പ്രതിധ്വനിയുടെ സൃഷ്ടി 2016 – അവാർഡുകൾ നവംബർ 30 നു – ശ്രീ തോമസ് ഐസക് വിതരണം ചെയ്യും

പ്രതിധ്വനിയുടെ സൃഷ്ടി 2016 - അവാർഡുകൾ  നവംബർ 30 നു - ശ്രീ തോമസ് ഐസക് വിതരണം ചെയ്യും
പ്രതിധ്വനിയുടെ സൃഷ്ടി 2016 – അവാർഡുകൾ  നവംബർ 30 നു – ശ്രീ തോമസ് ഐസക് വിതരണം ചെയ്യും 
 
ടെക്‌നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ പ്രതിധ്വനി  സംഘടിപ്പിക്കുന്ന ടെക്കികളുടെ സാഹിത്യ കലാ മത്സരമായ സൃഷ്ടി 2016  ൻറെ അവാർഡ് ദാനം  നവംബർ 30 നു കേരളത്തിൻറെ ധനകാര്യ മന്ത്രിയും  സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യവുമായ   ശ്രീ തോമസ് ഐസക് വിതരണം ചെയ്യും. കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയ  മലയാളത്തിൻറെ പ്രിയ കവി ശ്രീ ഏഴാച്ചേരി രാമചന്ദ്രൻ ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും.
 
ടെക്‌നോപാർക്ക് സി ഇ ഓ ശ്രീ ഋഷികേശ് നായർ , ജൂറി മെമ്പർമാർ തുടങ്ങിയവർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കും. ടെക്‌നോപാർക്ക് പാർക്ക് സെന്ററിലെട്രാവൻകൂർ ഹാളിൽ നവംബർ 30  വൈകുന്നേരം 6 മണി മുതൽ 8  മണി വരെയാണ് അവാർഡ് ദാന ചടങ്ങ് 
poster_a3_award-04
 
ശ്രീ പോൾ സഖറിയാ  അധ്യക്ഷൻ ആയ ജൂറി പാനൽ ആണ് വിവിധ കാറ്റഗറികളിലെ സൃഷ്ടി  അവാർഡിനായുള്ള  സൃഷ്ടികളുടെ  മൂല്യ നിർണ്ണയം നടത്തിയത്. ജൂറി മെമ്പർമാർ അവരുടെ വിലയിരുത്തലിനോടൊപ്പം അവാർഡ് ദാന വേദിയിൽ വെച്ച് അവാർഡ് വിവരം പ്രഖ്യാപിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്കു പുറമെ 3  പേർക്ക് വീതം പ്രോത്സാഹന സമ്മാനവും ഓരോ ക്യാറ്റഗറിയിലും ഉണ്ടായിരിക്കും. അതോടൊപ്പം ഒരു മാസത്തോളം നീണ്ടു നിന്ന വോട്ടിങ്ങും കമന്റിങ്ങും വഴി വായനക്കാർ തിരഞ്ഞെടുത്ത റീഡേഴ്‌സ് ചോയ്‌സ് അവാർഡുകളും നൽകും 
 
താഴെ പറയുന്ന പ്രമുഖരായിരുന്നു ജൂറി മെമ്പർമാർ
 
മലയാളം ചെറുകഥ: എം. രാജീവ് കുമാർ 
ഇംഗ്ലീഷ് ചെറുകഥ: പോൾ സക്കറിയ 
 
 മലയാളം കവിത: വിനോദ് വെള്ളായണി 
 ഇംഗ്ലീഷ് കവിത: ഗോപി കോട്ടൂർ 
 
മലയാളം ലേഖനം: പ്രതാപ് വി ആർ 
ഇംഗ്ലീഷ് ലേഖനം: ഭവാനി ചീരാത് 
 
കാർട്ടൂൺ: സുജിത് ടി കെ
പെൻസിൽ ഡ്രായിങ്:  പ്രൊഫ. മനോജ് 
 
വിവിധ കാറ്റഗറികളിൽ താഴെ പറയുന്ന എണ്ണം  സൃഷ്ടികളാണ് ഈ സാഹിത്യ കലാ മത്സരത്തിൽ മാറ്റുരച്ചത്. 
 
മലയാളം ചെറുകഥ – 62
ഇംഗ്ലീഷ്  ചെറുകഥ – 33
 
മലയാളം കവിത  – 54
ഇംഗ്ലീഷ്  കവിത – 34
 
മലയാളം ലേഖനം – 9
ഇംഗ്ലീഷ്  ലേഖനം -12
 
കാർട്ടൂൺ – 12
പെൻസിൽ ഡ്രോ യിങ് – 31
 
താഴെ കാണുന്ന ലിങ്കിൽ എല്ലാ സൃഷ്ടികളും വായനയ്ക്കായി ലഭ്യമാണ്.
 
 
ടെക്‌നോപാർക്കിലെ എല്ലാ കലാ സാഹിത്യ പ്രേമികളെയും നവംബർ 30  വൈകുന്നേരം 6 മണിക്ക് ടെക്‌നോപാർക്  ട്രാവൻകൂർ ഹാളിൽ നടക്കുന്ന സൃഷ്ടി – 2016  അവാർഡ്  ദാന ചടങ്ങിലേക്ക് പ്രതിധ്വനി സാദരം ക്ഷണിക്കുന്നു 
 

Comments

comments