നീയെന്റെ രാധയെക്കണ്ടോ – Bimal Raj N

Google+ Pinterest LinkedIn Tumblr +

Author : Bimal Raj N.
Company : Zafin Software Center of Excellance.
Email : bimal.varkala@gmail.com

നീയെന്റെ രാധയെക്കണ്ടോ

മനമെങ്ങും കാര്‍ത്തിക ദീപം കൊളുത്തി ഞാന്‍
ഓര്‍മ്മ തന്‍ ചെപ്പൊന്നു പരതി

മഞ്ഞിന്റെ തുള്ളികള്‍ വീണു തുടുത്തൊരെന്‍
ഓര്‍മ്മ തന്‍ പീലി ഞാന്‍ കണ്ടു

ചാണകം മെഴുകിയ തറയിലെങ്ങോ എന്റെ
ബാല്യത്തിന്‍ ഹരിശ്രീ ഞാന്‍ കണ്ടു

കടലാസു തോണി മേല്‍ കാലം കുറിച്ചിട്ട
ബാല്യത്തിന്‍ സ്മൃതിയൊന്നു നോക്കി

മനമെങ്ങും കാര്‍ത്തിക ദീപം കൊളുത്തി ഞാന്‍
ഓര്‍മ്മ തന്‍ ചെപ്പൊന്നു പരതി

ബാല്യത്തിന്‍ നടവഴിയോരത്തിലെല്ലാം
അന്നാമ്പലിന്‍ മണമായിരിന്നു

മധുരമാമോര്‍മ്മ തന്‍ തുണ്ടുകള്‍ പരതി ഞാന്‍
എത്തിയാ മാവിന്റെ ചോട്ടില്‍

ചക്കര മാവിന്റെ ചോട്ടില്‍ നിന്നിന്നൊന്നു
കണ്ണാരം പൊത്താനും മോഹം

അവിടെയാത്തണലില്‍ നിന്നെത്രയോ വട്ടം ഞാന്‍
രാമനും കൃഷ്ണനുമായി

പിന്നെയാ പ്ലാവിലത്തൊപ്പി മേല്‍ കൈവെച്ചു
കള്ളനും പോലീസുമാടി

ആദ്യാനുരാഗത്തിന്‍ മകരന്ദമന്നു ഞാന്‍
നുകര്‍ന്നതുമവിടെ വെച്ചല്ലേ

ആദ്യത്തെ ചുംബന ലഹരി തന്നോര്‍മ്മയ്ക്കാ
കരിവളത്തുണ്ടുകള്‍ സാക്ഷി

വിസ്മൃതമാകയില്ലൊന്നുമൊരിയ്ക്കലും
അത്ര മേല്‍ മധുരമുണ്ടിന്നും

എല്ലാം ഞാനോര്‍ക്കുന്നു കൃത്യമായെങ്കിലും
രാധയെക്കണ്ടതില്ലല്ലോ

രാധയില്ലാത്തൊരീ കൃഷ്ണന്റെ ജീവിതം
കാണുന്നുമില്ലേ നീ കണ്ണാ

അറിയുന്നുമില്ലേ നീ കണ്ണാ
ഏതു ദേശത്തു പോയൊങ്ങൊളിച്ചാലും

ഇനിയൊന്നു കാണുവാനാകാതിരിന്നാലും
ഒന്നാണെന്‍ പ്രാര്‍ത്ഥനയെന്നും

മാന്‍ മിഴി രണ്ടിലും കരിമഷി പടരാതെ
കാക്കണെ നീയെന്റെ കണ്ണാ

അവളെ നീ കാക്കണെ പൊന്നുണ്ണിക്കണ്ണാ…

Comments

comments

Share.
Gallery