Award Ceremony of Prathidhwani’s Qisa Short Film Festival will be on December 8 at Technopark

Award Ceremony of Prathidhwani's Qisa Short Film Festival will be on December 8 at Technopark
Award Ceremony of Prathidhwani’s Qisa Short Film Festival ( PQFF 2016) will be on December 8 at Technopark, Sri Jayaraj is the chief Guest
 
 
Prathidhwani’s Qisa Film Festival is a unique short  film festival conducted by Prathidhwani, the Socio-cultural organisation of Technopark Employees, by inviting short films made by the IT employees in Kerala. The selected 32 films  had been screened at the Travancore hall of technopark on 2016 December 03, last Saturday. After the screening, the Jury Chairman and famous film critic Mr. M.F. Thomas announced the winners. The Jury members and award winning film directors, Mr. Sanal Kumar Sasidharan and Mrs. Sreebala K. Menon were present in the screening.
 
National Award winning Movie Director Shri. Jayaraj will deliver the prizes to the winners on 2016 December 08 at 6 PM. The movie “Chathuram” directed by Siddharth Shiva will be screened first time in Kerala during the Award Ceremony along with the screening of the award winning short films. Technopark CEO Mr. Hrishikesh Nair, Jury chairman Mr. M.F. Thomas will be present in the ceremony.
 
Awards are as below 
 
Best Film –         “Conscience 2 – Aanum Pennum” directed by Vishnulal Sudha(Envestnet Technopark)
Second best film –  “Paambum Koneem” directed by Mohamed Sohal(TCS infopark)
Best director –     Vishnulal Sudha(Envestnet Technopark) for the film “Conscience 2 – Aanum Pennum”
Best Screenplay –   Mahesh Haridas(Quest Global,  Technopark) for the film “Paambum Koneem”
 
Best Actor award shared by 
 
Rahul –  For the Film “Bapa” directed by Krishnadas(Envestnet Technopark)
Zhinz –  For the Film “100” directed by Linse Antony(Ust Global Technopark)
Sajith Joseph – For the Film “1810” directed by Abin Philip(Allianz Technopark)
 
Jury Special mentions
 
“1810” directed by Abin Philip(Allianz Technopark)
“Mattoru Katha” directed by Mridul George(Visual IQ Infopark)
“Immini balya bomb katha” directed by Jophin Vargheese(UST Global Technopark)
“F.A.Q – Frequently Asked Questions” directed by Vishnu Soman(Allianz Technopark)
“Troll Life” directed by Rahul Riji Nair(TCS Infopark)
 
Qisa had been the only short Film Festival for the technopark employees in the previous years and from this year it had been widen its focus to whole Kerala and now Qisa is the unique festival where the Film makers in the IT community inside the whole Kerala can showcase their talents and compete.
 
 
Prathidhwani, the socio-cultural organisation of Technopark employees,  here by whole heartedly welcome all the IT employees to the award ceremony of Qisa short films. 
 

 

ഐ ടി ജീവനക്കാർക്കായുള്ള ക്വിസ ഫിലിം ഫെസ്റ്റിവെലിന്റെ അവാർഡ് ദാന ചടങ്ങ്  ടെക്‌നോപാർക്കിൽ ഡിസംബർ 8 ന്; ശ്രീ ജയരാജ് മുഖ്യാതിഥി 
 
കേരളത്തിലെ  IT ജീവനക്കാരിൽ നിന്നും ഹ്രസ്വചിത്രങ്ങൾ ക്ഷണിച്ച പ്രതിധ്വനിയുടെ   ‘ക്വിസ’ ചലച്ചിത്രമേളയിൽ,  32 തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ സ്ക്രീനിംഗ് 2016 ഡിസംബർ  3ന് ടെക്‌നൊപ്പാർക്കിലെ ട്രാവൻകൂർ ഹാളിൽ നടന്നു. സ്‌ക്രീനിങ്ങിനു ശേഷം  ജൂറി ചെയർമാൻ പ്രശസ്ത ചലച്ചിത്ര നിരൂപകൻ ശ്രീ എം എഫ് തോമസ്  അവാർഡ് ജേതാക്കളെ  പ്രഖ്യാപിച്ചു. പ്രമുഖ  ചലച്ചിത്ര സംവിധായകരായ ശ്രീ. സനൽകുമാർ ശശിധരൻ , ശ്രീമതി. ശ്രീബാല കെ. മേനോൻ എന്നിവരും ജൂറിയിൽ അംഗങ്ങൾ ആയിരുന്നു.  
 
2016 ഡിസംബർ 8 നു വൈകുന്നേരം 6 മണിക്ക് ടെക്‌നോപാർക്കിൽ വച്ച്  മലയാളത്തിലെ പ്രശസ്ത സംവിധായകൻ ശ്രീ ജയരാജ് വിജയികൾക്ക് അവാർഡ് ദാനം നിർവഹിക്കും. അന്നേ ദിവസം ഫെസ്റ്റിവലിൽ അവാർഡ് ലഭിച്ച ചിത്രങ്ങളോടൊപ്പം സിദ്ധാർഥ് ശിവയുടെ “ചതുരം” കേരളത്തിൽ ആദ്യമായി പ്രദർശിപ്പിക്കുന്നതാണ്.  ടെക്‌നോപാർക്ക് സി ഇ ഒ ശ്രീ ഋഷികേശ് നായർ , ജൂറി ചെയർ മാൻ ശ്രീ എം എഫ് തോമസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും 
 
പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവൽ അവാർഡ് ജേതാക്കൾ 
 
മികച്ച ചിത്രം –   “”കോൺഷ്യൻസ് 2 – ആണും പെണ്ണും ” സംവിധാനം  വിഷ്ണുലാൽ സുധ (എൻവെസ്റ്റ്നെറ്റ്  ടെക്നോപാർക് )
 
മികച്ച രണ്ടാമത്തെ ചിത്രം  – “പാമ്പും  കോണീം ” സംവിധാനം  മുഹമ്മദ് സോഹൽ (ടി സി എസ് ,ഇൻഫോപാർക്ക് )
 
മികച്ച സംവിധായകൻ  – വിഷ്ണുലാൽ സുധ  (എൻവെസ്റ്റ്നെറ്റ് ,ടെക്‌നോപാർക്ക് ) സിനിമ ” കോൺഷ്യൻസ് 2 -ആണും പെണ്ണും “
 
മികച്ച തിരക്കഥ – മഹേഷ് ഹരിദാസ് (ക്വസ്റ്റ് ഗ്ലോബൽ , ടെക്‌നോപാർക്ക് ) സിനിമ “പാമ്പും കോണീം “
 
മികച്ച അഭിനേതാക്കൾ
 
രാഹുൽ – സിനിമ “ബാപ്പ ” സംവിധാനം കൃഷ്ണദാസ് ( എൻവെസ്റ്റ്നെറ്റ്  ടെക്‌നോപാർക്ക് )
 
ഷിൻസ് – സിനിമ “100 ” സംവിധാനം ലിൻസ് ആൻറണി (യു എസ് ടി ഗ്ലോബൽ, ടെക്‌നോപാർക്ക്  )
 
സജിത്ത് ജോസഫ്  – സിനിമ  “1810 ” സംവിധാനം  അബിൻ ഫിലിപ്പ് (അലൈൻസ്, ടെക്‌നോപാർക്ക്  )
 
ജൂറി പ്രത്യേക പരാമർശം നേടിയ ചിത്രങ്ങൾ
 
“ട്രോൾ ലൈഫ് ” സംവിധാനം രാഹുൽ റിജി നായർ (ടി സി എസ്,  ഇൻഫോപാർക്ക്  )
 
“1810 ” സംവിധാനം അബിൻ ഫിലിപ്പ് (അലൈൻസ്, ടെക്‌നോപാർക്ക്  )
 
“മറ്റൊരു കഥ ” സംവിധാനം മൃദുൽ ജോർജ് (വിഷ്വൽ  ഐ ക്യു , ഇൻഫോപാർക്ക്  )
 
“ഇമ്മിണി ബല്യ ബോംബ് കഥ ” സംവിധാനം ജോഫിൻ വർഗീസ് (യു എസ് ടി ഗ്ലോബൽ ടെക്‌നോപാർക്ക് )
 
“F .A .Q – Frequently Asked Questions” സംവിധാനം വിഷ്ണു സോമൻ (അലൈൻസ് ടെക്‌നോപാർക്ക് )
 
 
മുൻ വർഷങ്ങളിൽ ഇത് ടെക്‌നോപാർക്കിലെ ഐ ടി  ജീവനക്കാർക്ക് മാത്രമായുള്ള മേളയായിരുന്നു എങ്കിൽ ഇത്തവണ ടെക്‌നോപാർക്കിലെയും ഇൻഫോപാർക്കിലേയും ഉൾപ്പെടെ  കേരളത്തിലെ വിവിധ  IT സ്ഥാപനങ്ങളിൽ നിന്നുമുള്ള  ഐ ടി  ജീവനക്കാർ ക്വിസ ചലച്ചിത്രമേളയിൽ പങ്കെടുത്തു. 
 
എല്ലാ ഐ ടി ജീവനക്കാരെയും ചലച്ചിത്ര പ്രേമികളെയും ഡിസംബർ 8 ന്   ടെക്‌നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ നടക്കുന്ന  അവാർഡ് ദാന ചടങ്ങിലേക്ക് ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടന ആയ പ്രതിധ്വനി സഹർഷം സ്വാഗതം ചെയ്യുന്നു. 

Comments

comments