ടെക്കികൾക്ക് ഉപദേശം:: പശു വളർത്തൽ പഠിക്കൂ!!

layoffs

ടെക്കികൾക്ക് ഉപദേശം :: പശു വളർത്തൽ പഠിക്കൂ!!

ശ്രീ പി കിഷോർ, മനോരമയിൽ  എഴുതിയ ഒരു ലേഖനം ആണ് ഈ കുറിപ്പിന് ആധാരം.

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=18256046&programId=1073753761&tabId=0&BV_ID=%40%40%40

ലേഖകൻ കമ്പനികൾ നടത്തുന്ന വലിയ കിടമത്സരങ്ങളുടെ ഭാഗം ആയിട്ടാണ് ഈ ജോലികൾ പോകുന്നത് എന്ന് സമർഥിക്കുന്നു. ജോലി പോയാലും ചെറിയ കമ്പനികളിൽ ജോലി കിട്ടും എന്നും, ഇനി അതുമല്ലെങ്ങിൽ പശു വളർത്തി ജീവിക്കാൻ സാധിക്കും എന്നും പറയുന്നു.  യാഥാർത്ഥ്യം എന്താണെന്ന് എല്ലാവരെയും അറിയിക്കാൻ ശ്രമിക്കേണ്ട ബാധ്യതയുള്ള , ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സാമൂഹ്യ സാംസ്‌കാരിക സംഘടനയുടെ പ്രവർത്തകൻ  എന്ന നിലയിൽ ആണ് ഈ  കുറിപ്പ് എഴുതുന്നത്‌.

 

പരിശീലന സമയത്ത് ശമ്പളം ::

തൊഴിൽ പരിശീലനം കൊടുക്കുക എന്നത്, കമ്പനിയുടെ  വലിയ ആവശ്യം  ആണ്. കാരണം വിജ്ഞാന മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് അവർ കരാർ  കിട്ടാൻ സാധ്യത ഉള്ള സാങ്കേതിക മേഖലയിൽ ഉദ്യോഗാർഥികളെ പരിശീലിപ്പിക്കുക  എന്നതിലൂടെ മാത്രമേ  പിടിച്ചു നില്ക്കാനാകൂ. പ്രത്യേക  സാങ്കേതിക വിദ്യ അറിയാവുന്ന എത്ര പേര് ഉണ്ട് എന്നത് പലപ്പോഴും ടെണ്ടർ ഇൽ പങ്കെടുക്കാൻ ഉള്ള മാനദണ്ഡം ആണ്.  കമ്പനിയുടെ മൂലധന നിക്ഷേപം തന്നെയാണ് അത്. ആ സമയത്ത്  ആളുകൾ ഇല്ലാതിരുന്നാൽ കമ്പനികൾക്ക് ആ അവസരം തന്നെ ആണ് നഷ്ടം ആകുന്നത്. ഒരിക്കലും അത് ഒരു സൌജന്യം ആയി വീക്ഷിക്കപ്പെടുന്നത്  ശരിയാകില്ല. പിന്നെ ട്രെയിനിംഗ് സമയത്ത് ശമ്പളം കുറവ് തന്നെയാണ്. മാന്ദ്യ കാലഘട്ടത്തിൽ ഒക്കെ ട്രെയിനിംഗ് മാസങ്ങൾ നീണ്ടു പോകുന്നതും, വിളിക്കാൻ വൈകുന്നതും ഒക്കെ പതിവ് ആണ് . ചിലപ്പോൾ ജോലി വാഗ്ദാനം പാലിക്കപ്പെടാറുമില്ല.

ആവശ്യത്തിനു അനുസരിച്ച് മാത്രം ആളുകളെ ജോലിക്ക് എടുക്കുക :: 

ഇത് പലപ്പോഴും നടപ്പാകുന്നില്ല. ഈ ഇടക്ക് ഒരു പ്രമുഖ കമ്പനി കുറേ ആളുകളെ പിരിച്ചു വിട്ടു. എനിക്ക് പരിചയം ഉള്ള ഒരാളോട് ചോദിച്ചപ്പോൾ, വേറെ കമ്പനികളിൽ ജോലി തരക്കേടില്ലാത്ത രീതിയിൽ ചെയ്തു വന്നിരുന്ന ആളുകളെ ശമ്പളം കൂടുതൽ നൽകി കൊണ്ടുവന്നു, 3 മാസം വെറുതെ ഇരുത്തി പ്രൊജക്റ്റ്‌ വരില്ല എന്ന് ഉറപ്പായപ്പോൾ പറഞ്ഞു വിടുക ആണ് ഉണ്ടായത്. അവർ ഒരു നിമിഷം കൊണ്ട് അനാഥരാവുക ആണ് ഉണ്ടായത്. അപ്പോൾ ഒരു ഉദ്യോഗര്ധിക്ക് നേരിടേണ്ടി വരുന്ന എല്ലാ വെല്ലു വിളികളും ആറു മാസത്തെ ശമ്പളം ബാങ്കിൽ സൂക്ഷിച്ചത്  കൊണ്ട് നേരിടാൻ ആകില്ല. കമ്പനികൾ കുറച്ചു കൂടി ഉത്തരവാദിത്തം ഈ വിഷയങ്ങളിൽ കാണിക്കണം

 

നിർബന്ധിത രാജി ::

ഇപ്പോൾ വലിയ ചർച്ചക്ക് ഇടയായ കാര്യം, ആളുകളെ പിരിച്ചു വിടുന്നതിനു പകരം, അവരെ നിർബന്ധിത രാജി വഴി ഒഴിവാക്കുന്നതാണ്. കടുത്ത പ്രതിഷേധം ഉയർന്നപ്പോൾ അതിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായെങ്കിലും, തൊഴിൽ നിയമങ്ങൾ പാലിക്കാതിരിക്കാനുള്ള വ്യഗ്രത ആണ് അവിടെ കണ്ടത്.കാരണം പിരിച്ചു വിടുമ്പോൾ നല്കേണ്ട നഷ്ടപരിഹാര തുക കൂടുതൽ ആണ്.പാലിക്കേണ്ട വ്യവസ്ഥകൾ പാലിക്കുകയും വേണം. തൊഴിൽ  നിയമങ്ങള പാലിച്ചു  തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ആണ് കുറെ അധികം വിസ്തൃതി ഉള്ള   സ്ഥലങ്ങൾ സർക്കാർ തന്നെ ഏറ്റെടുത്തു കമ്പനികൾക്ക് നല്കുന്നത് എന്ന് മറന്നു കൂടാ

പ്രകടനം ::

പ്രകടനം മോശം ആയി എന്ന് പറഞ്ഞു വിടുന്നതും പലപ്പോഴും നേർച്ച പോലെ ആണ്. 100 ഇൽ 15 പേരെ മാത്രമേ ഞങ്ങൾ മിടുക്കൻ മാർ എന്ന് അംഗീകരിക്കൂ എന്ന് പറഞ്ഞാൽ,ബാക്കി ഉള്ള മിടുക്കൻ മാര് ശരാശരി എന്ന് വിലയിരുത്തി പോകാം എന്നല്ലാതെ വേറെ എന്ത് പറയാൻ സാധിക്കും.. ഈ തമാശക്ക് ” ബെൽ കർവ്” എന്നാണ് സാങ്കേതിക നാമം. ചെരുപ്പിന്റെ ആകൃതിയിൽ കാലു മുറിക്കുക എന്നതാണ് ലക്‌ഷ്യം.

കുറേ പേരെ എങ്ങനെ എങ്കിലും ഒഴിവാക്കുക എന്നത് തീർച്ചയായും തൊഴിൽ മേഘലയിൽ അരക്ഷിതാവസ്ഥ പടർത്തും.

ഉദാര വല്ക്കരണം ::

ചില കമ്പനികളിൽ ജീവനക്കാരോട് പറയുന്നത് ഇങ്ങനെ ആണ് സ്വാശ്രയ രംഗത്ത് നിന്ന് മറ്റും നിരവധി ആളുകൾ ഇതിലും കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യാൻ തയാറായി നില്ക്കുന്നു, അപ്പോൾ നിങ്ങൾ ഞങ്ങൾക്ക് വേണ്ടപ്പെട്ടവർ അല്ല എന്നാണ്. അതായതു പ്രവര്ത്തി പരിചയം കൂടും തോറും കമ്പനിക്കു വേണ്ടപ്പെട്ടവർ അല്ലാതായി മാറും, അവസരങ്ങൾ കുറയും. ചെറിയ കുളത്തിലെ വലിയ മീൻ എന്നൊക്കെ ഒരു പ്രയോഗത്തിന് പറയാം എങ്കിലും പ്രായോഗികം ആയ നിലപാടല്ല അതൊന്നും. ഇഷ്ടം പോലെ   സീറ്റുകൾ എഞ്ചിനീയറിംഗ്  രംഗത്ത് കൊടുത്തു, പരമാവധി  തൊഴിൽ സേനയെ ഉണ്ടാക്കി, സന്കേതിക  വിദഗ്ദരെ തനി അവിദഗ്ദ തൊഴിലാളികളെ പ്പോലെ ആണ് കൈകാര്യം ചെയ്യുന്നത്. ഉദാര വല്ക്കരണം തിരിഞ്ഞു കടിക്കുന്ന സാഹചര്യം ആണ് ഇത്.

ഇടപെടൽ അത്യാവശ്യം::

 ഈ രംഗത്ത് സര്ക്കാരിന്റെ യും മറ്റു വിദഗ്ധരുടെയും ഇടപെടൽ അത്യാവശ്യം ആണ്. ഈ മേഖലക്ക് വേണ്ട തൊഴിൽ നിയമങ്ങൾ, ഭാവനാ പൂര്ണ്ണം ആയി ഉണ്ടാക്കേണ്ടതാണ് അത്യവാശ്യം. കമ്പനികളുടെ “ഹയർ ആൻഡ്‌ ഫയർ” അഥവാ ” എടുക്കുക – പിരിച്ചുവിടുക” നയങ്ങൾ കർശനം ആയി നിയന്ത്രിക്കണം. കൂടാതെ “കോണ്ട്രാക്റ്റ് ലേബർ” ഒരു ചെറിയ ശതമാനത്തിൽ കൂടുതൽ നിയോഗിക്കുന്ന തൊഴിലുടമകളുടെ കയ്യിൽ നിന്ന് കൂടുതൽ നികുതി പിരിച്ചു  അതിനെ നിരുല്ത്സാഹ പ്പെ ടുത്തണം .പിരിച്ചു വിടുന്നതിനു മുൻപ് ആ ജീവനക്കാരനെ പുനര് വിന്യാസത്തിന്   അവസരങ്ങൾ കൊടുക്കുന്നതും നിർബന്ധം ആക്കണം . ജോലിയുള്ള കാലത്ത് നല്ല രീതിയിൽ നികുതി അടച്ചിരുന്ന ഈ വിദഗ്ദ്ധർക്ക്, അവർ അടച്ച നികുതിയുടെ ഒരു ഭാഗം ജോലിയില്ലാതാകുമ്പോൾ തിരിച്ചു നല്കാൻ പറ്റുന്ന രീതിയിൽ   “ഒരു ക്ഷേമ നിധി ” എന്നതും ചർച്ച വേണ്ടതാണ്. കമ്പനികൾക്ക് പരിചയം കൂടുതൽ ഉള്ള ആളുകളെ ഉൾക്കൊള്ളിക്കാൻ ” പകുതി സമയ ജോലി”  പ്രോത്സാഹിപ്പിക്കാനും ശ്രമിക്കാവുന്നതാണ്. അതായതു ഒരു ദിവസം 4 മണിക്കൂർ അല്ലെങ്കിൽ ആഴ്ചയിൽ 2/3 ദിവസം ജോലി, പകുതി ശമ്പളത്തിന്! ഇത് പ്രോത്സാഹിപ്പിക്കണം

പശുവിനെ വളർത്തുന്നത് നല്ല കാര്യം ആണ്, പക്ഷെ അതിനു പോലും മൂലധനം ഇല്ലാതെ ആണ് ജോലി നഷ്ടമാകുന്നതെങ്കിലോ ?. ഒരു ജീവിത വൃത്തി എന്ന രീതിയിൽ വിവര സാങ്കേതിക ജോലിയെ മാറ്റാൻ കഴിയുമോ എന്നാണു പരിശോധിക്കേണ്ടത്, ബദൽ  ജീവിത  മാർഗങ്ങൾ പിന്നീടാവാം

 

———————–അനൂപ്‌ വർഗീസ്‌ കുരിയപ്പുറം , പ്രതിധ്വനി നിവാഹക സമിതി അംഗം—————————————-

 

Comments

comments