഫോണ്‍ നോക്കി . അതിൽ കടിച്ചു മുറിച്ച ഒരു ആപ്പിളിന്റെ ചിന്ഹം . എന്റെ ഫോണ്‍ നോക്കി കടിച്ചു വച്ച ഒരു മാങ്ങയുടെ ചിന്ഹം
“മം കള്ളനു പാവം തോന്നിക്കാനും .എന്ന് സമാധാനിച്ചു കൊണ്ട് ഞാൻ കോൾ എടുത്തു.
സംസാരിച്ചു കൊണ്ടിരിക്കെ അനൂപ്‌ ചോദിച്ചു.” എടാ നീ എന്റെ കൊട്ട് കണ്ടായിരുന്നോ? അലമാരിയിൽ കാണുന്നില്ലല്ലോ”….

Comments

comments

Share.
Gallery