Prathidhwani’s Qisa 2015 – Awards announced & Award distribution on 9th February by Sri Shyamaprasad

Prathidhwani's Qisa 2015 - Awards announced & Award distribution on 9th February by Sri Shyamaprasad

Prathidhwani’s Qisa 2015 – Awards announced & Award distribution on 9th Feb by Sri Shyamaprasad
———————————————————————————————————

qisa-2015-award*Best Film – ‘EL BESO’ directed by Mahesh Periyadan (UST Global)

*Best Director – Mahesh Periyadan(UST Global) for the film ‘El Beso’

*Second best film – ‘Rs2/-‘ Directed by Rahul Riji Nair(TCS)

*Best Script – Rahul Riji Nair (TCS) for the film ‘MJ’

*Best Actress – Anu Abraham (Allianz) for the film ‘Eaka’ directed by Amal J Prasad ( Alamy)

* Special Jury mention – ‘Ennu Swantham Madhumathi’ directed by Kiran Prasad(UST Global)

 

qisawinners

The movies are reviewed by a judging panel headed by film critic Sri. M F Thomas, State award winning film Director Sri. Sudevan & Smt K A Beena also were part of the jury panel.

jury

Cash prizes for Best Short Film – Rs. 11111/-, Second Best Film – Rs. 5555/-,Best Director – Rs. 5555/-, Best Script – Rs. 5555/-. Cash prizes along with mementos will be awarded to the winners.

The award ceremony will be held in technopark on 2016 February 9th evening, Tuesday at 6pm and Director Sri Shyamaprasad will be chief guest. The best movies will be screened before audience on the same day again and award ceremony will be followed by cultural events. IFFK 2015 best film “OTTAL” directed by Sri Jayaraj also will be screened soon after Award ceremony.

Please do visit www.facebook.com/prathidhwani for more updates

2

ടെക്നോപാർക്ക് ‘പ്രതിധ്വനി’ യുടെ ക്വിസ 2015 ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു, വിതരണം ഫെബ്രുവരി 9ന് ശ്യാമപ്രസാദ് നിര്‍വ്വഹിക്കും.

=====================================================================================================================

 

ടെക്നോപാര്‍ക്കിനുള്ളിലെ ജീവനക്കാരുടെ  സാമൂഹ്യ സാംസ്കാരിക സംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന ഹൃസ്വ ചലച്ചിത്രോത്സവമായ  ക്വിസ 2015 ലെ ചിത്രങ്ങളുടെ പ്രദര്‍ശനവും അവാര്‍ഡ് നിര്‍ണ്ണയവും 2016 ഫെബ്രുവരി 6ന് ടെക്നൊപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ വെച്ച് നടന്നു. ടെക്കികളുടെ ചലച്ചിത്രാഭിമുഖ്യവും വാസനയും വിളിച്ചോതുന്നതായിരിന്നു ചിത്ര പ്രദര്‍ശനം. ദേശീയ, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയ സമിതികളിലെ സ്ഥിരം സാന്നിദ്ധ്യമായ പ്രശസ്ത ചലച്ചിത്ര നിരൂപകന്‍ ശ്രീ. എം. എഫ്. തോമസ് അദ്ധ്യക്ഷനായുള്ള ജഡ്ജിംഗ് പാനലാണ് ചിത്രങ്ങളെ വിലയിരുത്തിയത്. സുപ്രസിദ്ധ ചലച്ചിത്ര സംവിധായകന്‍ ശ്രീ. സുദേവന്‍, പ്രശസ്ത ചലച്ചിത്ര നിരൂപകയും കോളമിസ്റ്റുമായ ശ്രീമതി. കെ. എ. ബീന എന്നിവരായിരിന്നു ജൂറി അംഗങ്ങള്‍.

 

പ്രതിധ്വനി  ക്വിസ 2015 – അവാർഡുകൾ താഴെ കൊടുക്കുന്നു

 

  1. മികച്ച ചിത്രം : എല്‍ ബസോ [സംവിധാനം: മഹേഷ് പെരിയാടന്‍, കമ്പനി :  യു എസ് ടി ഗ്ലോബൽ ( UST Global)

 

  1. മികച്ച സംവിധായകന്‍ : മഹേഷ് പെരിയാടന്‍, കമ്പനി :  യു എസ് ടി ഗ്ലോബൽ ( UST Global) [ചിത്രം : എല്‍ ബസോ]

 

  1. മികച്ച രണ്ടാമത്തെ ചിത്രം : “Rs.2”  [സംവിധാനം: രാഹുല്‍ റെജി നായര്‍,  കമ്പനി :  ടി സി എസ് ( TCS)

 

  1. മികച്ച തിരക്കഥ :  രാഹുല്‍ റെജി നായര്‍, കമ്പനി :  ടി സി എസ് ( TCS)  [ചിത്രം:  “MJ” ]

 

  1. മികച്ച അഭിനേത്രി : അനു ഏബ്രഹാം, കമ്പനി :  അലയൻസ് (Allianz)   [ചിത്രം:  “ഏക”]

 

  1. ജൂറിയുടെ പ്രത്യേക പരാമര്‍ശം :  എന്നു സ്വന്തം മധുമതി [സംവിധാനം:  കിരണ്‍ പ്രസാദ്, കമ്പനി :  യു എസ് ടി ഗ്ലോബൽ ( UST Global)

 

 

 

2016 ഫെബ്രുവരി 9 ന് ടെക്നോപാര്‍ക്കില് വൈകുന്നേരം 05:30 നു ‍ ട്രാവൻകൂർ ഹാളിൽ വച്ച് നടക്കുന്ന  പ്രൌഢ ഗംഭീരമായ സദസ്സില്‍ വെച്ച് പ്രശസ്ത ചലച്ചിത്രകാരന്‍ ശീ. ശ്യാമപ്രസാദ് ജെതാക്കള്‍ക്ക് പുരസ്കാരങ്ങള്‍ സമ്മാനിക്കുന്നതാണ്. ജൂറി ചെയർമാൻ ശ്രീ എം എഫ് തോമസ്‌ , ടെക്നോപാർക്ക് CEO  ശ്രീ ഗിരിഷ് ബാബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

 

മികച്ച ചിത്രത്തിന് ശില്പവും 11,111 രൂപയും സമ്മാനമായി ലഭിക്കുമ്പോള്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനും മികച്ച സംവിധായകനും മികച്ച തിരക്കഥാകൃത്തിനും 5,555 രൂപ വീതവും ശില്പങ്ങളും സമ്മാനമായി നല്‍കുന്നതാണ്. ജൂറി ചെയര്‍മാനും മറ്റ് ജൂറി അംഗങ്ങളും സംബന്ധിക്കുന്ന അവാര്‍ഡ് ദാന ചടങ്ങിനു ശേഷം ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിനര്‍ഹമായ , IFFK  സുവർണ്ണ ചകോരം നേടിയ ശ്രീ ജയരാജ്‌ സംവിധാനം ചെയ്ത ചിത്രം – “ഒറ്റാല്‍” പ്രദര്‍ശിപ്പിക്കുന്നതായിരിക്കും. സമ്മാനാര്‍ഹമായ എല്ലാ ചിത്രങ്ങളും അന്നേ ദിവസം ചലച്ചിത്രാ‍സ്വാദകര്‍ക്ക് മുന്നില്‍ പുന:പ്രദര്‍ശിപ്പിക്കുന്നതാണ്. 

 

 

മത്സര വിഭാഗത്തില്‍ പെട്ട 25 ഹൃസ്വ ചിത്രങ്ങളും മത്സരേതര വിഭാഗത്തില്‍ ഒരു ചിത്രവുമാണ് നിറഞ്ഞ സദസ്സിനും ജൂറിക്കും മുന്‍പില്‍ പ്രദര്‍ശിപ്പിച്ചത്. ടെക്കികളുടെ ചലച്ചിത്രാഭിരുചിയിലും വാസനയിലും വന്ന വളര്‍ച്ച ക്വിസയില്‍ കണ്ട ചിത്രങ്ങള്‍ പ്രതിഫലിപ്പിക്കുന്നതായി ജൂറി അഭിപ്രായപ്പെട്ടു. ക്വിസയില്‍ മത്സരത്തിനു വന്ന ചിത്രങ്ങള്‍ വളരെ മികച്ച നിലവാരം പുലര്‍ത്തിയതായും സിനിമയുടെ എല്ലാ മേഖലയിലും കൈത്തഴക്കം വന്ന പ്രതിഭകളുടെ സാന്നിദ്ധ്യം അനുഭവവേദ്യമാക്കാന്‍ ക്വിസക്കു സാധിച്ചു എന്നും ജൂറി ചെയര്‍മാന്‍ വിലയിരുത്തി. സാമൂഹിക പ്രസക്തിയുള്ള എന്തെങ്കിലുമൊരു സന്ദേശത്തെ ചുമലിലേറ്റിയാലേ  സിനിമ കലാപരമായ ഔന്നത്യം നേടുകയുള്ളൂ എന്ന മട്ടിലുള്ള അനാവശ്യ ധാരണകളില്‍ നിന്നും  മുക്തമാകുന്നതും മദ്യത്തിനും പുകവലിക്കുമെതിരെയുള്ള സന്ദേശം കാണിക്കുവാന്‍ മാത്രമായി മദ്യപാന സീനുകള്‍ കുത്തിത്തിരുകുന്ന പ്രവണതയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നതും ഉചിതമായിരിക്കുമെന്ന് ജൂറി അംഗം സുദേവന്‍ അഭിപ്രായപ്പെട്ടു. വ്യക്തമായ അവലോകനത്തിനും വിശദീകരണങ്ങള്‍ക്കും ശേഷം ജൂറി ചെയര്‍മാന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

 

ഇന്‍ഡ്യയില്‍ നടക്കുന്ന ഏതൊരു ചലച്ചിത്ര മത്സരത്തിനും അഭിമാനത്തോടെ അയക്കുവാന്‍ കഴിയുന്ന ഒന്നാണ് ഇവിടെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതെന്നും ഈ ചിത്രം അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നു എന്നും ജൂറി ചെയര്‍മാന്‍ അറിയിക്കുകയുണ്ടായി. മത്സരത്തിനെത്തിയ മറ്റ് ചിത്രങ്ങളും ഉന്നത നിലവാരം പുലര്‍ത്തുന്നവ ആയിരിന്നു എന്നും ക്വിസ 2015 ചിത്രങ്ങളുടെ എണ്ണത്തില്‍ മാത്രമല്ല ഗുണത്തിലും നിലവാരത്തിലും അഭിമാനാര്‍ഹമാം വിധം ഏറെ മുന്നേറിയിരിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

പ്രദര്‍ശനത്തിനിടയില്‍ ജൂറി അംഗമായ സുദേവന്‍ തന്റെ ചലച്ചിത്ര സങ്കല്‍പങ്ങളെയും ഹൃസ്വ ചിത്രങ്ങളിലേക്കും ചലച്ചിത്രത്തിലേക്കും എത്തിപ്പെടാനുണ്ടായ സാഹചര്യങ്ങളെയും പരിണാമ ഘട്ടങ്ങളെയും കുറിച്ച് ടെക്നോപാര്‍ക്കിലെ ചലച്ചിത്രാസ്വാദകരുമായി സംവദിച്ചു. കച്ചവട സിനിമയെ അത്തരമൊരു ലേബലിട്ട് മാറ്റി നിര്‍ത്തേണ്ടതില്ലെന്നും ചലച്ചിത്രാസ്വാദനത്തിലേക്ക് ഒരു സാധാരണ പേക്ഷകനെ എത്തിക്കുന്നതില്‍ കച്ചവട സിനിമയുടെ പങ്കിനെ അവഗണിക്കേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൃത്യമായൊരു പ്രേക്ഷക സമൂഹത്തെ ഉറപ്പാക്കാനാകുമെങ്കില്‍ അവാര്‍ഡിനു മാത്രമായി ചിത്രങ്ങള്‍ നിര്‍മ്മിക്കാതെ പ്രേക്ഷകനു വേണ്ടി തന്നെ ചിത്രങ്ങള്‍ സൃഷ്ടിക്കാനാകണമെന്നും അതായിരിക്കണം ഒരു കലാകാരന്റെ പ്രഥമ ലക്ഷ്യമെന്നും തന്റെ ചലച്ചിത്ര സങ്കല്പത്തെ പരിചയപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറയുകയുണ്ടായി.

 

 

എല്ലാ ചലച്ചിത്ര പ്രേമികളെയും ടെക്നോപാർക്ക് ജീവനക്കാരെയും  ഈ  അവാർഡ്‌ വിതരണ ചടങ്ങിലേക്ക്  ചടങ്ങിലേക്ക് പ്രതിധ്വനി സാദരം ക്ഷണിച്ചു കൊള്ളുന്നു.

ELbesso

madhumathi

MJ

eka

Comments

comments