Sri.P Vijayan IPS handed over the Prathidhwani Education Scholarship to the students

0001

Sri.P Vijayan IPS handed over the Prathidhwani Education Scholarship to the students.

Prathidhwani, the Socio-Cultural Organization of Technopark Employees, initiated an education support programme called Prathidhwani Education Scholarship Scheme ( PES 2015 ) to help excellent students from poor financial background. Official inauguration of the program – PES held at Park Center of Technopark on 14th October 2015.

The PES 2015 was inaugurated by Sri P Vijayan IPS. The selected 51 students along with their parents attended the function and received the first term scholarship of Rs.6000/- (First 2 quarters). The total scholarship amount is Rs.24000/-

Among the 117 shortlisted students, Prathidhwani is able to identify 51 sponsors even though the program targets 25 eligible students. All the selected students, their parents and sponsors were present in the function. We got a good response for the campaign and few more people interested to help the students which in turn will increase the reach of the Scholarship to more students.

In the inaugural speech, Sri. P.Vijayan IPS motivated the students to dream high and work towards achieving their goals. He also emphasized our responsibility as a citizen to contribute back to the society. He made sure to meet and chat to each student individually.

Technopark CEO Sri. Girish Babu was present in the event and in his speech, he expresses his great happiness in seeing all the noble events conducted by the organisations like Prathidhwani in side Technopark. Inspired by the vision and mission of the program, he announced a sum of Rs.5 lakhs to the PES 2015 programme that can help us to include 21 more students to the scheme in addition to the current count. This is a big surprise to all of us. This shows us how much committed is Park Centre, Technopark towards the society. He mentioned the good social activities conducted inside Technopark and how we influence the society through our good deeds. He ensured all his support for the future programes.

Prathidhwani secretary Rajeev Krishnan presided the function. Vineesh T delivered welcome speech and Shafeena conveyed thanks to everyone. Vineeth Chandran invited each students to stage and Sri P Vijayan, Sri Girish Babu, our sponsors Smt Parvathy N Pillai from eWIT, Smt Prabha N Pillai, iTraitz CEO Sri Tigy Thankachan, Sri Anas, Polus Software MD Sri Abhilash G S, Sri Shagin from Natana​, Sri Syagin from Techversant etc handed over cheque’s to 51 students. Prathidhwani President Sri Bijumon handed over our prathidhwani’s momento to Sri P Vijayan and Sri Raneesh A R portrayed Sri P Vijayan’s life before the inauguration.

This is indeed a proud moment for Prathidhwani ( Socio -Cultural Organisation of Technopark Employees) and Technopark community, it again proves that we are part of a society and and how committed are we towards our society. Prathidhwani would like to register our sincere gratitude to all our well wishers and sponsors who helped us in making this programe a grand success.

002

003

പ്രതിധ്വനി വിദ്യാഭ്യാസ സ്കോളർഷിപ്പ് ശ്രീ പി. വിജയൻ IPS വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.
——————————————————————————————————
ടെക്നോപാർക്ക് ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക സംഘടനയായ പ്രതിധ്വനിയുടെ ആഭിമുഖ്യത്തിൽ നിർദ്ധന കുടുംബങ്ങളിൽ നിന്നും വരുന്ന സമർത്ഥരായ വിദ്യാർത്ഥികൾക്ക് വേണ്ടി പ്രതിധ്വനി വിദ്യാഭ്യാസ സ്കോളർഷിപ്പ് എന്ന പേരിൽ ഒരു വിദ്യാഭ്യാസ സഹായ പദ്ധതിക്ക്[PES 2015] രൂപം കൊടുത്തിരിന്നു. അതിന്റെ ഔപചാരികമായ ഉദ്ഘാടനം 2015 ഒക്ടോബർ 14 ന് ടെക്നോപാർക്കിനുള്ളിലെ പാർക്ക് സെന്ററിൽ നടന്നു.

ശ്രീ പി, വിജയൻ IPS ആണ് PES 2015 ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് . തിരഞ്ഞെടുക്കപ്പെട്ട 51 വിദ്യാർത്ഥികളും അവരുടെ മാതാ പിതാക്കളും ചടങ്ങിൽ പങ്കെടുക്കുകയും സ്കോളർഷിപ്പിന്റെ ആദ്യ ഗഡുവായ 6000 രൂപയുടെ ചെക്ക് [ആദ്യ 6 മാസത്തെക്കുള്ളത് ] ഏറ്റുവാങ്ങുകയും ചെയ്തു. ആകെ സ്കോളർഷിപ്പ് തുകയായ 24,000 രൂപയിൽ ബാക്കിയുള്ള തുക 3 മാസത്തിലൊരിക്കൽ അതാത് വിദ്യാർത്ഥികളുടെ ബാങ്ക് അക്കൌണ്ടിൽ നിക്ഷേപിക്കുന്നതായിരിക്കും.

ആകെയുള്ള 117 യോഗ്യരായ വിദ്യാർത്ഥികളിൽ നിന്നും 25 പേർക്ക് സഹായം നൽകുവാനാണുദ്ദേശിച്ചിരിന്നതെങ്കിലും 51 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നല്കുവാനുള്ള സ്പോണ്സർമാരെ കണ്ടെത്താൻ പ്രതിധ്വനിക്കു കഴിഞ്ഞിരിന്നു. തിരഞ്ഞെടുക്കപ്പെട്ട 51 വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും സ്പോണ്സർമാരും ചടങ്ങിൽ സന്നിഹിതരായിരിന്നു. വളരെ നല്ല പ്രതികരണമാണ് പ്രതിധ്വനിക്ക് ഇതിനായി ലഭിച്ചത്. ഇനിയും സഹായം നല്കാൻ സന്നദ്ധരായി പലരും മുന്നോട്ടു വരുന്നുമുണ്ട്. അതിനാൽ, ഇനിയും കൂടുതൽ കുട്ടികളിലേക്ക് ഈ പദ്ധതിയുടെ ഗുണമെത്തിക്കാൻ ആകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

തന്റെ ഉദ്ഘാടന പ്രസംഗത്തിൽ, ശ്രീ പി, വിജയൻ IPS വലിയ ലക്ഷ്യങ്ങൾ സ്വപ്നം കാണാനും അത് സഫലീകരിക്കാൻ കഠിന പ്രയത്നം ചെയ്യുവാനും കൂട്ടികളെ പ്രചോദിപ്പിച്ചു. ഒരു പൌരൻ എന്ന നിലയിൽ നമുക്ക് ഓരോരുത്തര്ക്കും സമൂഹത്തോടുള്ള ഉത്തരവാദിത്തത്തെക്കുറിച്ചും അദ്ദേഹം ഓർമ്മിപ്പിക്കുകയുണ്ടായി.

ടെക്നോപാർക്ക് CEO ശ്രീ. ഗിരീഷ് ബാബുവും യോഗത്തിൽ സന്നിഹിതനായിരിന്നു. കഴിഞ്ഞ കുറെ നാളുകളായി ടെക്നോപാർക്കിനുള്ളിൽ പ്രതിധ്വനിയുൾപ്പെടെയുള്ള സംഘടനകൾ നടത്തിക്കൊണ്ടിരിക്കുന്ന പുരോഗമനപരമായ പ്രവർത്തനങ്ങളിൽ തനിക്കുള്ള അതിയായ സന്തോഷം അദ്ദേഹം തന്റെ ആശംസാ പ്രസംഗത്തിൽ പ്രത്യേകം ഊന്നിപ്പറഞ്ഞു. ഈ പദ്ധതിയുടെ മഹത്തായ ദർശനത്തിലും അതിനു ലഭിച്ച ആവേശകരമായ പ്രതികരണത്തിലും പ്രചോദനം ഉൾക്കൊണ്ട് ഈ പദ്ധതിക്ക് ടെക്നോപാർക്കിന്റെ വക സംഭാവന ആയി 5 ലക്ഷം രൂപ അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. ഈ തുക മൂലം ഇപ്പോൾ സഹായം നല്കിയ 51 കുട്ടികൾക്ക് പുറമേ ഇനിയും അർഹരായ 21 കുട്ടികൾക്ക് കൂടി സഹായം നല്കുവാനാകും എന്നത് ഒരു വലിയ കാര്യമായി ഞങ്ങൾ കരുതുന്നു. പ്രതിധ്വനിയുടെ എല്ലാ ഭാവി പ്രവർത്തനങ്ങളിലും പാർക്ക് സെന്ററിന്റെ അകമഴിഞ്ഞ പിന്തുണയും സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു,

പ്രതിധ്വനി സെക്രട്ടറി ശ്രീ രാജീവ് കൃഷ്ണൻ ചടങ്ങിൽ അധ്യക്ഷനായി. വിനീഷ് ടി സ്വാഗതവും ഷഫീന നന്ദിയും പറഞ്ഞു. വിനീത് ചന്ദ്രൻ ഓരോ കുട്ടികളെയും വേദിയിലേക്ക് വിളിക്കുകയും ശ്രീ പ വിജയൻ IPS , ശ്രീ ഗിരീഷ് ബാബു എന്നിവരും , കുട്ടികളെ സ്പോന്സോർ ചെയ്ത അഭിലാഷ് ജി എസ് ( MD of POLUS software ), പാർവതി എൻ പിള്ളൈ ( eWIT) , പ്രഭ എൻ പിള്ളൈ , ടിജി തങ്കച്ചൻ ( CEO iTraitz ), അനസ് , മഹേഷ് , ഷാഗിൻ ( നടന ), സ്യാഗിൻ ( Techversant ) എന്നിവരും കൂടി ചേർന്ന് കുട്ടികള്ക്ക് ചെക്ക് വിതരണം ചെയ്തു. പ്രതിധ്വനി പ്രസിഡന്റ് ശ്രീ ബിജുമോൻ ശ്രീ പി വിജയന് ഉപഹാരം നല്കി. ശ്രീ പി വിജയൻറെ ജീവിതത്തെ പറ്റിയുള്ള ഒരു മുഖവുര ശ്രീ റനീഷ് എ ആർ അവതരിപ്പിച്ചു

ഈ അഭിമാന മുഹൂർത്തത്തിൽ, ഈ പദ്ധതിയെ ഒരു വലിയ വിജയമാക്കിയ എല്ലാ നല്ലവരായ വ്യക്തികളൊടും പ്രതിധ്വനി നിസ്സീമമായ കൃതജ്ഞത രേഖപ്പെടുത്തിക്കൊള്ളുന്നു.

IMG_1750

IMG_1752

IMG_1816

IMG_1822

Comments

comments